Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജസ്റ്റിസ് ഫോർ ശ്രീശാന്ത്! ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ആരാധകരുടെ ക്യാംപയിൻ; നീതി ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ ആരാധകരുടെ പ്രതിഷേധം; കേരളത്തിന്റെ ശ്രീയ്ക്ക് വേണ്ടി തെരുവിലിറങ്ങിയത് 'ഇതര' സംസ്ഥാനക്കാർ; കോടതി വെറുതെ വിട്ടിട്ടും ഈ മലയാളിയോട് ബിസിസിഐ കാണിക്കുന്നത് ഇരട്ടത്താപ്പ്

ജസ്റ്റിസ് ഫോർ ശ്രീശാന്ത്! ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ആരാധകരുടെ ക്യാംപയിൻ; നീതി ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ ആരാധകരുടെ പ്രതിഷേധം; കേരളത്തിന്റെ ശ്രീയ്ക്ക് വേണ്ടി തെരുവിലിറങ്ങിയത് 'ഇതര' സംസ്ഥാനക്കാർ; കോടതി വെറുതെ വിട്ടിട്ടും ഈ മലയാളിയോട് ബിസിസിഐ കാണിക്കുന്നത് ഇരട്ടത്താപ്പ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ആരാധകരുടെ ക്യാംപയിൻ. കേരളത്തിന്റെ സ്വന്തം താരത്തിന് നീതി കിട്ടണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത് ഇതര സംസ്ഥാനങ്ങളിലെ ആരാധകർ. ഇത് കേരളത്തിന് നാണക്കേട്. മറ്റ് കായികതാരങ്ങൾക്ക് വേണ്ടി നിലവിളിക്കുമ്പോൾ രണ്ടു ലോകകപ്പുകളിൽ പങ്കാളിയായി കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഈ കായികതാരത്തെ കേരളം കൈവിടുന്നത് നീതികരിക്കാവാത്ത സംഭവം.

ശ്രീശാന്ത് ചെയ്തുവെന്ന് ആരോപിച്ചിരുന്ന കേസിൽ അദ്ദേഹം അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും അത് അംഗീകരിക്കാൻ പോലും തായാറാകാത്ത മലയാളികൾ ഇന്നും ഉണ്ട്. മാത്രമല്ല ബിസിസിഐ മറ്റ് കളിക്കാരോട് കാണിച്ചിട്ടുള്ള നീതിപോലും ശ്രീശാന്തിന്റ കാര്യത്തിൽ കാണിക്കുന്നില്ല എന്നുള്ളതും വ്യക്തമാണ്. ഒരു കളിക്കാരനെന്ന നിലയിൽ വിലപ്പെട്ട ആറു വർഷങ്ങളാണ് ഇന്ത്യയുടെ ഒരു കാലത്തെ മികച്ച ബൗളർക്ക് നഷ്ടമായത്.

2013 ഐപിഎൽ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടർന്നാണ് അന്ന് രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിൻവലിക്കാൻ ബിസിസിഐ തയ്യാറായില്ല.

ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ഭാര്യ ഭുവനേശ്വരി ശ്രീശാന്ത് കഴിഞ്ഞ തിങ്കളാഴ്ച ട്വിറ്ററിൽ അഭ്യർത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ആരാധകർ രംഗത്തെത്തിയത്. ഇതോടെ 'ജസ്റ്റിസ് ഫോർ ശ്രീശാന്ത്' ഹാഷ്ടാഗ് ട്വിറ്ററിൽ വൈറലാവുകയായിരുന്നു. ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ചില ആരാധകർ കോടതിക്ക് പുറത്ത് പ്രതിഷേധവുമുയർത്തി. ബിസിസിഐ ആവശ്യം പരിഗണിക്കാത്തതിനാൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് താരം.

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമാണ് മലയാളി താരം എസ് ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ വാതുവെപ്പ് കേസ്. 2013 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരശേഷം മൂന്ന് രാജസ്ഥാൻ റോയൽസ് താരങ്ങളെ മുംബൈ പൊലീസ് കസ്റ്റഡിലെടുത്തതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. രാജസ്ഥാൻ താരങ്ങളായ എസ് ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാന്ദില എന്നിവരാണ് അന്ന് പിടിയിലായത്. പിന്നീട് കോടതി കുറ്റവിമുക്തരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP