Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുവും ഈ ആഴ്ചയും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

രാഹുവും ഈ ആഴ്ചയും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

നിത്യ ജീവൻ പ്രാപിക്കാൻ ഒരു അസുരൻ നടത്തിയശ്രമം അദ്ദേഹത്തിന്റെ തലയും ഉടലും വേർപെടുത്തി! പക്ഷെ ജീവൻ പോയില്ല താനും. അതാണ് രാഹുവും കേതുവും. വേർപ്പെടുത്തിയത് സുദർശന ചക്രവും രാഹുവിന്റെ പിതാവിന്റെ പേര് ദാനവ വിപ്രചിതി. അമ്മ സിംഹിക ഇത് പുരാണം. 

സയൻസ് ഇവയെ ലൂണാർ നോഡ് എന്ന് വിളിക്കുന്നു. ചന്ദ്രന്റെ നോർത്തിനോട് (രാഹു) സൗത്തിനോട് (കേതു) അസ്‌ട്രോളജി അനുസരിച് ഇവ സൂര്യന്റെയും ചന്ദ്രന്റെയും ശത്രുക്കളാണ്.
ഇവയെ ദ്രാഗൻസ്ര ഹെഡ് (രാഹു) ദ്രാഗൻസ്ര ടെയിൽ (കേതു) എന്നും കൂടെ പറയുന്നു. ഇവ ഒരിക്കലും അടുത്ത് വരുകയില്ല. എല്ലായ്‌പോഴും എതിർ ദിശകളിൽ സഞ്ചരിക്കും. വിപരീത ധ്രുവങ്ങളിൽ. അവർ എപ്പോഴും ഏഴു ഭാവങ്ങൾ അകലെ അല്ലെങ്കിൽ 180 ഡിഗ്രി അകലെയും. എന്നും പറയാം ഇവ ഇപ്പോഴുംഎപ്പോഴും പിന്നോട്ടാണ് സഞ്ചാരം. എപ്പോഴും ടെട്രോഗ്രെട് അവസ്ഥയിൽ. ഒരു സായ്‌നിൽ ഇവ 18 മാസം കാണും.

രാഹു ഒരു തരം ഒബ്‌സേഷനെ സൂചിപ്പിക്കുന്നു. കഴിഞ്ഞു പോയ ജന്മത്തിൽ നാം തീവ്രമായി ആഗ്രഹിക്കുകയും നടക്കാതെ പോകുകയും ചെയ്ത കാര്യങ്ങളെ ഈ ജന്മത്തിൽ സാധിചിപ്പിചെടുക്കുക ആണ് രാഹുവിന്റെ ഉദ്ദേശം. ഏതു ഭാവത്തിൽ നിൽക്കുന്നോ ആ ഭാവത്തിലെ വിഷയങ്ങളിൽ തീഷ്ണമായ അഭിനിവേശം ആയിരിക്കും. നിങ്ങളുടെ പാഷൻ എന്താണെന്നു അറിയണമെങ്കിൽ ഏതു ഭാവത്തിൽ രാഹു നിൽക്കുന്നു എന്ന് നോക്കുക. ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ യുദ്ധം തന്നെ നടത്തും.

ഇത് എഴുതിക്കൊണ്ടിരുന്നപ്പോൾ മൂന്നു വ്യക്തികളെ കുറിച്ച ഓർക്കുകയുണ്ടായി. ഈ മൂന്നു വ്യക്തികളുടെ അഞ്ചാം ഭാവത്തിലും രാഹു ഉണ്ട്. അഞ്ചാം ഭാവം കുട്ടികൾ, റൊമാൻസ്, ക്രിയെടിവിടി തുടങ്ങിയ കാര്യങ്ങൾ ആണ്. ആദ്യത്തെ വ്യക്തിക്ക് രണ്ടു കുട്ടികൾ കാണും എന്ന് ഞാൻ ഊഹിച്ചു. ''താങ്കൾക്ക് രണ്ടു കുട്ടികൾ ഉണ്ടല്ലേ?: 'ഇല്ല മാഡം എനിക്ക് മൂന്നു കുട്ടികൾ ആണ് '
ഈ അനുഭവം മനസ്സിൽ വച്ച് രണ്ടാമത്തെ വ്യക്തിയോട് ചോദിച്ചു താങ്കൾക്ക് മൂന്നിൽ കൂടുതൽ കുട്ടികൾ കാണുമല്ലോ അല്ലെ? അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു അതെ എനിക്ക് ഏഴു കുട്ടികൾ ഉണ്ട് 'ഒരേ സമയം തന്നെ എനിക്ക് സന്തോഷവും അത്ഭുതവും ഉണ്ടായി. എത്ര ഭാഗ്യവാൻ. ദൈവം മനസ് നിറഞ്ഞു അനുഗ്രച്ചിരികുകയല്ലെ? ഇതേ പോലെ മഹാഭാഗ്യം വേറെ എന്തുണ്ട്. ചിലർ ഒരു കുട്ടി പോലും ഇല്ലാതെ ദുഖിക്കുന്നു. ഈ ഭാഗ്യവാന് ഏഴു കുട്ടികൾ. എന്റെ മനസ് നിറഞ്ഞു.

മൂന്നാമത്തെ വ്യക്തിക്ക് കുട്ടികൾ ആയിട്ടില്ല പക്ഷെ അദ്ദേഹം കുട്ടികളെ വളരെ അധികം സ്‌നേഹിക്കുന്നു.'താങ്കൾ വളരെ വലിയ കുടുംബത്തിന്റെ നാഥൻ ആയിത്തീരും' ' അതെ ഞാൻ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നു. എനിക്ക് കുറെയേറെ കുട്ടികൾ വേണം 'ആ വ്യക്തി മറുപടി നൽകി.
ഇനി നാമെല്ലാം അറിയുന്ന അൻജെലി ജോളി അവരുടെ അഞ്ചാം ഭാവത്തിൽ രാഹു ആണ് . അറിയാമല്ലോ എത്ര കുട്ടികൾ ഉണ്ടെന്ന്. സ്വന്തം കുട്ടികൾ ഇല്ലെങ്കിലും ഇവർ മറ്റു കുട്ടികളെ സ്‌നേഹിക്കും. കപടത ഇല്ലാതെ. അവരെ സ്വന്തമായി സ്വീകരിക്കും, അവർക്ക് വേണ്ടി പ്രവർത്തിതക്കും. സ്വന്തം കുഞ്ഞുങ്ങളെ പോലും കൊല്ലാൻ മടിക്കാത്ത ക്രൂരന്മാരുടെ ഇടയിൽ ഈ വ്യക്തികൾ നല്ല ഉദാഹരണമായി മാറും. ഇപ്പോൾ രാഹുവിന്റെ ഒരു നേച്ചർ മനസിലായല്ലോ. പാഷൻ, ഒബ്‌സെഷൻ. പക്ഷെ ഇതെല്ലം മറ്റു പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുംഅദ്ദേഹം നല്ല അവസ്ഥയില അല്ല എങ്കിൽ ഈ ഫലങ്ങൾ ഒന്നും കിട്ടുകയില്ല

പത്താം ഭാവത്തിൽ അതായത് ജോലി, സമൂഹത്തിലെ വില എന്നിവയിൽ രാഹു നിൽക്കുമ്പോൾ വിജയം ഒരു ഒബ്‌സെഷൻ ആയി മാറും. കഠിനമായി അധ്വാനിക്കും. പെട്ടന്ന് വിജയം ആഗ്രഹിക്കും. അതിനു വേണ്ടി എന്തും ചെയ്യാൻ ആഗ്രഹിക്കും.അധികാരം അതാണ് ലക്ഷ്യം. പെട്ടന്നുള്ള വിജയം. ഉറപ്പായ വിജയം. പിതാവുമായി അല്പം പ്രശ്‌നം. ഏറ്റവും ഉയർന്ന പദവി പ്രതീക്ഷിക്കാം. ക്രൗഡ് പുള്ളർ ആയി മാറും. കുടുംബവുമായി അല്പം അകല്ച്ചം കാണാം. അപ്പോൾ കഴിഞ്ഞ ജന്മത്തിൽ വിജയങ്ങൾ ലഭിക്കാതെ പോയ വ്യക്തിയുടെ വെപ്രാളം ആയി കണ്ടാൽ മതി എല്ലാം ഈ ജന്മത്തിൽ സാധിച്ചെടുക്കാൻ. അവർ ആഗ്രഹിക്കുന്നു. അതിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണ്.
നാമെല്ലാം ഇഷ്ടപ്പെടുന്ന ആക്ടർ ശ്രീ ഷാഹ് റുഖ് ഖാൻ, അദ്ധേഹത്തിന്റെ പത്താം ഭാവം രാഹു ആണ്. രാഷ്ട്രപിതാവിന്റെ പത്താം ഭാവത്തിലും രാഹു തന്നെ ആണ്. പ്രശസ്തി ലഭിക്കും.

ഇനി പത്താം ഭാവത്തിൽ രാഹു ഇല്ലാത്തവർ വിഷമികണ്ട. അങ്ങനെ ആരെയും ദൈവം കൈവിടില്ല. കേട്ടിട്ടില്ലേ ഒരു വഴി അടച്ചാൽ നൂറു വഴി തുരക്കുമെന്ന്. ഒരു നഷ്ടമുണ്ടായാൽ അത് നികത്താൻ വേറെ എത്രയോ വഴികള ഉണ്ട്? പക്ഷെ നാം ആ നഷ്ടങ്ങളെ എങ്ങനെ കാണുന്നു. എങ്ങനെ പ്രതികരിക്കുന്നു, എങ്ങനെ മുന്നോട്ട് നീങ്ങുന്നു എന്നതാണ്. നമ്മിൽ ആർക്കും പരാജയമായ ജീവിതം ഇല്ല. വിജയങ്ങളെ നാം കാണുന്നില്ല അതായിരിക്കാം . അവയെ കാണണം എങ്കിൽ തെളിഞ്ഞ ഹൃദയം വേണം. ആ ഹൃദയം ഒരു ഗ്രഹത്തിനും, ഒരു മന്ത്രവാടിക്കും തരാൻ കഴിയില്ല. അത് മുകളില ഉള്ളവന്റെ കൃപ ആണ്. അതില്ലാതെ ഈ ഗ്രഹങ്ങളെ മാത്രം നോക്കി ഇരുന്ന് ഇവിടെ ആരും യുദ്ധങ്ങൾ ജയിച്ചിട്ടുമില്ല. പിന്നെ അറ്റിട്ട്യുട് അതാണ് കൂടെ വേണ്ടത്.

 ഇനി ഈ ആഴ്ച

ഏരീസ് മാർച്ച് 21 ഏപ്രിൽ 19

ബന്ധങ്ങൾ, കൊണ്ട്രാക്റ്റ്, നിയമം കൊണ്ട് ക്രിയേറ്റ് ചെയ്യുന്ന ബന്ധങ്ങൾ എന്നിവയുടെ ഭാവമായ ഏഴിൽ സൂര്യൻ, മെർക്കുറി, ന്യൂമൂൺ, എന്നിവ നിൽക്കുന്നു. ബന്ധങ്ങളിൽ ഒറ്റയാൻ മനോഭാവം ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു എന്നർത്ഥം. നിങ്ങളുടെ ചിന്തകൾ മറ്റുള്ളവരുടെതുമായി ഇടകലർത്തുക. എങ്കിൽ സന്തോഷവും വിജയവും ലഭിക്കും. പുതിയ തുടക്കങ്ങൾ സന്തോഷകരമായ രീതിയിൽ മുന്നോട്ട് പോകും. ഈ ഭാവത്തിലെ വിഷയങ്ങളിൽ അധികം അക്ടിവിടി നടക്കുന്നതായി കാണാൻ സാധിക്കും. ആറാം ഭാവത്തിൽ നിന്ന് വീനസ് ഏഴാം ഭാവത്തിലേക്ക് മാസത്തിന്റെ അവസാനം എത്തുമ്പോൾ ഒരു പോസിടിവ് ചിന്ത മനസിലാകെ ഉണ്ടാകും.
വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, വിചാരധാര, മനോഭാവം എന്നിവ അടങ്ങുന്ന ഒന്നാം ഭാവത്തിനു നേരെ എതിരായാണ് ഏഴാം ഭാവം സ്ഥിതി ചെയ്യുന്നത്. ഒന്നാം ഭാവത്തിൽ യുറാനസ്, വെല്ലുവിളിയുടെ ഗ്രഹം നില്ക്കുന്നു. എഴാം ഭാവത്തിലെ വിഷയങ്ങളെ അതായത് ബന്ധങ്ങൾ, കൊണ്ട്രാക്റ്റ് , നിയമം കൊണ്ട് ക്രിയേറ്റ് ചെയ്യുന്ന ബന്ധങ്ങൾ എന്നിവയെ സെല്ഫിവഷ് ആയി കാണാൻ വളരെ പ്രലോഭനം ഉണ്ടാകും. പക്ഷെ അത് തല്ക്കാലം വേണ്ട. മറ്റുള്ളവരെ മുഷിപ്പിക്കാൻ തോന്നുന്ന അവസരങ്ങാളിൽ മൗനമായി ഇരിക്കുക. അറിയാമല്ലോ മൗനം കൊണ്ട് വിഡ്ഢി പോലും ബുദ്ധിമാൻ എന്നറിയപ്പെടും. പ്രത്യേകിച്ചും ന്യൂമൂൺ വരുന്ന അവസരം പുതിയ തുടക്കങ്ങളുടെതാണ്. മറ്റുള്ളവർ നിങ്ങൾക്ക് ചുറ്റും അതിർത്തികൾ വരച്ചേക്കാം. ആ അതിരുകളെ മറികടക്കേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രം മറ്റുള്ളവരോട് ആലോചിച്ചു കൊണ്ട് മാറി കടക്കുക. ആദ്യം മനസ് കൊണ്ട് പിന്നെ മതി ഫിസികൽ റെബെല്ല്യൻ.

ഈ കൺഫ്യൂഷൻ മാസാവസാനം നീങ്ങും, കാരണം വീനസ് ആ സമയത്തെ ഏഴാം ഭാവത്തിലേക്ക് എത്തുകയുള്ളൂ. അത് വരെ ക്ഷമയോടെ കാത്തിരിക്കുക. അതാണ് എനിക്കും പറ്റാത്തത്. ഒരു നിഷ്പ്രഭനെ പോലെ നടന്നവർ വീനസ് വരുന്നത് വരെ കാത്തിരുന്നാൽ ഒക്ടോബറും നിങ്ങൾക്ക് ഫലപ്രദമായി മുന്നോട്ട് കൊണ്ട്‌പോകാൻ സാധിക്കും. അല്ലെങ്കിൽ ഈ രണ്ടു മനസവും നിങ്ങളുടെ മുന്നിൽ വെല്ലുവിളി ഉയർത്തുന്നതായി കാണാൻ സാധിക്കും. അറിയാമല്ലോ ഹോറോസ്‌കോപിലെ ഏറ്റവും മനോഹരമായ ഭാവമാണ് ഏഴ്. അത് പൂർണ്ണമായി യുറാനസിനെ എൽപ്പിക്കരുത്.

അഞ്ചാം ഭാവത്തിൽ വ്യാഴം നിൽക്കുന്നു. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി എന്നീ വിഷയങ്ങളിൽ വ്യാഴം സ്വാധീനിക്കുന്നു. ഈ ഗ്രഹം ആ ഭാവത്തിലെ കാര്യങ്ങളെ കൂടുതൽ പൊലിപ്പിച്ചു കാണിക്കും. അപ്പോൾ ഒരു എക്‌സ്ട്രാജറേഷൻ അനുഭവപെടും മാത്രമല്ല യുറാനസും, വ്യാഴവും വളരെ നല്ല ഒരു സ്ഥിതിയിൽ നില്ക്കുന്നു. ഈ അവസ്ഥയെ ട്രയ്ൻ എന്ന് പറയും. ഈ ഗ്രഹങ്ങൾ പരസ്പരം നല്ല സപ്പോർട്ട് കൊടുക്കുന്നു. ട്രയ്ൻ അവസ്ഥയിൽ രണ്ടു ഗ്രഹങ്ങൾ തമ്മിലുള്ള അകലം 120 ഡിഗ്രി ആയിരിക്കും. അപ്പോൾ അഞ്ചാം ഭാവം പൂത്തുലയും. റൊമാന്‌സ്1, കുട്ടികൾ, ഒഴിവുസമയം, ഊഹക്കച്ചവടം എന്നിവയിൽ നല്ല ഫലം ഉണ്ടാകും. യെസ്. നേരത്തെ തന്നെ ഡാമേജ് ആയ ഭാവമാണ് അഞ്ച് എങ്കിൽ അവിടെ പുരോഗതി, ഹീലിങ് എന്നിവ അനുഭവപ്പെടും.

ഉയർന്ന പഠനം, വിദേശ ബന്ധം, തത്വചിന്ത എന്നിവയുടെ ഭാവമായ ഒൻപതിൽ ചൊവ്വ നിൽക്കുന്നു. അപ്പോൾ ആ രീതിയിൽ ഉള്ള ചിന്തകൾ മേൽപ്പറഞ്ഞ വിഷയങ്ങളെ സ്വാധീനിച്ചു ഈ മാസം അവസാനിപ്പിക്കും.

ടോറസ് ഏപ്രിൽ 20 മെയ് 20

ആറാം ഭാവം ഗ്രഹങ്ങളുടെ ബാഹുല്യം നിമിത്തം വളരെ അധികം ഊർജ്ജം അനുഭവപ്പെടും. പ്രത്യേകിച്ച് മാസം അവസാനിക്കുമ്പോൾ വീനസ് കൂടി അങ്ങോട്ടേക്ക് എത്തും. സൂര്യൻ, ന്യുമൂൺ, വീനസ്, മെർക്കുറി എന്നിവ അവിടെ ഒന്നിച്ചു നിൽക്കുക അല്ലെ? ശത്രുക്കൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ എന്നിവയാണ് ആ മേഖലകൾ. ജോലിയിൽ മാറ്റം വരം. പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ തുടക്കങ്ങൾ, പരിവർത്തനങ്ങൾ ആരോഗ്യ കാര്യത്തിലും. മാസാവസാനം സഹപ്രവർത്തകരുമായി നല്ല ആശയവിനിമയം നടക്കും എന്ന് തന്നെ വേണം കരുതാൻ. മറ്റുള്ളവർക്ക് ഒരു സഹായമായി മാറും.

രഹസ്യ മോഹങ്ങൾ, ശത്രുക്കൾ, ഒളിഞ്ഞിരിക്കുന്ന കഴിവുകൾ, ഭൗതികവും, ആത്മീയവുമായ നഷ്ടങ്ങൾ എന്നിവയിൽ യുറാനസ് നില്ക്കുന്നു. അല്പം ദിസ്ട്രക്ടിവ് എന്നാ നിലയിൽ പെരുമാറാൻ തോന്നും. ആ തോന്നലുകളെ മാറ്റി വെക്കണം. എന്തെങ്കിലും രീതിയിലുള്ള പരിവര്തനങ്ങള്ക്കും അവധി കൊടുക്കണം. നമ്മിൽ താല്പര്യാമില്ലത്തവർ ചിലാപ്പോൾ വളരെ അപരിചിതമായ അവസ്ഥകളിൽ നമ്മെ കൊണ്ടെത്തിക്കാൻ സാധ്യതാ. പന്ത്രണ്ടാം ഭാവത്തിലെ മേഖലകളിൽ അല്പം അസ്വസ്ഥത അനുഭവപ്പെടാം എങ്കിലും അതിനെ ഭയക്കേണ്ടതില്ല നാലാം ഭാവം, കുടുംബം വീട്, പൂർവ്വികർ, സ്വത്ത് എന്നിവയിൽ വ്യാഴം നില്ക്കു ന്നു. വ്യാഴം , യുരന്‌സുമായി ട്രയൻ എന്നാ നല്ല അവസ്ഥയിൽ നില്ക്കു ന്നു. ഈ അവസ്ഥയിൽ വ്യാഴവും യുറാനസും 120 ഡിഗ്രി അകലത്തിൽ നില്ക്കു ന്നു. ഇത് നല്ല അവസ്ഥയാണ്. സ്ഥാന ചലനം , അല്ലെങ്കിൽ സന്തോഷകരമായ ഒരു മാറ്റം കാണാൻ കഴിയും. അന്ഗീകാരത്തിന്റെ നിമിഷങ്ങൾ ഉണ്ടാകാം. യുറാനസ് ഞെട്ടലുകൾ തരുന്ന ഗ്രഹമാണ്. അത് കാര്യങ്ങളെ പൊലിപ്പിച്ചു കാണിക്കുന്നതും, ബുദ്ധിയുടെയും ഗ്രഹമായ വ്യഴതോടും ഒന്നിച്ചു നില്ക്കു മ്പോൾ തീര്ച്ചുയായും ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകും.

ടോരസുകൾ ഈ മാസം മൊത്തം ജോലി സ്ഥലത്തെ ആലോചനകളിൽ മുഴുകി ഇരിക്കുന്നതിനാൽ ഈ മാറ്റം ഒരു സന്തോഷകരമായ ദിശയിലേക്ക് നിങ്ങളെ കൊണ്ട് പോകും എന്ന് തന്നെ വിചാരിക്കുക. ഇപ്പോഴും ലോജികൽ തലങ്ങളിൽ വിഹരിക്കുന്ന നിങ്ങള്ക്ക് ഈ മാസം തുടക്കത്തിൽ അനുഭവപ്പെട്ട ആ സ്ലോ ഡൗൺ മാസാവസാനം നീങ്ങിപ്പോകുന്നതായി കാണാൻ കഴിയും. അല്പം ശ്രദ്ധ വേണ്ടത് എട്ടാം ഭാവം അതായത് നിക്ഷേപങ്ങൾ , മറ്റുള്ളവരുടെ ധനം,സെക്ഷ്വാലിടി എന്നിവയുടെ ഭാവത്തിൽ നില്ക്കു ന്ന ചൊവ്വയെ ആണ്. ധനം അല്പം കൂടുതൽ ചെലവാക്കാനുള്ള പ്രേരണ , അവസരങ്ങൾ എന്നിവ കര്ശതനമായി ഒഴിവാക്കുക തന്നെ വേണം.

ജമിനി മെയ് 21 ജൂൺ 20

റൊമാൻസ്., കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്നിവയുടെ ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നിച്ചു നില്ക്കും. സൂര്യൻ, മെർക്കുറി, ന്യുമൂൻ എന്നിവയോടൊപ്പം മാസാവസാനം വീനസ് ഈ ഭാവത്തിൽ എത്തും . വളരെ ആക്ടിവ് ആയി മാറും. ഒഴിവു സമയങ്ങൾ വളരെ ക്രിയെടിവ് ആയ രീതിയിൽ ഉപയോഗിക്കും. മറ്റുള്ളവരെ സഹായിക്കൽ ഈ മാറ്റത്തിന്റെ ഭാഗമായി കാണും. ഞാൻ നോക്കുമ്പോൾ എന്റെ ചുറ്റുമുള്ള ജെമിന്യ്‌സ് എല്ലാം എന്തോ എനിക്കറിയാത്ത കാരണം കൊണ്ട് ( അവർക്കജറിയാവുന്ന കാരണം കൊണ്ടും) സന്തോഷിച് ഓടി നടക്കുന്നു. സാധാരണ ഇവരെ അങ്ങനെ കാണാൻ പ്രയാസമാണ് . ഞാൻ അപ്പോൾ അത്ഭുതപ്പെടുകയും അസൂയപ്പെടുകയും ചെയ്തു. ഇതെഴുതി കൊണ്ടിരുന്നപ്പോഴാണ് അതിന്റെ യഥാർത്ഥ കാരണം മനസിലായത്. വെൽ , ഇത് നിങ്ങളുടെ സമയമാണ് ഈ പ്ലനിടരി കോമ്പിനേഷൻ നിങ്ങള്ക്ക്പ മാത്രമേ ഇപ്പോൾ ഉള്ളു . അതിന്റെ മാക്‌സിമം ബെനെഫിറ്റ് എടുക്കുക. ഇത് വായിച്ചപ്പോൾ എനിക്കും ശെരിക്കും ഉത്സാഹം വന്നു. നിങ്ങൾ എന്തെങ്കിലും പുതിയ കാര്യം ചെയ്യും, ക്രിയെടിവ് അയ കര്യ്‌നഗ്ല്!, എഴുത്തും, വരക്കും, ചിലർ ഡാന്‌സിാനു ശ്രമിക്കും. ചിലർ പ്രേമകര്യങ്ങളിൽ വീണു സന്തോഷിപ്പിക്കുന്ന മുറിവുകൾ ഏറ്റു വാങ്ങും. . ഇടക്കിടക്ക് ആ മുറിവുകളെ താലോലിക്കും. അങ്ങനെ സന്തോഷിക്കും.

നിങ്ങള്ക്ക് സന്തോഷിക്കാൻ ഇനിയും കാര്യങ്ങൾ ഉണ്ട്. കാരണം ഈ അഞ്ചാം ഭാവം , മൂന്നാം ഭാവം പതിനൊന്നാം ഭാവം ഏഴാം ഭാവം ഒക്കെ ഏതാണ്ട് ഒരേ പോലെയുള്ള ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു. പതിനൊന്നാം ഭാവം സുഹൃത്തുക്കൾ, മോഹങ്ങൾ , പ്രതീക്ഷകൾ, ഇൻകൊമിങ് ഗെയിൻസ്, ലാഭങ്ങൾ എന്നിവ ഒരു വിപ്ലവകാരിയുടെ കയ്യിലാണ്. അതെ യുറാനസ് ആ ഗ്രഹം ഈ മേഖലയിലെ വിഷയങ്ങളിൽ ഒരു വിപ്ലവ ഗാനം തന്നെ ആലപിക്കും. പുതിയ സുഹൃത്തുക്കൾ ഉണ്ടാകും. ഈ സുഹൃത്തുക്കൾ അല്പം വിപ്ലവകാരികൾ ആയേക്കാം. സോഷ്യൽ കോസ് അതിനു വേണ്ടി റെഡി ആകും മാത്രമല്ല അയല്ക്കാ ർ, ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സുകൾ എന്നിവയുടെ ഭാവത്തിൽ കാര്യങ്ങളെ പരത്തി പറയുന്ന വ്യാഴം നില്ക്കുുന്നു. വ്യാഴവും യുരനസും 120 ഡിഗ്രി അകലത്തിൽ നില്ക്കു ന്നു. ആ അകലത്തെ ട്രയ്ൻ എന്നാണ് പറയുക. ഈ 120 ഡിഗ്രി വളരെ ശുഭകരമാണ് അപ്പോൾ ഇങ്ങനെ കാല്കു ലേറ്റ് ചെയ്യാം. അതായത് നിങ്ങളുടെ ചുറ്റും ഒരു പോസിടിവ് വലയം ഉണ്ടായി മറുള്ളവരെ ആകർഷിതക്കുകയും. അതിൽ നിന്ന് നല്ല കാര്യങ്ങൾ പലതും ഉത്ഭവിക്കുകയും ചെയ്യും. ചിലർ സോഷ്യൽ നെറ്റ് വർകിം്ഗ് സയ്ടുകളിൽ പാറി പറന്നു നടക്കും.
പക്ഷെ ഏഴാം ഭാവത്തിൽ അതായത്, വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ് എന്നിവയിൽ ചൊവ്വ നില്ക്കുുമ്പോൾ അധിക ശക്തി മിതമായി ഉപയോഗിക്കാൻ ശ്രമിക്കുമല്ലോ. വെറുതെ നല്ല ബന്ധങ്ങളെ പാഴാക്കി കളയാതെ നോക്കുക. അത് പോലെ നല്ല അവസരങ്ങളെ ചൊവ്വയെ ക്ഷണിച്ചു വരുത്തി ഒരു ബാറ്റിൽ ഫീല്ഡ് ആക്കേണ്ട.

കാൻസർ ജൂൺ 21 ജൂലൈ 22

കാൻസർ വ്യക്തികള്ക്ക്‌ കുറച്ച നാളായി കുടുംബത്തിൽ പല നല്ല വിശേഷങ്ങളും നടക്കുന്നതായോ നടക്കാൻ പോകുന്നതായോ നടന്നു കഴിഞ്ഞതായോ തോന്നുന്നു. കാരണം നിങ്ങളുടെ നാലാം ഭാവത്തിൽ ഗ്രഹങ്ങൾ ഓടി നടക്കുന്നു. സൂര്യൻ, ന്യു മൂൺ, മേർകുറി പിന്നെ മാസാവസാനം വീനസും എത്തും . കുടുംബതിനുള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ. പക്ഷെ ചിലാർക്ക് ഈ മാറ്റങ്ങൾ അസഹനീയമായി തോന്നാം. അപ്പോൾ കുടുംബം ഒരു ഈ ആഴ്ചയും പ്രധാന പങ്കു വഹിക്കും. നാലാം ഭാവം എന്നാൽ, കുടുംബം, വീട്, സ്വത്തുക്കൾ, നിങ്ങൾ വിലമതിക്കുന്ന ഇതൊക്കെയാണോ അവ എല്ലാം, ബന്ധങ്ങാൽ ആവാം.കുടുംബ സ്വത്ത്, മാതാപിതാക്കൾ. ആലോചിക്കൂ ഇവയിൽ എന്തൊക്കെ മാറ്റങ്ങൾ അല്ലെങ്കിൽ എന്തൊക്കെ ചലനങ്ങൾ സംഭവിക്കുന്നു എന്ന്. ഈ ഭാവത്തിലെ വിഷയങ്ങളിൽ ബുദ്ധിമുട്ടുന്നവർ അത് കുടുംബത്തിലെ അംഗങ്ങളോട് തുറന്നു പറയാൻ മടിക്കരുത്. കൂടുതലും മാനസികമായ ഒരു തടസംയിരിക്കും കാണുന്നത്.

പത്താം ഭാവത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ യുറാനസ് ശരമിക്കും. ജോലി, സമൂഹത്തിലെ വില, ആ വില ഉയർത്തുുന്ന അനുബന്ധ കാര്യങ്ങൾ എന്നിവയിൽ പെട്ടന്നുള്ള മാറ്റങ്ങൾ വരുത്താൻ ഈ ഗ്രഹം പ്രേരിപ്പിക്കും. ഈ മേഖലയിൽ ക്ഷമ ആവശ്യമാണ് പക്ഷെ നില്ക്കുപന്ന ഗ്രഹമോ ഒരു വിപ്ലവകാരിയും. അപ്പോൾ ഊഹിക്കാം ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒരു ചാഞ്ചല്യം അനുഭവപ്പെടാം. നിങ്ങളുടെ രൂപം തന്നെ മാറ്റിയാലോ എന്നാ ചിന്ത വന്നേക്കാം. ഈ ഗ്രഹം ധനം, വസ്തു വകകൾ, മൂല്യം എന്നിവയുടെ ഭാവമായ രണ്ടിൽ നില്ക്കു ന്ന വ്യാഴത്തെ 120 ഡിഗ്രി അകലെ നിന്ന് നോക്കുന്നു. ഈ നോട്ടത്തെ ട്രയ്ൻ എന്ന് വിളിക്കും. അപ്പോൾ ധനം , വത് വകകൾ മൂല്യം എന്നിവയിൽ സന്തോഷകരമായ വാർത്ത്! തന്നെ കേള്ക്കും .

ഈ സന്തോഷങ്ങൾ എല്ലാം തന്നെ കൂട്ടി വെക്കേണ്ടത് നിങ്ങളുടെ കടമയും ആവശ്യവും ആണ്. അത് ആറാം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു എന്ന് മറക്കരുത്. സഹപ്രവർത്ത്കർ, ശത്രുക്കൾ , ആരോഗ്യം എന്നിവയിൽ കുതിച്ചു ചട്ടം ആവാം, പക്ഷെ മുന്നും പിന്നും നോക്കണം. അല്ലെങ്കിൽ ഈ ഭാവം മുകളിൽ പറഞ്ഞ നല്ല കാര്യങ്ങളെ ചോദ്യം ചെയ്‌തേക്കാം.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

സൂര്യൻ, ന്യു മൂൺ, മേർകുറി എന്നിവ മൂന്നാം ഭാവത്തിൽ നിൽക്കുന്നു. ചെറു യത്രകൾ, ഷോർട്ട് ടേം കോഴ്‌സുകൾ, അയല്ക്കാ ർ, എന്നിവയിൽ നെറ്റ് വർകിംയഗ് ജോലികൾ തീവ്രമായി നടക്കും. ആശയവിനിമയം കൊണ്ട് നേടേണ്ട കാര്യങ്ങൾ നേടേണ്ട സമയമാണ്. പഠനം , പഠിപ്പിക്കൽ, വില്‌ക്കോൽ വാങ്ങൽ എന്നിവ ഫലപ്രദമായി നടക്കും. കാരണം മേർകുറി ആശയവിനിമയത്തിന്റെ ഗ്രഹമാണ്. അദ്ധേഹത്തിന്റെ സ്വന്തം ഭാവമാണ് മൂന്നു.അപ്പോൾ ആ ഭാവത്തിൽ മേർകുരിയുടെതായ കഴിവുകൾ അദ്ദേഹം കൊണ്ട് വരും. ഒരു മള്ടിദ ടാസ്‌കർ ആയി മാറും. പഠനമാണ് പ്രധാനം.
അതിനു തീവ്രത കൂട്ടുവാൻ ആണോ എന്നറിയില്ല ഒൻപ!താം ഭാവത്തിൽ യുറാനസ് നില്ക്കു ന്നു ആത്മീയമായ പഠനം, ദൂര യാത്രകൾ, തത്വ ചിന്ത , വിദേശ ബന്ധം എന്നിവയിൽ ഈ ഗ്രഹം ഒരു മാറ്റി മറിക്കൽ ആഗ്രഹിക്കുന്നു. പഠനം പിന്നെയും കാണുന്നു. അകക്കണ്ണ് തുറന്നുള്ള കാഴ്ചകൾ. മാത്രമല്ല ഒന്നാം ഭാവം, വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാരധാര , വീക്ഷണ കോൺ എന്നിവ വ്യാഴം ഭരിക്കുന്നു. യുറാനസ് 120 ഡിഗ്രി അകലെ നിന്ന് വ്യാഴത്തെ നോക്കുമ്പോൾ, പെട്ടന്നുള്ള ഏതെങ്കിലും കാര്യം നടക്കും. യാത്ര , പഠനം എന്തെങ്കിലും ആവാം.
റോമൻസ്‌ക, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി എന്നിവയിൽ , അഞ്ചാം ഭാവത്തിൽ ചൊവ്വ നില്ക്കുതന്നു. ഈ വിഷയങ്ങളിൽ ഒരു തളർച്ചഭയും കാണുകയില്ല.കുട്ടികളുമായി ഉള്ള നല്ല സമയം, റൊമാൻസ്, ക്രിയെടിവിടി എന്നിവയിൽ ഒരു സിംഹമായി മാറും. സ്പോർട്സ്മ മത്സരങ്ങൾ കാണാൻ പോകാം. ഇപ്പോൾ ചൊവ്വ കുഴപ്പാക്കാരൻ അല്ല.

പക്ഷെ കുടുംബം, വീട്, വസ്തുവകകൾ, പൂർവ്വികർ എന്ന ഭാവത്തിൽ ശനി നില്ക്കു ന്നു. നാലാം ഭാവം ശനി നില്ക്കുാമ്പോൾ അല്പം ബാലൻസിംനഗ് ആയി തോന്നാം മറ്റു ഭാവങ്ങളിൽ നിന്നുള്ള ശക്തി, സന്തോഷം സമാധാനം എന്നിവ ഈ ഭാവത്തിൽ , അതായത് കുടുംബം അല്ലെങ്കിൽ അതിനോട ബന്ധപ്പെട്ട്ട കാര്യങ്ങൾ എന്നവയിൽ നഷ്ടപ്പെടുത്തേണ്ട. കുടുംബം ആയാലും സമൂഹം ആയാലും പല തരത്തിലുള്ള ആളുകൾ ഒത്തു ചെരുന്നതയതുകൊണ്ട് അല്പം ശ്രദ്ധിച് മുന്നോട്ട് നെഞ്ങ്ങുക. പ്രത്യേകിച്ച് പിതാവുമായി കലഹിക്കാൻ തല്പരമുള്ളവർ , അദ്ധേഹത്തിന്റെ ആധിപത്യം അംഗീകരിച്ചു കൊടുത്തു കൊണ്ട് സ്വന്തം അഭിപ്രായ പ്രകടനത്തിനായി അടുത്ത മെച്ചപ്പെട്ട അവസരം നോക്കി ഇരിക്കുക. ഓർക്കു്ക ശനി എന്നാൽ അച്ചടക്കമാണ്. താല്കാലം വിനയമായി നില്ക്കു ക. ചിലപ്പോൾ ന്യായം താങ്കളുടെ ഭാഗതാനെങ്കിലും ഒരു പ്രവാചകനെയും സ്വന്തം കുടുംബവും, നാടും ഇന്നേ വരെ സന്തോഷത്തോടെ സ്വീകരിച്ചിട്ടില്ല.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

രണ്ടാം ഭാവത്തിൽ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ സൂര്യൻ, മേകുറി, ന്യുമൂൻ എന്നിവ കൂടാതെ മാസാവസാനം വീനസും എത്തുന്നതാണ്. അപ്പോൾ ഈ ഭാവത്തിൽ ഭാഗ്യങ്ങൾ വരും എന്ന് വിശ്വസിക്കുക. പുതിയ വരുമാന മാർഗൂങ്ങൾ തെളിഞ്ഞു വരാം. ധനത്തിന്റെ വരവ് ഏതെങ്കിലും മാർഗ ങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം. അങ്ങനെ തന്നെ ആവണം ഭൂതകാലത് ചെയ്ത നല്ല കാര്യങ്ങളുടെ ഫലങ്ങൾ പ്രതീക്ഷിക്കാം. പക്ഷെ മനോഭാവം പ്രധാനമാണ്. ഈ ശുഭകരമായ മാറ്റം മാസാവസാനം അല്ലെങ്കിൽ അടുത്ത മാസത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിക്കാം. ആ നല്ല മാറ്റത്തെ , സ്വീകരിക്കാൻ ഒരുങ്ങുക.

എട്ടാം ഭാവത്തിൽ നില്ക്കു ന്ന യുറാനസ് നേരത്തെ പറഞ്ഞ കാര്യത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. എട്ടാം ഭാവം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, സെക്ഷ്വാലിടി എന്നിവയിൽ വിപ്ലവ ഗാഥ രചിക്കും കടങ്ങൾ വാങ്ങരുത്.പന്ത്രണ്ടാം ഭാവം, ശത്രുക്കൾ, രഹസ്യമോഹങ്ങൾ, വിഷമങ്ങൾ , നിങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഴിവുകൾ എന്നിവയില വ്യാഴം നിങ്ങളെ സംരക്ഷിക്കാം വേണ്ടി നില്ക്കു ന്നു. മാത്രമല്ല വ്യ്‌ഴം യുരനസുമായി 120 ഡിഗ്രി അകലെ നല്ല അവസ്ഥയിലാണ്. ശുഭ വാർത്ത്കൾ പ്രതീക്ഷിക്കാം.

ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സുകൾ , അയല്ക്കാ ർ, തൊട്ടടുത്തുള്ള സാഹചര്യങ്ങൾ എന്നിവയിൽ ശനി ആണ്. ഈ വിഷയങ്ങളിൽ ശനി നിങ്ങളെ മര്യാദ പഠിപ്പിച്ചു കൊണ്ട് മുന്നേറുന്നു. മാത്രവുമല്ല പ്ലുടോ അഞ്ചാം ഭാവത്തിൽ നിന്ന് ഒരു മന്ദത അല്ലെങ്കിൽ നമ്മെ ചങ്ങലക്ക് ഇടുന്നു. അത് പൊട്ടിച്ചെറിയാൻ ആഗ്രഹം. പക്ഷെ ആ അവസ്ഥ അല്പ് നാലതെക്ക് കൂടി കണ്ടേക്കാം എന്നിരുന്നാലും ഈ അവസ്ഥയും നീങ്ങി പ്പോകും എന്ന് വിചാരിക്കുക.

ഒരു വിർഗോയുടെ പകുതി പ്രശ്‌നങ്ങലും സാങ്കല്പികമാണ്. അവരുടെ വീക്ഷണകോൺ ഒരു വിചിത്ര രീതിയിൽ ആയിരിക്കും. ഉള്ളിൽ ഉയരുന്ന അത്രിപ്തിയെ നിങ്ങൾ അടക്കിയെമതിയാകൂ. കാരണം പല നല്ല കാര്യങ്ങളും നിങ്ങളിലേക്ക് വരാൻ കാത്തിരിക്കുന്നു. പക്ഷെ ചിലർ അവയെ സംശയത്തോടെ നോക്കുന്നു. ഒരു ഫ്രീ ഫ്‌ലോ സംഭവിക്കാൻ പ്രയാസമാകുന്നു.
നല്ല കാര്യങ്ങൾ ഉറപ്പായും ഉണ്ട്. അതും മാസ അവസാനത്തോടെ അനുഭവിക്കാൻ കഴിയണം. മെർക്കുറി രണ്ടാം ഭാവം ഉപേക്ഷിച് മൂന്നാം ഭാവതിലെക്ക് അടുത്ത മാസം പോകുന്നതോടെ ആശയ വിനിമയതിലുണ്ടായിരുന്ന ആ തപ്പിതടയൽ മാറി വളരെ സ്‌റെടി ആയി കാര്യങ്ങൾ മുന്നോട്ട് നീങ്ങും. അതുകൊണ്ട് ഇത്രയും ക്ഷമിച്ച നിങ്ങള്ക്ക്ങ ഇനിയും അല്പം കൂടെ ക്ഷമിക്കാം.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

ഒന്നാം ഭാവത്തിൽ സൂര്യൻ, മേർകുറി, വീനസ് , ന്യു മൂൺ എന്നിവ ലുക്‌സ്, വ്യക്തിതം , വീക്ഷണ കോൺ, വിചാരധാര , മനോഭാവം എന്നിവ ഈ ഗ്രഹങ്ങളുടെ സാന്നിധ്യം കൊണ്ട് ഊർജസ്വലമാകും. സ്വയം പ്രമോട്ട് ചെയ്യാനുള്ള വളരെ നല്ല അവസരം. സൗന്ദര്യം , ബാഹ്യം ആന്തരികം , എന്നിവ വർധിസക്കും. അവനവനിൽ പരീക്ഷണങ്ങൾ നടത്തും. സംതൃപ്തി നേടും. പുതിയ സ്ടയ്ൽ
അസ്‌ട്രോലോജി ചാർട്ടി ൽ ഒന്നാം ഭാവത്തിനു നേരെ എതിരാണ് ഏഴാം ഭാവം. ഒന്നാം ഭാവത്തിലെ ഇത്രയും ഗ്രഹങ്ങളെ നേരിടുന്നത് ഏഴാം ഭാവത്തിലെ യുറാനസ് ആണ്. അദ്ദേഹം ഒരു വിപ്ലവവീരനും . ഇങ്ങനെ ഗ്രഹങ്ങൾ രണ്ടു ഭാഗത്തായി എതിർത്ത് നില്ക്കു ന്നതിനെ ഒപ്പോസിഷൻ എന്ന് പറയുന്നു. ഒന്നാം ഭാവം സ്വന്തം കാര്യങ്ങള്ക്ക്‌ന വേണ്ടിയാണെങ്കിൽ ഏഴാം ഭാവം ബന്ധങ്ങൾ. വിവാഹം, കൊണ്ട്രാക്റ്റ് , നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ എന്നിവയാണ്. ഏഴാം ഭാവത്തെ വിഷയങ്ങളിൽ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ അല്പം കശ പിശ ക്ക് സാധ്യത. അല്പം ക്ഷമ ആവാം.ക്ഷമിക്കേണ്ട എന്ന് തോന്നൽ ഉണ്ടാക്കുന്നവരോദ് ക്ഷമിക്കേണ്ട . പക്ഷെ അവർക്േണ് അവസരങ്ങൾ കൊടുക്കാൻ മറക്കരുത്.

പക്ഷെ വിഷമിക്കേണ്ട വ്യാഴം പതിനൊന്നാം ഭാവത്തിൽ നിന്ന് ഏഴാം ഭാവത്തിലെ യുറാനസിനെ 120 ഡിഗ്രി അകലത്തിൽ നിന്ന് നോക്കുന്നു, പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ മോഹങ്ങൾ, ലെക്ഷ്യങ്ങൾ, ആഗ്രഹങ്ങാൽ, ഇൻകിമിങ് ഗെയിൻസ്ു എന്നിവയാണ് അപ്പോൾ പെട്ടന്നുള്ള ചലനങ്ങൾ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിന്നോ , ഏഴാം ഭാവത്തെ വിഷയങ്ങളിൽ നിന്നോ പ്രതീക്ഷിക്കാം. അത് പോലെ ഒരു തരം ബന്ധന മനോഭാവം ഉണ്ടാകാം . ആ ഫീലിങ്ങിനെ തോല്പി ക്കുക തന്നെ വേണം സ്വയം പ്രൊമോട്ട് ചെയ്യുനത് അല്പം കൂടി ബാലൻസ്ി ചെയ്തിട്ടാണെങ്കിൽ ഈ ആഴ്ച നല്ല കൂൾ ആയി കടന്നു പോകും.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

പന്ത്രണ്ടാം ഭാവം, സൂര്യൻ, ന്യു മൂൺ, മെർക്കുറി എന്നിവ നില്ക്കുന്നു. മാസാവസാനം ഇവയുടെ ഒപ്പം വീനസും എത്തുന്നതാണ്. പന്ത്രണ്ടാം ഭാവം ഒളിഞ്ഞിരിക്കുന്ന മോഹങ്ങൾ, രേഹസ്യങ്ങൾ, സെക്‌സ് , നിഗൂഡ രഹസ്യങ്ങൾ . ഭൂതകാലം ഏതെങ്കിലും വിധത്തിൽ നിങ്ങളെ സന്ദർശിളക്കും. ബന്ധങ്ങൾ പുതുക്കപ്പെടം. അവ പുതിയ ദിശയിലേക്ക് നീങ്ങാം. ആഴമേറിയ പഠനം ഈ ആഴ്ചയും നടക്കാം. പ്രാർത്ഥ ന , ധ്യാനം , ജപം എന്നിവയിൽ താല്പര്യം ഉണ്ടാകും. തത്വ ചിന്ത, നിഗൂഡ രഹസങ്ങൾ എന്നിവ പഠിക്കാം ആത്മീയ കാര്യങ്ങളിൽ ആശയവിനിമയം നടക്കും.ഹൃദയത്തിലെ മുറിവുകൾ ഉണങ്ങാം .
പത്താം ഭാവത്തിൽ വ്യാഴം നില്ക്കുവന്നു, ജോലി, സമൂഹത്തിലെ വില മാതാപിതാക്കൾ, എന്നിവയിൽ ജോലി, അല്ലെങ്കിൽ സമൂഹത്തിൽ നിങ്ങളുടെ മൂല്യം വർധിംപ്പിക്കുന്ന എന്തോ ഒന്ന് അവയിൽ പുരോഗതി ഉണ്ടാകും. ഇവയിൽ പരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നവർ ബുദ്ധിയോടെ നീങ്ങിയാൽ ആ ഭാഗ്യങ്ങൾ നേടുന്നതാണ്. പ്രമോഷൻ , അല്ലെങ്കിൽ ജോലിയിൽ ഒരു ആശ്വാസം ലഭിക്കാൻ സാധ്യത ഉണ്ട്.
ആറാം ഭാവം, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്ത കർ എന്നിവരുടെ ഭാവത്തിൽ യുറാനസ് ആണ്. ഈ ജോലി വേണോ എന്നുള്ള ആലോചന ഉണ്ടാകും. ജോലിയിൽ പുതിയ കാര്യങ്ങൾ ആഗ്രഹിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കൂടും. ഈ ഭാവത്തിലെ വിഷയങ്ങളിൽ റിസ്‌ക് എടുക്കേണ്ട.

ആറാം ഭാവത്തിൽ നില്ക്കു ന്ന യുറാനസും, പത്താം ഭാവത്തിൽ നില്ക്കു ന്ന വ്യാഴവും 120 ഡിഗ്രി അകലത്തിൽ ഒരു ട്രയ്ൻ ഫോം ചെയ്യുന്നു. അപ്പോൾ നമ്മിലേക്ക് ഒഴുകി എത്തുന്ന അവസരങ്ങളെ കളയരുത്. ഒരു ഫ്രീ ഫ്‌ലോ എന്നാ നിലയിൽ ആ അവസരങ്ങൾ എത്തണം . യാതൊന്നിനെയും ബലമായി നമ്മുടെ ഒപ്പം കൂട്ടുവാൻ സാധിക്കില്ല എന്നറിയാമല്ലോ. പുതിയ അവസരങ്ങൾ ഉണ്ടാവണം.
ഈ ആഴ്ച എന്നല്ല ഈ മാസം നാം സമൂഹത്തിലെ മൂല്യം എന്നാ കാര്യമാണ് സെന്റർ പോയിന്റ് എന്നാ തിരിച്ചറിവിൽ എത്തി നില്ക്കു കയൻല്ലോ. അപ്പോൾ ജോലി, ബിസിനസ് എന്നിവയിൽ ഏർപ്പെണട്ടിരിക്കുന്നവർ ഒരു നല്ല അവസരമായി കണ്ടു മുന്നോട്ട് നീങ്ങുക. വിപ്ലവത്തിന്റെ ഗ്രഹമായ യുറാനസ് ഒരു കുതിച്ചു ചാട്ടത്തിനു പ്രേരിപ്പിക്കും ആലോചന ഉള്ളിടത്തെ വിജയം ഉള്ളൂ. എന്ന് മറക്കരുത്.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

പ്രതീക്ഷകൾ, കൂട്ടയ്മകൾ, സുഹൃത്തുക്കൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ , ഇൻകീമിങ് ഗെയിൻസ് , മോഹങ്ങൾ എന്നിവയിൽ ഗ്രഹങ്ങാളുടെ ഒരു കയ്യേറ്റം തന്നെ നടക്കുന്നു. സൂര്യൻ, ന്യു മൂൺ, മേർകുറി, എന്നിവയുടെ ഒപ്പം, വീനസ് മാസാവസാനം എത്തും . പുതിയ ബന്ധങ്ങൾ , പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം. റൊമാൻസ്ങ. തത്വ ചിന്ത പിടിപെടാം. കൂട്ടുകാരോട് ഒന്നിച്ചുള്ള സമയം. ഒന്നിനെയും കുറിച്ച അസ്വസ്ഥനാകാൻ സാധ്യതയില്ല. സ്വപ്നങ്ങളെ സെറ്റ് ചെയ്തു മുന്നോട്ട് നീങ്ങും. കാരണം നിങ്ങളെ പരിമിതികൾ നിയന്ത്രിക്കാൻ അനുവദിക്കില്ല. കാരണം നിങ്ങളെ ഭരിക്കുന്നത് വ്യാഴം ആണ്. വ്യാഴത്തിനു പരിമിതികൾ ഇഷ്ടമല്ല. ഇപ്പോഴും ബ്രെയ്ക്ക് ഫ്രീ അതാണ് നിങ്ങളുടെ സ്ടയ്ൽ ജെൻടെർ ഡിഫറൻസ് നോക്കേണ്ട.

ഒൻപ്താം ഭാവത്തിൽ നില്ക്കു ന്ന വ്യാഴം, അഞ്ചാം ഭാവത്തിൽ നില്ക്കു ന്ന യുരാനസുമായി 120 ഡിഗ്രി നില്ക്കു ന്നു. ഈ അവസ്ഥയെ ട്രയ്ൻ എന്ന് പറയും. ഇത് വളരെ ശുഭകരമാണ്. ഒൻപഈതാം ഭാവം, തത്വ ചിന്ത, ഉയർന്ന പഠനം, വിദേശ ബന്ധം, എന്നിവയും അഞ്ചാം ഭാവം റൊമാൻസ്, കുട്ടികൾ ക്രിയെടിവിടി, ഒഴിവു സമയം എന്നിവയും ആണ്. ഇവ രണ്ടും മധുരമായി കൂടിക്കലരും. അപ്പോൾ പുതിയ യാത്രകൾ, പ്രേമ ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചലനങ്ങൾ പ്രതീക്ഷിക്കാം.
ഈ സന്തോഷത്തിൽ മതി മറക്കാൻ വരട്ടെ. നിങ്ങളുടെ ധനകാര്യം എങ്ങനെ? വെറുതെ ചിലവക്കുകയാണോ? കാരണം ധനം, വസ്തു വകകൾ എന്നിവയിൽ പ്ലുടോ അദ്ദേഹം മാഫിയാകളുടെ ദേവനാണ്. വെറുതെ ചുറ്റിച്ചു കളയും . അതിൽ വീഴരുത്. യുറാനസ് പ്ലുടോയെ വെല്ലുവിളിക്കുന്നു. യുറാനസ് ആണെങ്കിൽ വിപ്ലവ വീരനും. ഈ രണ്ടു ഗ്രഹങ്ങളുടെയും ഇടയിൽ പെട്ട നമ്മളോ എന്ത് ചെയ്യണം എന്നറിയാതെ കണ്ഫ്യ്‌സുദ് എന്നാ അവസ്ഥയിലേക്ക് നീങ്ങുന്നു. അപ്പോൾ ധനകാര്യം ഒന്ന് ശ്രദ്ധയോടെ മാനേജ് ചെയ്യുക.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

പത്താം ഭാവം ഗ്രഹങ്ങളാൽ നിറഞ്ഞിരിക്കുന്നു. സൂര്യൻ, മെർക്കുറി, ന്യുമൂൻ എന്നിവയോടൊപ്പം വീനസ് മാസാവസാനം എത്തും .ജോലി, സമൂഹത്തിലെ വില എന്നിവയിൽ പുതിയ മാറ്റങ്ങള്ക്ക് വേണ്ടി ആഗ്രഹിക്കും. പുതിയ അവസരങ്ങൾ ലഭിക്കാം. പക്ഷെ എന്തുകൊണ്ടോ അത് അത്ര എളുപ്പമായി തോന്നുന്നില്ല .എങ്കിലും എന്തോ ഒരു ശക്തി ഈ അവസരങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കുന്നു. കിട്ടുന്ന അവസരം ഉള്ളതിനേക്കാൾ നല്ലതകാനാണ് സാധ്യത.
എട്ടാം ഭാവത്തിൽ വ്യാഴം നില്ക്കുാന്നു. നിക്ഷേപങ്ങാൽ, സെക്‌സ് , മറ്റുള്ളവരുടെ ധനം , നിഗൂഡ രഹസ്യങ്ങൾ എന്നിവയിൽ വ്യാഴം നില്ക്കു ന്നു. മറ്റുള്ളവരുടെ ധനം നിങ്ങളിലേക്ക് എത്താനുള്ള നല്ല സാധ്യത. വ്യാഴം നാലാം ഭാവത്തിൽ നില്ക്കു ന്ന യുരൻസിനെ 120 ഡിഗ്രി അകലത്തിൽ നിന്ന് കൊണ്ട് നോക്കുന്നു. അപ്പോൾ ഞെട്ടലുകൾ തന്നു കൊണ്ട് ചില അനുഭവങ്ങൾ അതിന്റെ ഒപ്പം സന്തോഷവും പ്രതീക്ഷിക്കാം.

ഒന്നാം ഭാവത്തിൽ , അതായത് ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , വ്യക്തിതം എന്നിവയിൽ മാഫിയാകളുടെ ദേവനായ പ്ലുടോ അപ്പോൾ ഒരു മുരടൻ സ്വഭാവം പുറത്തെടുക്കും. ആരെയും വക വെക്കില്ല. ചുറ്റും നടക്കുന്ന കാര്യങ്ങളെ വീക്ഷിക്കും. അവയോട് മാഫിയ രീതിയിൽ തന്നെ ഇടപെടും. പ്ലുടോ, കുടുംബം, വീട്, പൂര്വിരകർ, കുടുംബ സ്വത്ത് എന്നിവയുടെ ഭാവമായ നാലിൽ നില്ക്കു ന്ന യുരൻസിനെ നോക്കുന്നു ഈ നോട്ടത്തെ സ്‌ക്വയർ എന്ന് പറയും. നിങ്ങളുടെ വ്യക്തിതം അപാരമായ രൂപാന്തരത്തിനു വിധേയമായി കൊണ്ടിരിക്കുന്നു.
പുതിയ മാറ്റങ്ങൾക്ക് വേണ്ടി തയ്യാറാകുക. വ്യക്തിത്വം രൂപാന്തരപ്പെടുന്ന അവസരമാണ്. ശ്രദ്ധിക്കേണ്ടത് പതിനൊന്നാം ഭാവം , പ്രതീക്ഷകൾ, മോഹങ്ങൾ കൂട്ടുകാർ, കൂട്ടായ്മകൾ, അവരോടോന്നിച്ചുള്ള പ്രോജക്ടുകൾ. ചില കൂട്ടുകാരെ അകറ്റി നിർത്താളൻ സമയമായി എന്ന് സൂചിപ്പിക്കും വിധം സംഭവ വികാസങ്ങൾ ഉണ്ടായേക്കാം. നമ്മുടെ സന്തോഷം ആണ് നമുക്ക് പ്രധാനം. അപകട സൂചന ഞാൻ ഇപ്പോഴേ തരുന്നു. സൈലൻസ്ഭ ഈസ് ഗോള്ഡയൻ. അതിനു ഒരു പാട് അർത്ഥുങ്ങളും ഉണ്ട്. നാം ഉദ്ദേശിക്കുന്ന അർഥംഡ മറ്റുള്ളവർ എടുക്കണം എന്നില്ല എങ്കിലും അവരുടെ നിഗമനങ്ങൾ നാം സമ്മതിച്ചു കൊടുക്കണമെന്നും ഇല്ല എന്നും ഇല്ല .അവരെ അവരുടെ വഴിക്ക് വിടുക. സഹായം വാഗ്ദാനം ചെയ്തു വരുന്നവരെ തീർച്ചകയായും അകറ്റി നിർതാുവുന്നതാണ്.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

ഉയർന്നയ പഠനം , ആത്മീയത , വിദേശ ബന്ധം, ദൂര യാത്രകൾ എന്നിവയുടെ ഒൻപതാം ഭാവത്തിൽ ഗ്രഹങ്ങൾ തിങ്ങി നിറയും , സൂര്യൻ, മേർകുറി, ന്യു മൂൺ എന്നിവയോടൊപ്പം മാസത്തിന്റെ അവസാനം വീനസും എത്തിച്ചേരും. ദൂര ദേശത് നിന്നും വരുന്ന ആള്ക്കാവർ ജീവിതത്തിന്റെ ഭാഗമാകും. ആത്മീയമായ ലേഖനങ്ങൾ എഴുതും, വായിക്കും, സ്വയം പ്രമോട്ട് ചെയ്യും. ചിലർ പുതിയ ടെക്‌നോളജി പഠിക്കും.
വിവാഹം , ഉടമ്പടികൾ, യുനിയനുകൾ, പട്‌നർഷിപ് എന്നിവയുടെ ഭാവത്തിൽ വ്യാഴം നില്ക്കുതന്നു. ബന്ധങ്ങൾ എളുപ്പമായി തീരും. പക്ഷെ കൂടുതൽ കൊണ്ഫിടൻസ്ത കൊണ്ട് ആ ബന്ധങ്ങളെ നശിപ്പിക്കരുത്. ബിസിനസ് , പുതിയ കൊണ്ട്രക്ടുകൾ എന്നിവക്ക് പറ്റിയ സമയമാണ്.

മൂന്നാം ഭാവത്തിൽ നിന്ന് വിപ്ലവ ഗാനം ആലപിക്കുന്ന യുരാനസുമായി ഏഴാം ഭാവത്തിലെ വ്യാഴം 120 ഡിഗ്രി അകലം പാലിക്കുന്നു. ഈ ദൂരത്തെ ട്രയ്ൻ എന്ന് പറയുന്നു. മൂന്നാം ഭാവം ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സ് , അയല്ക്കാ ർ, ആശയ വിനിമയം എന്നിവയാണ്. മനസിൻ സന്തോഷം തരുന്ന ബന്ധങ്ങൾ ലഭിക്കാം.

പന്ത്രണ്ടാം ഭാവം, രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെശേഴ്‌സ്, നിഗൂഡ രഹസ്യങ്ങൾ എന്നിവയിൽ മാഫിയാകളുടെ ദേവനായ പ്ലുടോ. ഇല്ല എന്ന് തോന്നിച്ചിരുന്ന പല തോന്നലുകളും മനസിലേക്ക് എത്തും . അവയെ നന്നായി പരിപാലിക്കണം. പാസ്റ്റ് ഈസ് പാസ്റ്റ് പക്ഷെ അതിന്റെ അലകൾ ഒരിക്കലും തീർത്തുംപ ഇല്ലാതാകുന്നില്ല. അവയെ നാം എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാകും നമ്മുടെ വീണ്ടെടുപ്പ് .

പതിനൊന്നാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള ജോലികൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഇൻകടമിങ് ഗെയിൻസ് എന്നിവയിലാണ് ഇദ്ദേഹം നില്ക്കുന്നത്. ഈ വിഷയങ്ങളിൽ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുക.

 പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

എട്ടാം ഭാവം, രൂപാന്തരം, തകർചാകൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, സെക്ഷ്വാലിടി എന്നിവയിൽ ഗ്രഹങ്ങൾ ഒന്നിച്ചു നിൽക്കും, സൂര്യൻ, മെർക്കുറി, ന്യു മൂൺ എന്നിവ അവയോടൊപ്പം വീനസ് മാസത്തിന്റെ അവസാനം എത്തും ഇന്റിമേറ്റ് ആകാനുള്ള ആഗ്രഹം മനസ്സിൽ തീവ്രമായ് ഉണ്ടാകും. നിഗൂഡ രഹസ്യങ്ങളിൽ മനസ് കുടുങ്ങും. നിക്ഷേപങ്ങളെ മാനേജ് ചെയ്യാൻ തീരുമാനം ഉണ്ടാക്കും. മറ്റുള്ളവരുടെ ധനം കൈകാര്യം ചെയ്യാം.

ആരോഗ്യം, ജോലിസ്ഥലം, ദിവസേന ഉള്ള ജീവിതം, ശത്രുക്കൾ എന്ന ആറാം ഭാവത്തിൽ വ്യാഴം നിൽക്കുന്നു. ജോലിയിൽ നല്ല വാർത്ത പ്രതീക്ഷിക്കാം. സെൽഫ് ഇമ്പ്രൂവ്‌മെന്റ് എന്ന നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കും. നാം പലർക്കും ഉപകാരികൾ ആയി മാറും. നമ്മുടെ സഹകരണം എല്ലാവരും ശ്രദ്ധിക്കും. മനസ് സന്തോഷിപ്പിക്കുന്ന വസ്തുക്കൾ ലഭിക്കും. മൂന്നാം ഭാവം, അതായത് ചെറു യാത്രകൾ ഷോർട്ട് ടേം കോഴ്‌സ്, ആശയ വിനിമയം, എന്നിവയുടെ ഭാവത്തിൽ യുറാനസ് നില്ക്കു ന്നു. ട്രെയിനിങ്, വിപ്ലവകരമായ ആശയങ്ങൾ മനസ്സിൽ വരും. പഴഞ്ചൻ രീതികളെ വെറുക്കും. പതിവ് രീതിയിൽ നിന്ന് വേറിട്ട സഞ്ചരിക്കും. ആ രീതികളെ മറ്റുള്ളവർ അംഗീകരിക്കും. വ്യാഴവും യുരനസും 120 ഡിഗ്രി അകലത്തിൽ നിൽക്കുന്നു. ഇത് വളരെ നല്ല അവസ്ഥയാണ്. വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കും എന്ന് ചിന്തിക്കാം. ജോലിയിൽ പുതിയ അവസരങ്ങൾ.
മാഫിയാകളുടെ ദേവനായ പ്ലുടോ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഇൻകിമിങ് ഗെയിൻസ്് എന്നാ ഭാവത്തിൽ നില്ക്കുകന്നു കൂട്ടമായുള്ള പ്രവർത്തകനങ്ങളിൽ ഏർപ്പൊടും. പക്ഷെ അധികം വേണ്ട. പഴയ സുഹൃത്തുക്കളെ മൈൻഡ്ത ചെയ്യില്ല ഗെയിൻസ്, അതായത് സാമ്പത്തിക പരാധീനതകളെ കുറിച്ച ചിന്തിക്കും. അവയെ കറക്റ്റ് ചെയ്യാനുള്ള സാദ്ധ്യതകൾ നോക്കും.
ജോലി, സമൂഹത്തിലെ വില എന്നിവയിൽ ചൊവ്വ നില്ക്കുളന്നു. ഈ ഭാവത്തിൽ ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. കൂട്ടായ പ്രോജക്ടുകൾ ചെയ്യുമ്പോൾ ഈ ചൊവ്വയെ ഒന്ന് സൂക്ഷിച്ചോളൂ. ഭയപ്പെടാതെയും, ആശങ്ക ഇല്ലാതെയും ഈ ആഴ്ച മുന്നോട്ട് പോകുന്നതായി കാണാൻ കഴിയും.
[email protected]
https://www.facebook.com/jaya.shree.140193

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP