Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അശുഭ ഗ്രഹങ്ങളും നാലാം ഭാവവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

അശുഭ ഗ്രഹങ്ങളും നാലാം ഭാവവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ഴിഞ്ഞ ആഴ്ച കുടുംബം, വീട്, പൂർവികർ, മാതാപിതാക്കൾ, പിതാവ്, പൂർവികസ്വത്തു ഇത്രയും ഉൾപ്പെടുന്ന നാലാം ഭാവത്തിൽ ശുഭാഗ്രഹങ്ങൾ വന്നാൽ , അതും നല്ല ഡിഗ്രികളിൽ വന്നാൽ ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ചാണല്ലോ നാം അറിഞ്ഞത്. അത് കൊണ്ട് തന്നെ ഈ ആഴ്ച പ്രശ്നക്കാരായ ഗ്രഹങ്ങൾ നാലാം ഭാവത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് നമുക്ക് നോക്കാം. ഗ്രഹങ്ങൾ ഏതൊക്കെ ഭാവത്തിൽ ആണെന്ന് അറിയണം എങ്കിൽ കഴിഞ്ഞ ആഴ്ചയിലെ ലേഖനം ദയവായി നോക്കുക

സത്യത്തിൽ , അശുഭ ഗ്രഹങ്ങൾ എന്ന ഒന്നുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. കാരണം, ഈ പ്രശ്നക്കാർ നമ്മെ കൂടുതൽ പക്വതയിലേക്ക് നയിക്കുന്നു. ജീവിതത്തിന്റെ വിവിധ വശങ്ങളിൽ നാം എന്ത് തീരുമാനം എടുക്കണം, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം ഏതു ചിന്താഗതി സ്വീകരിക്കണം , ഇതു വഴിയാണ് നമുക്ക് നന്മ കൊണ്ട് വരുന്നത് ഇതെല്ലാമാണ് ആ ഗ്രഹങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ അശുഭം ആയത എന്താണുള്ളത്? ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടെങ്കിൽ എന്ത് ഡയ്നമിസം ആണുള്ളത്? അല്പം ദുഖിച്ചില്ലെങ്കിൽ സന്തോഷത്തിന്റെ വില നാം അറിയുമോ? പ്രശ്നങ്ങളോട് മല്ലിട്ട് വളർന്നു വന്നവനോട്‌ എതിർക്കാൻ ആർക്കു കഴിയും? അങ്ങനത്തെ വ്യക്തിയുടെ റസിസ്ടൻസ് സന്തോഷം കൊണ്ട് മാത്രം വളർന്നു വന്ന വ്യക്തിക്ക് കാണുമോ? നമ്മെ പാഠം  പഠിപ്പിക്കാൻ വ്യഗ്രത കാട്ടുന്ന ഈ ഗ്രഹങ്ങൾ നമ്മുടെ പരമാത്മാവിനെ ഉത്തേജിപ്പിക്കുന്നു. നാം നമ്മെ തന്നെ ബഹുമാനിക്കാൻ തക്ക അവസരം അവ തരുന്നു.നമ്മുടെ പരിമിതികാലെ കുറിച്ചുള്ള അറിവ് തരുന്നു.

ആദ്യം ശനി തന്നെ ആകട്ടെ

ശനി

കുടുംബം , വീട്, പൂർവികർ, മാതാപിതാക്കൾ, മാതാവിൽ നിന്ന് ലഭിക്കുന്ന പരിപോഷണം, , അടിസ്ഥാന വിദ്യാഭ്യാസം ,പിതാവ്, സുഖ സൗകര്യങ്ങൾ, വീട്ടിനുള്ളിൽ ലഭിക്കുന്ന സമാധാനം പൂർവിക സ്വത്തു് ഇത്രയും ഉൾപ്പെടുന്ന നാലാം ഭാവം. എന്നാൽ ശനി എന്താണ്? അറിയാമല്ലോ ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. അതിനു പരിമിതികൾ ഉണ്ട്. ശനി അച്ചടക്കത്തെ സൂചിപ്പിക്കുന്നു, അത് സാവധാനം പ്രോഗ്രെസ് ചെയ്യുന്നു. മാതാപിതാക്കൾ നിങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ ശ്രമിക്കും, പ്രത്യേകിച്ചും മാതാവ് , പക്ഷെ നിങ്ങൾ അത് സ്വീകരിക്കണം എന്നില്ല. അവർ നിങ്ങളെ കൂടുതൽ നിയന്ത്രിക്കുന്നതായ സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങൾ അതിൽ അസഹിഷ്ണുത പ്രദർശിപ്പിക്കാം. ഇത് ദിവസേന പ്രതീക്ഷിക്കാം. പക്ഷെ ഈ അവസ്ഥയെ നന്നായി സ്വീകരിക്കുകയാണെങ്കിൽ നിങ്ങൾ കുടുംബം, വീട് എന്നിവയെ വിലമതിക്കുന്ന ഒരാളായി മരുന്ന്. അല്ലെങ്കിൽ.................ഇട്സ് അപ്ടു യു.

 

ഒന്ന് , ഏഴു, പത്തു , ഈ ഭാവങ്ങാലെ നാലാം ഭാവം തങ്ങി നിർത്തുന്നു. വെരി സിമ്പിൾ നാം കുടുംബത്തിൽ നിന്ന് എന്ത് പഠിക്കുന്നുവോ അത് നമ്മുടെ വ്യക്തിത്വത്തിൽ ( ഒന്നാം ഭാവം,) ഏഴു ( വിവാഹം, യുനിയൻ, മറ്റുള്ളവരുമായുള്ള ബന്ധം) പത്തു ( സോഷ്യൽ സ്ടടസ്, ജോലിയിലെ വിജയം ) , എന്നിവയെ കോ ഒര്ടിനെറ്റ് ചെയ്യുന്നു. നമ്മുടെ ജീവിതത്തിനു അടിത്തറ ഇടുന്നു. നാലാം ഭാവത്തിൽ ശനി നിൽക്കുന്ന വ്യക്തിക്ക് നല്ല ശിക്ഷണം ലഭിക്കും പക്ഷെ ആ വ്യക്തി എങ്ങനെ അതിനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അയാളുടെ വളർച്ച . അത് കൊണ്ട് നാലാം ഭാവത്തിൽ ശനി നിൽകുന്ന കുട്ടിയുടെ മാതാപിതാക്കൾ ശിക്ഷണം എന്നത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യമാണ്. അവർ അതിനെ കുറിച്ച ശാസ്ത്രീയമായി മനസിലാക്കുക തന്നെ വേണം. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടിത്തറ പാകുന്നത് പൊള്ളയായ ആദർശങ്ങളുടെയും , കപട നാട്യങ്ങളുടെയും  മേൽ ആകാൻ പാടില്ലല്ലോ?

ശനി ഈ ഭാവത്തിൽ ശക്തമായ ആകർഷണം വീടിനോട് കൊടുക്കുന്നു. പക്ഷെ പ്രതികൂലമായ രാശികളിൽ ശനി നിൽക്കുന്നു. അതായത് ലിബ്രയുടെ ഒപ്പം, അതായത് നാലാം ഭാവത്തിൽ ലിബ്ര വരുന്നു അവിടെ ശ്ശാനി നിൽക്കുന്നു.വളരെ നല്ല ബന്ധം മാതാപിതാക്കളോട് തരുന്നതോനോടൊപ്പം അവരോടു സഡൻ ഇമോഷണൽ ഇഷ്യുസ് ഉണ്ടാകാം. അല്ലെങ്കിൽ അല്പം അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാം. നഷ്ടങ്ങളും ലാഭാങ്ങാലും അപ്രതീക്ഷിതമായി വരാം. പക്ഷെ വിഷമിക്കേണ്ട. ദൈവം ഒരു വാതിൽ അടച്ചാൽ നൂറു വേറെ വാതിലുകൾ നമുക്ക് വേണ്ടി തുറക്കും.  ടെബിലിട്ടെശ്ൻ അല്ലെങ്കിൽ നീച എന്നാ അവസ്ഥയിൽ ശനി നിൽക്കുന്നവർക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള യോഗമുണ്ട്. പണ്ടൊക്കെ അതായത് ഋഷിമാരുടെ കാലത്ത് നല്ല വിദ്യാഭ്യാസം ഉള്ളവരെ ആയിരുന്നു സമ്പന്നർ ആയി കരുതിയിരുന്നത്. ഇന്നോ? ഇവരെ ജോലി സ്ഥലത്ത് നന്നായി പെർഫോം ചെയ്യുന്നവരായി കാണാം. മിക്കവാറും ഒരു ഡോക്ടർ ആയി, അല്ലെങ്കിൽ പരമേടിക് അല്ലെങ്കിൽ ആ ജോലിയിൽ.ആ രംഗത്ത്.

അല്ലെങ്കിൽ നാട്ടു പ്രമുഖനായി. കാരണം നാലാം ഭാവം സ്വന്ത സ്ഥലം. അവിടെ പ്രമുഖനായി വിലസും.അല്ലെങ്കിൽ ഒരു ലോയർ .  നാട്ടുകാരുടെ കണ്ണിലുണ്ണി ആകും. നാലാം ഭാവത്തിൽ ശനി നിൽക്കുന്നവർ അച്ചടക്കം പഠിക്കുക മാത്രമല്ല അത് പഠിപ്പിക്കുകയും ചെയ്യും. പക്ഷെ ഇതെല്ലം ശനി നല്ല സ്ഥിതിയിൽ നിന്നാൽ. ഏതു ഭാവത്തിലും ഇവർ അച്ചടക്കം പാലിക്കും.ഇനി നിങ്ങൾ പറയുക ശനി മോശം ഗ്രഹമാണോ.അല്ലയോ?

കേതു

കേതു എന്ന് കേൾക്കുമ്പോഴേ ചിലർക്ക് ദേഷ്യം വരും. കേതു ദശയിലൂടെ  കടന്നു പോയവർക്ക് അറിയാം എന്തൊക്കെ പൊല്ലാപ്പുകൾ ഏഴു വര്ഷം സഹിക്കേണ്ടി വന്നു എന്ന്. അങ്ങനെ ആരെയും അറിയില്ലെങ്കിൽ ദാ, ഇതെഴുതുന്ന വ്യക്തിയോട് ചോദിച്ചാൽ മതി കഴിഞ്ഞ അഞ്ചു വർഷമായി കേതു എന്നെ ഓടിക്കുകയാണ്. ഇപ്പോൾ അദ്ദേഹം ഒന്ന് ഒതുങ്ങി നിൽക്കുന്നു, കാരണം വേറൊന്നുമല്ല ഞാൻ ബുദ്ധിപരമായി നീങ്ങുന്നു. കേതു സത്യം പറഞ്ഞാൽ ഒരു തലവേദനയാണ്. ഒറ്റപ്പെടൽ ആണ് , അകൽച്ച ആണ് , സാമ്പത്തിക നഷ്ടം, തകർച്ച , ആത്മീയതയുടെ അങ്ങേ അറ്റമാണ്. ഒബ്വിയസ്ലി , മേല്പറഞ്ഞ സംഭവങ്ങളൊക്കെ ഒരു മനുഷ്യന്റെ ജീവിതത്തിൽ വരുമ്പോൾ അവനു ആത്മീയത അല്ലാതെ വേറെ പോം വഴി ഇല്ല എന്ന് മനസിലാകും. നാലാം ഭാവം കുടുംബം , വീട്, പൂർവികർ, മാതാപിതാക്കൾ, മാതാവിൽ നിന്ന് ലഭിക്കുന്ന പരിപോഷണം, , അടിസ്ഥാന വിദ്യാഭ്യാസം ,പിതാവ്, സുഖ സൗകര്യങ്ങൾ  , വീട്ടിനുള്ളിൽ ലഭിക്കുന്ന സമാധാനം പൂർവിക സ്വത്തു ഇത്രയും ഇവിടെ കേതു നിൽക്കുന്നവർക്ക് കുടുംബത്തിൽ നിന്ന് ഒരു അകൽച്ച പോലെ തോന്നാം. പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന്. അമ്മയുടെ സസ്നേഹം കിട്ടിയതായി തോന്നുകയില്ല. അമ്മ എന്നാ സ്ഥാനം അബ്സേന്റ്റ് ആയതു പോലെ തോന്നും. അപ്പോൾ അദ്ദേഹത്തിന് ചുറ്റും ഒരു ആത്മീയ ലുക്ക്‌ ഉണ്ടാക്കി എടുക്കും. ജീവിക്കുന്ന സ്ഥലം അലങ്കരിക്കുക. അതും കൂടുതൽ ദൈവീകമായി. ഒറ്റപ്പെട് ജീവിക്കാൻ ആഗ്രഹിക്കും.അപ്പോൾ അവർ ഒരു ആത്മീയമായ ഔട്ലൂക് നമുക്ക് നൽകും. ഒരു സത്യന്വേഷികൾ എന്നാ അപ്പ്രോച് സ്വീകരിക്കും.

നാലാം ഭാവത്തിൽ നിന്ന് കേതു , രഹസ്യമയം അയ കാര്യങ്ങളുടെ ഭാവമായ എട്ടിലേക്ക് നോക്കും. ജാലവിദ്യ , മന്ത്രവാദം, മഷിനോട്ടം, ജ്യോത്സ്യം എന്നാ വിദ്യകളിൽ അകര്ഷിതരകും. സീ , ഇട്സ് വെരി സിമ്പിൾ ഇവർക്ക് അകെ മൊത്തം ഒരു വല്ലാത്ത തീക്ഷണത ആയിരിക്കും. സാധാരണ മനുഷ്യർക്ക് ഇല്ലാത്തത. അവർ സത്യം തേടി അലയുകയാണ്. അതിന്റെ ഭാഗമായി പല വേഷങ്ങളും ഭാവങ്ങളും സ്വീകരിക്കും.

വിദേശങ്ങളിൽ ചെന്ന് രാപാർക്കും. പെട്ടന്ന് വീസ വരാം! അപ്രതീക്ഷിതമായ സംഭവങ്ങൾ. അപ്പോൾ കരുതി ഇരിക്കുക. അത്രേ ഉള്ളു. അത് എല്ലാവര്ക്കും ബാധകം ആണല്ലോ. കേതു ഭാര്യക്ക് ഭർത്താവിന്റെ സ്വതുക്കലോദ് താല്പര്യം കാണില്ല വയസ് വേർസ ചുരുക്കം പറഞ്ഞാൽ ആത്മീയത ഉള്ളിൽ കുത്തി നിറച്ചു കൊണ്ടും, ചുറ്റുപാടും പരതിക്കൊണ്ടും കേതു നാലാം ഭാവത്തിൽ ഉള്ളവർ നമ്മുടെ ചുറ്റും സത്യന്വേഷികൾ ആയി നടക്കുന്നു. മോക്ഷം തേടിയുള്ള ജീവിതയാത്ര. അപ്പോൾ കേതുവിനെ അശുഭ ഗ്രഹമായി കാണുവാൻ സാധിക്കുമോ?

അടുത്ത ലക്കത്തിൽ ബാക്കി ഗ്രഹങ്ങൾ..

ഇനി ഈ ആഴ്ച

എരീസ് മാർച്ച്‌ 21  ഏപ്രിൽ 19

 

ആറാം ഭാവം ഭാവം സൂര്യനും മെർക്കുറിയും നിൽക്കുന്നു. ദൈനംദിന ജീവിതം, ആരോഗ്യം , ദൈനംദിന ജീവിതം അച്ചടക്കം നിരഞ്ഞതാകും. കഴിവുകളിൽ ആത്മവിശ്വാസം സൗന്ദര്യത്തിൽ അഹങ്കാരം എന്നിവ ഉണ്ടാകും. . ജോലി മെച്ചപ്പെടുത്താൻ പറ്റിയ പുതിയ കാര്യങ്ങൾ പഠിക്കും. ജോലിയിൽ തിളങ്ങും.

അഞ്ചാം ഭാവത്തിൽ വീനസ് , വ്യാഴം. ഒഴിവു സമയം, കുട്ടികൾ, റൊമാൻസ് , ക്രിയെടിവിടി എന്നിവയിൽ കൂടുതൽ സമയം ചിലവക്കും. കുട്ടികളോട് നല്ല നയം സ്വീകരിക്കും. അത് കൊണ്ട് അവർ അന്ഗീകാരിക്കും. അവരുടെ ഒപ്പം യാത്രകൾ ആകാം. ആ ഭാവത്തിൽ നിന്ന് സന്തോഷം ഉണ്ടാകും

നിക്ഷേപങ്ങാൽ , തകർച്ചകൾ, രൂപാന്തരം, സെക്ഷ്വാളിടി  എന്നിവ അടങ്ങുന്ന എട്ടാം ഭാവത്തിൽ ചൊവ്വയും ശനിയും. കൂടുതൽ വികരപാരമായി മുന്നോട്ട് നീങ്ങുന്നത് അപകടം ഉണ്ടാക്കാം. വികാരങ്ങളെ നിയന്ത്രിക്കുംബോഴോ മനസ്സിൽ സന്തോഷവും ഉണ്ടാകും. ചിലപ്പോൾ ഒരു ജോയിന്റ് പ്രോപര്ടി അതിന്റെ പേരിൽ ആരോടെങ്കിലും ദേഷ്യത്തോടെ പെരുമാറാൻ സാധ്യത .എന്തെങ്കിലും തരത്തിലുള്ള ഒരു പ്രശ്നത്തിന് അന്ത്യം ഉണ്ടാകും. ഒരു തരത്തിലുള്ള രൂപന്ത്തരം.

പിന്നെ കൂടുതൽ സമയം അഞ്ചാം ഭാവത്തിൽ ചുറ്റി കറങ്ങി നിൽക്കുന്നതിനാൽ ഈ വക പ്രശ്നങ്ങൾ ഒന്നും ഒരു വിഷയം ആയി തോന്നുകയേയില്ല.

ടോറസ്ഏപ്രിൽ 20  മെയ്‌ 20

അഞ്ചാം ഭാവത്തിലുള്ള സൂര്യൻ, മെർക്കുറി എന്നിവ നിങ്ങളുടെ ക്രിയെടിവിടി , കുട്ടികൾ റൊമാൻസ് , ഒഴിവു സമയം എന്നീ മേഖലകളെ വളരെ കാര്യക്ഷമം ആയി ഉപയോഗിക്കാൻ അനുവദിക്കും. അല്പം മൗനം പാലിച്ചു കുറെ നാൾ കഴിഞ്ഞു എങ്കിലും പെട്ടന്ന് നിങ്ങൾ നിങ്ങളെ തന്നെ വളരെ നിഷ്കാലന്കാരായ രൂപത്തിൽ കാണും. അല്ലെങ്കിൽ അങ്ങനത്തെ ഗുണങ്ങൾ പ്രദർശിപ്പിക്കും. കൂടുതലും സന്തോഷം തരുന്ന പ്രവര്തികൾക്കായി സമയം ചിലവഴിക്കും. മറ്റുള്ളവരുടെ ഇടയിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കുന്നതായി കാണാൻ സാധിക്കും. ‘

എന്നിരുന്നാലും ഏഴാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വ ശനി എന്നിവയെ സൂക്ഷിക്കണം. കാരണം ഏഴാം ഭാവം പ്രധാനമായും ബന്ധങ്ങളെ സൂചിപിക്കുന്നു. അവിടെ ചുറ്റും ഉള്ളവരുമായി ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാകാം. അൽപ നേരം അതിന്റെ ഹാങ്ങ്‌ ഓവറിൽ കഴിയും. അത് വഴി നിങ്ങൾ എന്തെങ്കിലും വിലപ്പെട്ട അറിവ് സമ്പാദിക്കുകയും ചെയ്യും.

നാലാം ഭാവത്തിൽ ഉള്ള വീനസ് , വ്യാഴം ഇവ കൊടുക്കൽ വാങ്ങലിനു അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും , പ്രത്യേകിച്ച് പൂർവിക സമ്പത്ത്. പുതിയ തുടക്കങ്ങളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

ജമിനി  മെയ്‌ 21  ജൂൺ‍ 20

നാലാം ഭാവം സൂര്യൻ , മേര്കുറി. മനസ് ഏകാഗ്രാമാക്കി വെക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും. കുടുംബം, അടുത്ത വ്യക്തികൾ ഇവർ മനസിലേക്ക് ഓടിയെത്തും. ചെറുപ്പകാലത്തെ കുറിച്ചു കൂടുതൽ ചിന്തിക്കും. വീടിനെ കുറിച്ചും ചിന്തകുലനാകും. പൂർവികരെ കുരുച് ചിന്തിക്കും. ഉള്ളിലെ മോഹങ്ങളേ പൂർത്തീകരിക്കാൻ ആഗ്രഹിക്കും.

മൂന്നാം ഭാവത്തിൽ വീനസ് , വ്യാഴം മറ്റുള്ളവരോട് ഉല്ലാസ വതിയായി പെരുമാറും. ഭൂതകാലത് നിന്ന് സുഹൃത്തുക്കൾ വരും. അവരോടു കാര്യങ്ങൾ അന്വേഷിക്കും. ചെറു യാത്രകൾ , ഹ്രസ്വ കാലത്തേക്കുള്ള പഠനം, സഹോദരങ്ങലുംയുള്ള ബന്ധം എന്നിവ കൂടുതൽ പ്രതീക്ഷിക്കാം. കൂടുതൽ പുതിയ പ്രോജക്ടുകളിൽ അറിവ് നേടാൻ ശ്രമിക്കും. അതിന്റെ എല്ലാ വശങ്ങളെയും മനസിലാക്കും.

എന്നിരുന്നാലും ആറാം ഭാവം, അതായത്, ആരോഗ്യം നിത്യേന ഉള്ള ജീവിതം എന്നിവയിൽ ഉള്ള ചൊവ്വ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുമെങ്കിലും, ആ തീക്ഷ്ണത നടപ്പിലാക്കാൻ മാർഗങ്ങൾ കണ്ടെതതിനാൽ അല്പം വിഷമിക്കുകയും. എന്നാലും ശുഭ പ്രതീക്ഷകളുമായി കാത്തിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യും.

കാൻസർ  ജൂൺ‍ 21  ജൂലൈ 22

മൂന്നാം ഭാവം സൂര്യനും മെർക്കുറിയും നിൽക്കുന്നു. അപ്പോൾ കൂടുതൽ ആശയവിനിമയങ്ങൾ പ്രതീക്ഷിക്കാം. മൂന്നാം ഭാവം തന്നെ ആശയവിനിമയം ആണല്ലോ. അവിടെ മൂന്നാം ഭാവത്തിന്റെ ലോഡ് അയ മെർക്കുറിയും ഉണ്ട്. മേരുകുറി ആശയവിനിമയങ്ങാലെ കണ്ട്രോൾ ചെയ്യുന്നു. നിങ്ങൾ പുതിയ വ്യക്തികളുമായി ബന്ധമുണ്ടാക്കുന്നു. അവരോടു നിരന്തരം സംസാരിക്കുന്നു. അങ്ങനെ ബിസി എന്നാ മോദിലേക്ക് പോകുന്നു. മറ്റുള്ളവർക്കും നിങ്ങളുടെ വില ബോധ്യപ്പെടുന്നു. കൂടുതൽ വിഷയങ്ങാൽ പഠിക്കുന്നു. മൾടി ടാസ്കിങ് പ്രതീക്ഷിക്കാം. ചെറു യാത്രകൾ നടത്തുന്നു. ചിലർ ലേഖനങ്ങൾ എഴുതുന്നു. അതില പുതിയ തുടക്കമിടുന്നു.

ഇതെല്ലം ചെയ്തിട്ടും അവസാനം ഒന്നും നേരായി നടന്നില്ലല്ലോ എന്ന് ദുഖിക്കാൻ സാധ്യത. കാരണം അഞ്ചാം ഭാവത്തിൽ ചൊവ്വ കുതിച്ചു ചാടാൻ പ്രേരിപ്പിക്കുന്നു. കുട്ടികൾ , ക്രിയെടിവിടി, ഒഴിവു സമയം എന്നിവയിൽ ചൊവ്വയും ശനിയും . എന്തോ എവിടെയോ കുറവുള്ളത് പോലെ. എന്തോ അധികം വേണ്ടത് പോലെ അങ്ങനെ ഉള്ളിലെ ഈ വടം വലിക്കിടയിൽ സന്തോഷം തരാനായി രണ്ടാം ഭാവത്തിൽ വീനസും , വ്യാഴവും. ധനം വസ്തു വകകൾ എന്നിവയിൽ ശുഭ പ്രതീക്ഷകൾ . അങ്ങനെ തൃപ്തി നേടും.

ലിയോ ജൂലൈ‌ 23  ഓഗസ്റ്റ്‌ 22

 

രണ്ടാം ഭാവത്തിൽ സൂര്യൻ മേര്കുറി. ധനം, വസ്തു വകകൾ, സമ്പാദ്യം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.ധനം കൂടുതൽ ശേഖരിക്കാൻ ആഗ്രഹം ഉണ്ടാകും. അതിനു വേണ്ടി ആശയവിനിമയം നടത്തും. അത് പോലെ തന്നെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഈ ആഴ്ച നിന്ഹൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ധന സംബന്ധമായ വിഷയങ്ങളിൽ തന്നെ യാകും. പുത്ഹിയ സംരഭങ്ങൾ തുടങ്ങൽ പദ്ധതി തയ്യാറാക്കും.

ചൊവ്വ, നാലാം ഭാവത്തിൽ നിൽക്കുന്നു. വീട്, കുടുംബം, പൂർവികർ, അവരിൽ നിന്നുള്ള വസ്തുക്കൾ എന്നിവയിലാണ് ചൊവ്വ. അവിടെ തന്നെ ശനിയും ഉണ്ട്. വീടിനു വേണ്ടി പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കും. റിയൽ എസ്റെറ്റ് ഈ ഭാവത്തിൽ വരും. ദർശനങ്ങൾ വഴി കാണിക്കും.കുടുംബതിനുള്ളിൽ ഉള്ള പ്രശ്നങ്ങളിൽ നിങ്ങൾ വികാരാധീനരായി സ്വന്തം അഭി പ്രായം തുറന്നടിക്കും. ഈ വികരധീനൻ ജോലിസ്ഥലത്തും പ്രത്യക്ഷപ്പെടും. മനസ്സിൽ പഴയ വേദനകൾ ഉയർന്നു വരും.

വിഷമിക്കേണ്ട ഒന്നാം ഭാവത്തിൽ വ്യാഴവും, വീനസും ഒന്നിച്ചു നിൽക്കുന്നു. ഈ ദുഖനഗളുടെ ഇടയിലും വ്യക്തിതം, ലുക്സ് എന്നിവ ചാമിങ് ആയി മാറും. പ്രശ്നങ്ങളെ എല്ലാം ധീരമായി നേരിടും. അങ്ങനെ മുന്നോട്ട് പോകും.

വിർഗൊ 24 ഓഗസ്റ്റ്   22 സെപ്റ്റംബർ

ഒന്നാം ഭാവത്തിൽ സൂര്യൻ , മെർക്കുറി, എന്നിവ, ഒന്നാം ഭാവം വ്യക്തിതം , ലുക്സ്, മനോഭാവം എന്നിവ . പുതിയ അവസ്ഥകൾ അനുഭവിക്കും. ആ അവസ്ഥകളിൽ പുതിയ കാര്യങ്ങൾ കണ്ടെത്തും. അവയിൽ കൂടിക്കലരും. പുതിയ കാര്യങ്ങൾ ചെയ്യും. പ്രശ്നങ്ങളെ അതിജീവിക്കണം എന്നാ അവസ്ഥ നേരിടും. അപ്പോൾ കൂടുതൽ ധൈര്യവാൻ ആയതു പോലെ തോന്നും. ഈ തരാം ചിന്തകൾ കൊണ്ട് സംസാരം നിർബന്ധ ബുദ്ധിയോടെ ആകും. ബുദ്ധിയോടെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കും. പുതിയ തുടക്കങ്ങൾക്കായി നല്ല സമയം. അറിയാമല്ലോ മെർക്കുറിആശയവിനിമയങ്ങൾ നിയന്ത്രിക്കുന്നു. ഇന്റെർവ്യു , അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള അഭി മുഖം എന്നിവ നടന്നാൽ വിജയം നിങ്ങളുടെ പക്ഷതാകാൻ പറ്റിയ സമയം.

അപ്പോൾ പന്ത്രണ്ടാം ഭാവത്തെ മറക്കേണ്ട അവിടെ വീനസ് അപ്പോൾ വളരെ രഹസ്യമയം അയ ഔട്ലുക് സ്വീകരിക്കും. പന്ത്രണ്ടാം ഭാവം വളരെ ഹിഡൻ ആയിട്ടുള്ള മേഖലകളെ ഉൾക്കൊള്ളുന്നു. പ്രാർത്ഥന , ധ്യാനം അല്ലെങ്കിൽ പുന്യപരവര്തികൾ എന്നിവ നടത്തും. ആരെയും ഒന്നും അറിയിക്കുകയില്ല.

ഇരുപത്തി അഞ്ചാം തീയതി തൊട്ടു പുതിയ പദ്ധതികളിലേക്ക് നിങ്ങൾ നീങ്ങും. മൂന്നാം ഭാവം സഹോദരങ്ങാൽ, ചെറു യാത്രകൾ, ആശയവിനിമയം, എന്നിവയിൽ ചൊവ്വ ശനി. സഹോദരങ്ങാലുംയി ഈ മാസം മുഴുവൻ ഒരു ദെഷ്യ ഭാവത്തിൽ വർത്തിക്കും.എന്നിരുന്നാലും ചൊവ്വ മുന്നോട്ട് നീങ്ങാനുള്ള ശക്തിയും ധൈര്യവും തരുന്നതിൽ പിശുക്ക് കാണിക്കുകയില്ല.

ലിബ്ര സെപ്റ്റംബർ 23  ഒക്ടോബർ 22

സൂര്യനും മെർക്കുറിയും വളരെ രഹസ്യമയവും സങ്കീർണവും ആയ പന്ത്രാണ്ടം ഭാവത്തിൽ നിൽക്കുന്നു. അത് പോലെ തന്നെ നിങ്ങളും വളരെ രഹസ്യ സ്വഭാവം സൂക്ഷിക്കും. അറിയാമല്ലോ പന്ത്രണ്ടാം ഭാവം, ഒളിഞ്ഞിരിക്കുന്ന ശക്തി, ശത്രുക്കൾ , വികാരങ്ങൾ, വ്യ്കരികമായ പരാജയങ്ങൾ, , മിസ്ടികൽ ആയ അറിവുകൾ, ശത്രുത ഭാവങ്ങൾ, മേഖലകൾ, നഷ്ടങ്ങൾ, ഇതെല്ലം. സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും മനസ് പറന്നു നടക്കും. നഷ്ടങ്ങളെ കുറിച്ച കണക്ക് കൂട്ടലുകൾ നടത്തും. മനസിനെ ശക്തിപ്പെടുത്താനുള്ള സമയമായി ഈ ആഴ്‌ച്ചയെ കാണുക. അല്പം സ്ലോ ഡൗൺ ചെയ്യുന്നത് ഇപ്പോഴും നല്ലതല്ലേ? പ്രാർത്ഥന , ധ്യാനം എന്നിവ നടത്തും.

അങ്ങനെ ഭയപ്പെടേണ്ട കാരണം പതിനൊന്നാം ഭാവത്തിൽ വ്യാഴവും വീനസും നിൽക്കുന്നു. പതിനൊന്നാം ഭാവം കൂട്ടുകാർ, കൂട്ടായ്മകൾ , അവരോടോന്നിച്ചുള്ള ജോലികൾ. എന്നിവയിൽ ആത്മ വിശ്വാസം വർധിക്കും. സമൂഹത്തിലെ വില വർധിക്കും. ഏതെങ്കിലും സുഹൃത്തുക്കളോട് അനുരാഗം തോന്നാം. ശരിക്കും ദിപ്ലോമാസി സ്വീകരിക്കും  രണ്ടാം ഭാവത്തിലെ ചൊവ്വ ധനം, വസ്തു വകാകൾ എന്നിവയിൽ കുതിച്ചു ചട്ടം നടത്താൻ പ്രേരിപ്പിക്കും. പുതിയ ആശയങ്ങൾ മനസ്സിൽ വിരിയും. അപ്പോൾ കടം വാങ്ങാൻ പ്രലോഭനം ഉണ്ടാകാം .എന്നാൽ അത് വേണ്ട എന്ന് വെക്കുന്നതായിരിക്കും നല്ലത്. വെറുതെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും ഉപേക്ഷിക്കുക.

സ്കൊർപിയോ  ഒക്ടോബർ 23  നവംബർ 21

പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, പ്രോജക്ടുകൾ, അവയിൽ നിന്നുള്ള വരുമാനം, എന്നിവയിൽ സൂര്യനും മെർക്കുറിയും. അവ എന്താണ് നിങ്ങളോട് പറയുന്നത്? കൂട്ടുകാർ, കൂട്ടായ്മകൾ എന്നാ മേഖലകളിൽ ഒരു സ്വപ്ന സഞ്ചാരിയെ പോലെ പാറി നടക്കും. ഒന്നിച്ചുള്ള ജോലികൾ വർധിക്കും. സോഷ്യൽ നെറ്റ് വർകിങ്ങും ആകാം. പ്രകടികൽ അയ ദർശനങ്ങൾ ഉണ്ടാകും. അതിന്റെ ഫലവും ഉണ്ടാകും. ഉറപ്പ്. അല്പ നാൾ മുൻപുണ്ടായിരുന്ന പുക മറ മാറി കര്യങ്ങാൽ ഒരു സെയ്ഫ് ലാനടിങ് നടത്തും. ഒന്നിച്ചുള്ള പ്രോജക്ടുകളിൽ സുജ്രുതുക്കളുടെ സഹകരണം ഉണ്ടാകും. മനസ്സിൽ സന്തോഷം നിറയും.

പത്താം ഭാവം വ്യാഴവും ശുക്രനും നിൽക്കുന്നു. എന്താണ് പത്താം ഭാവം? ജോലി, സമൂഹത്തിലെ വില, മാതാവ്‌ എന്നാ മേഖലകളിൽ ഈ രണ്ടു സ്ശുഭ ഗ്രഹങ്ങളും നിൽക്കുമ്പോൾ, സന്തോഷത്തിനു വേറെ കാരണങ്ങാൽ ഒന്നും വേണ്ട എന്ന് മനസിലായില്ലേ? വളരെ ഔദാര്യ മനസ്കൻ താന്നെ ആകും. സ്ത്രീകളോട് കൂടുതൽ സഹകരണ മനോഭാവം സ്വീകരിക്കാൻ പദ്ധതി  ഉണ്ടാക്കും. അത് കൊണ്ട് നിങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ആയവർ പുതിയ വ്യക്തികളുടെ ആലോചനയിൽ വീഴും. ധനപരമായ നീകങ്ങൾ നടത്തും.ആരോടെങ്കിലും വീണ്ടും ഒന്ന് ചേരണം എങ്കിൽ ഈ അവസരം ഉപയോഗിച്ച് നോക്കൂ. അവർ വേണ്ട എന്ന് പറയാൻ സാധ്യത വളരെ കുറവ്.

 സജിടരിയാസ്നവംബർ 22- ഡിസംബർ 21

സൂര്യൻ മെർക്കുറി , ഇവ പത്താം ഭാവത്തിൽ നിൽക്കുന്നു, അത് പോലെ ഈ ആഴ്ച തുടക്കത്തിൽ ന്യു മൂനും. പത്താം ഭാവം, മാതാവ്‌, സമൂഹത്തിലെ വില , ജോലിയിലെ വിജയം , ഈ ഭാവത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, അപ്പോൾ അറിയാമല്ലോ ജോലി , അതിൽ നിന്നുണ്ടാകുന്ന വിജയങ്ങാൽ ഒരു പ്രധാന ഭാഗം ആയി മാറും. കൂടുതൽ ആശയവിനിമയങ്ങൾ ആ ഭാവത്തിൽ നടക്കും. കാരണം, ആശയവിനിമയങ്ങളുടെ ഗ്രഹമായ മെർക്കുറിയും സ്സൂര്യനോടൊപ്പം നിൽക്കുന്നു. സൂര്യൻ മെർക്കുറിയോടൊപ്പം നിൽക്കുമ്പോൾ ജീവിതം പുതിയ ദിശയിലേക്ക് ചിന്തകളെയും, പ്രവർത്തികളെയും സമന്വയിപ്പിക്കും.

വിചാരങ്ങളെ മറയില്ലാതെ പ്രകടിപ്പിക്കുക വഴി ഈഗോ പ്രതിഫലിക്കും. സ്വയം പ്രൊമോട്ട് ചെയ്യും.ചിലപ്പോൾ കണക്കു കൂട്ടലുകൾ തെറ്റാം അത് കേട്ട് നിൽക്കുന്നവർ നിങ്ങളുടെ ക്രെടിബിലിടിയെ ചോദ്യം ചെയ്തേക്കാം. ഒരു സ്വര്തനായി മുദ്ര കുതപ്പെടം.

സ്വയം മെച്ചപ്പെടുത്താൻ പുതിയ കാര്യങ്ങൾ പഠിക്കും. കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കും. എന്നിരുന്നാലും കുറച്ചു കാര്യങ്ങൾ കൂടുതൽ ശ്രദ്ധ കൊടുത്തു ചെയ്താൽ കൂടുതൽ തൃപ്തി ഉള്ളതായി കാണാം. പിന്നെ ചിലർ പ്രേമ ബന്ധങ്ങളിൽ കാല് തെറ്റി വീഴാൻ സാധ്യതാ ഉണ്ട്. കാരണം സാധാരണ കാര്യങ്ങളിലും രീതിയിലും തൃപ്തി തീരെ കാണുകയില്ല. വിദേശ ബന്ധം സന്തോഷം കൊണ്ട് വരും . ഒൻപതാം ഭാവം വീനസിന്റെ ഒപ്പം വ്യാഴവും നിൽക്കുന്നു. അൽപ സ്വല്പം പ്രശ്നങ്ങൾ ഇല്ലെങ്കിൽ പിന്നെ നാം ജീവിചിട്റ്റ് കര്യമിലല്ലോ? പ്രശ്നങ്ങൾ ആണല്ലോ നമുക്ക് കൂടുതൽ ശക്തി തരുന്നത്. സന്തോഷം കൊണ്ട് ശക്തി ശക്തിയെക്കൾ നമ്മെ സഹായിക്കുക പ്രശ്നങ്ങൾ തന്ന ശക്തി ആയിരിക്കും എന്നാണ് എന്റെ തോന്നൽ.

എന്നിരുന്നാലും സംസാരം ശത്രുക്കളെ വിളിച്ചു വരുതതിരിക്കാൻ ശ്രദ്ധിക്കുക.

കപ്രികോൺഡിസംബർ 22 - ജനുവരി 19

സൂര്യൻ മെർക്കുറി ഇവ ഒൻപതാം ഭാവത്തിൽ നിൽക്കുന്നു. ഉപരി പഠനം, വിദേശ യാത്രകൾ, ആത്മീയത എന്നിവയിൽ . ലോകവും അതിലെ സുഖങ്ങളും ആയുള്ള ബന്ധം ഒരു നേരിയ രേഖ മാത്രമായി മാറും. ഹൃദയം കൂടുതലും ആത്മീയമായ കാര്യങ്ങളിൽ വ്യപരിചേക്കാം. ലൗകികമായ തലം ഉപേക്ഷിച് , വളരെ ഉന്നതാമായ ചിന്തകളിലേക്കും , തൽഫലമായുണ്ടാകുന്ന പ്രവർത്തികളിലും സമയം ചിലവഴിക്കും. യാത്രകൾ , അതിൽ നിന്നുണ്ടാകുന്ന ബന്ധങ്ങൾ, അല്ലെങ്കിൽ ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ആഗ്രഹം. വളരെ ബുദ്ധിപരമായ നീക്കങ്ങൾ, പ്രശ്ന നിവാരണം, അവനവനെ കൂടുതൽ ഉയർത്തി കാണിക്കുക, ആത്മ വിശ്ശ്വാസത്തിന്റെ വർധന, ഇങ്ങനെ തിരക്ക് പിടിച്ച  ദിവസങ്ങൾ, വിശാലമായ ദർശനങ്ങൾ, ഇതെല്ലം കൊണ്ട് മനസ് നിറയുമ്പോൾ ചില കാര്യങ്ങൾ അറിയാതെ മറന്നു പോകുക , ഇവയെല്ലാം പ്രതീക്ഷിക്കുക.  അടുത്തുള്ളവർ സഹായിക്കും.

പതിനൊന്നാം ഭാവത്തിൽ ശനിയും , ചൊവ്വയും ഒന്നിച്ചു നിൽക്കുന്നു. കഠിനാധ്വാനം ചിലപ്പോൾ വിഷമിപ്പിചെക്കം. പ്രത്യേകിച്ചും നാം ലെക്ഷ്യമിട്റ്റ് ചെയ്യുന്ന കാര്യങ്ങൾ ഫലം കാണാൻ അല്പം വൈകുമ്പോൾ. അല്പം അക്ഷമരകം. പതിനൊന്നാം ഭാവം, നേട്ടങ്ങൾ, കൂട്ടായ്മകൾ, കൂട്ടുകാർ, ഒന്നിച്ചുള്ള പ്രോജക്ടുകൾ. പ്രത്യേകിച്ചും ധന സമ്പാദനം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്പം താമസിക്കുമ്പോൾ ആരാണ് അക്ഷമാരകതത്? ചൊവ്വ കുതിച്ചു പായാൻ പ്രേരിപ്പിക്കുന്നു. പക്ഷെ ശനി നമ്മെ അച്ചടക്കം പഠിപ്പിക്കുന്നു. ഒരു കപ്രികൊൻ അയ ഞാൻ എന്നോട് തന്നെ പറയുന്നു. വെറുതെ അക്ഷമ ആയിട്ട കാര്യമില്ല . അപ്പോൾ കര്യങ്ങാലോക്കെ ശരിക്കും അങ്ങോട്ട പഠിക്കുക. ഇനിയും എവിടെയൊക്കെയോ പൂർണതയിൽ എത്താനുണ്ട്. എന്നാലും മറ്റുള്ളവരുടെ സ്നേഹം ശെരിക്കും അനുഭവിക്കാൻ സാധിക്കും.

അഖ്വരിയാസ് ജനുവരി  20 -ഫെബ്രുവരി  18

എട്ടാം ഭാവത്തിൽ, സൂര്യൻ മെർക്കുറിഎന്നിവ. രൂപാന്തരം, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ , രഹസ്യമായ മോഹങ്ങൾ, സെക്ഷ്വലിടി എന്നിവയിൽ കൂടുതൽ പഠനം. എല്ലാ വിഷയങ്ങളെയും ആഴത്തിൽ മനസിലാക്കും. ബാങ്ക് അകൗന്റുകൾ വീണ്ടും നോക്കാം. ധന സംബന്ധമായ വിഷയങ്ങൾ പഠിക്കേണ്ട അവസരം വരും. ഒരു പ്ലേഗ് പോലെ ജീവിതത്തിലുണ്ടായിരുന്ന ചില ശീലങ്ങളെ തുടച്ചു നീക്കും. ഇമോഷണലി അല്ലെങ്കിൽ ഫിസിക്കലി ഒരു അലസത പ്രതീക്ഷിക്കാം. രൂപാന്തരം പ്രാപിക്കും ഈ രണ്ടു ഗ്രഹങ്ങളും എട്ടാം ഭാവത്തിൽ നിൽക്കുമ്പോൾ ആഴത്തിലുള്ള ചിന്തകളാണ് പ്രധാനമായും ഉണ്ടാകുന്നത്. അതിന്റെ ഫലമായി പുതിയ കല്വേയ്‌പ്പുകൾ നൂതനമായ രീതിയിൽ നടത്താം.

പത്താം ഭാവം ചൊവ്വയും ശനിയും കയ്യടിക്കിയിരിക്കുന്നു. പത്താം ഭാവം, സമൂഹത്തിലെ വില, ജോലി, മാതാവ്‌ എന്നിവ. മറ്റുള്ളവരാൽ അന്ഗീകരിക്കപ്പെടാനുള്ള ആഗ്രഹം. സ്വന്തമായി എന്തെങ്കിലും ജോലികൾ തുടങ്ങാനുള്ള ആഗ്രഹം. അങ്ങനത്തെ നീക്കങ്ങൾ തുടങ്ങാനുള്ള ആഗ്രഹങ്ങൾ പക്ഷെ എവിടെയോ എന്തോ തടസം. അല്ലെങ്കിൽ എന്തോ കൂടുതൽ അറിയാൻ ഉണ്ടെന്ന തോന്നൽ. അൽപ കാലതാമസം വരുമെന്ന വിചാരം. പക്ഷെ ഒരു ഒരു നല്ല അടിത്തറ ഉണ്ടാക്കാൻ പറ്റിയ സമയം. ഉത്തരവാദിതങ്ങളെ കുറിച്ചുള്ള ഭാരമേറിയ ചിന്തകൾ. ചില അനാവശ്യ സാഹചര്യത്തിൽ ചെന്ന് പെടാം. എങ്കിലും ഇതെല്ലം എല്ലാ മനുഷ്യർക്കും എപ്പോഴെങ്കിലും അനുഭവിക്കേണ്ട കാര്യങ്ങളാണല്ലോ. നമുക്ക് വിധിച്ചിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ ആർക്കും കഴിയില്ല. അതിനെ മെച്ചമായി നേരിടുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു പ്രതിവിധി.

പ്യസിയാസ് ഫെബ്രുവരി 19 മാർച്ച്‌ 20

സൂര്യൻ , മെർക്കുറി ഇവ രണ്ടും, വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ് എന്നിവയുടെ ഭാവമായ ഏഴിൽ നിൽക്കുന്നു. ബന്ധങ്ങളുടെ ഭാവമാണ്. ബന്ധങ്ങൾ തന്നെ ആകും ഈ ആഴ്ച കൂടുതൽ പ്രാധാന്യം. അവയെ നിങ്ങൾ ഇതു രീതിയിൽ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. വിവാഹ ആലോചനകൾ വരാം. അതിനെ ഇതു രീതിയിൽ കാണണം എന്ന് തീരുമാനിക്കുക . പക്ഷെ കൂടുതൽ സംസാരം, അല്ലെങ്കിൽ സംസാരിക്കാനുള്ള ആഗ്രഹം.സംസാരശേഷി നന്നായി ഉപയോഗിച്ചാൽ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ അനുഭവത്തിൽ വരും. സംസാരം കൊണ്ട് വിജയം നേടേണ്ട സമയമാണ്. സൂര്യൻ ഈ ഭാവത്തിൽ തന്നെ ആണെന്ന് മറക്കേണ്ട. ഇന്റെർവ്യു , അല്ലെങ്കിൽ അങ്ങനെ ഉള്ള അവസരങ്ങൾ നന്നായി ഉപയോഗിക്കാൻ പറ്റിയ സമയം. ഇരുപത്തി അഞ്ചാം തീയതി ന്യു മൂൺ ആ ഭാവത്തിൽ വരുന്നത് പുതിയ തുടക്കങ്ങളെ കാണിക്കുന്നു. അപ്പോൾ എല്ലാം കൂട്ടി വായികുക.

അല്പം കൂടെ ആലോചിക്കണം എന്ന് ഒൻപതാം ഭാവത്തിൽ നിൽക്കുന്ന ശനിയും ചൊവ്വയും. അവർ ഒന്നിച്ചാണ് ആ ഭാവത്തിൽ . എന്താണ് ഒൻപതാം ഭാവം? ഉപരി പഠനം, ദൂര യാത്രകൾ, വിദേശ ബന്ധം , സല്ക്കർമങ്ങൾക്ക് നാം കൊടുക്കേണ്ട വില എന്നിവ. എല്ലാ കാര്യങ്ങളും വളരെ പ്ലാൻ ചെയ്തു മുന്നോട്ട് നീങ്ങും. അല്ലെങ്കിൽ അങ്ങനെയേ ചെയ്യാൻ പട്ടു. കാരണം ശനി നമ്മെ അച്ചടക്കം പഠിപ്പിക്കുന്ന ഗ്രഹമാണ്. ജീവിതത്തിൽ ആവശ്യമില്ലതവയെ എടുത്തു കളയും. മനസ്സിൽ നിരവധി ആഗ്രഹങ്ങൾ ജനിക്കും എങ്കിലും ആവശ്യമിലതാവ വേണ്ട എന്ന് തന്നെ വെക്കും. അങ്ങനെ ഒരു ബാലൻസ്ഡ് രീതിയിൽ മുന്നോട്ട് പോകും.

 [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP