Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ പിടിച്ച് നിന്നത് റീസ ഹെൻഡ്രിക്‌സും ക്ലാസനും മാത്രം; കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ ബൗളർമാർ; റീസ ഹെൻഡ്രിക്‌സിന്റെ സെഞ്ച്വറി പാഴായി; ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും തിളങ്ങി അക്‌സർ പട്ടേൽ കളിയിലെ കേമൻ; ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ജയം 69 റൺസിന്; പരമ്പരയിൽ 1-0ന് മുന്നിൽ

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ പിടിച്ച് നിന്നത് റീസ ഹെൻഡ്രിക്‌സും ക്ലാസനും മാത്രം; കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ ബൗളർമാർ; റീസ ഹെൻഡ്രിക്‌സിന്റെ സെഞ്ച്വറി പാഴായി; ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും തിളങ്ങി അക്‌സർ പട്ടേൽ കളിയിലെ കേമൻ; ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ജയം 69 റൺസിന്; പരമ്പരയിൽ 1-0ന് മുന്നിൽ

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: എ ടീമുകളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് 69 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 45 ഓവറിൽ 258 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്നലെ പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞ് കിടന്നിരുന്നതിനാൽ മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. സെഞ്ച്വറി നേടിയ റീസ ഹെൻഡ്രിക്‌സ് 110(108) അർധ സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസൻ 58(43) എന്നിവരൊഴികെ ആരും തന്നെ ദക്ഷിണാഫ്രിക്കൻ നിരയിൽ മികവ് കാണിച്ചില്ല. ബാറ്റിങ്ങിൽ അതിവേഗം അർധ സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റുകൾ വീഴ്‌ത്തുകയും ചെയ്ത അക്‌സർ പട്ടേലാണ് കളിയിലെ കേമൻ. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ എ 1-0ന് മുന്നിലെത്തി. ശനിയാഴ്ചയാണ് രണ്ടാം ഏകദിനം.

ഹെൻഡ്രിക്‌സ്, ക്ലാസൻ എന്നിവർക്ക് പുറമെ ഖയ സോണ്ടോ 30(37)മാത്രമാണ് അൽപ്പമെങ്കിലും പിടിച്ച് നിന്നത്. ആറ് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാർ ഒറ്റയക്ക സ്‌കോറിന് പുറത്തായി. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചഹൽ പത്ത് ഓവറിൽ 47 രൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തി. അക്‌സർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദീപക് ചഹർ, ഖലീൽ അഹ്മദ് ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നിശ്ചിത 47 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 327 റൺസാണ് ഇന്ത്യ നേടിയത്. ആറിന് 206 എന്ന നിലയിൽ നിന്ന് ശിവം ദൂബെ അക്സർ പട്ടേൽ എന്നിവർ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്

ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഋതുരാജ് ഗെയ്കവാദ് 10(16) ശുഭ്മാൻ ഗിൽ 46(47) എന്നിവർ ചേർന്ന് 54 റൺസ് നേടി. അന്മോൽപ്രീത് സിങ് 29(29), നായകൻ മനീഷ് പാണ്ഡെ 39(41) വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ 37(32) ക്രുണാൽ പാണ്ഡ്യ 14(25) എന്നിവർക്ക് എല്ലാം തന്നെ മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കി വലിയ ഇന്നിങ്സ് കളിക്കുന്നതിന് ആർക്കും തന്നെ കഴിഞ്ഞില്ല. ഏഴാമനായി ക്രീസിലെത്തി അർധ സെഞ്ച്വറി നേടിയ മുംബൈ ബാറ്റ്സ്മാൻ ശിവം ദൂബെ ആണ് 79*(60) ടോപ് സ്‌കോറർ. അക്സർ പട്ടേൽ മികച്ച പിന്തുണയാണ് താരത്തിന് നൽകിയത്. 34 പന്തിൽ അർധ സെഞ്ച്വറി തികച്ച അക്സർ പട്ടേൽ 60(36) അവസാന ഓവറുകളിൽ നടത്തിയത് കൂറ്റനടികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP