Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐപിഎല്ലിലെ 22 ാം മത്സരത്തിൽ പഞ്ചാബിനെതിരെ ഹൈദരാബാദിന്റെ ഏറ്റവും വലിയ വിജയം; ബെയർസ്‌റ്റോയും വാർണറും ചേർന്നുള്ള ലീഗിലെ അഞ്ചാമത്തെ സെഞ്ചുറികൂട്ടുകെട്ടിൽ സൺറൈസേഴ്‌സ് വാരിക്കൂട്ടിയത് 201 റൺസ്; നിക്കോളാസ് പൂരാൻ രക്ഷകനായി അവതരിച്ചെങ്കിലും 132 റൺസിന് പഞ്ചാബ് ഓൾ ഔട്ടായതോടെ ദുബായ് സ്‌റ്റേഡിയത്തിൽ 69 റൺസിന്റെ ജയം ഘോഷിച്ച് വാർണറും ടീമും

ഐപിഎല്ലിലെ 22 ാം മത്സരത്തിൽ പഞ്ചാബിനെതിരെ ഹൈദരാബാദിന്റെ ഏറ്റവും വലിയ വിജയം; ബെയർസ്‌റ്റോയും വാർണറും ചേർന്നുള്ള ലീഗിലെ അഞ്ചാമത്തെ സെഞ്ചുറികൂട്ടുകെട്ടിൽ സൺറൈസേഴ്‌സ് വാരിക്കൂട്ടിയത് 201 റൺസ്; നിക്കോളാസ് പൂരാൻ രക്ഷകനായി അവതരിച്ചെങ്കിലും 132 റൺസിന് പഞ്ചാബ് ഓൾ ഔട്ടായതോടെ ദുബായ് സ്‌റ്റേഡിയത്തിൽ 69 റൺസിന്റെ ജയം ഘോഷിച്ച് വാർണറും ടീമും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഐപിഎല്ലിൽ, 22 ാം മത്സരത്തിൽ, കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 69 റൺസ് വിജയം. പഞ്ചാബിനെതിരെ ഹൈദരാബാദിന്റെ ഏറ്റവും വലിയ വിജയമാണിത്. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 132 റൺസിന് ഓൾ ഔട്ടായി. റഷീദ് ഖാന് മൂന്നു വിക്കറ്റുകൾ.

നിക്കൊളാസ് പൂരാന്റെ കന്നി അർദ്ധസെഞ്ചുറിയാണ് റൺചേസിൽ പഞ്ചാബിന്റെ ആശ്വാസം. ഏഴാമത്തെ ഓവറിൽ, 11 റൺസെടുത്ത് കെ.എൽ.രാഹുലിനെ അഭിഷേക് ശർമ പുറത്താക്കിയപ്പോഴാണ് പൂരാൻ ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. പ്രഭസിമ്രാൻ സിങ്ങിനെ(11) കലീൽ അഹമ്മദ് മടക്കിഅയച്ചപ്പോൾ  മായങ്ക് അഗർവാൾ റൺ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണെടുത്തത്. ജോണി ബെയർസ്‌റ്റോയും(97) ഡേവിഡ് വാർണറും(52) ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. 10 ഓവറിൽ 100 റൺസും 15 ഓവറിൽ 150 റൺസും കടന്നു. ബെയർസ്റ്റോയും വാർണറും ചേർന്ന് ഐപിഎല്ലിൽ നേടുന്ന അഞ്ചാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. ഓപ്പണിങ് വിക്കറ്റിൽ 160 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

എന്നാൽ സ്‌കോർ 160-ൽ നിൽക്കെ പതിനാറാം ഓവറിൽ വാർണറെയും ബെയർസ്റ്റോയെയും പുറത്താക്കിയ രവി ബിഷ്ണോയി മത്സരം പഞ്ചാബിന്റെ വരുതിയിലാക്കി. ബെയർ‌സ്റ്റോ 55 പന്തുകളിൽ നിന്നും 97 റൺസും വാർണർ 40 പന്തുകളിൽ നിന്നും 52 റൺസും എടുത്ത് മടങ്ങി. പിന്നീടെത്തിയ മനീഷ് പാണ്ഡെയും(1) വേഗം മടങ്ങി.

അവസാന ഓവറുകളിൽ കെയ്ൻ വില്യംസൺ മാത്രമാണ് പിടിച്ചുനിന്നത്. വില്യംസൺ 10 പന്തിൽ 20 റൺസെടുത്ത് പുറത്താകാതെ നിന്നു. രവി ബിഷ്ണോയി മൂന്നും അർഷ്ദീപ് സിങ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP