Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈദരാബാദ് ഏകദിനത്തിൽ ഓസീസിനെ വരിഞ്ഞ് മുറുക്കി ഇന്ത്യ; റൺ വിട്ടുകൊടുക്കാതെ ഇന്ത്യൻ ബൗളർമാരുടെ പിശുക്കിന് പിന്നാലെ മികച്ച ഗ്രൗണ്ട് ഫീൽഡിങ്ങും; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 237 റൺസ്

ഹൈദരാബാദ് ഏകദിനത്തിൽ ഓസീസിനെ വരിഞ്ഞ് മുറുക്കി ഇന്ത്യ; റൺ വിട്ടുകൊടുക്കാതെ ഇന്ത്യൻ ബൗളർമാരുടെ പിശുക്കിന് പിന്നാലെ മികച്ച ഗ്രൗണ്ട് ഫീൽഡിങ്ങും; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 237 റൺസ്

സ്പോർട്സ് ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് 237 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. റൺ വിട്ടുകൊടുക്കാതെ ഇന്ത്യൻ ബൗളർമാർ കാണിച്ച പിശുക്കാണ് ഓസ്‌ട്രേലിയയെ താരതമേന്യ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാൻ ഖ്വാജ (50) ഗ്ലെൻ മാക്‌സവെൽ (40), മാർക്കസ് സ്‌റ്റോയിനിസ് (37) എന്നിവർക്ക് മികച്ച് തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. ഒരവസരത്തൽ 6 വിക്കറ്റിന് 173 എന്ന നിലയിൽ നിന്ന ഓസ്‌ട്രേലിയയെ വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരി (36) നേഥൻ കുൾട്ടർനെയിൽ (28) എന്നിവർ 7ാം വിക്കറ്റിൽ നേടിയ 62 റൺസാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

നായകൻ ഫിഞ്ചിനെ വളരെ വേഗം ബുംറ മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ സ്‌റ്റോയിനിസുമൊത്ത് 87 റൺസിന്റെ കൂട്ടുകെട്ടാണ് ഖ്വാജ കൂട്ടിച്ചേർത്തത്. സ്‌റ്റോയിനിസിനെ പുറത്താക്കി കേദാർ ജാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഖ്വാജയെ കുൽദീപും മടക്കി. ടി20 പരമ്പരയിലെ താരമായ ഗ്ലെൻ മാക്‌സ്‌വെൽ പീറ്റർ ഹാൻഡ്‌സ്‌കോംബുമൊത്ത് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുമെന്ന് തോന്നിച്ചതിനിടയിൽ കുൽദീപിന്റെ പന്തിൽ പീറ്റർ മടങ്ങി. ഇതോടെ അക്രമണ ബാറ്റിങ്ങിന് ശ്രമിക്കാതെ മാക്‌സ്‌വെൽ അൽപ്പം ഒന്ന് അടങ്ങി.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തടഞ്ഞത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ കേദാർ ജാദവിന് ഒരു വിക്കറ്റ് ലഭിച്ചു. 10 ഓവറിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്ത ജഡേജയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും റൺ നിരക്ക് കുറയ്ക്കാനായി. മികച്ച ഗ്രൗണ്ട് ഫീൽഡിങ്ങാണ് ഇന്ത്യ കാഴ്‌ച്ചവെച്ചതും 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP