Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാര്യവട്ടത്ത് മഴ കളിക്കുന്നു; വൈകിയ മത്സരം വെട്ടിച്ചുരുക്കി; ഇനി 'ടി20; ശിഖർ ധവാൻ കളിക്കും; ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

കാര്യവട്ടത്ത് മഴ കളിക്കുന്നു; വൈകിയ മത്സരം വെട്ടിച്ചുരുക്കി; ഇനി 'ടി20; ശിഖർ ധവാൻ കളിക്കും; ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ്ഹബ്ബിൽ മഴമൂലം വൈകുന്ന ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ രണ്ടാം ഏകദിനം 21 ഓവർ വീതമായി ചുരുക്കി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ശിഖർധവാൻ ഇന്നു കളിക്കും. രാവിലെ ഒൻപതിന് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് ഔട്ട് ഫീൽഡിലെ നനവുമൂലം വൈകി ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 69 റൺസിന് കീഴടക്കിയ ഇന്ത്യൻ നിര അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ മുന്നിലാണ്.

ആദ്യ ഏകദിനത്തിൽ ആധികാരികമായിരുന്നു ഇന്ത്യൻ ജയം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് നേടി. 45 ഓവറിൽ 258 റൺസ് നേടാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചാഹലാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP