സ്വന്തം നാട്ടിൽ വന്ന് നാണം കെടുത്തിയ ഇന്ത്യയെ വീട്ടിൽ കയറി തല്ലി ഓസ്ട്രേലിയ; തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ; ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചിട്ടും പരമ്പര കൈവിട്ട ഞെട്ടലിൽ കോലിപ്പട; പരമ്പരയിലുടനീളം ഇന്ത്യയെ അടിച്ച് പരത്തിയ ഉസ്മാൻ ഖ്വാജ കളിയിലേയും പരമ്പരയിലേയും കേമൻ
സ്പോർട്സ് ഡെസ്ക്
ഡൽഹി: ഓസ്ട്രേലിയക്ക് എതിരായ അവസാന ഏകദിനമത്സരത്തിൽ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 35 റൺസ് അകലെ വീണു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് നിന്ന ഇന്ത്യയെ അവസാന മൂന്ന് മത്സരങ്ങളിലും വീഴ്ത്തി ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. നാ്ട്ടിൽ ഇന്ത്യയിൽ നിന്നേറ്റ ഏകദിന ടെസ്റ്റ് പരമ്പരകളുടെ തോൽവിയുടെ നാണക്കേട് കഴുകിക്കളയുന്നതായിരുന്നു അവരുടെ പ്രകടനം. നേരത്തെ ടി20 പരമ്പരയും ഇന്ത്യ 2-0ന് അടിയറവ് വെച്ചിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2 സെഞ്ച്വറി ഉൾപ്പടെ 383 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് കളിയിലേയും പരമ്പരയിലേയും താരം.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ഇന്ത്യയെ തകർത്തത്. പാറ്റ് കമ്മിൻസ്, ജയ് റിച്ചാർഡ്സൺ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേഥൻ ലയൺ ഒരു വിക്കറ്റിന് വീഴ്ത്തി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാൻ 12(15) പെട്ടന്ന് പുറത്തായി. രണ്ടാം വിക്കറ്റിൽ രോഹിത് ശർമ 56(89) വിരാട് കോലി 20(22) എന്നിവർ ചേർന്ന് സ്കോർ മുന്നോട്ട് നയിച്ചു. സ്റ്റോയിനസിന്റെ പന്തിൽ കീപ്പർ ക്യാരി പിടിച്ച് കോലി പുറത്തായപ്പോൾ ഇന്ത്ൻ സ്കോർ 68ന് രണ്ട്. പിന്നീടെത്തിയ ഋഷഭ് പന്ത് 16(16) വിജയ് ശങ്കർ 16(21) എന്നിവർ പെട്ടന്ന് പുറത്തായി. കേദാർ ജാദവുമൊത്ത് രോഹിത് തകർച്ച ഒഴിവാക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ട് തവണ ഓസീസ് ഫീൽഡർമാർ വിട്ടുകളഞ്ഞ ഇന്ത്യൻ ഉപനായകൻ 56(89) പുറത്തായപ്പോൾ സ്കോർ 132ന് 5 ജഡേജയും 0(3) വന്നപോലെ മടങ്ങിയപ്പോൾ ഇന്ത് തോൽവി ഉറപ്പിച്ചു.
കേദാർ ജാദവ് 44(57) ഭുവനേശ്വർ കുമാർ 46(54) എന്നിവർ ചേർന്ന് 7ാം വിക്കറ്റിൽ 91 റൺസ് ചേർത്തപ്പോൾ ഇന്ത്യക്ക് നേരിയ പ്രതീക്ഷ. എന്നാൽ ആസ്കിങ് റേറ്റ് ഉയർന്നപ്പോൾ ഇരുവരും കൂറ്റനടിക്ക് ശ്രമിക്കുകയും അടുത്തടുത്ത പന്തുകളിൽ പുറത്താവുകയും ചെയ്തപ്പോൾ ഇന്ത്യ ആയുധം വെച്ച് കീഴടങ്ങി. പിന്നീട് മുഹമ്മദ് ഷമി 3(7) കുൽദീപ് 8(12) എന്നിവരും പുറത്തായപ്പോൾ ഇന്ത്യ ഓൾ ഔട്ടായി. ജസ്പ്രീത് ബുറ 1(4) പുറത്താകാതെ നിന്നു. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ഏകദിന മത്സരമായിരുന്നു ഇത്. 2009ൽ ഓസ്ട്രേലിയയോട് തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റതിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഇങ്ങനെ തോൽവി വഴങ്ങുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. കഴിഞ്ഞ മത്സരത്തിന് സമാനമായി മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ഓസീസിന് കഴിഞ്ഞില്ല. പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന ഉസ്മാൻ ഖ്വാജ യുടെ രണ്ടാം സെഞ്ച്വറിയുടെ 100(106) മികവിലാണ് ഓസീസ് 272 റൺസ് നേടിയത്. ക്യാപ്റ്റൻ ആരൺ ഫിഞ്ചുമൊത്ത് 27(43) ഓപ്പണിങ് വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഖ്വാജ രണ്ടാം വിക്കറ്റിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പീറ്റർ ഹാൻഡ്സ്കോംപുമൊത്ത് 52(60) രണാടം വിക്കറ്റിൽ 99 റൺസ് ചേർത്തു.
ഒരവസരത്തിൽ 175ന് ഒന്ന് എന്ന നിലയ്ക്ക് നിന്ന ഓസ്ട്രേലിയ ഖ്വാജയുടെ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ കൂട്ടതകർച്ചയിലേക്ക് വീഴുകയായിരുന്നു. ഇതോടെ കൂറ്റൻ സ്കോർ എന്ന സ്വപ്നം അകലെയായി. മികച്ച ഫോമിൽ കളിക്കുന്ന മാക്സ്വെൽ 1(3), മാർക്കസ് സ്റ്റോയിനിസ് 20(27) ആഷ്ടൺ ടേണർ 20(20), അലക്സ് ക്യാരി 3(9) എന്നിവർ പെട്ടന്ന് പുറത്തായപ്പോൾ ഓസ്ട്രേലിയ 229ന് 7 എന്ന സ്കോറിലേക്ക് നിലംപൊത്തി. ബൗളർമാരായ ജയ് റിച്ചാർഡ്സൺ 29(21), പാറ്റ് കമ്മിൻസ് 15(8) എന്നിവർ 8ാം വിക്കറ്റിൽ 34 റൺസ് ചേർത്തതോടെ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിൽ എത്തി. നേഥൻ ലയൺ 1(3) പുറത്താകാതെ നിന്നു.ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എ്നനിവർ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
Stories you may Like
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- ലോകകപ്പിന്റെ മുന്നൊരുക്കം; ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍