Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അത് നിയമമാണെങ്കിലും ചതിയല്ലെ അശ്വിൻ; സ്പോർട്സ്മാൻ സ്പിര്റ്റിന് നിരക്കാത്ത നടപടിയ്‌ക്കെതിരെ ആരാധക രോഷം; ഇത് ക്രിക്കറ്റിന് നാണക്കേടെന്ന് സോഷ്യൽ മീഡിയയും താരങ്ങളും; വിക്കറ്റിനെ ന്യായീകരിച്ച് അശ്വിൻ

അത് നിയമമാണെങ്കിലും ചതിയല്ലെ അശ്വിൻ; സ്പോർട്സ്മാൻ സ്പിര്റ്റിന് നിരക്കാത്ത നടപടിയ്‌ക്കെതിരെ ആരാധക രോഷം; ഇത് ക്രിക്കറ്റിന് നാണക്കേടെന്ന് സോഷ്യൽ മീഡിയയും താരങ്ങളും; വിക്കറ്റിനെ ന്യായീകരിച്ച് അശ്വിൻ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ഐ.പി.എല്ലിനിടെ രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ലറെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കിയ ആർ.അശ്വിനെതിരേ ആരാധകരും താരങ്ങളും രംഗത്തെത്തി. അശ്വിന്റെ ചതിപ്രയോഗമാണ് ഇതെന്നും സ്പോർട്സ്മാൻ സ്പിര്റ്റിന് നിരക്കാത്തണെന്നും ആരാധകർ പറയുന്നു. സോഷ്യൽ മീഡിയ നിറയെ അശ്വിനെതിരേയുള്ള പോസ്റ്റുകളും കമന്റുകളുമാണ്. നിയമപരമായി അശ്വിൻ ചെയ്തതിൽ തെറ്റില്ലെങ്കിലും ബട്ലർ ക്രീസിൽ നിന്ന് ഇറങ്ങാനായി കാത്തുനിന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

അത് എന്റെ അവസരമായിരുന്നു. ഞാൻ ക്രീസിൽ പോലുമായിരുന്നില്ല. ബട്ലർ ബൗളറായ എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു. ഒന്നും നോക്കാതെ ക്രീസിൽ നിന്ന് കയറുകയാണ് ചെയ്തത്. ഞാൻ അത് നേരത്തെ പ്ലാൻ ചെയ്തത് ഒന്നും അല്ല. മത്സരത്തിന്റെ നിയമാവലിയിൽ അങ്ങനെ ഒരു വിക്കറ്റുണ്ട്. ഇക്കാര്യത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് പറഞ്ഞ് വിമർശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഐ.സി.സിയുടെ നിയമാവലിയിൽ ഒരു നിയമമുണ്ടെങ്കിൽ അത് നിയമം തന്നെയാണ്.' അശ്വിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറാണ് മങ്കാദിങ്ങിന് ഇരയായത്.ബൗളർ ആക്ഷൻ ചെയ്ത് തുടങ്ങുമ്പോൾ നോൺസ്ട്രൈക്കിലെ ബാറ്റ്സ്മാൻ ഓടാൻ തുടങ്ങിയാൽ ഔട്ടാക്കാനുള്ള നിയമമുണ്ട്. അത്തരത്തിലാണ് അശ്വിൻ ബട്ലറെ പുറത്താക്കിയത്. എന്നാൽ ക്രിക്കറ്റിലെ ചതിപ്രയോഗമാണിത്. അതുക്കൊണ്ട് ഇത്തരമൊരു രീതിയിൽ ബാറ്റ്സ്മാനെ പുറക്കാൻ ആരും മുതിരാറില്ല.

ആദ്യമായിട്ടല്ല അശ്വിന് ഇത്തരത്തിൽ ചെയ്യുന്നത്. മുൻപ് ശ്രീലങ്കൻ താരം ലാഹിരു തിരിമാനയേയും ഇത്തരത്തിൽ പുറത്താക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് വൈസ് ക്യാപ്റ്റനായിരുന്ന വിരേന്ദർ സെവാഗ് അപ്പീൽ പിൻവലിക്കുകയായിരുന്നു. ബാറ്റ്‌സമാനെ തുടരാൻ അനുവദിക്കുകയുമായിരുന്നു.

രാജസ്ഥാന്റെ ഇന്നിങ്സിലെ 13-ാം ഓവറിലാണ് കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനായ അശ്വിൻ ബട്ലറുടെ വിക്കറ്റെടുത്തത്. അശ്വിൻ ബൗൾ ചെയ്യുമ്പോൾ നോൺ സ്‌ട്രൈക്ക് എൻഡിലായിരുന്നു ബട്‌ലർ. അഞ്ചാം പന്തിനായി അശ്വിൻ ആക്ഷൻ തുടങ്ങുമ്പോൾ ബട്‌ലർ ഓടാനായി ശ്രമം തുടങ്ങി. ഇതോടെ പന്ത് പൂർത്തിയാക്കാതെ ബട്‌ലറെ സ്റ്റമ്പ് ചെയ്ത അശ്വിൻ 'മങ്കാദിങ്' വിക്കറ്റിനായി അപ്പീൽ ചെയ്തു. ബട്‌ലർ ക്രീസിൽനിന്ന് പുറത്തിറങ്ങാൻവേണ്ടി അശ്വിൻ കാത്തിരുന്നുവെന്നത് റിപ്ലേകളിൽനിന്ന് വ്യക്തമായിരുന്നെങ്കിലും മൂന്നാം അമ്പയർ ഔട്ട് വിധിച്ചു. ആ സമയത്ത് 43 പന്തിൽ 69 റൺസ് എന്ന മികച്ച നിലയിലായിരുന്നു ബട്ലർ. 10 ഫോറും രണ്ടു സിക്സുമടക്കം മികച്ച ഫോമിൽ കളിക്കുന്നതിനിടയിലാണ് ബട്ലറുടെ അപ്രതീക്ഷിത പുറത്താകൽ.

ദക്ഷിണാഫ്രിക്കൻ താരമായ ഡെയ്ൽ സ്റ്റെയ്ൻ, ഇന്ത്യയുടെ മുൻ താരമായ മുഹമ്മദ് കൈഫ്, ഓസീസ് മുൻ താരം ഷെയ്ൻ വോൺ, ഇന്ത്യൻ താരം പ്രഗ്യാൻ ഓജ എന്നിവരെല്ലാം അശ്വിനെതിരേ ട്വിറ്ററിലൂടെ പ്രതികരിച്ചു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തത് എന്നായിരുന്നു സ്റ്റെയ്ന്റെ ട്വീറ്റ്. അങ്ങനെ ചെയ്യുന്നതിന് മുമ്പ് അശ്വിൻ ആദ്യം ബട്ലറെ താക്കീത് ചെയ്യണമെന്നായിരുന്നു കൈഫിന്റെ പ്രതികരണം. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും അശ്വിൻ പരാജയമാണ് എന്നായിരുന്നു വോണിന്റെ ട്വീറ്റ്. സത്യസന്ധത എന്നൊരു വാക്ക് ഉണ്ട് എന്ന് ഓർമപ്പെടുത്തുന്നതായിരുന്നു ഓജയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP