Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോം മങ്ങി ധോണിക്ക് വിശ്രമം അനുവദിച്ച് ടീം ഇന്ത്യ; അവസാന രണ്ട് മത്സരങ്ങളിൽ റിഷഭ് പന്ത് വിക്കറ്റിന് പിന്നിൽ ഇന്ത്യക്കായി ഗ്ലൗസണിയും; പരിക്കേറ്റ ഷമിയും കളിച്ചേക്കില്ല; നാളത്തെ മത്സരം ജയിച്ചാൽ പരമ്പര നേട്ടം

ഫോം മങ്ങി ധോണിക്ക് വിശ്രമം അനുവദിച്ച് ടീം ഇന്ത്യ; അവസാന രണ്ട് മത്സരങ്ങളിൽ റിഷഭ് പന്ത് വിക്കറ്റിന് പിന്നിൽ ഇന്ത്യക്കായി ഗ്ലൗസണിയും; പരിക്കേറ്റ ഷമിയും കളിച്ചേക്കില്ല; നാളത്തെ മത്സരം ജയിച്ചാൽ പരമ്പര നേട്ടം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചു. അവസാന രണ്ടു മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനമായിരുന്നു മുൻ ക്യാപ്റ്റൻ കാഴ്ചവച്ചത് ഇതിന്റെ പശ്ചാത്തലത്തിലായിരിക്കാം വിശ്രമം അനുവദിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ലോക കപ്പ് മുന്നിൽ കണ്ട് യുവതാരം പന്തിന് കൂടുതൽ അവസരം നൽകുന്നതിനുള്ള തീരുമാമനമായിട്ടും നടപടി വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവസാന രണ്ട് മത്സരങ്ങളിൽ യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റിന് പിന്നിൽ ഇന്ത്യക്കായി ഗ്ലൗസണിയുക.ലോകകപ്പിന് മുമ്പ് റിഷഭ് പന്തിന് വീണ്ടും പ്രതിഭ തെളിയിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയം നേടിയ ഇന്ത്യ റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ തോൽവിയേറ്റ് വാങ്ങിയിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്ക് പരമ്പരയിലേക്ക് തിരിച്ചെത്താൻ അവസരമൊരുങ്ങിയിരിക്കുകയാണ്.

എന്നാൽ, ഒരു മത്സരം കൂടെ ജയിച്ചാൽ പരമ്പര സ്വന്തമാക്കാൻ സാധിക്കുമെന്നതിനാലാണ് ധോണിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. മൂന്നാം ഏകദിനത്തിനിടെ കാലിന് ചെറുതായി പരിക്കേറ്റ മുഹമ്മദ് ഷമിയുടെ കാര്യം ഇന്ത്യ വിശദമായി പരിശോധിക്കുന്നുണ്ട്. ഷമിയുടെ പരിക്ക് ഗുരുതരമാണെങ്കിൽ ഭുവനേശ്വർ കുമാറാകും പകരം ടീമിലെത്തുക. അവസാന രണ്ട് മത്സരത്തിൽ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങളുണ്ടാകുമെന്ന് റാഞ്ചിയിലെ മത്സരത്തിന് ശേഷം വിരാട് കോലി പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP