Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അർജുൻ ടെൻഡുൽക്കർ മുംബൈ സീനിയർ ടീമിൽ; ഇടം നേടിയത് ബാപുന ട്രോഫിക്കുള്ള 15 അംഗ ടീമിൽ; സച്ചിന്റെ പുത്രന് തുണയായത് മുംബൈ ടി20 ലീഗിൽ നടത്തിയ പ്രകടനം; ഇടങ്കയ്യൻ പേസർ കഴിവ് തെളിയിക്കുമെന്ന് പ്രതീക്ഷിച്ച് ആരാധകരും

അർജുൻ ടെൻഡുൽക്കർ മുംബൈ സീനിയർ ടീമിൽ; ഇടം നേടിയത് ബാപുന ട്രോഫിക്കുള്ള 15 അംഗ ടീമിൽ; സച്ചിന്റെ പുത്രന് തുണയായത് മുംബൈ ടി20 ലീഗിൽ നടത്തിയ പ്രകടനം; ഇടങ്കയ്യൻ പേസർ കഴിവ് തെളിയിക്കുമെന്ന് പ്രതീക്ഷിച്ച് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അർജുൻ ടെൻഡുൽക്കർ മുംബൈ സീനിയർ ടീമിൽ. നാഗ്പൂരിൽ നടക്കുന്ന ബാപുന കപ്പിനുള്ള പതിനഞ്ചംഗ ടീമിലാണ് അർജുൻ ഇടം നേടിയിരിക്കുന്നത്. പത്തൊൻപതുകാരനായ അർജുൻ മുംബൈ ട്വന്റി20 ലീഗിൽ കളിച്ചിരുന്നു. ഇടംകൈയൻ പേസറായ അർജുൻ ഇന്ത്യൻ ടീമിനായി നെറ്റ്സിൽ പന്തെറിഞ്ഞും ശ്രദ്ധ നേടിയിരുന്നു. സെപ്റ്റംബർ അഞ്ചിനാണ് ടൂർണമെന്റ് തുടങ്ങുക. വിദർഭ ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. 50 ഓവർ ഫോർമാറ്റിലാണ് ഇക്കുറി മത്സരങ്ങൾ നടക്കുക. സീനിയർ താരം സൂര്യകുമാർ യാദവാണ് നായകൻ. ആദിത്യ താരെ, സർഫ്രാസ് ഖാൻ തുടങ്ങിയവരും ടീമിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP