Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകകപ്പിൽ പാക്കിസ്ഥാനെ ബഹിഷ്‌കരിക്കൽ: ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ അഭ്യർത്ഥന ഐസിസി കണ്ടില്ലെന്ന് നടിക്കും; പ്രശ്‌നം ചർച്ച ചെയ്യാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് അധികാരവും അവകാശവുമില്ല; ബുധനാഴ്ചത്തെ യോഗത്തിൽ ഐസിസി ആകെ പരിശോധിക്കുക ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ മാത്രം

ലോകകപ്പിൽ പാക്കിസ്ഥാനെ ബഹിഷ്‌കരിക്കൽ: ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ അഭ്യർത്ഥന ഐസിസി കണ്ടില്ലെന്ന് നടിക്കും; പ്രശ്‌നം ചർച്ച ചെയ്യാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് അധികാരവും അവകാശവുമില്ല; ബുധനാഴ്ചത്തെ യോഗത്തിൽ ഐസിസി ആകെ പരിശോധിക്കുക ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ലോകകപ്പിൽ പാക്കിസ്ഥാനെ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ നീക്കം ബുധനാഴ്ച ചേരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ യോഗം ചർച്ച ചെയ്യാൻ സാധ്യതയില്ല. അതേസമയം, സുരക്ഷാകാര്യത്തിൽ ഇന്ത്യ പ്രകടിപ്പിച്ച ആശങ്കകൾ ഐസിസി യോഗം ചർച്ച ചെയ്യും. പുൽവാമ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കരുതെന്ന ആവശ്യം രാജ്യത്തെ പലകോണുകളിൽ നിന്നും ഉയർന്നത്. ഇതേതുടർന്ന് പാക്കിസ്ഥാന്റെ പേരുപറയാതെ, ഭീകരതയെ പ്രോൽസാഹിപ്പിക്കുന്ന രാഷ്ട്രങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് അയച്ചിരുന്നു.

മെയ് 30 ന് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി തുടങ്ങുന്ന ലോകകപ്പിൽ കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ ബിസിസിഐ കത്തിൽ ആശങ്ക അറിയിക്കുകയും ചെയ്തു. മത്സരങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങൾ ഐസിസി പങ്കെടുക്കുന്ന രാഷ്ട്രങ്ങൾക്കെല്ലാം നൽകും. അത് ലോകകപ്പിൽ കളിക്കുന്ന എല്ലാ ടീമുകൾക്കും ഒരുപോലെയായിരിക്കും. ഇന്ത്യയുടെ ആശങ്കകൾ അകറ്റാനുള്ള ശ്രമം ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉറപ്പ്. അതേസമയം, ഒരു ക്രിക്കറ്റ് ബോർഡിനോടും ഏതെങ്കിലും അംഗരാഷ്ട്രവുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെടാൻ ഐസിസിക്ക് അധികാരമില്ല. അതിനുള്ള അവകാശവുമില്ല. ഇത് സർക്കാർതലത്തിൽ കൈകാര്യം ചെയ്യേണ്ട നയപരമായ പ്രശ്‌നമാണ്.

പാക്കിസ്ഥാനുമായുള്ള കളി ഉപേക്ഷിക്കണമെന്ന ആവശ്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇന്ത്യയിൽ ഉയർന്നിട്ടുള്ളത്. ജൂൺ 16 ന് പാക്കിസ്ഥാനുമായുള്ള പ്രാഥമിക ഘട്ടമത്സരം ഉപേക്ഷിക്കണമെന്ന് ഗാംഗുലിയും ഹർഭജൻ സിങ്ങും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാക്കിസ്ഥാൻ സെമിയിലോ ഫൈനലിലോ കടന്നാൽ എന്തുചെയ്യുമെന്ന കാര്യത്തിൽ അവർ പ്രതികരിച്ചിട്ടുമില്ല. സച്ചിൻ തെണ്ടുൽക്കറും, സുനിൽ ഗാവസ്‌കറും ഇന്ത്യ പാക്കിസ്ഥാനെ കളിച്ച് തോൽപിക്കണമെന്ന അഭിപ്രായക്കാരാണ്. സർക്കാർ എന്തുതീരുമാനമെടുത്താലും അതിനൊപ്പം നിൽക്കുമെന്നാണ് കോഹ്‌ലിയും രവി ശാസ്ത്രിയും പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP