Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ മരുമകൻ പട്ടികയിലേക്ക് ഒരു ഓസിസ് താരം കൂടി? വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യൻ സുന്ദരിയെ മിന്നു കെട്ടിയേക്കും; മാക്‌സിയുടെ ഹൃദയത്തിൽ ചേക്കേറിയത് മെൽബണിൽ സ്ഥിര താമസമാക്കിയ വിനി രാമൻ

ഇന്ത്യയുടെ മരുമകൻ പട്ടികയിലേക്ക് ഒരു ഓസിസ് താരം കൂടി? വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യൻ സുന്ദരിയെ മിന്നു കെട്ടിയേക്കും; മാക്‌സിയുടെ ഹൃദയത്തിൽ ചേക്കേറിയത് മെൽബണിൽ സ്ഥിര താമസമാക്കിയ വിനി രാമൻ

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: ഇന്ത്യയുടെ മരുമകനാകാൻ ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരംകൂടി കച്ചകെട്ടുന്നുവെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ഇന്ത്യൻ സുന്ദരിയെ സഖിയാക്കാൻ ഒരുങ്ങുന്നത്. മെൽബണിൽ സ്ഥിര താമസമാക്കിയ വിനി രാമൻ എന്ന ഇന്ത്യക്കാരിയാണ് മാക്‌സ്‌വെല്ലിന്റെ ഹൃദയത്തിൽ ചേക്കേറിയത്.

ഇരുവരും കഴിഞ്ഞ രണ്ട് വർഷത്തിലധികമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വിനി ഷെയർ ചെയ്തതോടെയാണ് പ്രണയവാർത്ത പുറംലോകമറിഞ്ഞത്. എന്നാൽ, വിവാഹവാർത്ത ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ നിരവധിയാണ്. പാക് താരങ്ങളായ ഷൊയ്ബ് മാലിക്, ഹസൻ അലി, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ, ഓസീസ് താരം ഷോൺ ടെയ്റ്റ്, ന്യൂസീലൻഡ് താരം ഗ്ലെൻ ടേണർ എന്നിവരെല്ലാം ഇന്ത്യക്കാരികളെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP