Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിനേശ് കാർത്തിക് നിരാശൻ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായക സ്ഥാനം ഒഴിഞ്ഞു; ടീം വൈസ് ക്യാപ്റ്റൻ ഒയിൻ മോർഗൻ ഇനി ടീമിനെ നയിക്കും

ദിനേശ് കാർത്തിക് നിരാശൻ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായക സ്ഥാനം ഒഴിഞ്ഞു; ടീം വൈസ് ക്യാപ്റ്റൻ ഒയിൻ മോർഗൻ ഇനി ടീമിനെ നയിക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക്ക് രാജിവച്ചു. ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധയൂന്നാനാണ് രാജി എന്ന് കാർത്തിക്ക് പറഞ്ഞു. അതേ സമയം കാർത്തിക്കിന്റെ ക്യാപ്റ്റൻസിക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. ഒയിൻ മോർഗനാകും പുതിയ ക്യാപ്റ്റൻ.

നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ദിനേശ് കാർത്തിക്കിന്റെ പ്രകടനം പോരെന്ന വിമർശനം ഉയർന്നിരുന്നു. 7 മത്സരങ്ങളിൽ കാർത്തിക്ക്, പഞ്ചാബിനെതിരെ മാത്രമാണ് അർദ്ധസെഞ്ചുറി തികച്ചത്. ആകെ നേടിയത് 108 റൺസ് മാത്രം. കാർത്തിക്കിന്റെ ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുപ്പിലും വിമർശനങ്ങൾ വന്നിരുന്നു. അർധസെഞ്ചുറികൾ ഒന്നും പേരിൽ ഇല്ലെങ്കിലും ഇതുവരെ ആകെ 35 ശതമാനം ശരാശരിയിൽ 175 റൺസ് മോർഗൻ നേടി. ബാറ്റിങ് ശരാശരിയിൽ ടീമിൽ ശുഭ്മാൻ ഗില്ലിനു താഴെ രണ്ടാം സ്ഥാനത്താണ് മോർഗന്റെ സ്ഥാനം. ഏതു സാഹചര്യത്തിലും ബാറ്റു ചെയ്യാൻ മികവുള്ള ഒയിൻ മോർഗനെ കാർത്തിക്ക് നേരത്തേ ഇറക്കാത്തതും ചർച്ചയായിരുന്നു.

ഇംഗ്ലണ്ടിന് 2019 ലോകക്കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മോർഗൻ. 2018ൽ ഗൗതം ഗംഭീറിനു പകരമായിട്ടാണ് ദിനേഷ് കാർത്തിക്ക് കൊൽക്കത്തയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.'ഇതുപോലുള്ള ഒരു തീരുമാനം എടുക്കാൻ അദ്ദേഹത്തെപ്പോലുള്ള ഒരാൾക്ക് (ദിനേഷ് കാർത്തിക്ക്) വളരെയധികം ധൈര്യം ആവശ്യമാണ്. അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഞങ്ങൾ ആശ്ചര്യപ്പെടുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആഗ്രഹം ബഹുമാനിക്കുന്നു. ടീം വൈസ് ക്യാപ്റ്റനും 2019ൽ ഇംഗ്ലണ്ടിന് ലോകക്കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനുമായ ഒയിൻ മോർഗൻ ടീമിനെ നയിക്കാൻ മുന്നോട്ട് വന്നതിൽ സന്തോഷിക്കുന്നു.' കൊൽക്കത്ത സിഇഒ വെങ്കി മൈസൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സീസണിൽ ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് വിജയവുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ 82 റൺസിനാണ് പരാജയപ്പെട്ടത്. ആദ്യം മത്സരം മുതൽ തന്നെ കാർത്തിക്കിനെതിരെ വിമർശനം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP