Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലിനും പാണ്ഡ്യയ്ക്കും താൽക്കാലിക ആശ്വാസം; സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഏർപ്പെടുത്തിയിരുന്ന താരങ്ങളുടെ വിലക്ക് നീക്കി; തീരുമാനം ബി.സി.സിഐയുടെ ഇടക്കാല ഭരണസമിതിയുടേത്; വിലക്ക് നീക്കിയത് വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെ  

രാഹുലിനും പാണ്ഡ്യയ്ക്കും താൽക്കാലിക ആശ്വാസം; സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഏർപ്പെടുത്തിയിരുന്ന താരങ്ങളുടെ വിലക്ക് നീക്കി; തീരുമാനം ബി.സി.സിഐയുടെ ഇടക്കാല ഭരണസമിതിയുടേത്; വിലക്ക് നീക്കിയത് വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെ   

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാഹുലിനും പാണ്ഡ്യയ്ക്കും താൽക്കാലിക ആശ്വാസം. 'കോഫി വിത് കരൺ' ചാറ്റ് ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബി.സി.സിഐ കെ.എൽ രാഹുലിനും ഹാർദിക് പാണ്ഡ്യക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.ന്യൂഡൽഹിയിൽ ചേർന്ന ബി.സി.സിഐയുടെ ഇടക്കാല ഭരണസമിതിയുടെ യോഗത്തിലാണ് ഇരുവരുടേയും വിലക്ക് ഒഴിവാക്കാൻ തീരുമാനിച്ചത്.

പുതിയ അമിക്കസ്‌ക്യൂറിയായ പി.എസ് നരസിംഹയുമായി ആലോചിച്ചാണ് ഇടക്കാലഭരണസമിതി വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. നിലവിൽ ഇരുവർക്കുമെതിരായ അന്വേഷണം വഴിമുട്ടിനിൽക്കുകയാണ്. സുപ്രീം കോടതി ഓംബുഡ്സ്മാനെ നിയമിച്ച ശേഷം മാത്രമേ അന്വേഷണം പുനരാംഭിക്കുകയുള്ളു. ഫെബ്രുവരി അഞ്ചിന് ഇക്കാര്യം സുപ്രീം കോടതി പരിഗണിക്കും. ഇതിനിടയിലാണ് വിലക്ക് നീക്കി ബി.സി.സിഐ ഇരുവരേയും തിരിച്ചുവിളിച്ചത്.

നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇരുവരേയും ഓസ്ട്രേലിയക്കെതിരായ ഏകദിന പര്യടനത്തിൽ നിന്ന് ബി.സി.സിഐ തിരിച്ചുവിളിച്ചിരുന്നു. പാണ്ഡ്യ നിലവിൽ ന്യൂസീലൻഡ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനാണ് സാധ്യത. അതേസമയം കെ.എൽ രാഹുൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരും. നിലവിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യ എ ടീമിനൊപ്പമാകും രാഹുൽ ചേരുക. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ഇരുവരേയും പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.

നേരത്തെ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞപ്പോഴാണ് പാണ്ഡ്യ സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതാരകനായ കോഫീ വിത് കരൺ ഷോയിൽ ആയിരുന്നു പാണ്ഡ്യയുടെ അതിരുവിട്ട സംസാരം. ഇതോടെ പാണ്ഡ്യക്കും ഷോയിൽ ഒപ്പം പങ്കെടുത്ത രാഹുലിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇരുവർക്കുമെതിരേ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP