Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യാ-പാക് അങ്കത്തിന് കാത്തിരിക്കുന്ന ആരാധകർക്ക് നിരാശവാർത്ത; മത്സരം മഴ കൊണ്ടുപോകുമെന്ന് പ്രവചനം; മത്സരം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ; രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയ്ക്ക് സാധ്യത

ഇന്ത്യാ-പാക് അങ്കത്തിന് കാത്തിരിക്കുന്ന ആരാധകർക്ക് നിരാശവാർത്ത; മത്സരം മഴ കൊണ്ടുപോകുമെന്ന് പ്രവചനം; മത്സരം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ; രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയ്ക്ക് സാധ്യത

മറുനാടൻ ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം കാത്തിരിക്കുന്ന ആരാധകർക്ക് നിരാശവാർത്ത.മത്സരം നടക്കുന്ന ഞായറാഴ്ച മാഞ്ചസ്റ്ററിൽ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. ഓൾഡ് ട്രാഫോഡിൽ ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് മത്സരം. മേഘാവൃതമായ ആകാശവും ഇടക്കിടെയ മഴയുമാണ് ഇപ്പോഴത്തെ പ്രവചനം. രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയുണ്ടാവുമെന്നാണ് കാലവസ്ഥാ പ്രവചനം.

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ കഴിഞ്ഞ മത്സരം മഴമൂലം പൂർണായും ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ആദ്യ രണ്ട് കളികളിൽ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെും കീഴടക്കിയ ഇന്ത്യക്ക് ഇന്നലത്തെ മത്സരത്തിൽ നിന്ന് ഒരു പോയന്റ് മാത്രമാണ് ലഭിച്ചത്. മൂന്ന് കളികളിൽ അഞ്ച് പോയന്റുമായി മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയിപ്പോൾ.

ഞായറാഴ്ചത്തെ മത്സരവും മഴ കൊണ്ടുപോയാൽ അത് ഇന്ത്യയുടെ മുന്നേറ്റത്തിൽ വലിയ തിരിച്ചടിയാവും.നാലു കളികളിൽ ഒരു ജയം മാത്രമുള്ള പാക്കിസ്ഥാനും മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ കനത്ത തിരിച്ചടിയാവും. നിലവിൽ മൂന്ന് പോയന്റുമായി ബംഗ്ലാദേശിനും പിന്നിൽ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP