Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇതുപോലൊരു റൺചേസ് മൊഹാലി കണ്ടിട്ടില്ല; ടീം ഇന്ത്യയുടെ റൺമല 43 പന്തിൽ ഓടിക്കയറി ആഷ്ടൺ ടേണർ ഓസീസിന്റെ വിജയക്കൊടി ഉയർത്തിയപ്പോൾ തലകുനിച്ച് കോഹ്ലിയും കൂട്ടുകാരും; നാലുവിക്കറ്റ് ജയത്തോടെ പരമ്പരയിൽ ടീം ഇന്ത്യക്കെതിരെ സമനില പിടിച്ച് ഓസ്‌ട്രേലിയ

ഇതുപോലൊരു റൺചേസ് മൊഹാലി കണ്ടിട്ടില്ല; ടീം ഇന്ത്യയുടെ റൺമല 43 പന്തിൽ ഓടിക്കയറി ആഷ്ടൺ ടേണർ ഓസീസിന്റെ വിജയക്കൊടി ഉയർത്തിയപ്പോൾ തലകുനിച്ച് കോഹ്ലിയും കൂട്ടുകാരും; നാലുവിക്കറ്റ് ജയത്തോടെ പരമ്പരയിൽ ടീം ഇന്ത്യക്കെതിരെ സമനില പിടിച്ച് ഓസ്‌ട്രേലിയ

മറുനാടൻ ഡെസ്‌ക്‌

മൊഹാലി: കാണാമറയത്ത് നിന്ന് ആഷ്ടൺ ടേണർ പൊടുന്നനെ മുൻനിരയിലേക്ക് വന്ന് ബാറ്റ് ആഞ്ഞുവീശിയതോടെ മൊഹാലിയിൽ ടീം ഇന്ത്യ വിയർത്തു. റെക്കോഡുകൾ തകർത്തുകൊണ്ട് ഓസീസിന് ഒരുതകർപ്പൻ ജയം. 359 എന്ന റൺമല കടന്ന ഉജ്ജ്വല ജയത്തോടെ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരായ പരമ്പര 2-2 സമനില പിടിച്ചു. ഏകദിന ചരിത്രത്തിൽ ടീം ഇന്ത്യ പ്രതിരോധിക്കാൻ പരാജയപ്പെട്ട ഏറ്റവും ഉയർന്ന ടോട്ടൽ. നാലുവിക്കറ്റിന്റെ പരാജയം. രണ്ടാമത്തെ ഏകദിനം മാത്രം കളിച്ച ടേണർ 43 ബോളിൽ അടിച്ചുകൂട്ടിയത് 84 റൺസ്. ആറു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം പുറത്താകാതെ നിന്നു. 47.5 ഓവറിൽ ഓസ്‌ട്രേലിയയ്ക്ക ജയവും.

പീറ്റർ ഹാൻഡ്സ്‌കോമ്പിന്റെ സെഞ്ചുറിപ്രകടനവും (117) അർധ സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജ (91) ആഷ്ടൺ ടർണറുമാണ് വിജയ്ത്തിന്റെ കരയിൽ ഓസീസിനെ എത്തിച്ചത്. കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ഓസീസ് യുവതാരം ആഷ്ടൺ ടർണറാണ് മത്സരം പൂർണമായും ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത്. 42 പന്തുകൾ നേരിട്ട ടർണർ ആറു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 82 റൺസോടെ പുറത്താകാതെ നിന്നു.
2007ൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ പിന്തുടർന്ന് ജയിച്ച 322 റൺസായിരുന്നു മൊഹാലിയിലെ ഉയർന്ന റൺചേസ്. 2013-ൽ ഓസീസ് ഇവിടെ 304 റൺസ് പിന്തുടർന്നും ജയിച്ചിട്ടുണ്ട്.

ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റികളെന്ന പേര് ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും നശിപ്പിച്ച ദിവസം കൂടിയായി ഞായറാഴ്ച. ഇരുവരും ചേർന്നെറിഞ്ഞ അവസാന 23 പന്തിൽ 62 റൺസാണ് ടർണറിന്റെ നേതൃത്വത്തിൽ ഓസീസ് അടിച്ചുകൂട്ടിയത്.ഫീൽഡിങ് പിഴവുകൾ അതിന് പുറമേ. ടർണറിന്റെ രണ്ടു ക്യാച്ചുകളാണ് അവസാന നിമിഷം ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടത്. ഋഷഭ് പന്ത് ഒരു സ്റ്റംമ്പിങ് അവസരവും നഷ്ടപ്പെടുത്തി.

ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറിയുടെയും (115 പന്തിൽ 143), രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും (92 പന്തിൽ 95) കരുത്തിൽ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 358 റൺസെടുത്തത്. പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ഓപ്പണിങ് സഖ്യം ഫോം വീണ്ടെടുത്തപ്പോൾ നിരാശപ്പെടുത്തിയ മധ്യനിര ഇന്ത്യക്ക് കൂറ്റൻ സ്‌കോർ നഷ്ടമാക്കി.

ധവാൻ-രോഹിത് സഖ്യം 193 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. സെഞ്ചുറിയുടെ വക്കിൽ വീണ രോഹിത് 92 പന്തിൽ രണ്ട് സിക്‌സറുകളുടേയും ഏഴ് ബൗണ്ടറിയും ഉൾപ്പെടെയാണ് 95 റൺസെടുത്തത്. രോഹിത് പുറത്തായ ശേഷം ധവാൻ കെ.എൽ രാഹുലിനെ (26) കൂട്ടുപിടിച്ച് കത്തിക്കയറി. എന്നാൽ ധവാനും അധികം ആയുസുണ്ടായില്ല. പിന്നാലെവന്ന കോഹ്ലിക്ക് (7) കാര്യമായൊന്നും ചെയ്യാനായില്ല. ധോണിക്ക് പകരക്കാരനായെത്തിയ പന്ത് പ്രതീക്ഷ നൽകിയെങ്കിലും (34) റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ വീണു. വിജയ് ശങ്കർ (26) അവസാന ഓവറുകളിൽ നടത്തിയ മിന്നൽ പ്രകടനം 350 കടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP