Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെമിഫൈനലിലെ ഇന്ത്യൻ തോൽവി കോളടിച്ചത് ബ്രിട്ടനിലെ ഇന്ത്യക്കാർത്ത് തന്നെ; നേരത്തെ വാങ്ങി വച്ചിരുന്ന നാളത്തെ ഫൈനൽ മാച്ചിന്റെ ടിക്കറ്റ് വിറ്റ് പോകുന്നത് 50 ഇരട്ടി വരെ വിലക്ക്; അപ്രതീക്ഷിതമായി ഇംഗ്ലണ്ട് ഫൈനലിൽ എത്തിയതോടെ 16,000 പൗണ്ടിന് വരെ ടിക്കറ്റ് വാങ്ങാൻ സായിപ്പന്മാരുടെ തിരക്ക്; വേണ്ടാത്തവർക്ക് ടിക്കറ്റ് തിരിച്ച് തരണമെന്ന് അഭ്യർത്ഥിച്ച് ഐസിസിയും; വിംബിൾഡണിനും ഫുട്ബോളിനും ഇടവേള കൊടുത്ത് ക്രിക്കറ്റ് ആസ്വദിച്ച് ഇംഗ്ലീഷ് ആരാധകർ

സെമിഫൈനലിലെ ഇന്ത്യൻ തോൽവി കോളടിച്ചത് ബ്രിട്ടനിലെ ഇന്ത്യക്കാർത്ത് തന്നെ; നേരത്തെ വാങ്ങി വച്ചിരുന്ന നാളത്തെ ഫൈനൽ മാച്ചിന്റെ ടിക്കറ്റ് വിറ്റ് പോകുന്നത് 50 ഇരട്ടി വരെ വിലക്ക്; അപ്രതീക്ഷിതമായി ഇംഗ്ലണ്ട് ഫൈനലിൽ എത്തിയതോടെ 16,000 പൗണ്ടിന് വരെ ടിക്കറ്റ് വാങ്ങാൻ സായിപ്പന്മാരുടെ തിരക്ക്; വേണ്ടാത്തവർക്ക് ടിക്കറ്റ് തിരിച്ച് തരണമെന്ന് അഭ്യർത്ഥിച്ച് ഐസിസിയും; വിംബിൾഡണിനും ഫുട്ബോളിനും ഇടവേള കൊടുത്ത് ക്രിക്കറ്റ് ആസ്വദിച്ച് ഇംഗ്ലീഷ് ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ ഇന്ത്യ എന്തായാലും എത്തിച്ചേരുമെന്ന പ്രതീക്ഷയിൽ കളിയുടെ ടിക്കറ്റെടുത്ത് വച്ച നിരവധി മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ യുകെയിലുണ്ട്.എന്നാൽ ഇന്ത്യ ന്യൂസിലൻഡിനോട് സെമിയിൽ തോറ്റ് ഫൈനലിൽ എത്താതെ പുറത്തായതോടെ ഇത്തരക്കാർ ടിക്കറ്റെടുത്തത് വെറുതെയായിരുന്നു. പക്ഷേ സെമിഫൈനലിലെ ഇന്ത്യയുടെ തോൽവി ഇത്തരത്തിൽ ഫൈനൽ ടിക്കറ്റെടുത്ത് വച്ച ബ്രിട്ടനിലെ ഇന്ത്യക്കാർക്ക് വൻ നേട്ടമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഇത് പ്രകാരം ഇംഗ്ലണ്ടിന്റെ കളി നേരിട്ട് കാണുന്നതിനായി ഇത്തരം ടിക്കറ്റുകൾ 50 ഇരട്ടി വരെ അധിക വില കൊടുത്ത് ഇന്ത്യക്കാരിൽ നിന്നും വാങ്ങുന്നതിന് ഇംഗ്ലീഷുകാർ തയ്യാറാകുന്നുണ്ട്. അപ്രതീക്ഷിതമായി ഇംഗ്ലണ്ട് ഫൈനലിൽ എത്തിയതോടെ 16,500 പൗണ്ടിന് വരെ ടിക്കറ്റ് വാങ്ങാൻ സായിപ്പന്മാർ തിക്കും തിരക്കും കൂട്ടിയാണെത്തുന്നത്. ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് എടുത്തവരും ഇപ്പോൾ അവ വേണ്ടെന്ന് തോന്നുന്നവരും അവ തിരിച്ച് തരണമെന്ന് അഭ്യർത്ഥിച്ച് സാക്ഷാൽ ഐസിസിയും അതിനിടെ രംഗത്തെത്തിയിട്ടുണ്ട്. വിംബിൾഡണിനും ഫുട്ബോളിനും ഇടവേള കൊടുത്ത് ക്രിക്കറ്റ് ആസ്വദിച്ച് ഇംഗ്ലീഷ് ആരാധകർ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

ചുരുക്കിപ്പറഞ്ഞാൽ ന്യൂസിലൻഡും ഇംഗ്ലണ്ടും ലോർഡ്സിൽ വച്ച് നാളെ നടത്തുന്ന അന്തിമപോരാട്ടം നേരിട്ട് കാണുന്നതിനായി ടിക്കറ്റിന് എന്ത് വില കൊടുക്കാനും ഇംഗ്ലീഷ് ആരാധകർ ഇപ്പോൾ തയ്യാറായ അവസ്ഥയാണുള്ളത്. ആവശ്യമില്ലാത്തവർ ടിക്കറ്റുകൾ തങ്ങൾക്ക് തിരിച്ച് നൽകണമെന്ന് ഐസിസി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മിക്കവരും ടിക്കറ്റ് മറിച്ച് വിറ്റ് വൻ ലാഭം കൊയ്യാനാണ് താൽപര്യപ്പെടുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുമെന്ന ഉറച്ച പ്രതീക്ഷ മൂലമായിരുന്നു നിരവധി ഇന്ത്യൻ ആരാധകർ വളരെ നേരത്തെ തന്നെ വാങ്ങി വച്ചിരുന്നു.

എന്നാൽ തങ്ങളുടെ പ്രിയ ടീം ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ ഫൈനൽ കാണാൻ ഇവരിൽ പലർക്കും നിലവിൽ താൽപര്യമില്ലെന്നതാണ് യാഥാർത്ഥ്യം. അതിനെ തുടർന്നാണ് ഇവർ ടിക്കറ്റ് കൈമാറാൻ തയ്യാറായിരിക്കുന്നത്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ക്രിക്കറ്റ് പ്രേമികൾക്ക് പ്ലാറ്റിനം ടിക്കറ്റ് 395 പൗണ്ടിനും ഗോൾഡ് ടിക്കറ്റ് 295 പൗണ്ടിനും സിൽവർ ടിക്കറ്റ് 195 പൗണ്ടിനും ബ്രോൻസ് ടിക്കറ്റ് 95 ടിക്കറ്റിനും വാങ്ങാൻ സാധിച്ചിരുന്നു. ഫൈനൽ മത്സരം നടക്കുന്ന ലോർഡ്സ് സ്റ്റേഡിയത്തിൽ 30,000 പേർക്കാണ് ഇരുന്ന് കളി കാണാൻ കപ്പാസിറ്റിയുള്ളത്.

ഇന്നലെ രാവിലെ സ്റ്റ്ബ്ഹബ് എന്ന ടിക്കറ്റ് വെബ്സൈറ്റ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾക്ക് 12,150 പൗണ്ട്, 7896 പൗണ്ട്, 5548 പൗണ്ട് എന്നീ മോഹനമായ വിലകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സെമി വിജയത്തെ തുടർന്ന് കോംപ്ടൺ സ്റ്റാൻഡ് അപ്പറിലെ ഒരു ടിക്കറ്റിന് ഓഫർ ചെയ്യപ്പെട്ടിരിക്കുന്നത് 16,584 പൗണ്ടാണ്. അതായത് നിലവിൽ ആ ടിക്കറ്റിനുള്ള യഥാർത്ഥ വിലയായ 395 പൗണ്ടിനേക്കാൾ 56 ഇരട്ടിയിലധികം വിലയാണ് ഇത്തരത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് ക്രിക്കറ്റ് ജ്വരം പടർന്ന് പിടിച്ചതോടെ ഫൈനൽ മത്സരം അടുത്തടുത്ത് വരുന്നതോടെ ടിക്കറ്റ് എന്ത് വില കൊടുത്ത് വാങ്ങാനും ആളുണ്ടാകുമെന്നാണ് പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP