Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`ധോണി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നായകൻ രോഹിത് ശർമ്മ`; നായക മികവിൽ ഒരിക്കലും കോലി രോഹിത്തോളം എത്തില്ല; ഇത്രയും സീസണായിട്ടും കപ്പുയർത്താതെ നായകനായി നിലനിർത്തുന്നതിന് കോലി ആർസിബി മാനേജ്‌മെന്റിനോട് നന്ദി പറയണം; വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

`ധോണി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നായകൻ രോഹിത് ശർമ്മ`; നായക മികവിൽ ഒരിക്കലും കോലി രോഹിത്തോളം എത്തില്ല; ഇത്രയും സീസണായിട്ടും കപ്പുയർത്താതെ നായകനായി നിലനിർത്തുന്നതിന് കോലി ആർസിബി മാനേജ്‌മെന്റിനോട് നന്ദി പറയണം; വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

സ്പോർട്സ് ഡെസ്‌ക്

ഡൽഹി: ഇന്ത്യയുടെയേയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേയും നായകനാണെങ്കിലും വിരാട് കോലിയുടെ നായക മികവ് അത്ര മികച്ചതല്ലെന്ന് ഗൗതം ഗംഭീർ. ധോണി കഴിഞ്ഞാൽ ഇന്ത്യിയിൽ ഇന്നുള്ള തന്ത്രശാലിയും മിടുക്കനുമായ നായകൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോലി തന്ത്രശാലിയായ ക്യാപ്റ്റനല്ലെന്നും ഐ പി എല്ലിൽ കഴിവ് ക്യാപ്റ്റനെന്ന നിലയിൽ കഴിവ് തെളിയിച്ച രോഹിത് ശർമ്മയുമായോ എം എസ് ധോണിയുമായോ കോഹ്ലിയെ താരതമ്യം ചെയ്യരുതെന്നും ഗംഭീർ പറഞ്ഞു .

കോലി ക്യാപ്റ്റനെന്ന നിലയിൽ ഇനിയും ഒരുപാട് മുൻപോട്ട് പോകാനുണ്ട് . കോലി ഒരു തന്ത്രശാലിയായ ക്യാപ്റ്റനല്ല മാത്രവുമല്ല ഐ പി എൽ കിരീടം നേടാൻ കോലിക്ക് സാധിച്ചിട്ടുമില്ല . എം എസ് ധോണിയും രോഹിത് ശർമ്മയും മൂന്ന് തവണ ഐ പി എൽ ട്രോഫി നേടയിട്ടുണ്ട് . അതിനാൽ തന്നെ കോലിക്കിനിയും ഏറെ മുൻപോട്ട് പോകാനുണ്ട് . ഈ ഘട്ടത്തിൽ രോഹിതുമായോ ധോണിയുമായോ കോഹ്ലിയെ താരതമ്യം ചെയ്യാൻ സാധിക്കില്ല.

കഴിഞ്ഞ ഏഴോ എട്ടോ വർഷമായി അവൻ ബംഗ്ലൂരിനെ നയിക്കുന്നു .കോലി ഭാഗ്യവാനാണ് ഇത്രയും വർഷം ഒരു സീസണിൽ പോലും വിജയിക്കാൻ സാധിക്കാഞ്ഞിട്ട് പോലും ക്യാപ്റ്റനായി തുടരാൻ അനുവദിച്ചതിന് ടീം മാനേജ്മെന്റിന് നന്ദി കൂടി കോലി പറയണം ' ഗൗതം ഗംഭീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP