Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടലിന്റെ ദേവനും സെപ്റ്റംബർ മാസവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

കടലിന്റെ ദേവനും സെപ്റ്റംബർ മാസവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

സെപ്റ്റംബർ മാസം കൂടുതൽ ശ്രദ്ധിക്കേണ്ടത് നെപ്ട്യൂൺ ഗ്രഹത്തെ ആണ്. കടലിന്റെ ദേവനായി വെസ്റ്റേൺ അസ്‌ട്രോളജി കരുതുന്ന ഇദ്ദേഹത്തിന് ഇന്ത്യൻ അസ്‌ട്രോളജിയിൽ അത്ര വലിയ സ്ഥാനം ഉള്ളതായി കാണുന്നില്ല. കാരണം ഈ ഗ്രഹം വളരെ അകലത്തായി ഭ്രമണം ചെയ്യുന്നു മാത്രമല്ല നഗ്‌ന നേത്രങ്ങൾ കൊണ്ട് ഇതിനെ കാണാനും കഴിയില്ല. ഫാന്റസി അതാണ് നേപ്ട്യുൻ. കാണാത്ത കാര്യങ്ങൾ നമ്മെ കാണിക്കും. വളരെ ട്രിക്കി ആയ ഗ്രഹം. എന്നാലും ഈ ഗ്രഹത്തെ കൈവിടാൻ എനിക്ക് തോന്നുന്നില്ല. ഈ ഗ്രഹം ആകെപ്പാടെ കപടതയെ വെളിവാക്കുന്നു. ഇതു ഭാവത്തിൽ നിന്നാലും അസത്യമായ കാര്യങ്ങൾ നമ്മുടെ മുന്നിൽ കൊണ്ട് വരുന്നു. അതാണ് ഈ മാസം നാം ഏവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഈ ഗ്രഹം നിൽക്കുന്നത് ഏതു ഭാവമാണോ ആ വിഷയങ്ങളിൽ നമുക്ക് തോന്നുന്ന കാര്യങ്ങൾ സത്യമാണോ എന്ന് ക്രോസ് ചെക്ക് ചെയ്യാൻ മറക്കേണ്ട. മിക്കവാറും ശരി ആകുവാൻ സാധ്യത ഇല്ല. ബെർത്ത് ചാർട്ടിൽ അടുത്ത ആഴ്ച നാലാം ഭാവത്തിലെ ചൊവ്വയെക്കുറിച്ച് കൂടുതൽ പറയും. മാത്രമല്ല ആത്മകരകൻ, അമാത്യകാരകൻ എന്നിവ എന്തെന്നും അവയെ എങ്ങനെ കണ്ടു പിടിക്കമെന്നും പഠിക്കാം. പിന്നെ ഈ ശ്രമത്തിനു നിങ്ങളും കൂടി സഹായിക്കണം. എന്തെങ്കിലും മനസ്സിലായോ, ഇല്ലയോ അല്ലെങ്കിൽ ഇത് പറയുന്നതിന്റെ രീതി വേറെ ആക്കണോ എന്നൊക്കെ അറിഞ്ഞാൽ കൊള്ളാമായിരുന്നു. എന്നാൽ ഒന്നുകൂടി മെച്ചമായി എഴുതാൻ സാധിക്കുമായിരുന്നു.

എരീസ് മാർച്ച് 21 - ഏപ്രിൽ 19

ഒന്നാം ഭാവത്തിൽ കഴിഞ്ഞ മാസത്തെ പോലെ യുറാനസ് തന്നെ തുടരുന്നു. അറിയാമല്ലോ ഒന്നാം ഭാവം നമ്മുടെ ലുക്‌സ്, വീക്ഷണ കോൺ, ശരീരം, വ്യക്തിത്വം എന്നിവയെ ഭരിക്കുന്നു. ഈ ഭാവത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കാരണം യുറാനസ് ആത്മബോധം ഉയർത്തുന്ന ഗ്രഹമായി സങ്കല്പിക്കപ്പെടുന്നു. പെട്ടന്നുള്ള വ്യതിയാനം നടക്കാം. ചിലപ്പോൾ ബാഹ്യമായിരിക്കാം അല്ലെങ്കിൽ ആന്തരികമാകാം. എന്ത് തന്നെയായാലും, ഒന്നാം ഭാവത്തിലെ കാര്യങ്ങൾ മെച്ചപ്പെടും എന്ന് തന്നെ മനസിലാക്കുക. ചിലർ സൗന്ദര്യ വർധനക്ക് പ്രാധാന്യം നൽകും. അല്ലെങ്കിൽ ചിലർ യോഗ, പ്രാർത്ഥന, ധ്യാനം അങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യും. വിവിധ തരത്തിലുള്ള റിസ്‌കുകൾ ഏറ്റെടുക്കാനുള്ള തന്റേടം കാണിക്കും. ഇതെല്ലാം കൊണ്ട് എല്ലാവരെയും അതിശയിപ്പിക്കും. വെല്ലുവിളികളെ നേരിടുന്നവരായി നിന്ന് സകലരുടെയും അസൂയ ഏറ്റു വാങ്ങും. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണമല്ലോ. സൊ യു ആർ ഇൻ ഡി രായ്റ്റ് ട്രാക്ക്.

അടുത്ത പ്രധാന മാറ്റങ്ങൾ നടക്കുന്നത് അഞ്ചാം ഭാവത്തിൽ ആയിരിക്കും. എന്താണ് അഞ്ചാം ഭാവം. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ഭാവമാണ് അത്. കാരണം അതിൽ മുഴുവൻ പോസിറ്റീവ് കാര്യങ്ങൾ ആണ്. കുട്ടികൾ, ഒഴിവു സമയം, ക്രിയെറ്റിവിറ്റി, വിനോദങ്ങൾ, പിന്നെ പ്രായഭേദമെന്യേ എല്ലാവരും ആഗ്രഹിക്കുന്ന വേറൊരു കാര്യം റൊമാൻസ്. അതാണ് അഞ്ചാം ഭാവം. ഈ ഭാവത്തിൽ വ്യാഴം, വീനസ് എന്ന രണ്ടു സുന്ദര ഗ്രഹങ്ങൾ. വീനസ് ആദ്യ ആഴ്ചയിൽ തന്നെ ആറാം ഭാവത്തിലേക്ക് യാത്ര പുറപ്പെടുന്നത് കൊണ്ട് അാം ഭാവത്തിൽ വീനസ് നിൽക്കുന്ന സമയം മാക്‌സിമം പ്രയോജനപ്പെടുത്തുക. കുട്ടികളും ഒക്കെ ആയി നല്ല സമയം ഉണ്ടാകണം. ഒഴിവു സമയം വളരെ ക്രിയെറ്റീവ് ആയി പ്രയോജനപ്പെടുത്തും.

ആറാം ഭാവം, ദിവസേന ഉള്ള ജീവിതം, ആരോഗ്യം, സഹപ്രവർത്തകരും ആയിട്ടുള്ള ബന്ധങ്ങൾ എന്നിവയിൽ ആദ്യത്തെ ആഴ്ച തന്നെ സൂര്യന്റെ ഒപ്പം വീനസ് നിൽക്കും. ജോലിയിൽ മറ്റുള്ളവർ സഹകരിക്കും. വളരെ മെച്ചപ്പെട്ട ജോലി സ്ഥലം ഉണ്ടാകും. അതിൽ സന്തോഷം ജനിക്കും. വീനസിന്റെ വികാരങ്ങൾ ജനിപ്പിക്കുന്ന ഗ്രഹം ആയത് കൊണ്ടും, സൂര്യൻ ആ വികാരങ്ങളെ ഇളക്കി മറിക്കാൻ സാധ്യത ഉണ്ട്. ബന്ധങ്ങളിൽ വികാര വിക്ഷോഭം ഇല്ലാതെ ആകാൻ ശ്രമിക്കണം. സഹപ്രവർത്തകർ പലപ്പോഴും ശത്രു രൂപം കൈവരിക്കും. അത് നിങ്ങളുടെ സംസാര ശൈലിയെ ബന്ധപ്പെട്ടിരിക്കും. അവരെ കുറ്റം പറയാൻ കഴിയുകയില്ല. ആരോഗ്യം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം വരും.
പിന്നെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പന്ത്രണ്ടാം ഭാവത്തിൽ നേപ്ട്യുൻ നിൽക്കുന്നു. ഇന്ത്യൻ അസ്‌ട്രോളജിയിൽ വലിയ പ്രാധാന്യമില്ലാത്ത ഗ്രഹമാണ് ഇത് എങ്കിലും എന്റെ പഠനങ്ങളിൽ നിന്ന് എനിക്ക് തോന്നിയത് ഈ ഗ്രഹത്തിനെ നമുക്ക് ഒഴിച്ച് നിർത്താൻ ആവില്ല എന്നാണ്. ഇത് ഒരു മായക്കാഴ്ചയുടെ ഗ്രഹമാണ്. അത് ഏത് ഭാവത്തിൽ നിൽക്കുന്നോ ആ ഭാവത്തിലെ കാര്യങ്ങൾ ഒരിക്കലും യാഥാർത്ഥ്യം ആവില്ല. ഈ ഗ്രഹം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ആണ്. രഹസ്യ ശത്രുക്കൾ, ഒളിഞ്ഞിരിക്കുന്ന കഴിവുകൾ, പ്രധാനമായും ബെഡ് പ്ലെഷേഴ്‌സ്, രഹസ്യങ്ങൾ, കാർമിക് ബന്ധങ്ങളുടെ ഭാവം, ഈ ഭാവങ്ങളിൽ വളരെ വൈകാരികമായ ഒറ്റപെടലോ, വേദനകളോ ഉണ്ടെങ്കിൽ അത് വെറും താൽകാലികം ആണെന്ന് കരുതി ആ വികാരങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുക.

ഈ മാസത്തെ അടുത്ത പ്രധാന ഭാവം മനസിനെ സന്തോഷപ്പെടുത്തുന്ന ഭാവമാണ് ഏഴ്. വിവാഹം, കോണ്ട്രാക്റ്റ്, യൂനിയൻ എന്നിവയിൽ ശുഭ ഗ്രഹമായ ബുധൻ. മറ്റുള്ളവരോട് ചേർന്ന് പോകാൻ കടുത്ത ആഗ്രഹം. പക്ഷെ നിങ്ങളുടെ സംസാര ശൈലി പ്രശ്‌നം സൃഷ്ടിക്കുന്നു. കൂടുതൽ ബിസിനസ് ബന്ധങ്ങൾ, അല്ലെങ്കിൽ വിവാഹ സംബന്ധമായ ആശയ വിനിമയങ്ങൾ, അല്പം ഡിപ്ലോമാറ്റിക് ആയ നീക്കങ്ങൾ. കൂടുതൽ ലാഭകരമായ നീക്കങ്ങൾ. മന്ത്രതന്ത്രങ്ങൾ ഈ കാര്യങ്ങൾ എല്ലാം കൊണ്ടും തന്നെ എട്ടാം ഭാവം വളരെ ചൂട് പിടിച്ചതായി തോന്നാം. നിക്ഷേപങ്ങൾ, രൂപാന്തരം, നിഗൂഢ രഹസ്യങ്ങൾ എന്നിവയുടെ ഭാവത്തിൽ ശനിയും ചൊവ്വയും നിൽക്കുമ്പോൾ വാശി പിടിച്ചിട്ട് കാര്യമില്ല എന്ന് മനസിലാക്കുക. ലോണുകൾ, നിക്ഷേപങ്ങൾ എന്നിവയെ കൂടുതൽ പഠിക്കാൻ ഉള്ള സമയമാണ്. അല്ലെങ്കിൽ യഥാർത്യങ്ങൾ രൂപാന്തരപ്പെടും. പക്ഷെ ആ ഭാവത്തിൽ നിന്ന് രണ്ടാമത്തെ ആഴ്ചയോടെ ചൊവ്വ ഒൻപതാമത്തെ ഭാവത്തിലേക്ക് നീങ്ങും. അപ്പോൾ മനസ്സിൽ വ്യഗ്രതയോടെ നിറഞ്ഞു നിന്ന വികാരങ്ങൾക്ക് ഒരു ഒതുക്കം വന്ന പോലെ തോന്നും.

ഒൻപതാം ഭാവത്തിലേക്ക് ചൊവ്വ വന്നു കഴിയുമ്പോൾ ആ ഭാവം നിറയും. പ്രാർത്ഥന, ആത്മീയമായ അറിവ് നേടൽ, ഉപരി പഠനം, ദൂരയാത്ര, വിദേശ ബന്ധം ഇവ സാധ്യമാകും. ഭൂതകാലത്ത് നിന്ന് വ്യക്തികൾ വരും. അവരുമായി അടുക്കും. ചൊവ്വ, വ്യാഴത്തെ നോക്കുന്നു. അപ്പോൾ യാത്രകൾ സാധ്യമാകും. ഈ മാസം അവസാനം ഏഴാം ഭാവത്തിൽ ഗ്രഹങ്ങളുടെ ഒരു കൂട്ടയിടി നടക്കും. അവസാന ആഴ്ച സൂര്യൻ, ന്യൂമൂൺ, വീനസ്, മെർകുറി ഇവയെല്ലാം വിവാഹം, യുണിയനുകൾ, കോണ്ട്രാക്ടുകൾ എന്നിവ അടങ്ങിയ ഏഴാം ഭാവത്തിൽ നിൽക്കുമ്പോൾ, ലോകം എങ്ങുമുള്ള എരീസുകളെ കുറിച്ചോർത്ത് സന്തോഷം കൊണ്ട് എന്റെ മനസ് നിറയുന്നു. എന്റെ മനസ് പറയുന്നു ഈ മാസം ബന്ധങ്ങളും അവയിലെ ചലനങ്ങളും നിങ്ങളുടെ ജീവിതത്തിനെ മുന്നോട്ട് നയിക്കും. പുതിയ തുടക്കങ്ങൾ എന്തായാലും ഉണ്ടാവും. ഒറ്റക്കുള്ള ജീവിതം മടുത്ത എരീസുകൾക്ക് ഭാഗ്യ അവസരം കൈവന്നിരിക്കുന്നു. എന്നാലും വെറുതെ കയ്യും വീശി നടക്കുന്ന ആളുകളെ ജീവിതത്തിലേക്ക് കൂട്ടരുത്. അവരെ ഒക്കെ പടിക്ക് പുറത്ത് നിർത്തി അല്പം ഉത്തരവാദിത്തം ഉള്ളവരെ ഏറ്റെടുക്കുക. അറിയാമല്ലോ സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഈ
ബന്ധങ്ങളിലൊക്കെ ഒന്നാം ഭാവം നിൽക്കുന്ന വിപ്ലവത്തിന്റെ ഗ്രഹമായ യുറാനസ് നിങ്ങളെ ഒരു വികാര തീവ്രവാദി ആക്കി മാറ്റും.

ടോറസ് ഏപ്രിൽ 20 മെയ് 20

നാലാം ഭാവത്തിൽ വീനസും വ്യാഴവും. കുടുംബം, മാതാപിതാക്കൾ, അവയിൽ നിന്നുള്ള പരിപോഷണം, പൂർവ്വികർ, കുടുംബ സ്വത്ത് എന്നിവയിൽ ആണ് ഈ രണ്ടു ഗ്രഹങ്ങളും. ആദ്യ ആഴ്ച വീനസ് ഈ ഭാവത്തിൽ കാണും. അതിനു ശേഷം നേരെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കണം. അവിടെ മോടിപിടിപ്പിക്കൽ, അല്ലെങ്കിൽ അങ്ങനത്തെ ക്രിയേറ്റീവ് ആയ കാര്യങ്ങൾ സംഭവിക്കാം. സ്ഥലം വില്ക്കലൽ, വാങ്ങൽ. കുടുംബയോഗങ്ങൾ, അല്ലെങ്കിൽ എന്തെങ്കിലും പരിപാടികൾ അങ്ങനെ മനസിനു സന്തോഷം തരുന്ന കാര്യങ്ങൾ. കുടുംബത്തിലെ അംഗങ്ങൾ അവരോടു കൂടുതൽ സംസാരം, അല്ലെങ്കിൽ അവരോടു കൂടുതൽ അടുപ്പം. അവരോട് കാര്യങ്ങൾ തുറന്നു സംസാരിക്കും.

മേർകുറി ആറാം ഭാവത്തിലേക്ക് നീങ്ങുന്നു ആറാം ഭാവം ദിവസേന ഉള്ള ജീവിതം, ജോലി , ജോലിസ്ഥലം, സഹപ്രവർത്തകർ, ആരോഗ്യം, ശത്രുക്കൾ എന്നിവ ആണല്ലോ. മേർകുറി ആണെങ്കിൽ ആശയവിനിമയങ്ങളുടെ രാജാവും. മാത്രമല്ല ഒരു ശുഭ ഗ്രഹവും. ഈ ഭാവത്തിൽ നിങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ മാസം. കൂടുതൽ ജോലിയിൽ ശ്രദ്ധിക്കുക. ഈ ശുഭ അവസരം ജോലി എന്ന സെക്ടറിൽ മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ മെച്ചപ്പെടുത്താനോ ഉപയോഗിക്കാമല്ലോ. പക്ഷെ സത്യം പറയാമല്ലോ നിങ്ങളുടെ ആ ചിന്താഗതിയെ മാത്രമാണ് എനിക്ക് ഭയം. മറ്റുള്ളവരോട് നെറ്റ്‌വർക്ക് ചെയ്യാൻ പറ്റിയ സമയമാണ്. ഇത്രേയുള്ളൂ ആശയവിനിമയങ്ങൾ മെച്ചപ്പെടുത്താൻ ഈ അവസ്ഥ നന്നായി സഹായിക്കും. കൂടുതൽ ആശയവിനിമയശേഷി ലഭിച്ചതായി തോന്നും, ഈ അവസരത്തിൽ നെഗറ്റീവ് ആയ ചിന്തയിൽ വീഴാതെ, നല്ല രീതിയിൽ ഫോകസ് ചെയ്യുക. ഉറപ്പായും നല്ല കാര്യങ്ങൾ സംഭവിക്കും. മറ്റുള്ളവർ സഹായിക്കാൻ തയ്യാറാണ്.

വീനസ് അഞ്ചാം ഭാവത്തിലേക്ക് ആദ്യ ആഴ്ച നീങ്ങുമ്പോൾ അവിടെ സൂര്യനും നില്ക്കുന്നുണ്ട് എന്ന ഓർമ്മ വേണം. ഇവ രണ്ടും ഒന്നിച്ചു നില്ക്കു മ്പോൾ, വീനസിന്റെ ഗുണങ്ങളെ സൂര്യൻ ബ്രയ്ടൻ അപ്പ് ചെയ്യും. വീനസിന്റെ ആ റൊമാന്റിക് തലത്തിനെ സൂര്യൻ കൂടുതൽ തിളക്കം ഉള്ളതാക്കുകയും, അങ്ങനെ ഒരു തരം കടും പിടുത്തക്കാരായ ടോറസുകൾ അല്പം മയമായി പെരുമാറാൻ തുടങ്ങും. ആരെങ്കിലും തങ്ങളിൽ ആകർഷിക്കുന്നുണ്ടോ എന്ന് രഹസ്യമായി ശ്രദ്ധിക്കും. എന്നാലും ഉള്ളിലെ ആ മുരടൻ വികാരങ്ങളെ അംഗീകരിച്ചു തരില്ല. എന്നാലും മനസ്സിൽ കുളിര് കോരിയിടുന്ന ചിന്തകളെ സപ്പോർട്ട് ചെയ്യാൻ പാട്ടിയ വ്യക്തികളെ തേടി കണ്ണുകൾ ഓടി നടക്കും. യെസ്. പുതിയ റൊമാൻസ് മൊട്ടിടാൻ പറ്റിയ അവസരം. എന്നാലും യാതൊന്നിനും വേണ്ടി പരിശ്രമിക്കാൻ അല്പം മടിയുള്ള നിങ്ങൾ ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. കാരണം അഞ്ചാം ഭാവം പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് അയ കാര്യങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഈ കാര്യങ്ങളിൽ നല്ല അനുഭവങ്ങൾ ഉണ്ടാവണം. ദാറ്റ് ടൂ ബെയ്‌സ്ഡ് ഓൺ യുവർ ആറ്റിറ്റിയൂഡ്. ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന സ്‌പൗസ് നിങ്ങൾക്ക് തലവേദനയായി മാറില്ല എന്ന് സാരം. ക്രിയേറ്റിവിറ്റി ഒക്കെ ആകാശം തൊടും. ഭയങ്കര ക്രിയേറ്റീവ് ആയി മാറും. ഏഴാം ഭാവത്തിൽ ശനിയും ചൊവ്വയും ആണ്. ഏഴാം ഭാവം വിവാഹം, യൂണിയൻ, കൊണ്ട്രാക്റ്റ്, ബന്ധങ്ങൾ ഇവയിൽ രണ്ടു ഓപ്പോസിറ്റ് ശക്തികളുടെ പിടിവലി നടക്കും. അപ്പോൾ നിസ്സഹായത തോന്നും. വിഷമിക്കേണ്ട അല്പ നാളായി നിന്ന അവസ്ഥ പതിമൂന്നാം തീയതി ചൊവ്വ എട്ടാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ അവസാനിക്കും. അപ്പോൾ ഏഴാം ഭാവത്തിലെ പലകാര്യങ്ങളും മറ നീക്കി പുറത്ത് വരും. കാരണം ശനി ആ കാര്യങ്ങളെ ഒറ്റക്ക് ഭരിക്കാൻ തുടങ്ങുന്നതാണ്. അതിൽ നാം സന്തോഷിക്കുക. കാരണം നമ്മിൽ പലരും കരുതുന്നത് പോലെ ശനി നമ്മുടെ ശത്രു അല്ല. നമ്മെ പല കാര്യങ്ങളും നല്ല രീതിയിൽ പഠിപ്പിച്ചു മുന്നേറാൻ സഹായിക്കുന്ന ഗ്രഹമാണ്. ഏഴാം ഭാവത്തിൽ ചില കാര്യങ്ങൾ നടക്കാൻ നാം ആഗ്രഹിക്കുന്നു. പക്ഷെ ആയ കാര്യങ്ങൾ നമുക്ക് സഹായകം ആകുമോ എന്ന് സമയം തെളിയിക്കും.

പതിനൊന്നാം ഭാവം, സുഹൃത്തുക്കൾ, കൂട്ടായ്മകൾ. അവരോടൊന്നിച്ചുള്ള പ്രോജക്ടുകൾ ഇവയിൽ നില്ക്കുന്ന നെപ്ട്യൂണിനെ സൂക്ഷിക്കുക. കാരണം ഈ ഗ്രഹം നുണ പറയുന്നതിലും, മായക്കാഴ്ചകൾ കാണിച്ചു തരുന്നതിലും മിടുക്കനാണ്. ഈ ഗ്രഹം ഇതു ഭാവത്തിൽ വരുന്നോ ആ ഭാവത്തിൽ നമ്മുടെ ചിന്തകളും തീരുമാനങ്ങളും മിക്കവാറും ശരി ആകാൻ സാധ്യത ഇല്ല. എന്റെ അനുഭവത്തിൽ അതാണ്. ഈ ഗ്രഹം സുഹൃത്തുക്കൾ അല്ലെങ്കിൽ അവരോടൊപ്പം ഉള്ള കാര്യങ്ങൾ എന്നിവയിൽ ആയതുകൊണ്ട് ആ ഭാവത്തിൽ അല്പം കപടത പ്രതീക്ഷിച്ചോളൂ. നിങ്ങൾ ആഗ്രഹിക്കുന്നത് ലഭിക്കാൻ പ്രയാസം തോന്നാം. ഫിസിക്കലി, മെന്റലി, ഇമോഷണലി ഒക്കെ ഒരു തരം കയ്‌പ്പ് നിറഞ്ഞ പാതകൾ. സുഹൃത്തുക്കളാൽ ഞാൻ ഉപയോഗിക്കപ്പെട്ടോ എന്ന സംശയം, ഈ ഭാവത്തിൽ ഉള്ള കാര്യങ്ങളിലെല്ലാം ഒരു സംശയം..... രണ്ടാമത്തെ ആഴ്ച കൂടുതൽ ഒരു വിങ്ങൽ. കാരണം ഒൻപതാം തീയതി ആണല്ലോ വികാരങ്ങളെ മാഗ്‌നിഫൈ ചെയ്യുന്ന ഫുൾമൂൺ. അപ്പോൾ നമുക്ക് സന്തോഷം ആണെങ്കിൽ കൂടുതൽ സന്തോഷം, സങ്കടം എങ്കിൽ കൂടുതൽ സങ്കടം. അപ്പോൾ കാര്യം മനസിലായല്ലോ. ഈ ഭാവത്തിലെ വിഷയങ്ങളെ നിരീക്ഷിക്കുക.

ചൊവ്വ എട്ടാം ഭാവത്തിലേക്ക് നീങ്ങുന്നു. എട്ടാം ഭാവം സെക്ഷ്വാലിടി, തകർച്ച, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, എന്നിവയിൽ ചൊവ്വ. അവിടെ ചൂട് പിടിപ്പിക്കുന്നു. ചിലപ്പോൾ പങ്കാളിയുമായി തെറ്റാം. ബിസിനസ് പാർട്ട്‌നേഴ്‌സ്, അവരുമായി തർക്കം ഉണ്ടാക്കാം. മറ്റുള്ളവരുമായി ചേർന്ന് പോകേണ്ട സമയത്ത് തർക്കവുമായി മുന്നോട്ട് പോകാതിരിക്കുകയാവും നല്ലത്. ഈഗോ വർദ്ധിച്ച് രാക്ഷസ ഭാവം ഉടലെടുക്കും. പക്ഷെ ഈ ശക്തി നല്ല കാര്യങ്ങൾക്ക് വേണ്ടി പ്രയോഗിക്കുക. കൂടുതൽ പ്രാർത്ഥന, ധ്യാനം, അങ്ങനെ ഉള്ള കാര്യങ്ങളിൽ ഈ ശക്തി ചിലവഴിക്കുക. പിന്നെ മാസാവസാനം ആറാം ഭാവത്തിൽ സൂര്യൻ, വീനസ്, മെർക്കുറി ഇവ ന്യു മൂണിനോടൊപ്പം നില ഉറപ്പിക്കും. ആറാം ഭാവം എന്താണെന്നു മറക്കരുത്. ജോലി, ആരോഗ്യം, ജോലി സ്ഥലം, ശത്രുക്കൾ, ശത്രുതാഭാവങ്ങൾ, എന്നിവയിൽ അതി ഭയങ്കരമായ അക്ടിവിറ്റി നടക്കും. പുതിയ തുടക്കങ്ങൾ, ആശയവിനിമയം അതിൽ നിന്നുള്ള ശുഭ കാര്യങ്ങൾ. ഈ മാസം എല്ലാ രാശിയിൽ പെട്ട വ്യക്തികൾക്കും നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു.

ജമിനി മെയ് 21 - ജൂൺ 20

സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, മീഡിയ, ആശയവിനിമയം എന്നിവയുടെ ഭാവമായ മുന്നിൽ വീനസും, വ്യാഴവും നില്ക്കുന്നു. വിദ്യാഭ്യാസം അല്ലെങ്കിൽ ജോലി ഈ കാര്യങ്ങളിൽ കൂടുതൽ ആശയ വിനിമയങ്ങൾ നടക്കും. അറിവ് വർദ്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകും. സങ്കീർണ്ണമായ വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കും. എഴുതുകയോ, മറ്റുള്ളവരിലേക്ക് അറിവ് പകർന്നു കൊടുക്കുന്ന രീതിയിലേക്കോ കാര്യങ്ങൾ പോകാം. അടുത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകാം. ഈ ഭാവത്തിൽ നിന്ന് സന്തോഷകരമായ കാര്യങ്ങൾ മാത്രം പ്രതീക്ഷിക്കുക. ഒരു വ്യത്യസ്തനായ ബുദ്ധിജീവി ആയിത്തീരും. അതിനൊപ്പം ശൃംഗാര ഭാവവും കൈവരും. കാരണം വീനസ് അവിടെ ഉണ്ടല്ലോ. എന്നാൽ ആദ്യ ആഴ്ച തന്നെ വീനസ്, നാലാം ഭാവത്തിൽ നില്ക്കുന്ന സൂര്യനോടൊപ്പം ചേരും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് ഈ ഭാവത്തിൽ ഈ രണ്ടു ഗ്രഹങ്ങളും നില്ക്കും. നോസ്ടാല്ജിയ പിടിപെടും. വീടിനുള്ളിൽ സന്തോഷം വരി വിതറും. വീട് മോടികൂട്ടും . വീട്ടിൽ നിന്ന് ബിസിനസ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിക്കും. പൂർവ്വിക സ്വത്തോ അല്ലെങ്കിൽ ധന സഹായമോ ലഭിക്കാൻ സാധ്യത. ഭൂതകാലത് നിന്ന് വ്യക്തികൾ വരാനും സാധ്യത.

അഞ്ചാം ഭാവത്തിൽ മെർക്കുറി വരുമ്പോൾ റൊമാൻസ്, കുട്ടികൾ, ക്രിയേടിവിടി, ആസ്വാദന കല എന്നീ ഭാവങ്ങൾ പുഷ്പിക്കും. വെറുതെ ക്രിയേറ്റീവ് ആയി തീരാൻ മോഹിക്കും. കലാരൂപങ്ങളിൽ ഉള്ള അറിവിന്റെ നിലവാരം തിരിച്ചറിയാൻ ശ്രമിക്കും. ഊഹക്കച്ചവടത്തിൽ ഏർപ്പെടാം. കുട്ടികൾ ശ്രദ്ധ നേടും. അറിവുള്ളവരുടെ കൂടെ കഴിയാൻ ആഗ്രഹിക്കും അങ്ങനെ അല്ലാത്തവരിൽ നിന്ന് ഓടി മാറും. എന്തും നേരിടാം എന്നുള്ള ധൈര്യം കൈവരും. പുതിയ സംരംഭങ്ങൾ സാധ്യമാണ്. ആറാം ഭാവം, ജോലി, ജോലി സ്ഥലം, ആരോഗ്യം, ശത്രുക്കൾ, ദുരിത ഭാവങ്ങൾ എന്നിവയിൽ ശനിയും ചൊവ്വയും ഒന്നിച്ചു നില്ക്കുന്നു. ഈ ആഴ്ച അവസാനം ചൊവ്വ ശനിയെ ഉപേക്ഷിച് ഏഴാം ഭാവത്തിലേക്ക് യാത്ര ചെയ്യും. അത് വരെ ആറാം ഭാവം കൺഫ്യുഷനുകളാൽ നിറയാൻ സാധ്യത. വളരെ അച്ചടക്കം വ്യക്തിജീവിതത്തിൽ ഉണ്ടാകും. മനസോ ശരവേഗത്തിൽ കുതിക്കും. എന്നാൽ സാഹചര്യങ്ങൾ സാവധാനം പോലും നീങ്ങുന്നതായി തോന്നുകയില്ല. അതിനാൽ മനസ്സിൽ മുഷിപ്പ് തോന്നാം. ഒരു തരാം നിർജീവ അവസ്ഥ.

രണ്ടാം ആഴ്ച ചൊവ്വ ഏഴാം ഭാവത്തിലേക്ക് പോകും. എന്നാലും ശനി ആറിൽ തന്നെ തുടരും. ഏഴാം ഭാവം ബന്ധങ്ങൾ, വിവാഹം, കൊണ്ട്രാക്റ്റ് എന്നിവയാണ്. ഈ കാര്യങ്ങളിൽ പിടിവാശി കാണിക്കും. ഈ മേഖലയിലെ കാര്യങ്ങൾ ഈഗോയാൽ വിങ്ങും. സ്വന്ത താല്പര്യം മറ്റുള്ളവരിൽ അടിച്ചേല്പിക്കാൻ സാധ്യത. വിലയേറിയ ബന്ധങ്ങൾ നിങ്ങളുടെ പിടിവാശിയാൽ തകരാതെ നോക്കുക. പത്താം ഭാവത്തിൽ നെപ്ട്യൂൻ നില്ക്കു ന്നു. അതിന്റെ ഒപ്പം ഒൻപതാം തീയതി പൂർണ്ണചന്ദ്രൻ ഉദിക്കുമ്പോൾ, ജോലി സ്ഥലത്ത് സത്യമല്ലാത്ത അനുഭവങ്ങൾ ഉണ്ടാകാം. പത്താം ഭാവം, ജോലി , സമൂഹത്തിലെ വില മാതാവ് എന്നിവ. ഈ ഭാവത്തിൽ അസത്യം തോന്നിപ്പിക്കുന ഗ്രഹമായ നെപ്ട്യൂൺ, അപ്പോൾ ശ്രദ്ധിച്ചു മുന്നോട്ട് നീങ്ങുക, കാരണം നിങ്ങൾക്ക് ലഭിക്കുന്നത് അസത്യമായ അറിവുകൾ ആയിരിക്കും. അതിനാൽ ആ അറിവുകളിൽ സമയം ചിലവഴിക്കാതെ നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകുക. മൗനമായി ഇരിക്കേണ്ട സമയമാണ്.

പക്ഷെ സാരമില്ല ഈ പ്രശ്‌നങ്ങളെ എല്ലാം തകർത്തെറിയാൻ പാകത്തിന് അഞ്ചാം ഭാവത്തിൽ മാസത്തിന്റെ അവസാന നാളുകളിൽ ഗ്രഹങ്ങളുടെ ഒരു വൻപട തന്നെ നിങ്ങളുടെ രക്ഷക്ക് എത്തും. സൂര്യൻ, മേർകുറി, ന്യുമൂൻ, വീനസ് ഇവയാണ് സപ്പോർട്ട് സിസ്റ്റം പ്രോവയ്‌ടെർസ്. കുട്ടികൾ, റൊമാൻസ്യ, ക്രിയേറ്റിവിറ്റി എന്ന കാര്യങ്ങളിൽ ക്രിയേറ്റിവിറ്റിയുടെ പെരുമഴ തന്നെ നടക്കാൻ സാധ്യത. പുതിയ കാര്യങ്ങൾ ചെയ്യും, കഥ എഴുത്തും, പട്ടു പാടും, ചിത്രം വരക്കും. പുതിയ റൊമാൻസ് അങ്ങനെ പുതിയ കാര്യങ്ങളാൽ ജീവിതം ആഹ്ലാദ മയം ആകും.

കാൻസർ ജൂൺ 21 - ജൂലൈ 22

രണ്ടാം ഭാവം, ധനം, ഫിക്‌സഡ് അസ്സറ്റ്‌സ്, വസ്തു വകകൾ എന്നിവയിൽ വീനസും വ്യാഴവും നില്ക്കുന്നു. ആദ്യത്തെ ആഴ്ച തന്നെ വീനസ് ഈ ഭാവം ഉപേക്ഷിച്ച് മൂന്നാം ഭാവത്തിലേക്ക് പോകുന്നതാണ്. അത് വരെ മാത്രമല്ല അത് കഴിഞ്ഞും ധന പരമായ കാര്യങ്ങളിൽ നല്ല കാര്യങ്ങളിൽ മനസ് സന്തോഷിക്കും. അങ്ങനെ നിങ്ങളുടെ മാർക്കറ്റ് വാല്യു കുതിച്ചുയരാൻ സാധ്യത. അല്പനാൾ ആയി ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം മെച്ചപ്പെടുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങും. പെട്ടന്ന് ധനസഹായം ലഭിക്കും. അപ്പോൾ വെറുതെ ചെലവാക്കാനുള്ള ആഗ്രഹം ഏറും. ജോലിയിൽ വിജയങ്ങൾ നേടും.

വീനസ് സൂര്യൻ നില്ക്കുന്ന മൂന്നാം ഭാവത്തിലേക്ക് എത്തും. അപ്പോൾ ചെറു യാത്രകൾ, മറ്റുള്ളവരുമായി മാന്യമായ പെരുമാറ്റം, സെല്ഫ് പ്രമോഷൻ എന്നിവ നടത്തും. സഹോദരങ്ങളുമായി നല്ല ബന്ധം ഉണ്ടാകും. എല്ലാവരും ഉത്സാഹി എന്ന് പറയും. അങ്ങനെ ഈ മാസം മുഴുവൻ ബുദ്ധിപരമായി നീങ്ങുന്നതായി മനസിലാകും. എന്തെങ്കിലും ഷോർട്ട് ടേം കോഴ്‌സ് ചെയ്യാം. ആശയവിനിമയങ്ങളുടെ ഗ്രഹമായ മേർകുറി മൂന്നാം ഭാവത്തിൽ നിന്ന് നാലാം ഭാവത്തിലേക്ക് മാറും. വീട്, കുടുംബം, പൂർവ്വികർ, മാതാപിതാക്കൾ, പൂർവ്വിക സ്വത്ത് എന്നിവയിൽ കൂടുതൽ ആശയവിനിമയങ്ങൾ നടക്കും. ഭൂതകാലത്തെ കുറിച്ച് ചിന്തിച്ചു എകാഗ്രമായിരിക്കും. അല്പം ഏകാന്തത ആവശ്യപ്പെടും. വീടും അതിനോട് അനുബന്ധ കാര്യങ്ങളും മനസിനെ കീഴടക്കും. വില്പന വാങ്ങൽ എന്നിവ നടക്കാം. ഈ കാര്യങ്ങളെ കൂടുതലാക്കാൻ മാസാവസാനം നാലാം ഭാവത്തിൽ ഗ്രഹങ്ങളുടെ ഒരു തേരോട്ടം നടക്കും. സൂര്യൻ, ബുധൻ, വീനസ്, ശുക്രൻ അത് കൂടാതെ ന്യുമൂനും. അപ്പോൾ വീടിനുള്ളിൽ മഹത്തായ കാര്യങ്ങൾ സംഭവിക്കും. കുടുംബവുമായി പുതിയ ബന്ധം വേറെ ദിശയിൽ ഉണ്ടാകും. വിവാഹം അല്ലെങ്കിൽ അതിനോടൊപ്പം നില്ക്കു ന്ന കാര്യങ്ങൾ നടക്കാം.

അഞ്ചാം ഭാവത്തിൽ ചൊവ്വയും ശനിയും ആദ്യത്തെ ആഴ്ച ഒന്നിച്ചു നില്ക്കും. അപ്പോൾ റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം എന്നിവയിൽ കൺഫ്യുഷൻ ജനിക്കും. രണ്ടു വിപരീത ശക്തികളുടെ കയ്യിൽ ഈ ഭാവത്തിലെ കാര്യങ്ങൾ വിങ്ങും. അതിനാൽ അവ ബാൽസ് ചെയ്യപ്പെടും. തുടക്കമിടുന്ന കാര്യങ്ങൾ ബുദ്ധിപരമായി നീക്കാൻ അവസരം ലഭിക്കും. പ്രേമ ബന്ധങ്ങൾ ശക്തമാകും. ഒൻപതാം ഭാവത്തിൽ മിഥ്യാ ധാരണകളുടെ ഗ്രഹം നെപ്ട്യൂൺ. ആത്മീയത, വിദേശ ബന്ധം, ദൂര യാത്രകൾ. ഈ ഭാവത്തിൽ ഉള്ള കാര്യങ്ങളിൽ നിങ്ങൾക്കുണ്ടാകുന്ന വെളിപാടുകളെ വിശ്വസിക്കേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. അതിനാൽ കൂടുതൽ ആത്മീയതയിലേക്ക് നീങ്ങും. അല്ലെങ്കിൽ അത് മാത്രം ആവണം ഈ ഭാവത്തിലെ ഫോകസ്. ചുരുക്കത്തിൽ പറഞ്ഞാൽ ജോലിയിലും, വ്യക്തി ജീവിതത്തിലും പുതിയ, ഉന്മേഷം തരുന്ന മാറ്റങ്ങൾ നടക്കും. സൗന്ദര്യം കൂട്ടാനുള്ള കാര്യങ്ങൾ ചെയ്യും. അതിലെല്ലാം ഉപരി ആത്മീയമായ കാര്യങ്ങളിൽ മനസ് വ്യാപരിച്ചു സന്തോഷവാനും ഉത്സാഹിയും ആയി എല്ലാവരെയും ഞെട്ടിച്ച് നിങ്ങൾ മുന്നോട്ട് നീങ്ങും.

ലിയോ ജൂലായ് 23 ഓഗസ്റ്റ് 22

വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, ചിന്തകൾ, എന്നിവയിൽ വ്യാഴവും, വീനസും നില്ക്കുന്നു. മൃദുല വികാരങ്ങളാൽ മനസ് നിറയും. ഉല്ലാസത്തിനായി മുൻകൈ എടുക്കും. എന്ത് വില കൊടുത്തും സൗന്ദര്യം സംരക്ഷിക്കാനുള്ള മാർഗങ്ങൾ തേടും. അത് പോലെ മനസ്സിൽ ഒപ്ടിമിസം നിറയും. ഉദാര മനസ്‌കത മറ്റുള്ളവർ ശ്രദ്ധിക്കും. മറ്റുള്ളവരുമായി നല്ല ഇടപെടലുകൾ എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകും. സ്വയം അഭിമാനം തോന്നും. ചിലപ്പോൾ ഇവ അളവിൽ കൂടുതലായി മറ്റുള്ളവർക്ക് തോന്നാതിരിക്കാൻ ശ്രദ്ധിക്കുക.

രണ്ടാം ഭാവത്തിൽ, അതായത് ധനത്തിന്റെ ഭാവത്തിൽ നിന്ന മെർകുറി ആഴ്ചയുടെ തുടക്കത്തിൽ തന്നെ ആശയവിനിമയങ്ങൾ, ചെറു യാത്രകൾ, സഹോദരങ്ങൾ, അയല്ക്കാർ എന്നിവയുടെ ഭാവമായ മുന്നിലേക്ക് യാത്ര പുറപ്പെടും. ഇത് അദ്ദേഹത്തിന്റെ സ്വന്തം ഭാവമാണ്. ഈ ഭാവത്തിൽ ഇദ്ദേഹം നില്ക്കുമ്പോൾ, കൂടുതൽ പഠനം, എഴുത്ത്, ബുദ്ധിപരമായ സംസാരം, വെറുതെ സംസാരിച്ചു കൊണ്ടിരിക്കും. വെറുതെ അഭിപ്രായങ്ങൾ ഉന്നയിക്കും. അപ്പോൾ കേട്ട് നില്ക്കുന്നവർക്ക് തോന്നും നിങ്ങൾ സ്വയം പ്രമോട്ട് ചെയ്യുന്നു എന്ന്.

മേർകുറി രണ്ടാം ഭാവത്തിൽ നിന്ന് മൂന്നാം ഭാവത്തിലേക്ക് പോകുന്ന സമയം അവിടേക്ക് വീനസ് എത്തും. അപ്പോൾ സൂര്യനും അവിടെ ഉണ്ടാകും. രണ്ടാം ഭാവം ധനം, വസ്തു വകകൾ എന്നിവ. പണം വാരി എറിയാനുള്ള അവസരങ്ങൾ മുന്നിൽ നില്ക്കുന്നു. വീനസ് എന്ന് വച്ചാൽ എക്‌സ്ട്രാ വഗൻ്‌സ് ആണ്. വികാരങ്ങൾ ആയാലും, ധനം ആയാലും വെറുതെ ചെലവാക്കാൻ തോന്നാം. സൂര്യൻ ആണെങ്കിലോ വെറുതെ വീനസിനെ ഈ അധിക ചെലവിനു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യും. ധനസഹായം ലഭിക്കുകയും ആവാം. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സമ്പത്ത് എന്നിവയിൽ ശനിയും ചൊവ്വയും. പൂർവ്വികരെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിറയും. വസ്തു വില്പന വാങ്ങൽ എന്നിവ തടസപ്പെട്ടെക്കാം. അതിനാൽ മനസ്സിൽ ദേഷ്യവും വാശിയും നിറയും. കുടുംബത്തിലെ ആൾക്കാരുമായി ഒത്തു ചേർന്ന് പോകാൻ ബുദ്ധിമുട്ടായി തോന്നും. ക്ഷമ പരീക്ഷിക്കപ്പെടും. പൊട്ടിത്തെറികൾ ഉണ്ടാകാം. പക്ഷെ രണ്ടാമത്തെ ആഴ്ച ചൊവ്വ ഈ ഭാവത്തിൽ നിന്ന് അഞ്ചിലേക്ക് മാറുമ്പോൾ പ്രശ്‌നങ്ങൾ ഒതുങ്ങിയത് പോലെ തോന്നാം.

അഞ്ചാം ഭാവം അതായത്, റൊമാൻസ്, കുട്ടികൾ, ക്രിയേറ്റിവിടി, എന്നിവയിലേക്ക് ചൊവ്വ എത്തുമ്പോൾ, വെറുതെ സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കും. മോഹങ്ങൾ, ആഗ്രഹങ്ങൾ. ഞാൻ ഒരു കൊച്ചു കുഞ്ഞായി മാറുകയാണോ എന്ന തോന്നൽ മനസ്സിൽ ജനിക്കും. അങ്ങനെ തോന്നാൻ പാകത്തിനുള്ള പ്രവർത്തികൾ ചെയ്യും. ഓപ്പോസിറ്റ് ജെന്ററിലെ വ്യക്തികൾ, താങ്കളുടെ പരാക്രമത്തിൽ അകർഷിതരാകും. ആറാം ഭാവത്തിലെ പ്ലുട്ടോ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ള അവസരം തരും. ആരോഗ്യം മെച്ചപ്പെടുത്തും. സഹപ്രവത്തകരുടെ മേല്‌ക്കോയ്മ അനുവദിക്കില്ല.

എട്ടാം ഭാവത്തിലെ നെപ്ട്യൂൻ അസത്യങ്ങളുടെ ഒരു കോട്ട തന്നെ നിങ്ങളുടെ മുന്നിലൊരുക്കും. അത് കൊണ്ട് തന്നെ ചില സത്യങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിവാകും. അപ്പോൾ കൂടുതൽ അത്മീയൻ ആയതു പോലെ തോന്നാം. ആരെ വേണം ആരെ വേണ്ട എന്ന തീരുമാനം എടുക്കാൻ സമയമായതായി തോന്നും. അല്ലെങ്കിൽ അങ്ങനത്തെ സാഹചര്യങ്ങൾ ഉണ്ടാകും. ഈ അവസ്ഥ എട്ടാം ഭാവത്തിൽ ആയതു കൊണ്ട് ധനത്തിന്റെ കാര്യത്തിൽ ആയിരിക്കാം വെളിപാടുകൾ ഉണ്ടാകുന്നത്. വിഷമിക്കേണ്ട നിങ്ങളെ സഹായിക്കാനായി മാസ അവസാനം മൂന്നാം ഭാവത്തിൽ ഗ്രഹങ്ങൾ ക്യു നില്ക്കുന്നു. സൂര്യൻ, മെർക്കുറി, വീനസ്, മാത്രമല്ല ന്യു മൂനും. മൂന്നാം ഭാവം ആശയവിനിമയങ്ങളുടെ ഭാവമാകയാൽ അതിന്റെ ഭാഗമായി എന്തും ചെയ്യാൻ തയ്യാറാകും. അങ്ങനെ വർദ്ധിച്ച സംസാരം കൊണ്ടും, അതോടൊപ്പം ജോലിയിൽ മുഴുകിക്കൊണ്ടും ഈ മാസം ലിയോസ് മുന്നോട്ട് കൊണ്ട് പോകും. ഉറപ്പിച്ചോളൂ.

വിർഗൊ 24 ഓഗസ്റ്റ് - 22 സെപ്റ്റംബർ

ഒന്നാം ഭാവത്തിൽ സൂര്യൻ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒന്നാം ഭാവം ലുക്‌സ്, വീക്ഷണ കോൺ, ചിന്താഗതികൾ, വ്യക്തിത്വം ഇവയിൽ പുതിയ തുടക്കങ്ങൾ ആവാമെന്ന് കരുതും. ജന്മദിനം ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാര്യങ്ങൾ ധൈര്യ സമേതം ചെയ്യും. പുതിയ അവസരങ്ങൾ കയ്യിൽ വരും. ആദ്യത്തെ ആഴ്ച തന്നെ വീനസ് സൂര്യനോടൊപ്പം ഒന്നാം ഭാവത്തിലേക്ക് എത്തും. ലുക്‌സ് മെച്ചപ്പെടുത്താൻ ശ്രമിക്കും. മൃദുലമായി ആളുകളോട് സംസാരിക്കും. കൂടുതൽ ആളുകളുമായി ഇടപെടും. പരിപാടികൾ.

അപ്പോൾ മേർകുറി ധനം, വസ്തു വകകൾ എന്നിവയുടെ ഭാവമായ രണ്ടിൽ നില്ക്കും. ധനം ഉപയോഗിച്ചുള്ള ക്രയ വിക്രയങ്ങൾ നടക്കാം. വാങ്ങൽ വില്ക്കിൽ, ഇലക്ട്രോനിക് വസ്തുക്കൾ വാങ്ങാം. അല്ലെങ്കിൽ വില്ക്കൽ വാങ്ങൽ എന്നിവയിലേക്കുള്ള നീക്കം നടത്താം. മൂന്നാം ഭാവത്തിൽ ചൊവ്വയും ശനിയും. ചെറു യാത്രകൾ, സഹോദരങ്ങൾ, ചെറിയ കോഴ്‌സുകൾ, ആശയവിനിമയങ്ങൾ എന്നിവയുടെ ഭാവമാണ് ഇത്. ആദ്യത്തെ കുറെ ദിവസങ്ങൾക്ക് ശേഷം ചൊവ്വ നാലാം ഭാവത്തിലേക്ക് പോകും. ചില പുതിയ കാര്യങ്ങൾ പഠിക്കും. നാലാം ഭാവത്തിലെ വിഷയങ്ങളിൽ അതായത് കുടുംബം, വീട്, പൂർവ്വിക സ്വത്ത്, പൂർവ്വികർ എന്ന മേഖലകളിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. വീടിനുള്ളിൽ തിരക്ക് കൂട്ടും. മനസ് മുഷിയും. വീട് മോടി കൂറ്റൻ ആഗ്രഹിക്കും.

അഞ്ചാം ഭാവം, റൊമാൻസ്, കുട്ടികൾ, ക്രിയേടിവിടി, ഒഴിവു സമയം, എന്നിവയിൽ പ്ലുട്ടോ. ക്രിയേടിവ് ആയ കാര്യങ്ങളിൽ കൂടുതൽ ശക്തി പ്രദർശിപ്പിക്കും. അത് എന്തും ആകാം. വീനസ് ഒന്നാം ഭാവത്തിൽ നിന്ന് പ്ലുടോയെ നോക്കുകയും ചെയ്യുന്നു. വീനസ് പ്ലാനെറ്റ് ഓഫ് ലവ് ആണല്ലോ അപ്പോൾ ആ മേഖലയിൽ ശക്തി പ്രദർശിപ്പിക്കും. കുറെ നാളായി വിര്‌ഗോസിന്റെ ജീവിതത്തിലേക്ക് ഗ്രഹങ്ങളുടെ നിർദ്ദേശപ്രകാരം നോക്കുമ്പോൾ കൂടുതലായും ഈ പ്രേമഭാവമാണ് കാണുന്നത്. അത് കാരണം എല്ലാ വിർഗോസിന്റെയും മേൽ ഞാൻ സംശയ ഭാവത്തോടെ നോക്കുന്നു. അവരുടെ നോട്ടം എങ്ങോട്ടാനെന്നും ആ നോട്ടത്തിന്റെ മറുവശത് ഇതു വ്യക്തിയാണെന്നും അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഏഴാം ഭാവത്തിൽ, നേപ്ട്യുൻ അതായത് ബന്ധങ്ങൾ, വിവാഹം, യൂണിയൻ, കോണ്ട്രാക് ഈ ഭാവത്തിൽ മിഥ്യകൾ മാത്രം വിതറുന്ന ഒരു ഗ്രഹം. ഈ ഭാവങ്ങളിലെ മേഖലകളിൽ ചതി നേരിടാതെ നോക്കുക. അതിന്റെ ആഴം നിങ്ങൾ എത്ര മാത്രം വിശ്വാസം ഈ മേഖലകളിൽ നിങ്ങളുമായി ബന്ധത്തിൽ വരുന്ന വ്യക്തികള്ക്ക് കൊടുക്കുന്നു അതിന്റെ ആഴം എത്ര എന്നതിനെ ആശ്രയിച്ചിരിക്കും. ഈ ഭാവവും യിൻ ബന്ധപ്പെട്ട ആളുകളിൽ ഒരു പ്രത്യേക അനാലിസിസ് തന്നെ നടത്തേണ്ടി വരും. ആ തിരിച്ചറിവുകൾ നിങ്ങളെ ചിന്തയിൽ ആഴ്‌ത്തിയേക്കാം.
ഈ ചിന്തകളിൽ നിന്ന് നിങ്ങളെ മോചിതരാക്കാൻ എന്ന വണ്ണം രണ്ടാം ഭാവത്തിൽ, അതെ രണ്ടാം ഭാവത്തിൽ, ധനം, വസ്തുവകകൾ എന്ന ഭാവത്തിൽ നിങ്ങളെ സഹായിക്കുവാൻ വേണ്ടി മാത്രം ഗ്രഹങ്ങൾ ഒന്നിച്ചു നില്ക്കും. സൂര്യൻ, മേർകുറി, വീനസ്, പിന്നെ ന്യു മൂൺ. പുതിയ ജോലി, അല്ലെങ്കിൽ ധനം വരാനുള്ള പുതിയ വഴികൾ തുറക്കപ്പെടും. പുതിയ അറ്റ്‌മോസ്ഫിയർ. നല്ല നല്ല തുടക്കങ്ങൾ, ശുഭ സൂചനകൾ, സന്തോഷം തരുന്ന മാസം. പിന്നെ വേറൊന്നും ആലോചിക്കേണ്ട. കാരണം എട്ടാം ഭാവം വിപ്ലവ വീരനായ യുറാനസ് നില്ക്കു്ന്നു. ഒരു വിപ്ലവ വീരനെ പോലെ മുന്നോട്ട് നീങ്ങും.

ലിബ്ര സെപ്റ്റംബർ 23 ഒക്ടോബർ 22

ഒന്നാം ഭാവത്തിൽ ആശയവിനിമയങ്ങളുടെ ഗ്രഹമായ മെർകുറി, ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, ചിന്താഗതികൾ എന്നിവയുടെ ഭാവത്തിൽ നില്ക്കുന്നു. ബുദ്ധിപരമായ തലത്തിലേക്ക് നിങ്ങളെ ഈ ഗ്രഹം ഉയർത്തും. ആഴമേറിയ വായന, തീവ്രമായ ചിന്തകൾ, മറ്റുള്ളവരോട് ആ ചിന്താ ശകലങ്ങൾ പങ്കു വെക്കൽ എന്നിവ വളരെ വിശാലമായി നടക്കും. നിങ്ങളുടെ ജീവിതത്തിനോട് തൊട്ടടുത് നില്ക്കുന്ന വ്യക്തികളെ കൂടുതൽ ആശ്രയിക്കുകയും പതിവിൽ കൂടുതലായി അവരോടു സംസാരിക്കുകയും ചെയ്യും. മേർകുറി എന്നാൽ ആശയവിനിമയങ്ങളുടെ ഗ്രഹമാണ്. അപ്പോൾ ഈ മാസം മൊത്തം കമ്യൂണിക്കേഷൻസ് ഒരു പ്രധാന പങ്കു വഹിക്കും. അതിൽ നിന്ന് പല ആശയങ്ങളും ലഭിച്ചു ബുദ്ധിമാൻ എന്നാ പേര് കേൾപ്പിക്കും. ആശയവിനിമയങ്ങളുമായി ബന്ധപ്പെട്ട എന്ത് പ്രവർത്തിയും വിജയകരമായി നടത്തും. എഴുത്ത്, പ്രസംഗം, എന്നിവ വഴി മറ്റുള്ളവരെ ആകർഷിക്കും. അപ്പോൾ കൂടുതൽ ബുദ്ധിയോടെ സന്ദർഭങ്ങളെ നേരിടും. ധനം, വസ്തു വകകൾ എന്നിവയുടെ ഭാവത്തിൽ ശനിയും ചൊവ്വയും രണ്ടാം ഭാവം മൊത്തം ധനം, മൂല്യം, എന്നിവ സൂചിപ്പിക്കുന്ന കാര്യങ്ങൾ ആണ്. ആ ഭാവത്തിലെ കാര്യങ്ങളിൽ കഠിനമായി വാശിയോടെ അധ്വനിക്കും. അപ്പോൾ മനസ്സിൽ എങ്ങനെ എങ്കിലും എന്റെ വില കൂട്ടുക എന്ന ചിന്ത മാത്രമേ കാണൂ. ചിലപ്പോൾ ഈ പ്രോസസ് മനം മടുപ്പിച്ചേക്കാം. എന്നാലും ക്ഷമ നശിക്കാൻ പാടില്ല. ഈ അവസ്ഥ നവംബർ വരെയേ കാണൂ. ശനി വളരെ സ്ലോ മൂവിങ് ഗ്രഹം ആയത് കൊണ്ട് ഇതു ഭാവത്തിൽ നിന്നാലും ആ ഭാവത്തിലെ കാര്യങ്ങളെ നന്നായി പഠിപ്പിച്ചേ മുന്നോട്ട് നയികൂ. പക്ഷെ എന്ത് ചെയ്യാം ആ ഭാവത്തിൽ തന്നെ ചൊവ്വ നില്ക്കുകയും അക്ഷമയാൽ മനസ് വിങ്ങുകയും ചെയ്യുന്നു. വിഷമിക്കേണ്ട രണ്ടാമത്തെ ആഴ്ച തന്നെ ചൊവ്വ ഈ ഭാവം വിട്ടു മൂന്നാം ഭാവത്തിലേക്ക് പോകുമ്പോൾ ആശ്വാസം ലഭിക്കും. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രം. ജീവിതം നമ്മെ പഠിപ്പിക്കുക ആണെന്ന് മാത്രം കരുതുക. ഈ ഭാവത്തിലെ വിഷയങ്ങളെ കൂടുതൽ പഠിക്കാനും, ആ കാര്യങ്ങളെ രൂപപ്പെടുത്തി എടുക്കാനും ശ്രമിക്കുക.

ശനിയോടും ചോവ്വയോടും ഒപ്പം നാലാം ഭാവത്തിൽ നില്ക്കുന്ന പ്ലുട്ടോയെ കൂട്ടി വായിക്കുക. നാലാം ഭാവത്തെ ഇമം കൊയ്‌ലി( ഐ സി ) എന്ന് അസ്‌ട്രോലോജിയിൽ വിശേഷിപ്പിക്കുന്നു. അത് അസ്‌ട്രോലോജിക്കൽ ചാർട്ടിന്റെ ഏറ്റവും താഴെ നില്ക്കുന്നു. അതിനു നേരെ എതിരെ പത്താം ഭാവമാണ് അതിനെ മിഡ് ഹെവൻ( എം സി ) എന്നോ മീഡിയം കൊയ്‌ലി എന്നോ പറയുന്നു. ഈ രണ്ടു ഭാവങ്ങളും വളരെ കണക്ടഡ് ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ കാരണം നാലാം ഭാവം കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്നിവ നിങ്ങളുടെ സ്വഭാവത്തെ രൂപപ്പെടുത്താൻ വളരെ സഹായിക്കുന്നു, ആ ആത്മവിശ്വാസം കൊണ്ട് നിങ്ങൾ പത്താം ഭാവത്തെ നേരിടുന്നു. പത്താം ഭാവം സമൂഹത്തിലെ വില, ജോലി എന്നിവ ആണല്ലോ. ഈ തണുത്ത ഗ്രഹം നാലാം ഭാവത്തിൽ നിന്ന് പത്താം ഭാവത്തെ എതിർത്തേക്കം. അപ്പോൾ ജോലിയിലും , കുടുംബത്തിനുള്ളിലും രസകരമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം. അതൊന്നു ശ്രദ്ധിക്കുക. കൂടുതൽ ശ്രദ്ധ ഈ ഭാവങ്ങളിൽ കൊടുക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ബോസിനോട് പ്രത്യേകിച്ച് വിനീതരായി ഇതിനു ആക്കം കൂട്ടുവാൻ എന്ന പോലെ ആറാം ഭാവത്തിൽ നുണയനായ നേപ്ട്യുൻ നില്ക്കുന്നു. എന്താണ് ആറാം ഭാവം ആരോഗ്യം, സഹപ്രവർത്തകർ, ശത്രുത ഭാവങ്ങൾ, ദിവസേന ഉള്ള ജീവിതം സഹപ്രവർത്തകർ എന്നിവ. ഈ ഭാവത്തിലെ കാര്യങ്ങൾ. അപ്പോൾ സഹപ്രവർത്തകരെയും ശ്രദ്ധിക്കുക. അവർ തരുന്ന അറിവ് അതെ പോലെ ഉൾക്കൊള്ളേണ്ട ആവശ്യം ഉണ്ടോ എന്ന് ആലോചിക്കുക അവരിൽ മിക്കാരും കൂടുതൽ നെഗറ്റീവ് ആയി മാറിയത് പോലെ തോന്നാം. ഒൻപതാം തീയതി ഈ ഭാവത്തിൽ ഈ ഗ്രഹത്തോടൊപ്പം ഫുൾ മൂൺ വരുമ്പോൾ മനസ് കൂടുതൽ ആശങ്കപ്പെടാം. നാം ഇപ്പോൾ ആ വക കാര്യങ്ങൾ എല്ലാം അറിഞ്ഞല്ലോ. ഇനി ഇപ്പോൾ ആ വിഷയങ്ങളെ എല്ലാം ബുദ്ധിപരമായി നേരിടുക. ദാട്‌സ് ഓൾ. ഈ പ്രശ്‌നങ്ങളെ നേരിടുവാൻ തക്ക ശക്തി ഒന്നാം ഭാവത്തിൽ നിന്ന് ലഭിക്കുന്നതാണ്.
എട്ടാം ഭാവത്തിലെ യുറാനസ് സെക്‌സ്, സെക്ഷ്വാലിടി , ലോണുകൾ, നിക്ഷേപങ്ങൾ എന്നിവയുടെ വിഷയത്തിൽ ഒരു റിബൽ മനോഭാവം ഉണ്ടാക്കും.
 
പിന്നെ പതിനൊന്നാം ഭാവത്തിൽ അടുത്ത വർഷം ഇതേ സമയം വരെ വ്യാഴം ഭരിക്കുകയല്ലേ? സഹപ്രവർത്തകർ, അവരോടു കൂടി ഉള്ള പ്രോജക്ടുകൾ, കൂട്ടായ്മകൾ, ഇൻകമിങ് ഗെയിൻസ്, അതായത് വരുമാനം എന്ന ഭാവം വളരെ ആക്ടീവും പോസിറ്റീവും ആയിരിക്കും. ആ ഭാവത്തെ നല്ല കാര്യങ്ങൾ നിങ്ങളുടെ മനസ് കുളിർപ്പിക്കും. ഉറപ്പ്. ജുപിറ്റർ ഗ്രെയ്ടർ ബെനെഫിക് ആണ് അതായത് ഏറ്റവും കൂടുതൽ ശുഭ കാര്യങ്ങൾ താരുന്ന ഗ്രഹം. അതിന്റെ ബലത്തിലും, മുകളിൽ ഇരിക്കുന്നവന്റെ തണലിലും നിന്ന് കൊണ്ട് ശനിയോടും ചോവ്വയോടും, പ്ലുേട്ടായോടും, നുണയനായ നേപ്ട്യുനിനോടും നമുക്ക് യുദ്ധം ചെയ്യാം. അവസാനം വിജയം നമ്മുടെ ഒപ്പം തന്നെ . ഷുവർ.
 
സ്‌കോർപിയോ ഒക്ടോബർ 23 നവംബർ 21
 
ഒന്നാം ഭാവത്തിൽ ശനിയും ചൊവ്വയും. ലുക്‌സ്, വീക്ഷണ കോൺ, ചിന്താഗതി, വിചാരധാര, മനോഭാവം, എന്നിവയിൽ തുല്യ ശക്തികൾ പിടിവലി നടത്തുന്നു. ആര് ജയിക്കും ആര് തോൽക്കും എന്നതാണ് ചോദ്യം. എല്ലാം പെട്ടെന്ന് പെട്ടെന്ന് ചെയ്തു തീർക്കാൻ ആഗ്രഹിക്കും പക്ഷെ കുറച്ച് ദിവസങ്ങൾക്ക് ശേഷമേ അത് നടക്കൂ. അപ്പോൾ ദേഷ്യഭാവം ഉണ്ടാകാം. രണ്ടാമത്തെ ആഴ്ച ചൊവ്വ രണ്ടാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ഒരു മനസിന് അയവ് വരും.
രണ്ടാം ഭാവം ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നിവയിൽ ചൊവ്വ. ധനം വരുന്നു അതെ പോലെ പോകുന്നു. അപ്പോൾ നിരാശൻ ആയേക്കാം. ഈ മാസം ഒന്നും വങ്ങേണ്ട പ്രത്യേകിച്ചും വിലയേറിയ വസ്തുക്കൾ. അധികമായി ധന ശോഷണം സംഭവിച്ചേക്കാം. മൂല്യ വര്ധനക്കായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവർ പ്രത്യേകിച്ചും ശ്രദ്ധിക്കുക. അവസാനം കരയേണ്ടി വന്നേക്കാം. പണം ഉണ്ടാക്കാൻ പുതിയ വഴികൾ നോക്കും.
അഞ്ചാം ഭാവം പ്രേമം, കുട്ടികൾ, ഒഴിവു സമയം, ക്രിയെറ്റിവിറ്റി എന്നിവയിൽ ജാലക്കാരനായ നേപ്ട്യുൻ, ഒപ്പം ഫുൾ മൂൺ. ഈ ഭാവത്തിൽ ഉണ്ടാകുന്ന തോന്നലുകൾ ശരിയാവണം എന്നില്ല. പ്രേമബന്ധങ്ങളിൽ സംശയങ്ങൾ ഉണ്ടാകും. അനുകമ്പ മൂത്ത് പ്രണയം ആയിതീരാം. കുട്ടികൾ നേർ വഴിക്കാണോ പോകുന്നത് എന്ന സംശയം തോന്നാം. അങ്ങനെ ഈ മാസം അഞ്ചാം ഭാവത്തിലെ കാര്യങ്ങൾ മൊത്തം സംശയത്തിന്റെ നിഴലിൽ ആയി മാറാം. അവ പലപ്പോഴും മിഥ്യ മാത്രമായി തീർന്നേക്കാം. കൂടുതൽ ക്രിയെറ്റീവ് ആയ കാര്യങ്ങളിൽ സമയം ചെലവാക്കും. പുതിയ ആലോചനയിൽ അവനവനെ തന്നെ നോക്കും.
പത്താം ഭാവത്തിൽ ആദ്യത്തെ ആഴ്ച വ്യാഴം, വീനസ് എന്നിവ. രണ്ടാമത്തെ ആഴ്ച വീനസ് ഈ ഭാവം ഉപേക്ഷിച്ച് പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. പത്താം ഭാവം ജോലി, സമൂഹത്തിലെ വില. ജോലിയിൽ നല്ല കാര്യങ്ങൾ കാത്തിരിക്കുന്നു. സഹായ സ്ഥാനത്ത് വ്യക്തികൾ വരും. ഉപദേശങ്ങൾ ലഭിക്കും. അറിയാമല്ലോ വീനസ് വ്യാഴം ശുഭ ഗ്രഹങ്ങൾ ആണ് ജോലിയിൽ മുന്നോട്ട് നീങ്ങാൻ നല്ല സമയം. മാറ്റങ്ങൾക്ക് അനുകൂല സമയം. സമൂഹത്തിൽ മാന്യനായി പെരുമാറുകയും, മൂല്യം വർദ്ധിക്കുകയും ചെയ്യും. പുതിയ ജോലിയിലേക്കുള്ള ചുവടു വെയ്‌പ്പുകളും ആകാം.
പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ അടുത്തേക്ക് ആദ്യത്തെ ആഴ്ച തന്നെ വീനസ് എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, പ്രോജക്ടുകൾ, അഭിലാഷങ്ങൾ ഇൻകമിങ് ഗെയിൻസ്, ലാഭങ്ങൾ എന്നിവയിൽ ശുക്രൻ കൂടുതൽ അവസരങ്ങൾ തരുന്നു. കൂട്ടുകാരിൽ, ഓപ്പോസിറ്റ് ജെന്‌ടെറിൽ പെട്ട ആളുകളിലേക്ക് കൂടുതൽ ശ്രദ്ധിക്കും. കൂട്ടമായി കാര്യങ്ങൾ പഠിക്കും. പുതിയ ആളുകൾ സഹായിക്കും.
പന്ത്രണ്ടാം ഭാവം, ശത്രുക്കൾ, രഹസ്യ മോഹങ്ങൾ, രഹസ്യ പ്രവർത്തികൾ, ബെഡ് പ്ലെഷേസ്, എന്നിവയിൽ യുഗങ്ങളായി സംസാരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹം. മെർകുറി. അതൊരു മോക്ഷ ഭാവത്തിൽ നിൽക്കുന്നു. അനാവശ്യ ഭാവനകൾ പാറിപ്പറക്കും. ഭാവനകൾ ശരിയാണോ എന്ന് ഇന്റർനെറ്റിൽ പരിശോധിക്കും. പാസ് വേർഡുകൾ ഇട്ടു ആ ഭാവനകളെ മനസ്സിൽ പൂട്ടും. ആരോടും പറയില്ല. ഭൂതകാലം സന്ദർശിക്കാൻ എത്തും മറ്റുള്ളവരെ രഹസ്യമായി കേൾക്കും. വളരെ രഹസ്യ ഭാവത്തിൽ കഴിയാൻ ആഗ്രഹിക്കും. സ്വപ്നങ്ങൾ സന്ദേശം കൈമാറും. ഈ ഭാവത്തിൽ മാസ അവസാനം ഗ്രഹങ്ങളുടെ തിക്കും തിരക്കും വർധിക്കും. സൂര്യൻ, മെർകുറി, വീനസ്, പിന്നെ ന്യു മൂൺ. ആ അവസ്ഥയിൽ രഹസ്യ ജോലികൾ ഭയങ്കരമായി ചെയ്യും. ആർക്കും പിടി കൊടുക്കില്ല. ആത്മാവിന്റെ സംസാരത്തിന് ചെവി കൊടുക്കും.
ഈ മാസം ജോലി സ്ഥലത്തെ സന്തോഷങ്ങളിൽ നിന്ന് നിങ്ങൾ മുന്നോട്ട് പോകും. രണ്ടാം ഭാവത്തിലെ ചൊവ്വ വെറുതെ ശക്തി തരുമെങ്കിലും സൂക്ഷിച്ചു മതി എന്നാ മുന്നറിയിപ്പാണ് അത് തരുന്നത്.
 
സജിട്ടറിയാസ് നവംബർ 22 ഡിസംബർ 21
 
രണ്ടാം ഭാവത്തിൽ നിൽക്കുന്ന പ്ലുട്ടോയിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ പ്ലുട്ടോ നിൽക്കുമ്പോൾ അല്പം മന്ദത അനുഭവപ്പെടാം. നാലാം ഭാവത്തിൽ കടലിന്റെ ദേവനായ നേപ്ട്യുൻ. ഉള്ളിൽ എന്താണെന്ന്! നമുക്ക് പിടി തരാത്ത ഗ്രഹം. വീട്ടുകാരോടുള്ള ബന്ധത്തിൽ ഒരു സംശയം. അവരോടുള്ള പെരുമാറ്റത്തിൽ എന്തോ വൈകല്യം. വിൽക്കൽ, വാങ്ങൽ എന്നിവയ്ക്ക് നല്ല സമയം തീരെ അല്ല. വീടിനുള്ളിൽ പരത്തി നടക്കും. പക്ഷെ വീടിനു വെളിയിലോ വളരെ ആത്മവിശ്വാസം. ഈ ഭാവത്തിൽ ഫുൾ മൂൺ വരുമ്പോൾ കൂടുതൽ സംശയം. നാം കൂടുതൽ പക്വത പ്രാപിക്കെണ്ടത്തിന്റെ ആവശ്യകത കാണിക്കുന്നു.
ഒൻപതാം ഭാവത്തിൽ വ്യാഴം കൂടെ വീനസ്. വീനസ് ഈ ആഴ്ച തന്നെ വ്യാഴത്തെ ഉപേക്ഷിച്ച് പത്താം ഭാവത്തിലേക്ക് നീങ്ങും. ഒൻപതാം ഭാവം ആത്മീയമായ പഠനങ്ങൾ, വിദേശ ബന്ധം, ഉയർന്ന പഠനം, ദൂരയാത്രകൾ എന്നിവ സൂചിപ്പിക്കുന്നു. അപ്പോൾ എന്തെങ്കിലും പഠനം, അത് സംബന്ധിച്ച യാത്രകൾ നടക്കാം. വിദേശ ബന്ധം നടക്കാം. ലാഭകരമായ കാര്യങ്ങൾ ഉണ്ടാകാം.
പത്താം ഭാവത്തിലേക്ക് വീനസ് നീങ്ങുമ്പോൾ ജോലി, സമൂഹത്തിലെ വില, ജോലിയിലെ വിധി എന്നിവയിൽ വീനസും സൂര്യനും. ജോലി പ്രധാന പങ്കു വഹിക്കും. വ്യക്തികൾ സഹായിക്കും. ആ ഭാവത്തിൽ ശുഭ കാര്യങ്ങൾ, ജോലി മാറ്റം. ജോലിയുടെ സ്റ്റൈൽ മാറി വരും.
പതിനൊന്നാം ഭാവത്തിൽ മെർകുറി നിൽക്കുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ആഗ്രഹങ്ങൾ, മോഹങ്ങൾ, ഇൻകമിങ് ഗെയിൻസ് എന്നിവയിൽ ശുഭ കാര്യങ്ങൾ സംഭവിക്കാം. ഈ ഭാവത്തിൽ എല്ലാ കാര്യങ്ങളും നേരായ രീതിയിൽ പോകുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങും. മറ്റുള്ളവരോട് കാര്യങ്ങൾ ചർച്ച ചെയ്യും. നിങ്ങളുടെ ആഗ്രഹങ്ങൾ അറിയവുന്നവരുമായി ചർച്ച ചെയ്താൽ പല ആശയങ്ങളും ലഭിക്കന്നതാണ്. കാരണം മെർകുറി ആശയവിനിമയങ്ങളെ സൂചിപ്പിക്കുന്നു. സ്വന്തം കഴിവിനെ ആശ്രയിക്കാതെ കൂടുതൽ അനുഭവസ്ഥരോട് ചർച്ച ചെയ്യണം.
പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും ശനിയും. രഹസ്യ മോഹങ്ങൾ, ശത്രുക്കൾ, ഒളിപ്പിച്ചു വച്ചിരിക്കുന്ന ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവയിൽ തുല്യ ശക്തികളുടെ വടം വലി നടക്കുന്നു. ഭൂതകാലം മനസ്സിൽ വിരിഞ്ഞു നിൽക്കും. അതിലേക്ക് ഉറ്റു നോക്കും. നെടുവീർപ്പുകൾ ഉയരും. അത്മീയനെ പോലെ പെരുമാറും. പ്രാർത്ഥന, ജപം, വിശുദ്ധ പുസ്തകങ്ങൾ വായിക്കും. അതിൽ നിന്ന് ആശയങ്ങൾ ഉൾക്കൊള്ളും. ധ്യാന നിരതനാകും. വാരഫലം പിന്നെയും വായിക്കും. മനസ് മടുപ്പിക്കുന്ന ചിലർ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തി നോക്കും. ഇവർ കുറ നാൾ ആയി നിങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്നതായി കാണാൻ കഴിയുന്നു. ഇവരുടെ മേൽ കൂടുതൽ ഊർജ്ജം ചെലവാക്കതിരിക്കുകയാവും നിങ്ങൾക്ക് നല്ലത്. ഇത് ചിലരുടെ ഫേവറെറ്റ് ടൈം പാസ് ആണ്. ഇവർ ഇങ്ങനെ അൽപ നാളുകൾക്ക് ശേഷം നിങ്ങൾ മൈൻഡ് ചെയ്യുന്നില്ല എന്ന് കാണുമ്പോൾ ഈ ശ്രമം ഉപേക്ഷിച്ച് പോകും. അത് വരെ ഇവരെ കാണുമ്പോഴേ ഉറക്കം നടിക്കുക. പന്ത്രണ്ടാം ഭാവത്തിലെ ശനിയെ ഉപേക്ഷിച്ച് ചൊവ്വ ഒന്നാം ഭാവത്തിലേക്ക് രണ്ടാമത്തെ ആഴ്ച കുതിക്കും. അപ്പോൾ സൗന്ദര്യം വർ്ദ്ധിപ്പിക്കാൻ തോന്നും. ലുക്‌സ്, വ്യക്തിത്വം, മനോഭാവം എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വ. മാറ്റങ്ങൾക്ക് ഉള്ള സമയം. വ്യക്തിത്വം കുതിക്കാൻ പ്രേരിപ്പിക്കും. ദേഷ്യം വരും.
 
പതിനൊന്നാം ഭാവം ഗ്രഹങ്ങളുടെ സാന്നിധ്യം കൊണ്ട് വീർപ്പുമുട്ടുന്ന കാഴ്ച ഈ മാസം അവസാനം കാണാം. സൂര്യൻ, മെർകുറി, വീനസ്, പിന്നെ ന്യു മൂൺ. ഈ ഭാവത്തിൽ കൂടുതൽ ശ്രദ്ധിക്കുക. എന്റെ മനസ് പറയുന്നു നിങ്ങളിൽ പലരും പുതിയ ജോലികളിലേക്ക് നീങ്ങും, അല്ലെങ്കിൽ അതിനെ കുറിച്ച് ആലോചിക്കും. സ്വപ്നം കാണും. ആ കാര്യത്തിൽ ഉപദേശം എടുക്കും. വെറുതെ ശല്യപ്പെടുത്താൻ വരുന്ന ആൾക്കാരെ ഒതുക്കും. കൂടുതൽ പ്ലാനിങ്ങോടെ നീങ്ങുക. പിന്നെ സാജിസ് പുരുഷന്മാരും സ്ത്രീകളും ആരെയെങ്കിലുമൊക്കെ എയ്തു വീഴ്‌ത്താൻ നല്ല സാധ്യത ഉണ്ട്. ആ തിരക്കിൽ പതിനൊന്നാം ഭാവം മറന്നു പോകരുത്. അറിയാമല്ലോ പണം ഇല്ലാത്തവൻ പിണം.
 
കാപ്രികോൺ ഡിസംബർ 22 ജനുവരി 19
 
ഒന്നാം ഭാവത്തിൽ പ്ലുട്ടോ. ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ, മാഫിയ, അധോലോകം എന്നിവയെ നിയന്ത്രിക്കുന്ന പ്ലുട്ടോ ഒന്നാം ഭാവത്തിൽ വരുമ്പോൾ അതെ മനോഭാവം കാണിക്കും. നിർബന്ധ ബുദ്ധി, വാശി, എന്നി വികാരങ്ങളെ അടിച്ചമർത്തും. പക്ഷെ അതിലൂടെ നാം മറ്റുള്ളവരെ ഒരു കാന്തം പോലെ ആകർഷിച്ചെടുക്കും. പ്രത്യേകം നോട്ട് ചെയ്യുക. ഉള്ളിലുള്ള യഥാർത്ഥ വികാരം ഒരു കാരണവശാലും ആരും അറിയാൻ പോകുന്നില്ല. എസ് കാപ്രിസിനെ അങ്ങനെ തോല്പിക്കാൻ പറ്റില്ല. നെവർ. നാം ശാന്തരായി പക്ഷെ ചുറ്റുപാടുകളെ ഇഗ്‌നോർ ചെയ്യുകയില്ല. എല്ലായിടത്തും നമ്മുടെ നോട്ടം എത്തുകയും ചെയ്യും.
 
മൂന്നാം ഭാവത്തിൽ അതായത് ചെറു യാത്രകൾ, സഹോദരങ്ങൾ, ഷോർട്ട് ടേം കോഴ്‌സുകൾ എന്നിവയിൽ പ്ലുട്ടോ ആൾക്കാർ നിങ്ങളെ കൂടുതൽ ശ്രദ്ധിക്കാൻ ആഗ്രഹിക്കും. സംസാരത്തിലെ വ്യത്യസ്തത മൂലം കൂടുതൽ ആൾക്കാരുടെ ശ്രദ്ധ നേടും. കേൾക്കുന്നവർ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ പ്രതികരിക്കുമോ? ഈ ഭാവം അയൽക്കരുടെത് കൂടിയാണ്, അടുത്ത ചുറ്റുപാടുകളിൽ ഉള്ളവർ അവർ എങ്ങനെ നിങ്ങളെ നോക്കുന്നു, നിങ്ങളിൽ അതൃപ്തരാണോ എന്ന് തിരിച്ചറിയാൻ കഴിയും. അപ്പോൾ എന്തെക്കെയോ വേണ്ടാത്ത കാര്യങ്ങൾ കേൾക്കാൻ സാധ്യത. അത് കൊണ്ട് സൂക്ഷിച്ചു നീങ്ങാം. നാം വിശ്വാസമർപ്പിച്ചിരുന്ന വ്യക്തികൾ ചിലപ്പോൾ അവരുടെ തനിനിറം കാട്ടിയേക്കാം. അപ്പോൾ നമ്മുടെ അടുത്തുള്ള ആൾക്കാരുമായുള്ള ബന്ധം വിശകലനം ചെയ്യാൻ സമയമായിരിക്കുന്നു എന്ന് പ്രപഞ്ചം നമുക്ക് മുന്നറിയിപ്പ് തരുന്നു. കാരണം നേപ്ട്യുൻ ഏതു ഭാവത്തിൽ നിന്നാലും നമ്മുടെ കണ്ണുകളുടെയും മനസിന്റെയും മുന്നിൽ ഭ്രമിപ്പിക്കുന്ന കാഴ്ചകൾ തരും. കടലിന്റെ ദേവനായ ഈ ഗ്രഹം ഉള്ളിലോളിപ്പിച്ചു വെക്കുന്ന കാര്യങ്ങളാകട്ടെ തിരകളുടെ മുകളിലേക്ക് ഉയർത്തുകയുമില്ല. എട്ടാം ഭാവത്തിൽ മാസത്തിന്റെ തുടക്കത്തിൽ വീനസ്, വ്യാഴം എന്നിവ നിൽക്കുന്നു. വീനസ് ഉടനെ തന്നെ എട്ടാം ഭാവം ഉപേക്ഷിച്ച് ഒന്പതിലേക്ക് യാത്ര തിരിക്കും. സെക്‌സ്, സെക്ഷ്വാലിറ്റി, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ എന്നാ സെക്ടറിൽ ഈ രണ്ടു ഗ്രഹങ്ങളും നിൽക്കുന്നു. മറ്റുള്ളവരുടെ ധനം നിങ്ങളിലേക്ക് എത്താം. ഇതായിരിക്കും അടുത്ത വർഷം ഏതാണ്ട് ഇതേ സമയം വരെ കൂടുതൽ സംഭവിക്കുക. ലോണുകൾ എടുക്കുന്നവർ ആവശ്യത്തിൽ കൂടുതൽ ലോണുകൾ എടുക്കരുത് ലോൺ വേണോ എന്ന് തന്നെ ചിന്തിക്കാവുന്നതാണ്. ആദ്യം പറഞ്ഞ രണ്ടു സെക്ടറുകളിൽ നിന്ന് അധികം പ്രതീക്ഷ വേണ്ട.
 
ഒൻപതാം ഭാവത്തിലേക്ക് വീനസ് പോകുന്നത് ആത്മീയമായ പഠനം, വിദേശ ബന്ധം, ദൂരയാത്രകൾ, മത പഠനം എന്നിവയുടെ സാദ്ധ്യതകൾ വർധിപ്പിക്കാൻ വേണ്ടിയാണ്. ആ ഭാവത്തിൽ സൂര്യനും ഉണ്ട്. കൂടുതൽ ആത്മീയമായ കാര്യങ്ങൾ പഠിക്കും, മനഃശാസ്ത്രം, ടാരോറ്റ് എന്നിവ പഠിക്കും. വിദേശത്ത നിന്ന് പ്രേമബന്ധം പ്രതീക്ഷിക്കാം. വിദേശ ബന്ധം ധനസ്ഥിതിയെ പരിപോഷിപ്പിക്കും. പത്താം ഭാവത്തിൽ ആശയവിനിമയങ്ങളുടെ ഗ്രഹമായ മെർകുറി. പത്താം ഭാവം, ജോലി, സമൂഹത്തിലെ വില, മാതാവ് എന്നീ കാര്യങ്ങളിൽ ഈ ശുഭ ഗ്രഹം നിൽക്കുന്നു. ജോലിയിൽ മഹത്തായ കാര്യങ്ങൾ സംഭവിക്കുന്നു എന്ന് ശുഭ സൂചന. ഈ സെക്ടറിൽ കൂടുതൽ ആശയ വിനിമയങ്ങൾ നടക്കാം. ഈ ഭാവത്തിൽ മാസാവസാനം ഗ്രഹങ്ങളുടെ ബാഹുല്യം നിമിത്തം ജോലി സ്ഥലത്ത് ആശാവഹമായ മാറ്റങ്ങൾ ഉടലെടുക്കും. മെർകുരിയോടൊപ്പം വീനസ്, സൂര്യൻ, ന്യുമൂൻ എന്നിവ നിൽക്കുമ്പോൾ നമ്മിൽ പലരും പുതിയ കാര്യങ്ങൾക്ക് തുടക്കമിടും. നമുക്ക് വിധിക്കപ്പെട്ട കാര്യങ്ങളിലേക്ക് നാം സഞ്ചാരം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
 
പതിനൊന്നാം ഭാവത്തിൽ ശനിയും ചൊവ്വയും നിൽക്കുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, അവരോടോത്തുള്ള പ്രോജക്ടുകൾ, മോഹങ്ങൾ, ലാഭങ്ങൾ എന്നാ ഭാവത്തിൽ ഒരു വടം വലി നടക്കുന്നു. തുല്യശക്തികൾ നിങ്ങളിലുള്ള നിയന്ത്രണം ഏറ്റെടുക്കാൻ പോരടിക്കുന്നു. സ്വപ്നങ്ങളും, മോഹങ്ങളും ലക്ഷ്യം കാണാൻ കഠിനാധ്വാനം വേണ്ടി വരും. നോ പെയിൻസ് നോ ഗെയിൻസ്. ജീവിക്കാൻ വേണ്ടി, ഒളി ക്യാമറ, സൂര്യൻ, ആട്, മാഞ്ചിയം , ഫ്‌ളാറ്റ്, എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ സാധിക്കില്ലല്ലോ. അങ്ങനെ നേടുന്ന ലാഭം ക്ഷണികവും അതിന്റെ അവസാനം കരച്ചിലും പല്ലുകടിയിലും അവസാനിക്കും. അപ്പോൾ ശരിക്കും അധ്വാനിക്കാം. അതിന്റെ അവസാനം സുന്ദര സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കവും, എല്ലാം നേരെ അയിട്ടുള്ള ജീവിതവും. ശനി അതാണ് സൂചിപ്പിക്കുന്നത് . എല്ലാം നേരെ മുന്നോട്ട് കൊണ്ട് പോകും. ഈ ശനിയെ മടുത്തിട്ടാണോ എന്നറിയില്ല ആദ്യ ആഴ്ച തന്നെ ചൊവ്വ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, പദ്ധതികൾ, ബെഡ് പ്ലഷർസ്, രഹസ്യ ശത്രുക്കൾ, എന്നിവയിൽ ചൊവ്വ. ഈ ഭാവത്തിലെ കാര്യങ്ങളിലും രഹസ്യ മോഹങ്ങളിലും മനസ് വിങ്ങാൻ സാധ്യത. മൗനമായിരിക്കുക. ആഗ്രഹങ്ങൾ നിയന്ത്രിക്കപ്പെടണം. മോഹങ്ങൾക്ക് ചങ്ങലകൾ ഉണ്ടായിരിക്കണം. ഒറ്റപെട്ട തോന്നൽ ഉണ്ടാവും. പ്രാർത്ഥന, ധ്യാനം, പാവപ്പെട്ടവരെ സഹായിക്കൽ എന്നിവയ്ക്ക് പറ്റിയ സമയം. ഭൂതകാലതേക്ക് നോക്കുകയും അവയെ അപഗ്രഥിക്കുകയും ചെയ്യും. ഭൂതകാലം സന്ദർശിക്കാൻ എത്തും. ആ കാലത്തേ വർത്തമാന കാലവുമായി ഒന്നിച്ചു നിർത്താനോ എന്ന് നിങ്ങൾക്കെ തീരുമാനിക്കാൻ കഴിയൂ. ഈ മാസം നമ്മെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് പത്താം ഭാവമാണ്. ജോലി അതിലെ നല്ല കാര്യങ്ങൾ. പന്ത്രണ്ടാം ഭാവത്തെയോ മൂന്നാം ഭാവത്തെയോ ഓർത്തു വിഷമിക്കുകയോ ടെൻഷൻ ആകുകയോ ചെയ്യേണ്ട. ഏതെങ്കിലും ഭാവത്തിൽ അല്പം പ്രശ്‌നം ഉണ്ട് എന്ന് തോന്നിയാൽ ആ ഭാവത്തിലെ കാര്യങ്ങൾ ചെയ്യാതിരിക്കുക അല്ലെങ്കിൽ ആ ഭാവത്തിൽ തല്ക്കാലം മൗനം പാലിക്കുക എന്നതാണ് ഏറ്റവും നല്ല പോംവഴി. അപകടം കണ്ടാൽ ഓടി അകലുക എന്നതാണ് എന്റെ തന്ത്രം. അതിനെ ഫെയ്‌സ് ചെയ്തിട്ട നമുക്ക് യാതൊരു നേട്ടവും ഇല്ല എങ്കിൽ മൈൻഡ് ചെയ്യാതിരിക്കുക.
ഈ മാസം പോരാളിയായ യുറാനസ് ഇതിലൊന്നും വീഴാതെ നമ്മുടെ രാശിചക്രത്തിൽ ഉടനീളം എല്ലാ ഗ്രഹങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നിൽക്കും ഇടക്ക് അദ്ദേഹം വ്യാഴത്തെയും നോക്കും. പിന്നെ പത്താം ഭാവം അപ്പോൾ നല്ല ഐശ്വര്യമായി ഈ മാസം നാം കാപ്രിസ് ആഘോഷമായി മുന്നോട്ട് പോകും.
 
അഖ്വറിയാസ് ജനുവരി 20 ഫെബ്രുവരി 18
 
രണ്ടാം ഭാവത്തിൽ കടലിന്റെ ദേവൻ നേപ്ട്യുൻ. നുണകളുടെ ഒരു ലോകം തന്നെ സൃഷ്ടിക്കും. ധനം കയ്യിൽ നില്ക്കാൻ സാധ്യത കുറവ്. രണ്ടാം ഭാവം ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നിവയിൽ പ്ലുട്ടോ നിൽക്കുമ്പോൾ കാണുന്നതെല്ലാം തന്നെ മിഥ്യ ആകാൻ സാധ്യത. ഈ ധനം നല്ല കാര്യത്തിനാണോ ചെലവാക്കപ്പെടുന്നത്. നഷ്ടങ്ങൾ കൂടിയേക്കാം. ഏഴാം ഭാവത്തിൽ വീനസും, വ്യാഴവും, വീനസ് ആദ്യ ദിവസങ്ങളിൽ തന്നെ ഏഴാം ഭാവം ഉപേക്ഷിച്ച് എട്ടാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, യുനിയൻ, കോണ്ട്രാക്റ്റ്, എന്ന മേഖലകളിൽ ബന്ധങ്ങൾ മുന്നോട്ട് എളുപ്പത്തിൽ കൊണ്ട് പോകും, ഓവർ കോൺഫിടൻസ് കാരണം ബന്ധങ്ങളെ അവ വ്യക്തിപരമായോ, അല്ലയോ, കൂടുതൽ വിശ്വസിക്കാൻ സാധ്യത കാണുന്നു. ലാഭകരമായ കോണ്ട്രക്ടുകൾ ലഭിക്കാൻ ശരിക്കും സാധ്യത. കൂടുതൽ റൊമാന്റിക് ആയി മാറും. അല്ലെങ്കിൽ പുതിയ പ്രേമ ബന്ധം ഉണ്ടാകാം. എട്ടാം ഭാവത്തിലേക്ക് വീനസ് സരിക്കുമ്പോൾ, സൂര്യനും അവിടെ കാണും. സെക്‌സ്, സെക്ഷ്വാലിറ്റി, തകർച്ചകൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം എന്നാ വിഷയങ്ങളിൽ, വീനസ് നിൽക്കുമ്പോൾ നിഗൂഢ ഭാവം ധ്വനിപ്പിക്കുന്ന വ്യക്തികളോട് അന്ധമായ ആരാധന ഉണ്ടാകും. നിങ്ങളെ വേണ്ട എന്ന് പറയുന്നവരോട് കൂടുതൽ ആകർഷണം ഒരേ തരത്തിലുള്ള ബന്ധങ്ങളിലെക്ക് വീഴാം.ഒരേ തരത്തിലുള്ള വേദനകളും ലഭിക്കും. അവർ നിങ്ങളെ വക വെക്കുന്നില്ല എന്ന തോന്നൽ മനസ്സിൽ ഉണ്ടാകും. ധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഡീപ് ഡിസയർ ഫോർ ഫിസികൽ യുനിയൻ. ഈ വീനസ് ട്രന്റിന്റെ പ്രത്യേകത ആണ്.
ഒൻപതാം ഭാവത്തിൽ ശുഭ ഗ്രഹമായ മെർകുറി ഈ ഭാവത്തിൽ ഉപരി പഠനം, ആത്മീയമായ പഠനം, നിഗൂഢ രഹസ്യങ്ങൾ, വിദേശ ബന്ധം, എന്നിവ. ഈ സെക്ടറുകളിൽ ഒരു വിശാല കാഴ്ചപ്പാട് പ്രദർശിപ്പിക്കും. ഇവയിലുള്ള അറിവ് വര്ധിപ്പികാനുള്ള ശ്രമം. തത്വ ചിന്തകനെ പോലെ ആയിത്തീരും. മനസ് ഈ വിഷയങ്ങളിൽ നഷ്ടപ്പെടുന്നത് മൂലം. മറവി ഉണ്ടാകും. വാഗ്ദാനം ചെയ്ത കാര്യങ്ങൾ പാലിക്കാൻ മറക്കും. എഴുത്ത്, വായന എന്നിവ നടക്കും. വിദേശ ഭാഷ സംസാരിക്കുന്ന കാമുകനോ കാമുകിയോ ഉണ്ടാകാം, അല്ലെങ്കിൽ സുഹൃത്ത്. മാസ അവസാനം ഈ ഭാവത്തിൽ ഗ്രഹങ്ങൾ വന്നു നിറയും. മെർകുറി, സൂര്യൻ, വീനസ്, ഫുൾ മൂൺ. അപ്പോൾ മേല്പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ചലങ്ങൾ.
പത്താം ഭാവത്തിൽ ശനിയും ചൊവ്വയും. ചൊവ്വ പെട്ടെന്ന് തന്നെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. പത്താം ഭാവം, ജോലി, സമൂഹത്തിലെ വില, ജോലിയിലെ വിജയം എന്നിവ കാണിക്കുന്നു. അറിയാമല്ലോ ശനിയും ചൊവ്വയും തുല്യ ശക്തികൾ ആകുമ്പോൾ ആ ഭാവത്തിൽ ഫലത്തിൽ ഒന്നും നടക്കുന്നില്ല എന്ന തോന്നൽ ഉണ്ടാകും. തുടങ്ങി വച്ച കാര്യങ്ങൾ മുന്നോട്ട് പോകാതെ മനസ് വിഷമിക്കും. പക്ഷെ അത് നല്ലതിന് വേണ്ടി ആണെന്ന് മാത്രം കരുതുക. കാരണം നിങ്ങൾ നല്ല അടിത്തറ ഒരുക്കുകയാണെന്ന് മനസിലാക്കുക. അതിന്റെ ഫലങ്ങാൽ പിനീട് അനുഭവിക്കാൻ സാധിക്കും. പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വ പോകുമ്പോൾ പുതിയ മോഹങ്ങളും, സ്വപ്നങ്ങളും പ്രതീക്ഷകളും മനസ്സിൽ നിറയും. കാരണം പതിനൊന്നാം ഭാവം കൂടുതൽ മോഹങ്ങൾ, കൂട്ടുകാർ, കൂട്ടായ്മകൾ ഒന്നിച്ചുള്ള സമയം എന്നിവ ആണല്ലോ. ഈ ഭാവങ്ങളിൽ കൂടുതൽ ഉത്സാഹിയായി സരിക്കും. പാവങ്ങളെ സഹായിക്കാൻ പോകും. ഭാവിയെ കുറിച്ച സ്വപ്നങ്ങൾ കാണും.
അപ്പോൾ ഈ മാസം ഒൻപതാം ഭാവത്തിലേക്ക് നോക്കി അവിടെ നിന്ന് ഊർജ്ജം നേടി, ബാക്കിയുള്ള വിഷമങ്ങളെ ഒന്നും കാര്യമാക്കാതെ നിങ്ങൾ മുന്നോട്ട് തന്നെ നീങ്ങും.
 
പ്യസിയാസ് ഫെബ്രുവരി 19 മാർച്ച് 20
 
ഒന്നാം ഭാവത്തിൽ കടലിന്റെ ദേവൻ ആയ നേപ്ട്യുൻ ശ്രദ്ധിക്കുക ഇദ്ദേഹം അസത്യ വാദിയാണ്. പെട്ടന്ന് ഇമോഷണൽ ആകാൻ സാധ്യത. എന്തെങ്കിലും കേട്ടാലോ കണ്ടാലോ പെട്ടെന്ന് വികാരം ജ്വലിക്കും. വെറുതെ സങ്കല്പ ലോകത്ത് വിഹരിക്കും. അവനവനെ തന്നെ മറക്കും. ആക്ടിവ് ആകാൻ തോന്നും എങ്കിലും ചെയ്യാൻ മനസ് മടിക്കും. അതിന്റെ ഒപ്പം ഫുൾ മൂൺ. ബന്ധങ്ങൾ, ലുക്‌സ്, വ്യക്തിത്വം മനോഭാവന, വിചാരധാര അവനവനെ പ്രമോട്ട് ചെയ്യും. സ്വയം പുകഴ്‌ത്തുന്ന വിചാരം ഉണ്ടാകും.ആരുടെയെങ്കിലും അധീനതയിൽ ആണോ എന്നാ വിചാരം ഉണ്ടാകും. ഈ ചിന്തകൾ അധികരിക്കും. എന്ത് വേണം എന്നറിയാതെ കണ്ഫ്യുസ്ദ് ആകും. കനിവുണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ തോന്നും
ആറാം ഭാവത്തിൽ വീനസും വ്യാഴവും. ദിവസേന ഉള്ള ജീവിതം, ആരോഗ്യം, ശത്രുക്കൾ, സഹ പ്രവർത്തകർ എന്നാ ഭാവത്തിൽ വ്യാഴത്തെ ഉപേക്ഷിച്ച് വീനസ് ആദ്യ നാളുകളിൽ തന്നെ ആറാം ഭാവത്തിലേക്ക് എത്തും. ജോലി സ്ഥലത്ത് പുതിയ സഹപ്രവർത്തകർ വന്നേക്കാം. ജോലി സ്ഥലം സന്തോഷകരം ആകും. സഹപ്രവർത്തകർ സഹായിക്കാം. ആരോഗ്യം മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. മനസർപ്പിച്ച് ജോലി ചെയ്യും. ഒരു പക്ഷെ സൗകര്യപ്രദമായ സ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കാം. പുതിയ അവസരങ്ങളും അതിനൊപ്പം പ്രതീക്ഷിക്കാം. പാവപ്പെട്ടവരെ സഹായിക്കും.
 
ആറാം ഭാവത്തിൽ നിന്ന് വീനസ് ഏഴാം ഭാവത്തിലേക്ക് പോകുമ്പോൾ, വിവാഹം, കൊണ്ട്രാക്റ്റ്, യുനിയനുകൾ എന്നാ വിഷയങ്ങളിൽ മാറ്റം നടക്കും. പുതിയ പ്രേമ ബന്ധം സാധ്യമാണ്. ബന്ധങ്ങളെ കൂടുതൽ മനസിലാക്കും. എട്ടാം ഭാവത്തിൽ മെർ്കുറി , സെക്‌സ്, സെക്ഷ്വാലിറ്റി, തകർച്ചകൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം. ഈ ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ നടക്കാൻ സാധ്യത ധനതിനെ മാനേജ് ചെയ്യാൻ പ്ലാൻ ചെയ്യും. അതിനു വേണ്ടി കാര്യങ്ങൾ വായിച്ച് പഠിക്കും. തർക്ക വിഷയങ്ങൾ ചർച്ച ചെയ്യും. അറിയാമല്ലോ മെർകുറി ആശയ വിനിമയങ്ങളുടെ ദേവൻ ആയത് കൊണ്ട് കൂടുതൽ സംസാരം, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം ഈ ഭാവത്തിൽ നടക്കും. ഈ ഭാവത്തിൽ മാസ അവസാനം ഗ്രഹങ്ങൾ ഒരു ശക്തി പ്രകടനം തന്നെ നടത്തും. ധനസംബന്ധ കാര്യങ്ങൾ മനസ് കീഴടക്കും. ചിലപ്പോൾ പുതിയ കാര്യങ്ങൾ തുടങ്ങാൻ അവസരം ഉണ്ടാകാം. അപ്പോൾ എട്ടാം ഭാവം അതായത് നിക്ഷേപങ്ങൾ ഈ മാസം ഒരു പ്രധാന ശക്തി ആകും മനസിലായല്ലോ. ഒൻപതാം ഭാവത്തിൽ ശനി ചൊവ്വ. തുല്യ ശക്തികൾ. വിദേശ ബന്ധം, ഉപരി പഠനം, ആത്മീയ പഠനം, ദൂരയാത്രകൾ എന്നിവ ഈ ഗ്രഹങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ തീവ്രമാകുന്നു. ചില പദ്ധതികൾ താമസം നേരിടുമ്പോൾ ഉള്ളിൽ ദേഷ്യം ഉണ്ടാകുന്നു. വിഷമിക്കേണ്ട മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ചൊവ്വ ഒൻപതാം ഭാവം ഉപേക്ഷിച്ച് പത്തിലേക്ക് പോകും. അപ്പോൾ ഒൻപതാം ഭാവത്തിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കിട്ടുകയും എന്ത് വേണം എന്ത് വേണ്ട എന്നു തീരുമാനിക്കാൻ എളുപ്പമാകുകയും ചെയ്യും. കൂടുതൽ പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് പോകാൻ ഹൃദയം കൊതിക്കും. നിഗൂഢ രഹസ്യങ്ങളെ അറിയാനുള്ള ശ്രമങ്ങൾ ആരംഭിക്കും. ദൂരയാത്രകൾ മാറ്റിവെക്കാൻ സമയമായോ എന്ന് സംശയിക്കും.
 
പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജോലി, സമൂഹത്തിലെ വില, മാതാവ് എന്ന മേഖലയിൽ അക്ഷമ ജനിക്കും. പൊട്ടിത്തെറികൾ ഉണ്ടാകും. ചെയ്യുന്ന ജോലി മതിയോ അല്ലെങ്കിൽ വേറെ വേണമോ എന്ന് ചിന്തിക്കും. ആകപ്പാടെ പരതി നടക്കും. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കും. ഏകാന്തനായി തീരാൻ അവസരം ഉണ്ടാകും. എല്ലാ രീതിയിലും പുതുമകൾ ഉണ്ടാകും, ധനം അല്ലെങ്കിൽ അതിനോട് ബന്ധപ്പെട്ട വിഷയങ്ങളിൽ മനസ് വ്യാപരിക്കും അധിക ധനം ലഭിക്കാം അല്ലെങ്കിൽ അതിലേക്ക് നയിക്കുന്ന സംഭവങ്ങൾ ഉണ്ടാകാം. എന്നാലും ഈ പത്താം ഭാവം അല്പം കൂടെ ശ്രദ്ധിക്കണം. എന്നിരുന്നാലും ഈ കടമ്പകൾ എല്ലാം നിസ്സാരമായി തോന്നാം കാരണം വിപ്ലവത്തിന്റെ ഗ്രഹം, പ്ലാനെറ്റ് ഓഫ് റേബെല്ല്യൻ യുറാനസ് രണ്ടാം ഭാവത്തിൽ നിന്ന് വെല്ലുവിളി തുടരുന്നു.
[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP