Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷ്യം ലോകകപ്പ്; ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കം; ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ മികച്ച പ്രകടനം നടത്താൻ താരങ്ങളും; കോലിയും ബുംറയും തിരിച്ചെത്തും; റിഷഭ് പന്തും വിജയ് ശങ്കറും പ്രതീക്ഷയിൽ

ലക്ഷ്യം ലോകകപ്പ്; ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കം; ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ മികച്ച പ്രകടനം നടത്താൻ താരങ്ങളും; കോലിയും ബുംറയും തിരിച്ചെത്തും; റിഷഭ് പന്തും വിജയ് ശങ്കറും പ്രതീക്ഷയിൽ

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: ലോകകപ്പ് ലക്ഷ്യം വച്ച് ടീമിനെ ഒരുക്കുന്നതിനായുള്ള പരമ്പരയാണ് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും ഇത്. ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവുന്നതോടെ ലോകകപ്പ് ടീമിൽ സ്ഥാനം നിലനിർത്താനാകും താരങ്ങൾ എല്ലാം ശ്രമിക്കുന്നത്. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ലോകകപ്പിനുള്ള അന്തിമ ടീമിനെ തെരഞ്ഞെടുക്കാനുള്ള അവസാന പരീക്ഷണ വേദിയാണ് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഈ പരമ്പര. അതു കൊണ്ടുതന്നെ ടീമിൽ സ്ഥാനമുറപ്പാക്കാൻ താരങ്ങൾ കൈയും മെയ്യും മറന്നിറങ്ങുമെന്നറപ്പാണ്.

കിവിസിനെതിരെ വിശ്രമം അനുവദിച്ചിരുന്ന നായകൻ കോലിയും പേസ് ഗൺ ജസ്പ്രീത് ബുംറയും തിരിച്ചെത്തുന്നത് നീലപ്പടയുടെ കരുത്തേറ്റും.ഇതോടെ വമ്പൻ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ന്യുസിലൻഡിൽ ട്വന്റി 20 പരമ്പര നഷ്ടമായതിന്റെ ആഘാതം കങ്കാരുക്കളെ കശാപ്പ് ചെയ്ത് മാറ്റിയെടുക്കുകയാണ് വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം.

മധ്യനിരയിലെ നാലാം സ്ഥാനത്തിന് വേണ്ടി ഇന്ത്യൻ ടീമിനുള്ളിൽ തന്നെ മത്സരം കടുത്തിരിക്കുകയാണ്. രോഹിത്തും ധവാനും ചേർന്നുള്ള ഓപ്പണിങ് കൂട്ടുക്കെട്ടിന് ശേഷം എത്തുന്നത് കോലിയാണ്. ഇതിന് ശേഷം മധ്യനിരയുടെ കെട്ടുറപ്പായ നാലാം നമ്പറിൽ രവി ശാസ്ത്രി ആരെ പരീക്ഷിക്കുമെന്നത് വ്യക്തമായിട്ടില്ല.

കെ എൽ രാഹുൽ, റിഷഭ് പന്ത് ഒപ്പം ദിനേശ് കാർത്തിക്കിന്റെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്. യുവതാരങ്ങളായ റിഷഭ് പന്ത് , വിജയ് ശങ്കർ എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ സെലക്ടർമാർ ഉറ്റുനോക്കുന്നത്. പരമ്പരയിലെ മികച്ച പ്രകടനം ഈ താരങ്ങൾക്ക് ചിലപ്പോൾ ലോകകപ്പിലേക്കുള്ള വഴികൾ തുറന്ന് കൊടുത്തേക്കാം.

യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് സ്പിൻ ജോഡിയാവും ഓസീസിന് പ്രധാന തലവേദന. ഇന്ത്യൻ പിച്ചിന്റെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താൻ ഇരുവരും ശ്രമിക്കുന്നതോടെ കുത്തി തിരിയുന്ന പന്തുകൾക്ക് മുന്നിൽ ഓസീസിന്റെ ബാറ്റസ്ന്മാർ വട്ടം കറങ്ങാതിരിക്കാനായിട്ടും പരിശ്രമിക്കുക.

ഗ്ലെൻ മാക്‌സ്‌വെൽ, ആരോൺ ഫിഞ്ച് എന്നിവരുടെ ഇന്ത്യൻ പിച്ചുകളിലെ പരിചയം തുണയാവുമെന്നാണ് ഓസീസിന്റെ പ്രതീക്ഷ. ബിഗ് ബാഷ് ലീഗിന് ശേഷമെത്തുന്നതിനാൽ ഓസീസ് താരങ്ങളെല്ലാം ട്വന്റി 20യുടെ ട്രാക്കിലാണ്. സ്റ്റോണിസിന്റെയും ഡാർസി ഷോർട്ടിന്റെയും കൂറ്റനടികൾക്കൊപ്പം പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിങ് നിരയുടെ പ്രകടനവും നിർണായകമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP