Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എതിരാളികളെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഡൽഹിയുടെ തന്ത്രം; ക്യത്യമായ ഇടവേളകളിൽ കൊഴിയുന്ന വിക്കറ്റുകൾ; നോർജെയും റബാദയും അവസാന ഓവറുകളിൽ പിടിമുറുക്കിയതോടെ കാറ്റത്തെ മാമ്പഴം പോലെ വിക്കറ്റുകൾ വീണു; രണ്ടുതവണ രക്ഷകനായ തേവാത്തിയയും രാജസ്ഥാനെ കൈവിട്ടു; ഡൽഹിക്ക് 13 റൺസ് ജയം

എതിരാളികളെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഡൽഹിയുടെ തന്ത്രം; ക്യത്യമായ ഇടവേളകളിൽ കൊഴിയുന്ന വിക്കറ്റുകൾ; നോർജെയും റബാദയും അവസാന ഓവറുകളിൽ പിടിമുറുക്കിയതോടെ കാറ്റത്തെ മാമ്പഴം പോലെ വിക്കറ്റുകൾ വീണു; രണ്ടുതവണ രക്ഷകനായ തേവാത്തിയയും രാജസ്ഥാനെ കൈവിട്ടു; ഡൽഹിക്ക് 13 റൺസ് ജയം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഐപിഎല്ലിലെ മുപ്പതാം മത്സരത്തിൽ,അവസാന ഓവറുകളിലെ ചിത്രം ഇങ്ങനെ: 8 പന്തിൽ 24 റൺ. 19 ാമത്തെ ഓവറിൽ റബാദ. ആർച്ചറിന് കളി പിഴച്ചതോടെ റഹാനെ ക്യാച്ചെടുത്ത് പുറത്ത്. ഏഴാമത്തെ വിക്കറ്റും വീണു. നോർജേയും റബാഡയും ചേർന്ന് കളി ഡൽഹിയുടെ വരുതിയിലാക്കിയെന്ന് പറയാം. നാല് പന്തിൽ 19. റബാജയുടെ ഓവറിൽ മൂന്നു റൺസ്. തേവാത്തിയയ്ക്ക് സ്‌ട്രൈക്ക്. ആദ്യ രണ്ടുപന്തിൽ സിംഗിളുകൾ മാത്രം. നാല് പന്തിൽ 19 റൺ്‌സ വേണം. അവസാന പന്തിൽ ഡൽഹിക്ക് ഒരുവിക്കറ്റ് കൂടി. കന്നിക്കാരനായ തുഷാർ ദേശ്പാണ്ഡെയ്ക്ക് രണ്ട് വിക്കറ്റ്. ഡൽഹി ക്യാപ്പിററൽസ് 13 റൺസിന് ജയിക്കുന്നു.ഈ സീസണിൽ രണ്ടുതവണ രാജസ്ഥാന് രക്ഷകനായ തേവാത്തിയയ്ക്കും രക്ഷയില്ല.

ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ്. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ്. 162 റൺസ് ചേസ് ചെയ്ത രാജസ്ഥാൻ റോയൽസിനു നല്ല തുടക്കമാണ് ലഭിച്ചത്. എന്നാൽ ടീം സ്‌കോർ 37 ൽ എത്തിനിൽക്കെ ജോസ് ബട്‌ലറെ (22 റൺസ്) ആന്റിച് നോർജെ ബൗൾഡാക്കി. തൊട്ടുപിന്നാലെ ആർ.അശ്വിൻ സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ (1 റൺ) പുറത്താക്കി.

ബെൻ സ്റ്റോക്‌സിന് കൂട്ടായി എത്തിയത് സഞ്ജു സാംസൺ. ബെൻ സ്റ്റോക്‌സ് ആക്രമിച്ചു കളിച്ചപ്പോൾ സഞ്ജു മികച്ച പിന്തുണ നൽകി. ആറാം ഓവറിൽ രാജസ്ഥാൻ സ്‌കോർ 50 കടന്നു. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ 11 ാം ഓവറിൽ പകരക്കാരൻ ഫീൽഡർ ലളിത് യാദവ് ക്യാച്ചെടുത്ത് ബെൻ സ്റ്റോക്‌സിനെ മടക്കി. 35 പന്തിൽ ആറ് ഫോർ ഉൾപ്പെടെ നിർണായകമായ 41 റൺസാണ് സ്റ്റോക്‌സ് നേടിയത്. പിന്നാലെ സഞ്ജു സാംസനെ അക്‌സർ പട്ടേൽ ബൗൾഡാക്കി. 18 പന്തിൽ രണ്ട് സിക്‌സ് ഉൾപ്പെടെ 25 റൺസാണ് സഞ്ജു നേടിയത്. 13 ാം ഓവറിൽ രാജസ്ഥാൻ സ്‌കോർ 100 കടന്നു. അക്‌സർ പട്ടേലിന്റെ ബോളിങ്ങിൽ റിയാൻ പരാഗ് (1 റൺ) റണ്ണൗട്ടായി.

ഡൽഹി നായകൻ ശ്രേയസ് അയ്യർക്കായിരുന്നു ടോസ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്പിറിറൽസ് 20 ഓവറിൽ 7 വിക്കറ്റ നഷ്ടത്തിൽ 161 റൺസെടുത്തു. ജോഫ്ര ആർച്ചറിന്റെ ആക്രമണം ചെറുക്കാനാവാതെ വന്നതോടെ തുടക്കത്തിലെ വിക്കറ്റുകൾ കൊഴിഞ്ഞു. മൂന്നാമത്തെ ഓവറിൽ രണ്ട് വിക്കറ്റിന് 10 എന്ന നിലയിലായിരുന്നു.റിഷഭ് പന്തിന് ഫിറ്റ്‌നസ് പ്രശ്‌നം മൂലം കളിക്കാനായില്ല. അതുകൊണ്ട് ഡൽഹിക്ക് വേണ്ടി അലക്‌സ് കാരി വിക്കറ്റ ്കീപ്പറായി തുടർന്നു.

സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഡൽഹിക്കൊപ്പമായിരുന്നു. അന്ന് ഡൽഹി ഉയർത്തിയ 185 ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 138 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു.തുടർച്ചയായ നാല് തോൽവികൾക്കു ശേഷം കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെതിരേ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും രാജസ്ഥാന് ഇന്ന് നല്ല ദിവസമായിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP