Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി; അവസാന നാല് പന്തിലെ അക്‌സർ പട്ടേലിന്റെ കിടിലൻ മൂന്ന് മിന്നൽ സിക്‌സുകൾ; ഡെൽഹി ക്യാപ്പിറ്റൽസിന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ അഞ്ച് വിക്കറ്റ് ജയം; ജീവന്മരണ പോരാട്ടത്തിൽ മികച്ച ടോട്ടൽ കെട്ടി ഉയർത്തിയിട്ടും നിരാശയോടെ ധോണിയും കൂട്ടരും; ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമത്

ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി; അവസാന നാല് പന്തിലെ അക്‌സർ പട്ടേലിന്റെ കിടിലൻ മൂന്ന് മിന്നൽ സിക്‌സുകൾ; ഡെൽഹി ക്യാപ്പിറ്റൽസിന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ അഞ്ച് വിക്കറ്റ് ജയം; ജീവന്മരണ പോരാട്ടത്തിൽ മികച്ച ടോട്ടൽ കെട്ടി ഉയർത്തിയിട്ടും നിരാശയോടെ ധോണിയും കൂട്ടരും; ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമത്

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ശനിയാഴ്ചത്തെ രണ്ടാം ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് ചെന്നൈ സൂപ്പർ കിങ്‌സിന് എതിരെ അഞ്ച് വിക്കറ്റ് ജയം. ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി(102)യും അവസാന ഓവറിൽ അഞ്ച് പന്തിൽ 21 റൺസെടുത്ത അക്‌സർ പട്ടേലിന്റെ മിന്നൽ പ്രകടനവും, കളി ഡൽഹിയുടെ വരുതിയിലാക്കി. രവീന്ദ്ര ജഡേജ അവസാന ഓവർ ഗംഭീരമായി തുടങ്ങിയെങ്കിലും അവസാന നാല് പന്തിലെ മൂന്നു സിക്‌സറുകൾ ചെന്നൈയുടെ ഹൃദയം തകർത്തു. 19.5 ഓവറിൽ ക്യാപിറ്റൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. ചെന്നൈക്ക് ഇത് സീസണിലെ മറ്റൊരു വലിയ പരാജയം കൂടിയാണ്. മികച്ച ടോട്ടൽ പടുത്തുയർത്തിയിട്ടും ധോണിക്കും കൂട്ടർക്കും ശ്രേയസ് അയ്യരിനും ടീമിനും മുന്നിൽ തല കുനിക്കേണ്ടി വന്നു.


ഫാഫ് ഡുപ്ലേസി (58 റൺസ്), ഷെയ്ൻ വാട്‌സൻ (36 റൺസ്), അമ്പാട്ടി റായുഡു (പുറത്താകാതെ 45 റൺസ്), രവീന്ദ്ര ജഡേജ (പുറത്താകാതെ 33 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിൽ ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. അവസാന 5 ഓവറിൽ 67 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുൻപേ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ആന്റിച്ച് നോർജെ ക്യാച്ചെടുത്ത് സാം കറൻ (പൂജ്യം) മടങ്ങി. തുടർന്നെത്തിയ ഷെയ്ൻ വാട്‌സനുമായി ചേർന്ന് ഫാഫ് ഡുപ്ലേസി സ്‌കോർ ഉയർത്തി.

ഒൻപതാം ഓവറിൽ ചെന്നൈ സ്‌കോർ 50 കടന്നു. 12 ാം ഓവറിൽ ഫാഫ് ഡുപ്ലേസി അർധശതകം തികച്ചു. 39 പന്തിൽ 2 സിക്‌സും 5 ഫോറും ഉൾപ്പെടെയാണ് ഡുപ്ലേസി അർധസെഞ്ചുറി നേടിയത്. തൊട്ടടുത്ത പന്തിൽ ഷെയ്ൻ വാട്‌സനെ (28 പന്തിൽ ആറു ഫോറുൾപ്പെടെ 36 റൺസ്) ആന്റിച്ച് നോർജെ ബൗൾഡാക്കി. നിർണായകമായ 87 റൺസ് കൂട്ടുകെട്ടാണ് ഡുപ്ലേസി വാട്‌സൻ സഖ്യം പടുത്തുയർത്തിയത്. 14 ാം ഓവറിൽ ചെന്നൈ സ്‌കോർ 100 കടന്നു.

ഇരുടീമുകളും ഈ സീസണിലെ ആദ്യഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഡൽഹി 44 റൺസിനു ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു.എട്ടു മത്സരങ്ങളിൽ നിന്നു ആറു ജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹി ഇന്നത്തെ ജയത്തോടെ മുംബൈയെ മറികടന്ന് വീണ്ടും ഒന്നാമതെത്തി. അതേസമയം, എട്ടു മത്സരങ്ങളിൽ നിന്ന് മൂന്നു ജയങ്ങളുമായി ആറാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ഇതു ജീവന്മരണ പോരാട്ടമായിരുന്നു. കഴിഞ്ഞ മൽസരത്തിൽ ഡൽഹി 13 റൺസിനു രാജസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ ഹൈദരാബാദിനെ 20 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP