Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യൻ മുൻനിരയും മധ്യനിരയും; പിടിച്ചുകെട്ടാനുള്ള അവസരം പാഴാക്കി സൗത്താഫ്രിക്കൻ ബൗളർമാർ; അവസാന ഓവറുകളിൽ തകർത്തടിച്ച് ശിവം ദൂബെയും അക്‌സർ പട്ടേലും; തകർപ്പൻ അർധ സെഞ്ച്വറികളുമായി ഇടങ്കയ്യന്മാരുടെ മിന്നലാക്രമണം; എ ടീമുകളുടെ പോരിൽ തിരുവനന്തപുരത്ത് ഇന്ത്യയെ വീഴ്‌ത്താൻ സൗത്താഫ്രിക്കയ്ക്ക് 328 റൺസ് വിജയലക്ഷ്യം

മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യൻ മുൻനിരയും മധ്യനിരയും; പിടിച്ചുകെട്ടാനുള്ള അവസരം പാഴാക്കി സൗത്താഫ്രിക്കൻ ബൗളർമാർ; അവസാന ഓവറുകളിൽ തകർത്തടിച്ച് ശിവം ദൂബെയും അക്‌സർ പട്ടേലും; തകർപ്പൻ അർധ സെഞ്ച്വറികളുമായി ഇടങ്കയ്യന്മാരുടെ മിന്നലാക്രമണം; എ ടീമുകളുടെ പോരിൽ തിരുവനന്തപുരത്ത് ഇന്ത്യയെ വീഴ്‌ത്താൻ സൗത്താഫ്രിക്കയ്ക്ക് 328 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ എ ടീമിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ സൗത്താഫ്രിക്ക എ ടീമിന് 328 റൺസ് വിജയലക്ഷ്യം. മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ സൗത്താഫ്രിക്കൻ നായകൻ തെംബെ ബാവുമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 47 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 327 റൺസാണ് ഇന്ത്യ നേടിയത്. ആറിന് 206 എന്ന നിലയിൽ നിന്ന് ശിവം ദൂബെ അക്‌സർ പട്ടേൽ എന്നിവർ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്

ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഋതുരാജ് ഗെയ്കവാദ് 10(16) ശുഭ്മാൻ ഗിൽ 46(47) എന്നിവർ ചേർന്ന് 54 റൺസ് നേടി. അന്മോൽപ്രീത് സിങ് 29(29), നായകൻ മനീഷ് പാണ്ഡെ 39(41) വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ 37(32) ക്രുണാൽ പാണ്ഡ്യ 14(25) എന്നിവർക്ക് എല്ലാം തന്നെ മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കി വലിയ ഇന്നിങ്‌സ് കളിക്കുന്നതിന് ആർക്കും തന്നെ കഴിഞ്ഞില്ല. ഏഴാമനായി ക്രീസിലെത്തി അർധ സെഞ്ച്വറി നേടിയ മുംബൈ ബാറ്റ്‌സ്മാൻ ശിവം ദൂബെ ആണ് 79*(60) ടോപ് സ്‌കോറർ. അക്‌സർ പട്ടേൽ മികച്ച പിന്തുണയാണ് താരത്തിന് നൽകിയത്. 34 പന്തിൽ അർധ സെഞ്ച്വറി തികച്ച അക്‌സർ പട്ടേൽ 60(36) അവസാന ഓവറുകളിൽ നടത്തിയത് കൂറ്റനടികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP