Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോളിങ് മികവിൽ ചെന്നൈപ്പട ആറാടിയപ്പോൾ ആടിയുലഞ്ഞ് റോയൽ ചാലഞ്ചേഴ്‌സ്; കോലിക്കരുത്തിനെ വരെ ബോളിങ്ങിലൂടെ ചെന്നൈ താരങ്ങൾ വരിഞ്ഞു കെട്ടിയതോടെ ഐപിഎൽ 12ാം സീസൺ ആദ്യ കളിയിൽ 'കിങ്‌സിന്' 71 റൺസ് വിജയലക്ഷ്യം; സ്പിൻ വിസ്മയത്തിലൂടെ റോയലിനെ രാജകീയമായി ഒതുക്കിയത് ഹർഭജൻ സിങ്ങിന്റെയും ഇമ്രാൻ താഹിറിന്റെയും മാന്ത്രിക പ്രകടനം

ബോളിങ് മികവിൽ ചെന്നൈപ്പട ആറാടിയപ്പോൾ ആടിയുലഞ്ഞ് റോയൽ ചാലഞ്ചേഴ്‌സ്; കോലിക്കരുത്തിനെ വരെ ബോളിങ്ങിലൂടെ ചെന്നൈ താരങ്ങൾ വരിഞ്ഞു കെട്ടിയതോടെ ഐപിഎൽ 12ാം സീസൺ ആദ്യ കളിയിൽ 'കിങ്‌സിന്' 71 റൺസ് വിജയലക്ഷ്യം; സ്പിൻ വിസ്മയത്തിലൂടെ റോയലിനെ രാജകീയമായി ഒതുക്കിയത് ഹർഭജൻ സിങ്ങിന്റെയും ഇമ്രാൻ താഹിറിന്റെയും മാന്ത്രിക പ്രകടനം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ക്യാപറ്റൻ കൂളിന്റെ മഞ്ഞപ്പടയുടെ ചൂടൻ പ്രകടനത്തിൽ വെന്തുരുകി റോയൽ ചാലഞ്ചേഴ്‌സ്. ക്രിക്കറ്റ് ക്രീസിലെ മിന്നൽ പിണറായ വിരാട് കോലിയേയും എ.ബി ഡിവില്ലേഴ്‌സിനേയുമടക്കം ബോളിങ് മികവിൽ വരിഞ്ഞുകെട്ടിയ പ്രകടനം കാഴ്‌ച്ചവെച്ച ചെന്നൈയ്ക്ക് ഗാലറിയിൽ നിന്നും ലഭിച്ച കരഘോഷം മതി മഹിയുടെ പടയുടെ പവർ മനസിലാക്കാൻ. ബോളിങ് യുദ്ധത്തിൽ പിടിച്ചുകെട്ടിയതിന് പിന്നാലെ ഐപിഎൽ 12ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് 71 റൺസാണ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ, 17.1 ഓവറിൽ വെറും 70 റൺസിന് എല്ലാവരും പുറത്തായി.

മൂന്നു വിക്കറ്റ് വീതം പിഴുത വെറ്ററൻ സ്പിന്നർമാരായ ഹർഭജൻ സിങ്, ഇമ്രാൻ താഹിർ എന്നിവർ ചേർന്നാണ് റോയൽ ചാലഞ്ചേഴ്‌സിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ ഇവർക്ക് മികച്ച പിന്തുണ നൽകി. ഓപ്പണറായിറങ്ങി പത്താമനായി പുറത്തായ പാർഥിവ് പട്ടേലാണ് റോയൽ ചാലഞ്ചേഴ്‌സിന്റെ ടോപ് സ്‌കോറർ. 35 പന്തുകൾ നേരിട്ട പാർഥിവ്, രണ്ടു ബൗണ്ടറി സഹിതം 29 റൺസെടുത്തു. ബാംഗ്ലൂർ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

വിരാട് കോഹ്‌ലി (12 പന്തിൽ ആറ്), മോയിൻ അലി (എട്ടു പന്തിൽ ഒൻപത്), എ.ബി. ഡിവില്ലിയേഴ്‌സ് (10 പന്തിൽ ഒൻപത്), ഷിംറോൺ ഹെറ്റ്മയർ (പൂജ്യം), ശിവം ദുബെ (അഞ്ചു പന്തിൽ രണ്ട്), കോളിൻ ഡിഗ്രാൻഡ്‌ഹോം (ആറു പന്തിൽ നാല്), നസിം സെയ്‌നി (മൂന്നു പന്തിൽ രണ്ട്), യുസ്വേന്ദ്ര ചാഹൽ (12 പന്തിൽ നാല്), ഉമേഷ് യാദവ് (10 പന്തിൽ ഒന്ന്), മുഹമ്മദ് സിറാജ് (പുറത്താകാതെ പൂജ്യം) എന്നിങ്ങനെയാണ് ബാംഗ്ലൂർ താരങ്ങളുടെ പ്രകടനം. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണ് ഇന്നു പിറന്നത്.

2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 49 റൺസിന് പുറത്തായതാണ് ഏറ്റവും മോശം പ്രകടനം. 2014ൽ രാജസ്ഥാൻ റോയൽസിനെതിരെ 70 റൺസിന് പുറത്തായതിനൊപ്പമാണ് ഇന്നത്തെ പ്രകടനവും. 2008ൽ കൊൽക്കത്തയ്‌ക്കെതിരെ തന്നെ 82 റൺസിനു പുറത്തായ ചരിത്രവുമുണ്ട്.ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ധോണിയും സംഘവും ഒരുക്കിയ സ്പിൻ കെണിയിൽ കുരുങ്ങിയാണ് ബാംഗ്ലൂർ താരതമ്യേന ചെറിയ സ്‌കോറിൽ പുറത്തായത്. ചെന്നൈയ്ക്കായി തകർപ്പൻ ബോളിങ്ങുമായി കളം നിറഞ്ഞ ഹർഭജൻ സിങ്ങിന് പ്രായം 38 വർഷവും 263 ദിവസവും.

ഇമ്രാൻ താഹിറിനാകട്ടെ വരുന്ന ബുധനാഴ്ച 40 വയസ്സ് തികയും. കളത്തിൽ പക്ഷേ ഇവരുടെ 'ചെറുപ്പ'മാണ് ചെന്നൈയ്ക്ക് കരുത്തായത്. നാല് ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഇമ്രാൻ താഹിറാണ് കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത്. ഇതിനിടെ ഒരു മെയ്ഡൻ ഓവറും എറിഞ്ഞു. ദീപക് ചാഹറിനൊപ്പം ചെന്നൈയ്ക്കായി ബോളിങ് ഓപ്പൺ െചയ്ത ഹർഭജൻ സിങ് വെട്ടിയ വഴിയിലൂടെയായിരുന്നു താഹിറിന്റെ മുന്നേറ്റമെന്നു മാത്രം. നാല് ഓവറിൽ 20 റൺസ് വഴങ്ങിയാണ് ഹർഭജൻ മൂന്നു വിക്കറ്റെടുത്തത്. വിരാട് കോഹ്‌ലി, മോയിൻ അലി, എ.ബി. ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഹർഭജനു മുന്നിൽ കീഴടങ്ങിയത്. രവീന്ദ്ര ജഡേജ നാല് ഓവറിൽ 15 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. എറിഞ്ഞ ആദ്യ പന്തിൽത്തന്നെ പാർഥിവ് പട്ടേലിനെ പുറത്താക്കി ഡ്വെയിൻ ബ്രാവോയാണ് ബാംഗ്ലൂർ ഇന്നിങ്‌സിന് വിരാമമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP