Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം ഏകദിന സെഞ്ച്വറിയോടെ വീണ്ടും തകർത്തടിച്ച് ഉസ്മാൻ ഖ്വാജ; ഉറച്ച പിന്തുണ നൽകി പീറ്റർ ഹാൻഡ്‌സ്‌കോംപിന്റെ അർധസെഞ്ച്വറി; കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച കങ്കാരുക്കളെ പിടിച്ച് കെട്ടി ഇന്ത്യൻ തിരിച്ച് വരവ്; ഏകദിന പരമ്പര സ്വന്തമാക്കാൻ ഫിറോസ് ഷാ കോട്‌ലയിൽ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം

രണ്ടാം ഏകദിന സെഞ്ച്വറിയോടെ വീണ്ടും തകർത്തടിച്ച് ഉസ്മാൻ ഖ്വാജ; ഉറച്ച പിന്തുണ നൽകി പീറ്റർ ഹാൻഡ്‌സ്‌കോംപിന്റെ അർധസെഞ്ച്വറി; കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച കങ്കാരുക്കളെ പിടിച്ച് കെട്ടി ഇന്ത്യൻ തിരിച്ച് വരവ്; ഏകദിന പരമ്പര സ്വന്തമാക്കാൻ ഫിറോസ് ഷാ കോട്‌ലയിൽ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്‌ക്

ഡൽഹി: ഓസ്‌ട്രേലിയക്ക് എതിരായ അവസാന ഏകദിനമത്സരത്തിൽ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. കഴിഞ്ഞ മത്സരത്തിന് സമാനമായി മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ഓസീസിന് കഴിഞ്ഞില്ല. പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന ഉസ്മാൻ ഖ്വാജ യുടെ രണ്ടാം സെഞ്ച്വറിയുടെ 100(106) മികവിലാണ് ഓസീസ് 272 റൺസ് നേടിയത്. ക്യാപ്റ്റൻ ആരൺ ഫിഞ്ചുമൊത്ത് 27(43) ഓപ്പണിങ് വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഖ്വാജ രണ്ടാം വിക്കറ്റിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പീറ്റർ ഹാൻഡ്‌സ്‌കോംപുമൊത്ത് 52(60) രണാടം വിക്കറ്റിൽ 99 റൺസ് ചേർത്തു.

ഒരവസരത്തിൽ 175ന് ഒന്ന് എന്ന നിലയ്ക്ക് നിന്ന ഓസ്‌ട്രേലിയ ഖ്വാജയുടെ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ കൂട്ടതകർച്ചയിലേക്ക് വീഴുകയായിരുന്നു. ഇതോടെ കൂറ്റൻ സ്‌കോർ എന്ന സ്വപ്‌നം അകലെയായി. മികച്ച ഫോമിൽ കളിക്കുന്ന മാക്‌സ്‌വെൽ 1(3), മാർക്കസ് സ്‌റ്റോയിനിസ് 20(27) ആഷ്ടൺ ടേണർ 20(20), അലക്‌സ് ക്യാരി 3(9) എന്നിവർ പെട്ടന്ന് പുറത്തായപ്പോൾ ഓസ്‌ട്രേലിയ 229ന് 7 എന്ന സ്‌കോറിലേക്ക് നിലംപൊത്തി. ബൗളർമാരായ ജയ് റിച്ചാർഡ്‌സൺ 29(21), പാറ്റ് കമ്മിൻസ് 15(8) എന്നിവർ 8ാം വിക്കറ്റിൽ 34 റൺസ് ചേർത്തതോടെ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിൽ എത്തി. നേഥൻ ലയൺ 1(3) പുറത്താകാതെ നിന്നു.ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എ്‌നനിവർ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP