Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വില്യംസണും ഹോൾഡറും നിറഞ്ഞാടിയപ്പോൾ കോഹ്ലിക്കും കൂട്ടുകാർക്കും സങ്കടക്കടൽ; ഫൈനലിലേക്ക് ഒരു ചുവട് കൂടി വച്ച് സൺറൈസഴ്‌സിന്റെ വിജയം റോയൽ ചലഞ്ചേഴ്‌സിനെതിരെ ആറ് വിക്കറ്റിന്; തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും ബാംഗ്ലൂർ പുറത്ത്; ക്വാളിഫയറിൽ ഹൈദരാബാദിനെ കാത്തിരിക്കുന്നത് ഡൽഹി

വില്യംസണും ഹോൾഡറും നിറഞ്ഞാടിയപ്പോൾ കോഹ്ലിക്കും കൂട്ടുകാർക്കും സങ്കടക്കടൽ; ഫൈനലിലേക്ക് ഒരു ചുവട് കൂടി വച്ച് സൺറൈസഴ്‌സിന്റെ വിജയം റോയൽ ചലഞ്ചേഴ്‌സിനെതിരെ ആറ് വിക്കറ്റിന്; തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും ബാംഗ്ലൂർ പുറത്ത്; ക്വാളിഫയറിൽ ഹൈദരാബാദിനെ കാത്തിരിക്കുന്നത് ഡൽഹി

മറുനാടൻ ഡെസ്‌ക്‌

അബുദബി: സൺേൈറഴ്‌സിന്റെ ദിവസമായിരുന്നു വെള്ളിയാഴ്ച. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോൽപ്പിച്ചത് ആറ് വിക്കറ്റിന്. രണ്ട് പന്ത് ബാക്കി നിൽക്കെ കണ്ട വിജയം ഫൈനലിലേക്കുള്ള ഒരുചുവടവയ്പ്് കൂടിയായി. ഡൽഹി ക്യാപിറ്റൽസുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടുമ്പോൾ അറിയാം ഫൈനലിലേക്കുള്ള വിധി. കോഹ്ലിയുടെ ബാംഗ്ലൂർ തോൽവിയോടെ പുറത്തായി. :

വെസ്റ്റ്ഇൻഡീസ് താരം ജെയ്‌സൺ ഹോൾഡർ ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയതോടെ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമായി. മികവിലാണ് ഹൈദരബാദ് വിജയം പിടിച്ചെടുത്തത്. സ്‌കോർ: ആർസിബി-131/7, സൺറൈസേഴ്‌സ് ഹൈദരാബാദ്-132-4(19.4 ഓവർ)

നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി ബാംഗളൂരുവിനെ തകർത്ത ഹോൾഡർ അവസാന ഓവറിൽ ഇരട്ട ബൗണ്ടറി നേടി ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. അർധ സെഞ്ചുറി നേടിയ വില്ല്യംസണ് (50) തുണയായ ഹോൾഡർ (24) ഹൈദരാബാദിന്റെ ഇന്നത്തെ താരമായി. കുറഞ്ഞ സ്‌കോർ പിന്തുടർന്ന ഹൈദരാബാദിന് തുടക്കം പിഴച്ചു. ഓപ്പണർ ഗോസ്വാമി പൂജ്യത്തിനു പുറത്തായി. ഡേവിഡ് വാർണറും(17) മനീഷ് പാണ്ഡെയും(24) വളരെ വേഗത്തിൽ മടങ്ങിയതോടെ ബാംഗ്ലൂർ കളിയിലേക്ക് തിരിച്ചുവന്നു. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്‌ത്തി മുഹമ്മദ് സിറാജ് തങ്ങളുടെ ചെറിയ സ്‌കോറിനെ പ്രതിരോധിക്കാൻ ശ്രമിച്ചു

എന്നാൽ വില്യംസണിന് കൂട്ടായി ഹോൾഡർ എത്തിയതോടെ കളി മാറി. ഇരുവരും ചേർന്ന് ഹൈദരാബാദിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. വില്യംസൺ-ഹോൾഡർ കൂട്ടുകെട്ട് പുറത്താകാതെ 65 റൺസാണ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. സുപ്രധാനമായ മത്സരത്തിൽ വിരാട് കോഹ്ലിയാണ് (6)ഓപ്പൺ ചെയ്തതെങ്കിലും ജേസൺ ഹോൾഡറും സന്ദീപ് ശർമയും തുടക്കത്തിൽ ബാംഗ്ലൂരിന്റെ വഴിമുടക്കികളായി. ആരൺ ഫിഞ്ചും(32) എ ബി. ഡിവില്ലിയേഴ്‌സും(56) ഇന്നിങ്‌സിനെ രക്ഷിക്കാൻ നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. ഡിവില്ലിയേഴ്്‌സ് ഡെത്ത് ഓവറുകളിലും പിടിച്ചുനിന്ന് തന്റെ അർദ്ധസെഞ്ചുറി 15 ാം ഓവറിൽ നേടി. എന്നാൽ ടി.നടരാജന്റെ ഒരുയോർക്കർ ഡിവില്ലിയേഴ്‌സിനെ തെറിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP