Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഇനി പുതിയ പേര്; ചരിത്ര മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിക്ക് പുനർ നാമകരണം ചെയ്യാൻ തീരുമാനിച്ചത് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ; ഫിറോസ് ഷാ കോട്ല ഇനി അരുൺ ജയ്റ്റ്ലി സ്റ്റേഡിയം; തീരുമാനം കോട്ലയുടെ കെട്ടും മട്ടും മാറ്റിയ നേതാവിനോടുള്ള ആദര സൂചകമായി

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഇനി പുതിയ പേര്; ചരിത്ര മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിക്ക് പുനർ നാമകരണം ചെയ്യാൻ തീരുമാനിച്ചത് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ; ഫിറോസ് ഷാ കോട്ല ഇനി അരുൺ ജയ്റ്റ്ലി സ്റ്റേഡിയം; തീരുമാനം കോട്ലയുടെ കെട്ടും മട്ടും മാറ്റിയ നേതാവിനോടുള്ള ആദര സൂചകമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന് മഹത്തായ റെക്കോർഡുകൾ ചാർത്തി തന്നിട്ടുള്ള സ്‌റ്റേഡിയമാണ് ഫിറോസ് ഷാ കോട്‌ല. ഇപ്പോഴിതാ ഗ്രൗണ്ടിന്റെ പേര് പുനർനാമകരണം ചെയ്യാനാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഇനി മുതൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയുടെ പേരിലായിരിക്കും സ്റ്റേഡിയം അറിയപ്പെടുന്നത്. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയാണ് തീരുമാനം. ഡി.ഡി.സി.എ യുടെ മുൻ പ്രസിഡന്റ് കൂടിയായിരുന്നു അരുൺ ജെയ്റ്റ്ലി. അദ്ദേഹം പ്രസിഡന്റായിരിക്കുന്ന കാലത്താണ് സ്റ്റേഡിയത്തിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ സീനിയർ ടീം ജേഴ്‌സിയിൽ 11 വർഷം പൂർത്തിയാക്കിയ നായകൻ വിരാട് കോലിക്ക് ആദരവുമായി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ എത്തിയിരുന്നു. ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡ് കോലിയുടെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന ദിവസം തന്നെയായിരിക്കും സ്റ്റേഡിയത്തിന്റെ പേര് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്ന രീതിയിൽ മാറ്റുന്നത്. വിരാട് കോഹ്ലി, സെവാഗ്, ഋഷഭ് പന്ത്, ഗൗതം ഗംഭീർ, ആശിഷ് നെഹ്്റ തുടങ്ങിയ താരങ്ങളുടെ വളർച്ചക്ക് സ്റ്റേഡിയം പങ്കുവഹിച്ചതായാണ് ഡിഡിസിഎ പ്രസിഡന്റ് രജത്ത് ശർമ പറയുന്നത്. സ്റ്റേഡിയത്തിൽ കാണികളെ ഉൾക്കൊള്ളുന്നതിനുള്ള ശേഷി വർദ്ധിപ്പിച്ചതും അരുൺ ജെയ്റ്റ്‌ലിയായിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി പേര് മാറ്റുന്നതും. സെപ്റ്റംബറിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷായും കായിക മന്ത്രി കിരൺ റിജിജുവും പങ്കെടുക്കും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP