Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഗസ്റ്റ് എങ്ങനെ ആകും? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഓഗസ്റ്റ് എങ്ങനെ ആകും? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ചൊവ്വയെ കുറിച്ച് കൂടുതൽ എഴുതാൻ ഇത്തവണ സാധിക്കില്ല. അത് അടുത്ത ആഴ്ചയിലേക്ക് നിങ്ങളുടെ അനുവാദത്തോടെ മാറ്റിവച്ചിരിക്കുന്നു. മാസഫലം എഴുതുക എന്നത് നിസ്സാരകാര്യമല്ല. അതിനു വളരെ സമയം ആവശ്യമാണ്. എന്നെ മനസിലാക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു. ഈ മാസം എല്ലാവർക്കും നല്ലതുതന്നെയാണ് കൂടുതലും. ചൊവ്വയും ശനിയും ഏതു ഭാവത്തിലാണോ നിൽക്കുന്നത് അത് ശ്രദ്ധിക്കുക. ആ ഭാവം അല്ലെങ്കിൽ ഹൗസ് ശക്തമായി നിരീക്ഷിക്കുക. ചൊവ്വ നമ്മെ അക്ഷമരാക്കുമ്പോൾ, ശനി പതുക്കെ പോകൂ എന്നാവശ്യപ്പെടും. ശനി നമ്മെ രൂപപ്പെടുത്തി എടുക്കുന്ന ഗ്രഹമാണ്. നാം മുന്നോട്ട് കുതിക്കാൻ ആഗ്രാഹിച്ചാലും എവിടെയൊക്കെയോ തടസം. കേട്ടിട്ടില്ലേ കണ്ടക ശനി കൊണ്ടേ പോകൂ എന്ന്. പക്ഷെ അത് അങ്ങനെ അല്ല. കാര്യങ്ങൾ നോക്കിയും കണ്ടും മുന്നോട്ട് നീങ്ങാൻ മാത്രം ശനി ആവശ്യപ്പെടുന്നു. അത് തന്നെ ആണ് നല്ലതും. പിന്നെ സംഭവിക്കാൻ ഉള്ള കാര്യങ്ങൾ സംഭവിക്കേണ്ട സമയത്ത് സംഭവിക്കേണ്ടത് പോലെ തന്നെ സംഭവിക്കും. നമുക്കോ ഗ്രഹങ്ങൾക്കോ അത് തടയാൻ കഴിയില്ല. അത് കൊണ്ട് എല്ലാം ദൈവനിശ്ചയം ആയി കരുതുക. എന്ത് സംഭവിച്ചാലും അത് നല്ലതിന് വേണ്ടി തന്നെ ആണെന്നങ്ങോട്ട് ഉറപ്പിക്കുക. അതിനാണ് മനോധൈര്യം എന്ന് പറയുന്നത്. അത് തന്നെയാണ് സത്യവും. സന്തോഷങ്ങളിൽ നിന്ന് വിജയങ്ങൾ നേടുന്നത് പോലെയോ അതിനെക്കാൾ എഫെക്ടീവോ ആണ് വേദനകളിൽ നിന്നും, പരാജയങ്ങളിൽ നിന്നും വിജയങ്ങൾ കണ്ടെത്തുന്നത്. ആ വിജയങ്ങളും അതിലെ സന്തോഷവും നമ്മെ ഒരു കാലവും വിട്ടു പോകുകയില്ല. ഏതൊക്കെ ഭാവത്തിലാണ് ഈ രണ്ടു പ്രശ്‌നക്കാരും എന്ന് ഞാൻ വിശദീകരിച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് സഹായകമാകും എന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും നല്ല ഒരു ഓഗസ്റ്റ് ആശംസിക്കുകയാണ്. ഇതെഴുതുമ്പോൾ എല്ലാ സയ്‌നിലും ഉള്ള ആളുകളെയും ദൈവത്തിൽ ഞാൻ സമർപ്പിച്ചിട്ടും ഉണ്ട്. ഓരോ സയ്‌നും എന്റേത് കൂടിയാണെന്നുപോലും എനിക്ക് തോന്നാറുണ്ട്. സൊ കീപ് ഗോയിങ്.


എരീസ് മാർച്ച് 21 - ഏപ്രിൽ 19

ഈ മാസം ഏറ്റവും കൂടുതൽ സന്തോഷകരമായ കാര്യങ്ങൾ നടക്കുന്നത് അഞ്ചാം ഭാവത്തിലാണ്. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, അങ്ങനെ സന്തോഷങ്ങളുടെ ഭാവത്തിൽ നിൽക്കുന്നതോ ബുധൻ വ്യാഴം സൂര്യൻ എന്നീ ഗ്രഹങ്ങൾ. ആ മൂന്നു ഗ്രഹങ്ങളും ഒന്നിച്ച് പരസ്പരം ശക്തിപ്പെടുത്തി നിൽക്കുന്നു. എന്നാലും അല്പം ആലോചന എല്ലാ കാര്യത്തിലും വേണമല്ലോ. ഈ മെർകുറി ആളല്പം അപകടകാരിയാണ്. സന്തോഷം തന്നാലും വെറുതെ അത്മവിശ്ശ്വാസം കൂട്ടി വേണ്ടാത്തത് വിളിച്ചു പറയാൻ പ്രേരിപ്പിക്കും. ഇതെനിക്ക് പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. അമിതമായ ആത്മവിശ്വാസം. അതിന്റെ വേറെ പേരാണ് അഹങ്കാരം. അത് ചില സമയത്ത് അങ്ങ് വർദ്ധിച്ചു എന്ത് പറയണം എന്നറിയാതെ എന്തെങ്കിലും ഒക്കെ അങ്ങ് പറയും. അതിൽ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ സോൾവ് ചെയ്യാൻ വളരെ പ്രയാസമാകും. പക്ഷെ അതിന്റെ നല്ല വശങ്ങൾ ഇതാണ്. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ പറ്റിയ അവസരം. നേരത്തെ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ ഏതു വഴിക്ക് പോകണം എന്ന് നിങ്ങൾ കരുതുന്നുവോ ആ വഴിക്ക് അവയെ തിരിച്ചു വിടാൻ പറ്റിയ അവസരമാണ്. അത് പോലെ ഈ മാസം മെർക്കുറി, യുറാനസിനെ ആസ്‌പെക്റ്റ് ചെയ്യും, അതായത് ദൃഷ്ടി ചെയ്യും, അല്ലെങ്കിൽ നോക്കി നിൽക്കും. യുറാനസ് സ്വാതന്ത്ര്യത്തിന്റെ ഗ്രഹമാണ്. ഒരു ബന്ധനത്തിലും യുറാനസിനെ ഒതുക്കി നിർത്താൻ സാധ്യമല്ല . അത് കൊണ്ട് ആശയവിനിമയങ്ങളുടെ ഗ്രഹമായ മെർക്കുറി യുറാനസിനെ നോക്കുമ്പോൾ, മനസ്സിൽ പുതിയ ആശയങ്ങൾ ഉണ്ടാകും. കാഴ്ചപ്പാടുകളിൽ മാറ്റം വരും. വഴങ്ങാതിരുന്ന പല കാര്യങ്ങളും പെട്ടന്ന് കൈപ്പിടിയിൽ വന്നപോലെ തോന്നും. ഈ മാസത്തെ ഫുൾ മൂൺ പത്താം തീയതി ആണ്. പതിനൊന്നാം ഭാവത്തിൽ, പതിനൊന്നാം ഭാവം സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള ജോലികൾ, അപ്പോൾ സുഹൃത്തുക്കളുടെ കൂടെ കപടമായ ബന്ധം ഒഴിവാക്കി യഥാർത്ഥ മനുഷ്യൻ പുറത്തു വരും. കപടമുഖങ്ങളെ തിരിച്ചറിയാനുള്ള അവസരം ഉണ്ടാകും. അത്രമാത്രം കണക്ടിങ് ആയ സംഭവങ്ങൾ നടക്കും. ഏതാണ്ട് പതിമൂന്നാം തീയതിയോടെ ശുക്രൻ അഞ്ചാം ഭാവത്തിലെ ഗ്രഹങ്ങളുടെ അടുത്തേക്ക് പോകും. പുതിയ വ്യക്തികളെ പരിചയപ്പെടുക, പുതിയ സംരംഭങ്ങൾ തുടങ്ങുക, പുതിയ പ്രേമബന്ധത്തിൽ തട്ടിത്തടഞ്ഞു വീഴുക എല്ലാം സംഭവിക്കാൻ സാധ്യതയുണ്ട്. പക്ഷെ എരീസിന്റെ എരിവുള്ള നാവിനെ മാത്രാമാണ് ഭയക്കേണ്ടത്. അറിയാമല്ലോ നാവ് തീയാണ്. (എനിക്കും ബാധകം ആണ്. ഞാൻ എരീസ് അസെൻടന്റ്‌റ് ആണല്ലോ) കലാ രംഗത്തുള്ളവർക്ക് അവരുടെ കഴിവുകൾ കൂടുതൽ പ്രകടമാക്കാൻ സാധ്യത കിട്ടും. കൂടുതൽ ലാഭം ഉണ്ടാകും. അതെ അതാണ് ആഭാവത്തിൽ നിൽക്കുന്ന വ്യാഴം സൂചിപ്പിക്കുന്നത്. അഞ്ചാം ഭാവത്തിൽ നിൽക്കുന്ന മെർക്കുറി മാസത്തിന്റെ പകുതി ആകുമ്പോൾ, ദൈനംദിന ജീവിതം, ആരോഗ്യം, സഹപ്രവർത്തകർ എന്നിവരുടെ ഭാവമായ ആറിലേക്ക് പോകും. ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള മാർഗങ്ങളെ കുറിച്ച് ആലോചിക്കും. ഡോക്ടറെ കാണുക, ഡയറ്റ് ഉണ്ടാക്കുക ഇതെല്ലം ആലോചനയിൽ വരും അല്ലെങ്കിൽ അങ്ങനത്തെ സംഭവങ്ങൾ ഉടലെടുക്കും. ജോലി സ്ഥലത്ത് അസാമാന്യമായ കാര്യക്ഷമത കാഴ്ചവച് സഹപ്രവർത്തകരുടെ കയ്യടി നേടും. മറ്റുള്ളവരെ മനസിലാക്കും. ആൾക്കാർ അടുത്തേക്ക് വരാൻ കൊതിക്കും. ഈ ഭാവത്തിലേക്ക് സൂര്യനും, ന്യു മൂണും അവസാന ആഴ്ചയിൽ എത്തും. ഇതും സൂചിപ്പിക്കുന്നത് ജോലിസ്ഥലത്തെ മാറ്റങ്ങൾ മാത്രമാണ്. നിക്ഷേപങ്ങൾ, സെക്ഷ്വാലിടി ഈ ഭാവങ്ങളിൽ ചൊവ്വയും ശനിയുമാണ്. അതായത് എട്ടിൽ ചൊവ്വ. എന്ത് നിക്ഷേപമാണോ എടുത്തു ചാടി ചെയ്യരുത്. അത് നല്ലതിലേക്ക് ആയിരിക്കില്ല. ചൊവ്വ നിങ്ങളെ അടങ്ങിയിരിക്കാൻ സമ്മതിക്കില്ല. പക്ഷെ ശനി മുന്നോട്ട് പോകാനും സമ്മതിക്കില്ല. ഒരാളുടെ ചാർട്ടിൽ ശനി ഏതെങ്കിലും ഭാവത്തിൽ വന്നാൽ ദയവായി വേണ്ടാത്ത കാര്യങ്ങൾ മനസ്സിൽ കരുതരുത്. ശനി ഒരു സ്ട്രക്ച്ചറിങ് ഗ്രഹമാണ് നിങ്ങളെ രൂപപ്പെടുത്തി എടുക്കലാണ് അദ്ധേഹത്തിന്റെ ജോലി. നിങ്ങളെ മനസിലാക്കി സാവധാനമെ അദ്ദേഹം അത് ചെയൂ. അപ്പോൾ മെല്ലെപ്പോക്ക് നയം തന്നെ ആണ് നല്ലത്. അതായത് വെറുതെ തിടുക്കം കൂട്ടിയിട്ട് യാതൊരു കാര്യവുമില്ല എന്നാണ്.

ടോറസ് ഏപ്രിൽ 20 - മെയ് 20

ഈ ആഴ്ചയിലെ പ്രധാനപ്പെട്ട ഗ്രഹങ്ങൾ, മെർക്കുറി, വ്യാഴം, സൂര്യൻ, വീനസ്, ശനി, ചൊവ്വ എന്നിവയാണ്. പ്രധാന ഭാവം നാലും. കുടുംബം, വീട്, പിതാവ്, പൂർവ്വികർ എന്നിവയുള്ള നാലം ഭാവത്തിൽ മാതാവ് പിതാവിന്റെ സ്ഥാനത്ത് നിന്ന് നിങ്ങളെ പരിപോഷിപ്പിക്കുന്നതായി കാണാൻ സാധിക്കും. ആശയവിനിമയങ്ങളുടെ ഗ്രഹമായ മെർക്കുറി വിശാലസ്ഥിതികളുടെ ആളായ വ്യഴവുമായി നല്ല ശക്തി തന്നു കൊണ്ട് നിൽക്കുമ്പോൾ, അധികം സംസാരിക്കാൻ ആഗ്രഹിക്കാത്ത ഏതു ടോറസും വെറുതെ സംസാരിച്ചു കൊണ്ടിരിക്കും. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറയും, അപ്പോൾ ആഗസ്റ്റിൽ സംസാരം മാത്രമല്ല വീടിനോട് അനുബന്ധമായ എന്തെങ്കിലും വ്യവഹാരങ്ങൾ അങ്ങനെ നല്ല സമയം ആണ്. ഒരു രണ്ടാം വ്യക്തി, അല്ലെങ്കിൽ മൂന്നാം വ്യക്തിയുമായി നിയമാനുസൃതമായ ഒരു ബന്ധം ഉണ്ടാകാൻ നല്ല സാധ്യത ഉണ്ട്. നാലാം ഭാവം പ്രോപെർട്ടി, വാഹനം എന്നിവയെ കാണിക്കുകയും ചെയ്യുന്നു. അവിടെ വീനസ് നിൽക്കുന്നത് ശുഭ സൂചനയാണ്. പന്ത്രണ്ടാം ഭാവത്തിൽ യുറാനസ് നിൽക്കുമ്പോൾ ബുദ്ധി വെറുതെ തിളങ്ങും, ചിന്തകൾ വെറുതെ പായും, ആശയങ്ങളാൽ മനസ് നിറയും കാരണം യുറാനസ് വെല്ലുവിളികൾക്ക് വേണ്ടിയുള്ള ഗ്രഹമാണ്. വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം. ആളുകളെ വിസ്മയിപ്പിക്കും. അപ്പോൾ മറ്റുള്ളവർ നിങ്ങളെ കുറിച്ചുള്ള ചില സത്യങ്ങൾ തിരിച്ചറിയും. അങ്ങനെ ഭൂതകാലത്തെ ചില കാര്യങ്ങളിൽ നിന്ന് വേർപെട്ടു പോകാൻ സാധ്യത. വിഷമിക്കേണ്ട അതൊരിക്കലും നിങ്ങൾക്ക് ദുഃഖം തരില്ല. ഈ ഗ്രഹം നാലാം ഭാവത്തിൽ നിൽക്കുന്ന മെർക്കുറിയെ നോക്കുന്നു, അല്ലെങ്കിൽ ദൃഷ്ടി ചെയ്യുന്നു, അല്ലെങ്കിൽ ആസ്‌പെക്റ്റ് ചെയ്യുന്നു. അപ്പോൾ വളരെ ആഹ്ലാദകരമായ സ്വപ്നങ്ങൾ ഉണ്ടാകും. അവ മറക്കാതെ അവയെ ചെയ്‌സ് ചെയ്യുക. ഉറപ്പായും ആ സ്വപ്നങ്ങളിൽ നിന്ന് ലഭിക്കുന്ന സന്ദേശം ജീവിതത്തിൽ യാതാർത്ഥ്യമാകും. ഏഴാം ഭാവത്തിൽ ശനിയും ചൊവ്വയും. ഏഴാം ഭാവം വിവാഹം, രണ്ടാമത് ഒരു വ്യക്തിയും ആയുള്ള ബന്ധം എന്നിവയാണ് അവിടെ ഈ രണ്ടു പ്രശ്‌നക്കാരും നിന്ന് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ നിങ്ങളെ ശല്യപ്പെടുത്തും. അവരുടെ പ്രശ്‌നം ആണ്. അപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് മൗനം പാലിക്കുക എന്നതാണ്. ആൾക്കാർ കൂടുതൽ ശല്യപ്പെടുത്തുന്നതായി തോന്നാം. യഥാർത്ഥ ടോറസിന്റെ സ്വഭാവം കാണിക്കും. നിങ്ങൾക്ക് വേണ്ടാത്ത ആളുകളെ തള്ളിക്കളഞ്ഞാലോ എന്ന് വരെ ആലോചിക്കും. മാസത്തിന്റെ അവസാനം അല്പം ഇമോഷണൽ ആയി കാര്യങ്ങളെ കാണും അത് കൊണ്ട് ഒന്ന് ആലോചിച്ചൊക്കെ മുന്നോട്ട് പോകുക. പത്താം ഭാവത്തിൽ ഫുൾ മൂൺ ഉദിക്കും പത്താം തീയതി, ജോലിയിൽ പുതിയ കാര്യങ്ങൾ പഠിക്കാം, പുതിയ കര്യങ്ങാൽ ചെയ്യാം. മാസത്തിന്റെ പകുതി കഴിയുമ്പോൾ, ഭൂതകാലത്ത് നിന്ന് ആൾക്കാർ നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻ തിരക്ക് കൂട്ടും. ഒന്നോ രണ്ടോ ആൾക്കാരെ നിങ്ങൾ അക്കൊമോടെറ്റ് ചെയ്യും. മാസത്തിന്റെ അവസാന ആഴ്ച സൂര്യൻ, മെർക്കുറി, ന്യു മൂൺ ഇവ അഞ്ചാം ഭാവത്തിൽ നിൽക്കും. കുട്ടികൾ, റൊമാൻസ് ഒഴിവു സമയം അവിടെ നിങ്ങൾ സന്തോഷവാൻ ആയി സമയം ചെലവാക്കും. ക്രിയെടിവായ കാര്യങ്ങൾ ചെയ്യും. അതൊന്നും സാരമില്ല കാരണം നാലാം ഭാവം, അതിലെ സന്തോഷം തരുന്ന അനുഭവങ്ങൾ അതായിരിക്കണം ഈ മാസം നിങ്ങളെ മുന്നോട്ട് നയിക്കുക. പിന്നെ സുഖം, ദുഃഖം ഇതൊന്നും ഇല്ലാത്തത് ജീവൻ ഇല്ലാത്തവർക്കല്ലേ?

ജമിനി മെയ് 21 - ജൂൺ 21

ആറാം ഭാവം ശനിയും ചൊവ്വയും കൈവശപ്പെടുത്തിയിരിക്കുന്നു. ശരീരത്തിന്റെ അസുഖം ദേഷ്യമായി പുറത്തേക്കു വരാൻ സാധ്യത. ആറാം ഭാവം പ്രധാനമായും, ആരോഗ്യം, ജോലി, ദൈനംദിന ജീവിതം ഇവയെ ആണ് സൂചിപ്പിക്കുന്നത്. ആ കാര്യങ്ങൾ എല്ലാം പ്രശ്‌നക്കാരുടെ കയ്യിലാണ്. ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ശാരീരിക അധ്വാനം കൂടുതലാകാൻ സാധ്യത. അപ്പോൾ ചില ആൾക്കാരെ ശത്രുക്കളായി ഉറക്കെ പ്രഖ്യാപിക്കും. പക്ഷെ പല കാര്യങ്ങളിലും ഒരു തീരുമാനത്തിൽ എത്തും. മൂന്നാം ഭാവത്തിൽ മെർക്കുറി, വ്യാഴം, കൂടുതൽ ആശയവിനിമയം, പുതിയത് പഠിക്കാനുള്ള അവസരം, പുതിയ ആളുകളുമായി കണക്റ്റ് ചെയ്യാനുള്ള അവസരം. അതാണ്. മെർക്കുറി യുറാനസുമായി ദൃഷ്ടി ചെയ്യുന്നു അല്ലെങ്കിൽ നോക്കുന്നു. മുടങ്ങിക്കിടന്ന പ്രോജക്ടുകൾ മുന്നോട്ട് പോകുന്നാതായി തോന്നും. ജീവിതത്തിൽ ഉണ്ടായിരുന്ന തടസം നീങ്ങിയതായി തോന്നാം. പുതിയ ജീവൻ ലഭിച്ച പോലെ അനുഭവപ്പെടാം. കൂടുതൽ ആൾക്കാരുടെ കൂടെ ജോലി ചെയ്യാൻ അവസരം ലഭിക്കും. ശാസ്ത്ര രംഗത്ത് കഴിവ് തെളിയിക്കും. ഒൻപതാം ഭാവത്തിൽ ഫുൾ മൂൺ ഉദിക്കും പത്താം തീയതി. അപ്പോൾ വിദേശ ബന്ധം ഉണ്ടാകും. കാരണം ഒൻപതാം ഭാവം, വിദേശ ബന്ധം, ഉപരിപഠനം ഒക്കെ സൂചിപ്പിക്കുന്നു. ചിലർ യാത്ര പോകും. ആത്മീയമായി ചിന്തിക്കും. മാസത്തിന്റെ രണ്ടാം ആഴ്ചയിൽ ശുക്രൻ മൂന്നാം ഭാവത്തിലേക്ക് പോകുമ്പോൾ, ചെറു യാത്രകൾ, ആശയ വിനിമയവുമായി ബന്ധപ്പെട്ട ബിസിനസ് ഒക്കെ നടക്കാം. മാസാവസാനം മെർക്കുറി, സൂര്യൻ, ന്യൂ മൂൺ എന്നിവ നാലാം ഭാവത്തിൽ നിൽക്കും. പുതിയ മാറ്റങ്ങൾ, വീട്ടിൽ പുതിയ കാര്യങ്ങൾ വരും. എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉറപ്പ്. ഈ തിരക്ക് പിടിച്ച അവസ്ഥയിൽ എല്ലാ കാര്യങ്ങളും നിങ്ങൾ വിചാരിക്കുന്നത് പോലെ പെട്ടന്ന് സംഭവിക്കാൻ സാധ്യതയില്ല. വിഷമിക്കേണ്ട നല്ല കാര്യങ്ങളെ തൊട്ടനുഭവിച് അറിയാനുള്ള സാഹചര്യമാകും കൂടുതൽ.

കാൻസർ ജൂൺ 22 - ജൂലൈ 22

രണ്ടാം ഭാവത്തിൽ വ്യാഴം, സൂര്യൻ, മെർക്കുറി, ഇവയെല്ലാം. രണ്ടാം ഭാവം, ധനം, വസ്തുവകകൾ എന്നിവ. ധനം എങ്ങനെ കൂടുതൽ ഉണ്ടാക്കാം എന്ന കാര്യത്തെ കുറിച്ച് നിരന്തരം ചിന്തിക്കും. പുതിയ ആശയങ്ങൾ മനസ്സിൽ നിറയും. ധനത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട . അതാണ് ഈ മൂന്നു ഗ്രഹങ്ങളും ആരായുന്നത്. റിസ്‌ക് എടുക്കാൻ തയ്യാറാകും. അല്ലെങ്കിൽ ജോലിയിൽ എന്തെങ്കിലും ശുഭ സൂചന ലഭിക്കും. നല്ല ദിശയിലേക്ക് സഞ്ചാരിക്കും. എല്ലാ പ്രശ്‌നങ്ങളെയും നല്ല നയപരമായി കൈകാര്യം ചെയ്യും. മാത്രമല്ല നിക്ഷേപങ്ങളുടെ ഭാവമായ എട്ടിൽ പത്താം തീയതി ഫുൾ മൂൺ. ഈ ഭാവത്തെ നന്നായി ശ്രദ്ധിക്കും. രണ്ടാമത് ഒരാളുമായി അടുത്ത ബന്ധത്തിൽ വരും. രണ്ടാമത്തെ ആഴ്ചക്ക് ശേഷം ആശയവിനിമയങ്ങളുടെ ഭാവമായ മൂന്നിൽ നാഥൻ ആയ മെർക്കുറി നിൽക്കുന്നു. ചെറു യാത്രകൾ, പഠനം എന്നിവയും ഈ ഭാവത്തിൽ തന്നെ ആണുള്ളത്. എന്തെങ്കിലും പുതിയ വിദ്യ പഠിക്കും. അവിടെ ന്യൂ മൂണും അവസാന ആഴ്ചയിൽ പുതിയ കാര്യങ്ങൾ തന്നെ സൂചിപ്പിക്കുന്നത്, പിന്നെ രണ്ടാം ഭാവത്തിലെക്ക് ഇതാ വീനസുംഎത്തും. വസ്തുവകകൾ, ധനം എന്നിവ വീനസിന്റെയും കയ്യിൽ. അപ്പോൾ ആത്മ വിശ്വാസം വർദ്ധിച്ച് അമിതമായി ചെലവാക്കും. എന്ന് വച്ച് സന്തോഷിക്കാൻ വരട്ടെ. പ്രേമം, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി ഇവയെ സൂചിപ്പിക്കുന്ന അഞ്ചാം ഭാവത്തിൽ ശനിയും ചൊവ്വയും നിൽക്കുന്നു. അല്പം പ്രശ്‌നം നേരിടാം. നിങ്ങൾ ക്രിയെടിവ് ആകാൻ ശ്രാമിച്ചാലും മറ്റുള്ളവർ അടിച്ചമർത്താൻ നോക്കും. ഈഗോ വർധിക്കും. കുട്ടികൾ ദേഷ്യം ഉണ്ടാക്കും, സ്വന്തം കഴിവ് ഉപയോഗിച്ച് ഉയരേണ്ട അവസരം മറ്റുള്ളവരാൽ തടസം വരാതെ നോക്കുക. അത് റൊമാൻസിൽ ആയാലും ഈ തടസം നേരിടാം. വിഷമിക്കേണ്ട ശുഭ ഗ്രഹങ്ങൾ രണ്ടാം ഭാവത്തിലും ഏറ്റം ഭാവത്തിലും ഉണ്ടല്ലോ, പിന്നെ ആ മൂന്നു അക്ഷരങ്ങളിൽ പ്രശസ്തൻ ആയവനെ മറക്കണ്ട ഏ ഛ ഉ.

ലിയോ ജൂലൈ 23 - ഓഗസ്റ്റ് 22

ഒന്നാം ഭാവത്തിൽ സൂര്യൻ, വ്യാഴം, മെർക്കുറി, ഒന്നാം ഭാവം ലുക്‌സ്, കാഴ്ചപ്പാട്, വ്യക്തിതം എന്നിവ . പോപ്പുലർ ആകും. വ്യാഴം ഗാംഭീര്യം കൂട്ടും. എന്നാലും മനസ് വിങ്ങും. അതെന്താണെന്ന് കണ്ടു പിടിക്കുക. ഒന്നാം ഭാവത്തിലെ മെർക്കുറി ഒൻപതാം ഭാവത്തിലെ യുറാനസിനെ നോക്കുന്നു. അപ്പോൾ മനസിനെ വിഷമിപ്പിച്ചു കൊണ്ടിരുന്ന പല കാര്യങ്ങൾക്കും ഒരു ഉത്തരം ലഭിക്കും. കൂടുതലും ബന്ധങ്ങൾ ആണ് നിങ്ങളെ വിഷമിപ്പിക്കുന്നത്. രണ്ടാമത്തെ ആഴ്ച വീനസും ഈ ഒന്നാം ഭാവത്തിലേക്ക് എത്തും. അപ്പോൾ ഉറപ്പിക്കാം സന്തോഷത്തിന്റെ ദിവസങ്ങൾ ആണെന്ന്. എഴാം ഭാവത്തിലെ ഫുൾ മൂൺ പത്താം തീയതി. ഭൂതകാലത്ത് നിന്ന് നിങ്ങളെ ആൾക്കാർ തേടി എത്തും, അവർ പ്രയോജാനപ്പെടും. ഒന്നാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾ കൂടുതൽ ആത്മവിശ്വാസം നൽകും. അവസാനത്തെ ആഴ്ച രണ്ടാം ഭാവത്തിൽ സൂര്യനും, മെർക്കുറിയും ന്യൂ മൂണും. ധനം, വസ്തുവകകൾ എന്ന ഭാവത്തിൽ ഇവ മൂന്നും നിൽക്കുമ്പോൾ, നല്ല തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയതും നന്മ നിറഞ്ഞതുമായ ജീവിതത്തിലേക്ക് നിങ്ങൾ കാലെടുത്ത് വെക്കും/ പുതിയ സംരംഭങ്ങൾ ആകാം. പുതിയ ധനഗമന മാർഗങ്ങൾ അവലംബിക്കും. പിന്നെ നാലാം ഭാവത്തിലെ ചൊവ്വ ശനി ഇവയെ ശ്രദ്ധിക്കുക. കുടുംബം, വീട്, പിതാവ്, എന്നിവ. കുടുംബത്തിലെ ബന്ധങ്ങൾ ശ്രദ്ധിക്കുക. കുടുംബങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ചിലപ്പോൾ ക്ഷമ നശിക്കും. പഴയ വേദനകൾ ഉയർന്നു വരാം. അത് കൊണ്ട് ദൈവവുമായി കൂടുതൽ ബന്ധം സ്വീകരിക്കാൻ സാധ്യത. വസ്തുക്കൾ, സ്ഥലം എന്നിവയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ നടക്കും. എന്ത് വ്യവഹാരം തന്നെ ആണെങ്കിലും ശ്രദ്ധിക്കുക.

വിർഗോ ഓഗസ്റ്റ് 23 - സെപ്റ്റംബർ 22

പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, വ്യാഴം, മെർക്കുറി, ഇവ. രഹസ്യങ്ങൾ, ശത്രുക്കൾ , ആഗ്രഹങ്ങൾ, ബുദ്ധിമുട്ടുകൾ, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം. ഇവയെ കുറിച്ച് ഉറക്കെ പ്രഖ്യാപിക്കുന്ന മെർക്കുറി. സ്വതവേ ഒരു ചൂടനായ വിർഗോയെ കൂടുതൽ ദേഷ്യം പിടിപ്പിക്കാനും ഒക്കെ മെർക്കുറി തയ്യാറാകും. അതുകൊണ്ട് ആലോചിച് സംസാരിക്കുക. വിർഗോസ് ഒരു കന്യകയെപ്പോലെയാണ്. അതെ ഇൻസെക്യുരിടി, അതെ ഫീലിങ്ങ്‌സ്, അതെ വിഷമങ്ങൾ. എല്ലാവരെയും സംശയിക്കും. ആരിലും തൃപ്തി കാണില്ല. അപ്പോൾ പന്ത്രണ്ടാം ഭാവം ഭദ്രമാക്കണം എങ്കിൽ മൗനം തന്നെ ആണ് ഉത്തമം. പ്രാർത്ഥന, ധ്യാനം ഒക്കെ ട്രൈ ചെയ്യാം. മെർക്കുറി ഏട്ടാം ഭാവത്തിലെ യുറാനസിനെ നോക്കുമ്പോൾ കൂടുതൽ ദൈവത്തിൽ ആശ്രയിക്കുക തന്നെ ആണ് നല്ലതെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും. കാരണം എട്ടാം ഭാവം, നിക്ഷേപങ്ങൾ, തകർച്ചകൾ, എന്നിവ കാണിക്കുന്നു. കൂടുതൽ പ്രാർത്ഥനയാൽ കൂടുതൽ ആശയങ്ങൾ ഉണ്ടാകും. ഈ ഭാവത്തിലേക്ക് രണ്ടാമത്തെ ആഴ്ച വീനസ് എത്തുമ്പോൾ വളരെ നോസ്ടാല്ജിക് ആയി തീരും. കൂടുതൽ തത്വ ചിന്തയിലേക്ക് നീങ്ങും. സെൽഫ് അനാലിസിസ് നടത്തും. മാസാവസാനത്തോട് കൂടി ഒന്നാം ഭാവതിലെക്ക് മെർക്കുറി വരുമ്പോൾ ആശ്വാസം ഉണ്ടാകും. ഒപ്പം സൂര്യനും ഉണ്ടാകും. പിന്നെ ന്യൂ മൂണും അവരുടെ ഒപ്പം വരുമ്പോൾ പുതിയ അവസരങ്ങൾ, കൂടുതൽ നിങ്ങൾ ആക്ടിവ് ആകും. പുതിയ തുടക്കങ്ങൾ. പത്താം തീയതി, ആറാം ഭാവത്തിൽ ഫുൾ മൂൺ, ആറാം ഭാവം ദൈനം ദിന ജീവിതം, ആരോഗ്യം, സഹപ്രവർത്തകർ, ജോലി, അധ്വാനത്തിന് മറുപടി കിട്ടും. ആരോഗ്യം മെച്ചപ്പെടുത്തും. ശ്രദ്ധിക്കേണ്ടത് മൂന്നാം ഭാവത്തിൽ നിന്ന് വിളയാടുന്ന ചൊവ്വയെ ആണ്. കൂടെ ശനിയും. പിന്നെ നിങ്ങളുടെ നാക്കിനെയും. കാരണം മൂന്നാം ഭാവം, സഹോദരങ്ങൾ, അടുത്തുള്ളവർ, ചെറു യാത്രകൾ. കാര്യം മനസിലായല്ലോ? ആശയവിനിമയം അത് ശ്രദ്ധിക്കുക.

ലിബ്ര സെപ്റ്റംബർ 23 - ഒക്‌ടോബർ 22

പതിനൊന്നാം ഭാവത്തിൽ വ്യാഴം, സൂര്യൻ, മെർക്കുറി, പതിനൊന്നാം ഭാവം കൂട്ടുകാർ, സംരക്ഷണം, കൂട്ടായ്മകൾ, കൂട്ടുകാരുമായുള്ള നല്ല സമയം എന്നിവയെ സൂചിപ്പിക്കുന്നു. കൂടുതൽ പ്രോജക്ടുകൾ ചെയ്യാം, കൂടുതൽ കാര്യങ്ങൾ എങ്ങനെ ചെയ്യാം എന്ന് ആലോചന നടത്തും. മെർക്കുറി എഴാം ഭാവാത്തിൽ നിൽകുന്ന യുറാനസിനെ നോക്കുന്നു. എന്താണ് എഴാം ഭാവം? വിവാഹം, കോണ്ട്രാക്റ്റ്, യുണിയൻ വേറൊരു വ്യക്തിയും ആയുള്ള ബന്ധങ്ങൾ. അപ്പോൾ അവിടെ നല്ല കാര്യങ്ങൾ സംഭവിക്കാൻ നല്ല സാധ്യത. വിവാഹിതർ ആണെങ്കിൽ പങ്കാളിയിലോ പുതിയ കാര്യം കണ്ടെത്തും. പത്താം തീയതി അഞ്ചാം ഭാവത്തിൽ ഫുൾ മൂൺ. എന്താണ് അഞ്ചാം ഭാവം കുട്ടികൾ, റൊമാൻസ്, ക്രിയെടിവിടി, ഒഴിവു സമയം എന്നിവ അപ്പോൾ ഒഴിവു സമയം എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ള ആലോചനയിൽ ആകും. വല്ലാത്ത ഔദാര്യമനസ്ഥിതി ഉണ്ടാകും. അത് കാരണം ഏവരെയും ആകർഷിക്കും. രണ്ടാം ആഴ്ച പതിനൊന്നാം ഭാവത്തിലേക്ക് വീനസ് എത്തും. അത് സുഹൃത്ത്ബന്ധം തന്നെയാണ് സൂചിപ്പിക്കുന്നത്. കൂട്ടുകാരുടെ കൂടെ ആയിരിക്കും ഈ മാസവും കൂടുതൽ നേരവും. അല്ലെങ്കിൽ സോഷ്യൽ നെറ്റ് വർകിങ് അതായിരിക്കും പ്രയോരിടി. സുഹൃത്തുക്കൾ സന്തോഷം തരും. അവസാന ആഴ്ച സൂര്യൻ പന്ത്രണ്ടാം ഭാവത്തിലേക്ക് വരും. ഒപ്പം മെർക്കുറിയെയും ന്യൂ മൂണിനെയും കൂട്ടും. അറിയാമല്ലോ പന്ത്രണ്ടാം ഭാവം കുഴപ്പം പിടിച്ചതാണ്. ഒരു തത്വചിന്തകനെ പോലെ ആകും. വായനയിൽ മുഴുകും, പന്ത്രണ്ടാം ഭാവം രഹസ്യ ശത്രുക്കൾ, ഒളിഞ്ഞിരിക്കുന്ന ആഗ്രഹങ്ങൾ, ബുദ്ധിമുട്ടുകൾ ഇവയെ എല്ലാം പഠിക്കും. രണ്ടാം ഭാവത്തിൽ ചൊവ്വയും ശനിയും. ധനം, വസ്തുവകകൾ, ഇവയിൽ എന്തോ വേണ്ടാത്ത കാര്യം സംഭവിക്കാൻ സാധ്യത. മോഷണത്തിൽ നിന്ന് സ്വയം സംരക്ഷിക്കുക. വീട്ടുകാരുമായി വാക്കേറ്റം. ഇവ നടക്കണം എന്നില്ല സാധ്യതകൾ മാത്രം. വിഷമിക്കേണ്ട പതിനൊന്നാം ഭാവത്തിലെ ഗ്രഹങ്ങൾ തരുന്ന രഹസ്യ സന്ദേശം വിവേചിച്ചറിയുക. ചിലപ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാം. പതിനൊന്നാം ഭാവം സംരക്ഷണവും കാണിക്കുന്നു.

സ്‌കൊർപിയോ ഒക്‌ടോബർ 23 - നവംബർ 21

സോഷ്യൽ സക്‌സസ്, മാതാവ്, ജോലിയിലെ വിജയം എന്നിവയിൽ സൂര്യൻ വ്യാഴം, മെർക്കുറി ഇവയെ കുറിച്ചുള്ള മഹത്തായ ചിന്തകൾ മനസിൽ നിറയും. ഒരു അവസ്ഥയിൽ നിന്ന് വേറെ ഒരു അവസ്ഥയിലേക്ക് ജോലി സഞ്ചരിക്കും. അവിടെ ഒരു മാറ്റം സംഭവിക്കും. അതിനു ആക്കം കൂട്ടി ആറാം ഭാവത്തിൽ യുറാനസ് നിൽക്കുന്നു. പ്ലാനെറ്റ് ഓഫ് ഫ്രീഡം. മെർക്കുറി പത്താം ഭാവത്തിൽ നിന്ന് യുറാനസിനെ നോക്കുന്നു. എന്താണ് ആറാം ഭാവം. ദൈനംദിന ജീവിതം, ജോലിസ്ഥലം, സഹപ്രവർത്തകർ ആരോഗ്യം ഇവയിൽ എല്ലാം നല്ലത് പ്രതീക്ഷിക്കാം. സന്തോഷമായില്ലേ? പുതിയ നീക്കങ്ങൾ മനസ്സിൽ നടക്കും ആരാധകർ വർധിക്കും. പത്താം തീയതി ഉള്ള ഫുൾ മൂൺ നാലാം ഭാവത്തിൽ, അതായത് കുടുംബം, വീട്, പിതാവ്, അങ്ങനെ ഉള്ള കാര്യങ്ങൾ. ജീവിതത്തിലേക്ക് ഭൂതകാലത്ത് നിന്ന് ആൾക്കാർ വരും. വീട്ടുകരുമായുള്ള ബന്ധം ത്രിപതികരമാക്കാൻ ശ്രമിക്കും. പത്താം ഭാവത്തിൽ രണ്ടാമത്തെ ആഴ്ചയോടെ വീനസ് എത്തുന്നതോടെ ഉറപ്പിച്ചോളൂ. ജോലി, എന്ന കാര്യം തന്നെയാകും ഈ മാസം നിങ്ങൾക്ക് കൂടുതൽ അത്ഭുതങ്ങൾ തരുന്നത്. വളരെ തിരക്കേറും. സമാനമനസ്‌കരമായി കൂട്ടുകൂടും. മാസാവസാനം പതിനൊന്നാം ഭാവതിലേക്ക് സൂര്യനും മെർക്കുറിയും പോകും അവരോടൊപ്പം ന്യൂ മൂണും ചേർന്ന് നിൽക്കും. അപ്പോൾ എന്ത് സംഭവിക്കും? എന്താണ് പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, കൂട്ടുകാരോടുള്ള നല്ല സമയം അങ്ങനെ പുതിയ കാര്യങ്ങൾ കണ്ടെത്തും. അപ്പോൾ സ്വയം മറക്കും. വിഷമിക്കേണ്ട നിങ്ങളെ സ്പർ ചെയ്യാനായി ഒന്നാം ഭാവത്തിൽ അതായത് ലൂക്‌സ്, കാഴ്ചപ്പാട്, ആറ്റിട്യുട് എന്ന ഭാവത്തിൽ അല്പം പിശകായ ഗ്രഹങ്ങൾ ചൊവ്വ ശനി. ദേഷ്യം ഉണ്ടാകും, നിരാശ ഇവയെല്ലാം പിടിപെടാം. ചിലപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ, ചില കാര്യങ്ങൾ നീങ്ങി നീങ്ങി പോകുന്നതായി തോന്നാം. പുതിയ സഹചാര്യവുമായി ചേരാൻ അല്പം പ്രയാസം. പ്രതീക്ഷ നശിച്ചതായി തോന്നാം. അല്പം കഠിനാധ്വാനം കൊണ്ട് കാര്യങ്ങൾ നേടാവുന്നതെയുള്ളു. സൊ ബി കൂൾ.

സാജിറ്ററിയസ് നവംബർ 22 - ഡിസംബർ 21

ഒൻപതാം ഭാവത്തിൽ വ്യാഴം, മെർക്കുറി, സൂര്യൻ, ഒൻപതാം ഭാവം, വിദേശ ബന്ധം, യാത്രകൾ, തുടർ പഠനം എന്നിവ ആണ്. ഈ അവസരം നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ചിലർ യാത്രകൾ പോകും. വിദേശത്തുനിന്ന് വാർത്ത ലഭിക്കും, പിന്നെ പഠനം ഇവ എല്ലാം സാധ്യമാണ്. യാത്രകളെ കുറിച്ച സ്വപ്നം കണ്ടിരുന്നവ യഥാർത്യമാകും. വിദേശ ബന്ധത്തെ കുറിച്ച് സംശയം വേണ്ട. പുതിയ പ്രേമം ഉടലെടുക്കും. മെർക്കുറി അഞ്ചാം ഭാവത്തിലെ യുറാനസിനെ നോക്കുമ്പോൾ, അത് കാണിക്കുന്നത് പ്രശ്‌നങ്ങൾ ഒതുങ്ങും എന്ന് തന്നെയാണ്. കുട്ടികൾ അല്ലെങ്കിൽ അവരെ കുറിച്ചുള്ള കാര്യങ്ങൾ സന്തോഷം നൽകും. അഞ്ചാം ഭാവം കുട്ടികൾ, റൊമാൻസ്, ക്രിയെടിവിടി ഇവയെല്ലാം ഈ ദൃഷ്ടി കൊണ്ട് വളരെ നല്ല ഫലം പുറപ്പെടുവിക്കും. മൂന്നാം ഭാവത്തിൽ ഫുൾ മൂൺ വരുന്നു പത്താം തീയതി. പുതിയ കാര്യങ്ങൾ പഠിക്കും എന്ന് തന്നെ ആണ് അർഥം. ചുറ്റും ഉള്ളവരുമായി കൂടുതൽ ഇടപെടും. ചെറു യാത്രകൾ നടത്തും. മാസാവസാനത്തോടെ പത്താം ഭാവതിലേക്ക് ബുധൻ എത്തും. പത്താം ഭാവം, സോഷ്യൽ സക്‌സസ്, മാതാവ് എന്നിവ ഇവിടെ കൂടുതൽ ചലനങ്ങൾ ആനുഭവപ്പെടും. കാരണം അവിടെ ന്യൂ മൂണും മാസാവസാനം എതും. അപ്പോൾ പഠനം, പഠനം, അത് തന്നെ ആവർത്തിച്ച് വരുന്നു. പിന്നെ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ ശനി എന്നിവ, ഈ ഭാവം രഹസ്യമായ കാര്യങ്ങൾ മാത്രം നോക്കുന്നു. ശത്രുക്കൾ, സ്വപ്നങ്ങൾ, എന്നിവ. എല്ലാവരെയും ശരിയായി മനസിലാക്കുക. കാരണം കയ്യങ്കളിക്ക് വരെ ചൊവ്വ നിങ്ങളെ പ്രേരിപ്പിക്കും. അദ്ദേഹം വല്ലാത്ത ശക്തിയാണ്. അനാവശ്യ ചിലവുകൾ, ഉറക്കം തടസപ്പെടും, നേരത്തെ ഉറങ്ങാൻ തോന്നും കിടന്നാലും ഉറക്കം വരില്ല. അപ്പോൾ പ്രാർത്ഥന ആവശ്യമായി വരും. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതാണെന്ന് അറിയുക. അതിനെക്കാൾ നല്ല കാര്യങ്ങൾ ഒൻപതാം ഭാവത്തിൽ ഉള്ളപ്പോൾ വെറുതെ അതും ഇതും ആലോചിച് സമയം കാളയേണ്ട.

കാപ്രികോൺ ഡിസംബർ 22 - ജനുവരി 21

കുറെ നാൾ ആയി കാപ്രികൻസ് മൾടിടാസ്‌കെർസ് ആയി മാറും. ഓടി നടന്ന് കാര്യങ്ങൾ ചെയ്യാൻ തോന്നും. എന്നാൽ അത് വേണ്ട കാരണം ചൊവ്വയും ശനിയും പതിനൊന്നാം ഭാവത്തിലാണ്. അവിടെ ഇവരെക്കൊണ്ടുള്ള പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു. പതിനൊന്നാംഭാവം നമ്മുടെ സോഷ്യൽ സർകിൾ ആണ് സൂചിപ്പിക്കുന്നത്, കൂട്ടുകാർ, കൂട്ടായ്മ ഒന്നിച്ചുള്ള ജോലികൾ, ഇവയെല്ലാം ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്. സോഷ്യൽ സൈറ്റുകളിൽ നിരന്തരം ശരീരവും മനസും അർപ്പിച്ചിരിക്കുന്നവർ ഏതെങ്കിലും രീതിയിൽ പുലിവാൽ പിടിക്കാനുള്ള സാധ്യത കാണുന്നു. അത്രയും ശക്തി ചൊവ്വയ്ക്ക് ഉണ്ടാകും. അത് ഓർത്തു ഞെട്ടേണ്ട, ഇതെല്ലാവർക്കും ബാധകമാണല്ലോ. പക്ഷെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നടക്കും. പക്ഷെ നല്ല അധ്വാനം വേണം. എന്റെ കാര്യത്തിൽ ശരിയാണ്. രണ്ടു വർഷത്തിനുള്ളിൽ ഒരു ഫുൾ ടയിം അസ്‌ട്രോലോജർ ആകണം എന്ന ആഗ്രഹവുമായി ഞാൻ എന്റെ മുറിക്കുള്ളിൽ ഇരുന്നു രഹസ്യമായി കരുക്കൾ നീക്കുന്നു. വായന അധികമാകുന്നു. ഗ്രഹങ്ങളേയും നക്ഷത്രങ്ങലെയും അല്ലാതെ യാതൊരു കാര്യവും മനസിൽ കൊണ്ട് നടക്കുന്നില്ല. കൂടെ ജോലി ചെയ്യുന്ന പെൺകുട്ടികൾ ജീൻസ് ധരിച്ചു വരുമ്പോൾ മാത്രം ആ ദിവസം വെള്ളിയാഴ്ചയാണെന്ന് തിരിച്ചറിയുന്നത്. നല്ല ഹാർഡ് വർക്ക് ചെയ്താൽ ഏതു കപ്രിസിനും അംഗീകാരവും, പുരസ്‌കാരവും കിട്ടുന്ന സമയമാണ്. എട്ടാം ഭാവത്തിൽ മൂന്ന് ഗ്രഹങ്ങൾ സൂര്യൻ, മെർക്കുറി, വീനസ് എന്നിവ നിൽക്കുമ്പോൾ ആരോട് സഹായം ചോദിച്ചാലും ലഭിക്കുമെന്ന അവസ്ഥ വരുന്നു. എട്ടാം ഭാവം മറ്റുള്ളവരുടെ സഹായത്തെ സൂചിപ്പിക്കുന്നു. രണ്ടാമനുമായി ഉള്ള ഡീൽ ലാഭകരമാകും. വികാരപരമായി വേറൊരാളെ ആശ്രയിക്കാൻ പറ്റിയ സമയം. പിന്നെ എട്ടാം ഭാവം സെക്ഷ്വാലിടി. അവിടെ എല്ലാ കാര്യങ്ങളെയും അല്പം കൂട്ടി കാണിക്കാൻ മാത്രം തല്പര്യപ്പെടുന്ന ഒരു ഗ്രഹം വ്യാഴം അതിന്റെ കൂടെ ആകർഷണം കൂട്ടുവാൻ വീനസ്. അപ്പോൾ സദാചാര പിശാചുക്കൾ ആയ കാപ്രിസ് പോലും ഇളകി മറിയും. അവരുടെ യാതൊരു തന്ത്രവും ഈ ഗ്രഹങ്ങളുടെ അടുത്ത നടക്കില്ല. പിന്നെ എട്ടാം ഭാവം വളരെ രഹസ്യമയം ആണെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ വികാരങ്ങാൽ, മാനസികമായ അടിച്ചമർത്തലുകൾ ഇവയെല്ലാം നേർ ദിശയിലേക്ക് നീങ്ങും, കുറെ നാളുകൾ ആയി മനസിനെ വേദനിപിച്ചു കൊണ്ടിരുന്ന വികാരങ്ങാളെ തൂക്കി അകലേക്ക്, തിരിച്ചു വരാൻ ആവാത്ത വിധം എറിയും. ഹോ ഇതെങ്ങനെ സാധിച്ചു എന്ന് നാം തന്നെ അല്ഭുതപ്പെടും. മുറിവുകൾ ഉണങ്ങും. അതിനു ആരെങ്കിലും അനുവദിക്കുന്നില്ല എങ്കിൽ നിയമനടപടി വരെ ആകാം.

അഖ്വേറിയാസ് ജനുവരി 21 - ഫെബ്രുവരി 19

ഏഴാം ഭാവത്തിൽ മെർക്കുറി വ്യാഴം, സൂര്യൻ, വിവാഹം, യുണിയൻ, കൊൺട്രാക്റ്റ് എന്നിവയാണ് ഏഴാം ഭാവം. പ്രേമബന്ധങ്ങളിൽ കൂടുതൽ ഡിമാണ്ടിങ് മോഡ് സ്വീകരിക്കും. മറ്റേ ആൾ അതിനു അല്പം പോലും വില കൊടുക്കില്ല. എന്നാലും നിങ്ങൾ അവരുടെ പിന്നാലെ നടക്കും. പൊതുവായുള്ള പ്രശ്‌നങ്ങൾ സ്വീകരിക്കാൻ ഭക്തി മാർഗം സ്വീകരിക്കും. ചിലർ പുതിയ ബന്ധങ്ങളിൽ വീഴും ചിലർ വിവാഹം കഴിക്കും. അങ്ങനെ നല്ല കാര്യങ്ങൾ അവിടെ നടക്കും. പിന്നെ പത്താം ഭാവത്തിൽ ശനിയും ചൊവ്വയും, പത്താം ഭാവം സോഷ്യൽ സക്‌സസ്, അതായത് ജോലി, മാതാവ് ഇവയെ കാണിക്കുന്നു. ഇവിടെ ഒരു വല്ലാത്ത സാഹചര്യം ഉടലെടുക്കാം. അതായത് ഉയർന്ന നിലയിലുള്ള ഒരു വ്യക്തിയുമായി ബന്ധം മോശമാകാൻ സാധ്യത ഉണ്ട്. മാതാവോ, പിതാവോ അല്ലെങ്കിൽ നിയമ വ്യവസ്ഥിതിയോ ഏതെങ്കിലും പ്രശ്‌നങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ പ്രോജക്ടുകൾ വരാം. എന്തെങ്കിലും സന്തോഷമുള്ള കര്യങ്ങാൾക്ക് ഇടയിലും അല്പം വിഷമത നേരിടാം. ചിലപ്പോൾ രണ്ടാമത് ഒരാൾ സഹായിക്കാൻ എത്തും. ഒന്നാം ഭാവത്തിൽ പത്താം തീയതി ഫുൾ മൂൺ. അപ്പോൾ സ്വയം മുഖം മിനുക്കും. എട്ടാം ഭാവത്തിൽ മെർക്കുറി വരുമ്പോൾ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കര്യങ്ങൾ ചെയ്യും. ആഴ്ചയുടെ അവസാനം ന്യൂ മൂൺ എട്ടാം ഭാവത്തിൽ വരുമ്പോൾ രണ്ടാമതോ, മൂന്നാമതോ ഉള്ള വ്യക്തികൾ സഹായത്തിനെത്തും. അങ്ങനെ പതിവ് പോലെ അക്ഷമരെയും, ക്ഷമ പഠിക്കും ഈ മാസം നിങ്ങൾ ചഞ്ചലം ഇല്ലാത്തവരായി മാറും. ശ്രദ്ധിക്കേണ്ടത് പത്താം ഭാവവും അതിലെ കാര്യങ്ങളും മാത്രമാണ്.

പ്യസിസ് ഫെബ്രുവരി 20 - മാർച്ച് 20

ഒൻപതാം ഭാവം ശ്രദ്ധിക്കുക. യാത്രകൾ, ഉപരി പഠനം, വിദേശ ബന്ധം ഈ ഭാവത്തിൽ ചൊവ്വയും ശനിയും ആണ്. ഈ ഭാവം തടസപ്പെട്ടത് പോലെ അനുഭവപ്പെടും. അതിനാൽ അക്ഷമരാകും. ശനി പതുക്കെ നീങ്ങുന്ന ഗ്രഹമാണ്. എന്നാലും ചൊവ്വ മനസ്സിൽ കൂടുതൽ ദേഷ്യം തരും. അപ്പോൾ ആ ഭാവങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾ പ്രശ്‌നത്തിൽ വരും. അവർ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് സ്വീകാര്യമാവില്ല. ഈ മാസം ഉപദേശം കേൾക്കും സാധാരണയിൽ കൂടുതൽ. ആറാം ഭാവത്തിൽ വ്യാഴം, മെർക്കുറി സൂര്യൻ എന്നിവ. ദൈനംദിന ജീവിതം, സഹപ്രവർത്തകർ, ആരോഗ്യം എന്നിവ തിരക്ക് പിടിക്കും. എല്ലായിടത്തും മുന്നിൽ നിൽക്കേണ്ട അവസ്ഥ വരും. എന്നാലും മടി പിടിക്കും. ഇതൊക്കെ വേണോ എന്ന് ആലോചിക്കും, ധനസ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങും. പത്താം തീയതി ഫുൾ മൂൺ പന്ത്രണ്ടാം ഭാവത്തിൽ വരുമ്പോൾ നല്ല സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം ഉണ്ടാകും. കൂടുതൽ ധ്യാനം, പ്രാർത്ഥന എന്നിവയിൽ സമയം ചിലവഴിക്കും. മാസത്തിന്റെ അവസാനം ജോലിയിൽ പുതിയ അവസരങ്ങൾ തുറന്നുവരും. ജോലിയിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. ചിലർ പുതിയ ജോലിക്ക് ചേരും. മൂന്നാമത്തെ ആഴ്ചക്ക് ശേഷം വൈകാരിക ബന്ധങ്ങാൽ മനസിനെ കീഴടക്കും. കൂടുതൽ പ്രാധാന്യം ബന്ധങ്ങൾക്ക് നൽകും. അവസാന ആഴ്ചയിൽ പുതിയ തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകും, പുതിയ ജോലി ആവാം, പുതിയ ഗ്രൂപ്പുകൾ ആവാം, പുതിയ ആശയങ്ങൾ ആകാം. കഴിഞ്ഞ രണ്ടു ആഴ്ചയായി എന്റെ ചുറ്റുമുള്ള, അടുത്ത സുഹൃത്തുക്കളായ പയസിയൻസ് പ്രതീക്ഷ ഇല്ലതവരായും, അസുഖങ്ങളാൽ ശക്തി ഇല്ലാത്തവർ ആയും കാണപ്പെട്ടു. അവർക്ക് ഈ മാസം കഴിഞ്ഞതിനെക്കാളും എളുപ്പമായിരിക്കും. കാരണം ഇതൊരു പ്രശ്‌ന നിവാരണത്തിന്റെ സമയമാണ്. അത് കൊണ്ട് കൂടുതൽ ആശ്രയം ദൈവത്തിലേക്ക് അർപ്പിച്ച് മുന്നോട്ട് പോയും ആറാം ഭാവത്തിൽ മഹാ കാര്യങ്ങൾ സംഭവിക്കുകയും ഇത് വരെ അനുഭവിച്ച ഒരു മാതിരി പിന്തിരിപ്പൻ മനോഭാവം മാറി പ്രതീക്ഷ കൊണ്ട് മനസ് നിറഞ്ഞു കവിയും.


Services Offered [email protected]

1. Ask One Question

2. Detailed Horoscope Western & Vedic Mix (Not software Generated)

3. Synatsry Chart

4. Transit Chart

5. Career Report

6. Planetary Analysis

7. Past Readings

8. Biblical Analysis

9. Biblical Directions

10. Women Atsrology

11. Kid's Zone

12. Atheist Support

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP