Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകകപ്പിൽ പാക്കിസ്ഥാനെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഇന്ത്യക്ക് തിരിച്ചടി; രാഷ്ട്രീയം പറഞ്ഞ് ആരെയും വിലക്കാനാകില്ലെന്ന് ശശാങ്ക് മനോഹർ; ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ ഭയം വേണ്ടെന്നും ലോകകപ്പിൽ ഇംഗ്ലണ്ട് ഒരുക്കുക കുറ്റമറ്റ സുരക്ഷയെന്നും മറുപടി; പാക്കിസ്ഥാനെതിരെ കളിക്കണോ എന്ന് തീരുമാനിക്കുക കേന്ദ്ര സർക്കാർ തന്നെ

ലോകകപ്പിൽ പാക്കിസ്ഥാനെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഇന്ത്യക്ക് തിരിച്ചടി; രാഷ്ട്രീയം പറഞ്ഞ് ആരെയും വിലക്കാനാകില്ലെന്ന് ശശാങ്ക് മനോഹർ; ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ ഭയം വേണ്ടെന്നും ലോകകപ്പിൽ ഇംഗ്ലണ്ട് ഒരുക്കുക കുറ്റമറ്റ സുരക്ഷയെന്നും മറുപടി; പാക്കിസ്ഥാനെതിരെ കളിക്കണോ എന്ന് തീരുമാനിക്കുക കേന്ദ്ര സർക്കാർ തന്നെ

ന്യൂസ് ഡെസ്‌ക്‌

ദുബായ്: 2019 ക്രിക്കറ്റ് ലോകകപ്പിന് മൂന്ന് മാസങ്ങൾ മാത്രം അവശേഷിക്കെ പാക്കിസ്ഥാനെ ലോകകപ്പിൽ നിന്ന് പുറത്താകണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് തിരിച്ചടി. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരു രാജ്യത്തെയും വിലക്കാനാവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നാണ് പാക്കിസ്ഥാനെ പേരെടുത്തു പറയാതെ ബി.സി.സിഐ കത്തിലൂടെ ഐ.സി.സി.യോട് ആവശ്യപ്പെട്ടത്.

പുൽവാമയിലെ ഭീകരാക്രമത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ എന്ത് തീരുമാനിക്കുന്നുവോ അത് അംഗീകരിച്ച് മുന്നോട്ട് പോകും എന്നാണ് ക്യാപ്റ്റൻ കോലിയും പരിശീലകൻ രവിശാസ്ത്രിയും അഭിപ്രായപ്പെട്ടത്.ബി.സി.സിഐ സിഇഒ രാഹുൽ ജോഹ്രി അയച്ച കത്തിൽ പാക്കിസ്ഥാന്റെ പേര് പരാമർശിച്ചിരുന്നില്ല. ഫെബ്രുവരി 22നാണ് ബി.സി.സിഐ ഈ കത്തയച്ചത്.

ഐ.സി.സി ഈ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ മാനമുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ തങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞാണ് ഐ.സി.സി. ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത്തരമൊരു ആവശ്യം ഐ.സി.സി.ക്ക് അനുവദിക്കാനാവില്ലെന്ന് പ്രസിഡന്റ് ശശാങ്ക് മനോഹർ നേരത്തെ തന്നെ ബി.സി.സിഐയുടെ താത്കാലിക ഭരണസമിതിയെ അറിയിച്ചിരുന്നു.

അതേ സമയം ഐസിസി തീരുമാനം അറിയിച്ച സാഹചര്യത്തിൽ പാക്കിസ്ഥാന് എതിരായ മത്സരത്തിൽ ഇന്ത്യ കളിക്കുമോ എന്നതാണ് സുപ്രധാനമായ ചോദ്യം. ഇന്ത്യ മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാക്കിസ്ഥാന് ആ പോയിന്റുകൾ ലഭിക്കും. കേന്ദ്ര സർക്കാർ ആയിരിക്കും ഇനി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP