Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള സാധ്യതാ ടീമിനെ ഞായറാഴ്‌ച്ച പ്രഖ്യാപിക്കും; കരീബിയൻ നാട്ടിൽ ടീം ഇന്ത്യയെ കോഹ്ലി തന്നെ നയിക്കുമെന്ന് സൂചന; ധോണി ടീമിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം; ലോകകപ്പിലും ആശങ്ക നിറച്ച നാലാം നമ്പറിൽ ആരെന്ന ചോദ്യം ഇനിയും ബാക്കി

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള സാധ്യതാ ടീമിനെ ഞായറാഴ്‌ച്ച പ്രഖ്യാപിക്കും; കരീബിയൻ നാട്ടിൽ ടീം ഇന്ത്യയെ കോഹ്ലി തന്നെ നയിക്കുമെന്ന് സൂചന; ധോണി ടീമിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം; ലോകകപ്പിലും ആശങ്ക നിറച്ച നാലാം നമ്പറിൽ ആരെന്ന ചോദ്യം ഇനിയും ബാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി, 19 ജൂലൈ; വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള സാധ്യതാ ടീം പ്രഖ്യാപനം ഇന്നുണ്ടാവില്ല. സാധ്യതാ ടീമിനെ ബിസിസിഐ ഞായറാഴ്‌ച്ച പ്രഖ്യാപിക്കും. 3 വീതം ട്വന്റി20യും, ഏകദിനവും, 2ടെസ്റ്റ് മത്സരങ്ങളും പരമ്പരയിൽ ഉണ്ടാകും. ഓഗസ്റ്റ് മൂന്നിനായിരിക്കും പര്യടനം ആരംഭിക്കുക എംഎസ്‌കെ പ്രസാദ് അദ്ധ്യക്ഷനായ സെല്ക്ഷൻ കമ്മിറ്റി ഇന്ന് മുംബൈയിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു. കമ്മിറ്റി ചെയർമാനായിരിക്കണം സെലക്ഷൻ കമ്മിറ്റി യോഗം വിളിക്കേണ്ടതെന്നും ബിസിസിഐ സെക്രട്ടറിയല്ലെന്നുമുള്ള ക്രിക്കറ്റ് ഭരണസമിതിയുടെ നിർദ്ദേശം പ്രഖ്യാപനം വൈകാൻ പ്രധാന കാരണമായി. ആരാണ് യോഗം വിളിക്കേണ്ടതെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു.

കളിക്കാരുടെ ഫിറ്റ്നെസ്സ് റിപ്പോർട്ട് ശനിയാഴ്‌ച്ച രാവിലെ മാത്രമേ ലഭിക്കൂ എന്നതും സെല്ക്ഷൻ മീറ്റിങ്ങ് മാറ്റി വെയ്ക്കാൻ കാരണമായി. സാധ്യതാ ടീമിന്റെ പ്രഖ്യാപനത്തെ ആകാംഷയോടെയാണ് കായികലോകം കാത്തിരിക്കുന്നത്. മാഞ്ചസ്റ്ററിൽ നടന്ന സെമിയിൽ ന്യൂസിലൻഡിനോട് പരാജയം ഏറ്റുവാങ്ങി ലോകകപ്പിൽ നിന്ന് ഇന്ത്യപുറത്തായതിന് പിന്നാലെ വരുന്ന പര്യടനത്തിൽ ടീമിൽ ആരെക്കെയുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ആശങ്ക പരത്തുന്നുണ്ട്.

കോഹ്ലിക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ എങ്കിലും വെസ്റ്റ് ഇൻഡീസിലേക്ക് പറക്കാൻ ക്യാപ്റ്റനും ഉണ്ടാകുമെന്നാണ് സൂചന. ലോകകപ്പിൽ ഇന്ത്യയെ കുഴക്കിയ നാലാം നമ്പർ സ്ഥാനത്തിനു യോജിച്ച ബാറ്റ്സ്മാനെ കണ്ടെത്തുന്നതും വെല്ലുവിളിയാകും. അജിൻക്യ രഹാനെ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡേ എന്നീ പേരുകൾ നാലാം സ്ഥാനത്തേക്കുയരുന്നു.

ടീമിന്റെ സെമി ഫൈനൽ തോൽവിയിൽ അത്യധികം നിരാശനായിരുന്നു കോഹ്ലി. വ്യക്തമായ മേൽക്കൈയോടെയുള്ള വിജയത്തിൽ കുറഞ്ഞതൊന്നും വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും ക്യാപ്റ്റൻ പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ എംഎസ് ധോണി ടീമിൽ ഉണ്ടാകുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം ഏറുകയാണ്. വിരമിക്കണോ വേണ്ടയോ എന്ന തീരുമാനം ധോണിക്കായിരിക്കണം വിട്ടു കൊടുക്കേണ്ടത് എന്ന് ഇതിഹാസ താരം സച്ചിനടക്കം പറഞ്ഞിരുന്നു.

എന്നാൽ ബിസിസിഐയോടോ സെലക്ഷൻ കമ്മിറ്റിയോടോ ഇതുവരെ ഔദ്യോദികമായി തന്റെ തീരുമാനം അറിയിച്ചിട്ടില്ല. ധോണിയുടെ അഭാവം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ഋഷഭ് പന്തിനായിരിക്കും. പക്ഷേ ടെസ്റ്റ് മത്സരങ്ങൾക്കായി വൃദ്ധിമാൻ സാഹയുടെ പേരും കമ്മിറ്റിയുടെ പരിഗണനയിൽ ഉണ്ടാകും. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്നാം ഓപ്പണർ ആരായിരിക്കുമെന്ന് തീരുമാനിക്കുന്നതും സെലക്ഷൻ കമ്മിറ്റിക്ക് തലവേദനയാകും. ഓസീസിനെതിരെയുള്ള അവസാന ടെസ്റ്റിൽ ഓപ്പണർമാരായി പാഡണിഞ്ഞ മയങ്ക് അഗർവാളും കെഎൽ രാഹുലും ആ സ്ഥാനം നിലനിർത്തുവാൻ തന്നെയാണ് സാധ്യത. ശുഭ്മാൻ ഗിൽ, പികെ പഞ്ചൽ എന്നിവരിൽ ഒരാൾ തുടർന്ന് ക്രീസിലെത്തിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP