Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; ശ്രീലങ്കൻ പര്യടനത്തിന് പിന്നാലെ നിർബന്ധിത ക്വാറന്റീൻ; ആദ്യ ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് ലഭിക്കുക മൂന്നു പരിശീലന ദിനങ്ങൾ മാത്രം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; ശ്രീലങ്കൻ പര്യടനത്തിന് പിന്നാലെ നിർബന്ധിത ക്വാറന്റീൻ; ആദ്യ ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് ലഭിക്കുക മൂന്നു പരിശീലന ദിനങ്ങൾ മാത്രം

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് ഇംഗ്ലണ്ടിന് ലഭിക്കുക മൂന്നു പരിശീലന ദിനങ്ങൾ മാത്രം. ശ്രീലങ്കൻ പര്യടനത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ എത്തുന്നത്. ബുധനാഴ്ച ചെന്നൈയിൽ വന്നിറങ്ങുന്ന ഇംഗ്ലണ്ടിന് ആറു ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. അതിനു ശേഷം മാത്രമേ പരിശീലനത്തിന് ഇറങ്ങാൻ സാധിക്കൂ.

ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ചെന്നൈയിലാണ് നടക്കുന്നത്.

ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ബെൻ സ്റ്റോക്‌സ്, ജോഫ്രാ ആർച്ചർ, റോറി ബേൺസ് എന്നിവർ ഞായറാഴ്ച ഇന്ത്യയിൽ എത്തിയിരുന്നു. ഇവർക്ക് അഞ്ച് ദിവസം പരിശീലനത്തിനുള്ള അവസരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP