Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

നാർക്കോട്ടിക് ചർച്ചകൾ: ഒരു ജ്യോതിഷ വിശകലനം: സെപ്റ്റംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നാർക്കോട്ടിക് ചർച്ചകൾ: ഒരു ജ്യോതിഷ വിശകലനം: സെപ്റ്റംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ദ്യമേ തന്നെ പറയട്ടെ , പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു എന്റെ ശക്തമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. അദ്ദേഹത്തിന് സപ്പോർട് ഇല്ല എന്നും, അദ്ദേഹത്തെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളഞ്ഞു എന്ന ഒരു വീഡിയോ കാണാൻ ഇടയായി. പക്ഷെ ഞാൻ മനസിലാക്കിയത് അദ്ദേഹത്തിന്റെ പ്രബോധനം കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സമൂഹം ഏറ്റെടുത്തിരിക്കുന്നു എന്നതാണ്. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ പേടിച്ചു വിറച്ച കേരളത്തിൽ നിന്ന് കേരള0 ഒത്തിരി മാറിയിരിക്കുന്നു. ഇപ്പോൾ പ്രതികരിക്കാൻ ആരും ഭയക്കുന്നു ഇല്ല. ആ ഒരു അവസ്ഥയിൽ കേരളത്തെ കൊണ്ടെത്തിച്ചത് ആരാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ആസക്തി, അത് മദ്യം, സ്ത്രീകൾ, മയക്ക് മരുന്ന്, എന്തായാലും ഇവയെ പ്രധാനമായും സൂചിപ്പിക്കുക ചന്ദ്രന്റെ മേലുള്ള സ്വാധീനത്തെ നോക്കിയാണ്. ചന്ദ്രൻ മനസിനെ സൂചിപ്പിക്കുന്നു. ഈ മനസിനെ മയക്കുന്ന വിഷയങ്ങളെ ആണല്ലോ ആസക്തി എന്ന് പറയുന്നുന്നത്. ചന്ദ്രൻ വളരെ സെൻസിറ്റീവ് ആയ ഗ്രഹ0 ആയതിനാൽ ക്രൂര ഗ്രഹങ്ങളോട് ചേർന്ന് നിൽക്കുകയോ ദൃഷ്ടി ചെയ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ മാനസിക ദൗർബല്യങ്ങൾ ഉണ്ടാകാം എന്നതാണ്. രാഹു, അമിതമായ ആഗ്രഹത്തെ സൂചിപ്പിക്കുന്നു. ചന്ദ്രൻ രാഹുവിന്റെ സ്വാധീനത്തിൽ വരുമ്പോൾ വ്യക്തിക്ക് എന്തെങ്കിലും കാര്യങ്ങളിൽ ആസക്തി ഉണ്ടാകും. അത് 2,5, 8,11, 12, ഭാവങ്ങളിൽ ആയാൽ കഴിക്കുന്ന വസ്തുക്കളിൽ ആസക്തി ഉണ്ടാകും എന്നുള്ളതാണ്. വ്യാഴം ജീവനെ സൂചിപ്പിക്കുന്നു, വ്യാഴം നെഗറ്റിവ് ആയ അവസ്ഥയിൽ നിന്നാൽ അനാരോഗ്യകരമായ ഭക്ഷണ ക്രമം ഉണ്ടാകും എന്നാണ് സൂചന. ഇവയിൽ ശുഭ ദൃഷ്ടികൾ ഇല്ല എങ്കിൽ ആ വ്യക്തികൾ ജാതി മത ഭേദമെന്യേ ആസക്തി ഉള്ളവർ ആയി മാറും എന്നാണ്. ചിലർക്ക് മതം ആണ് ആസക്തി. തന്റെ മതവും ആണ് ഏറ്റവും നല്ലത് എന്നും ഉള്ള മിഥ്യാ ബോധം ഇവരിൽ ഉണ്ടാകും.

കുറെ നാൾ മുൻപ് ടെക്കനോപാർക്കിലെ ഒരു കമ്പനിയിൽ ഓണാഘോഷം. പെൺകുട്ടികൾ കസവു സാരിയണിഞ്ഞു പൂക്കളം ഇടുന്നു. ഒരു പെൺകുട്ടി മാത്രം ചുരിദാർ ധരിച്ചു മാറി നിൽക്കുന്നു. മാറി നിന്ന പെൺകുട്ടിയോട് ഒരാൾ ഒരു ചോദ്യം എന്താണ് ആഘോഷത്തിൽ പങ്കെടുക്കാത്തത്. കസവു സാരി അണിയാത്ത എന്ത്? ' പെൺകുട്ടിയുടെ മറുപടി, ഓണം ഞമ്മക്ക് ഹറാം ആണ്. കസവു സാരി ഞമ്മന്റെ മതത്തിനു ഹലാൽ അല്ല.

ഓണത്തിന് മുണ്ടും ജൂബയും ധരിച്ചു വന്ന യുവാവ് ദൂരെ നിന്ന് എല്ലാം വീക്ഷിക്കുന്നു. ആ യുവാവിനോട് ഒരാൾ ഒരു ചോദ്യം എന്താ പൂക്കളം ഭംഗിയില്ലേ? യുവാവ് പറഞ്ഞ മറുപടി ''ഓണം മാറ്റി ഞങ്ങളുടെ പ്രവാചകന്റെ ദിനം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കണം '

ഇത്തരം വിഭാഗീയത സമൂഹത്തിൽ പടർത്തുന്നത് കൂടുതൽ ആരാണ്?

ഈ രണ്ടു വ്യക്തികളോടും ചോദ്യം ചോദിച്ച വ്യക്തി ഞാൻ തന്നെ ആണ്.

യഹൂദന്മാരുടെ ടെക്‌നനോളജിയിൽ ജോലി ചെയ്ത മാസം തോറും ശമ്പളം പറ്റുന്നതിനെ കുറിച്ച് ഞാൻ ചോദിച്ചില്ല, കാരണം അതിനു ഉത്തരം ഇല്ലല്ലോ. ഓർക്കുക ചന്ദ്രൻ രാഹു, ആ ബന്ധം ഇത്തരം ആസക്തിയെയും സൂചിപ്പിക്കുന്നു.

ഞാൻ നിർത്തട്ടെ, ഇത് കഴിഞ്ഞു വേണം അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷിയെ കുറിച്ചുള്ള ലേഖനം വായിക്കാൻ. ചുമ്മാ.. Jtsu for a Horror..

വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ചയും നിങ്ങളുടെ ജോലി, സാമ്പത്തിക വിഷയങ്ങൾ ആരോഗ്യം എന്നിവ ആയിരിക്കും പ്രധാനം. പുതിയ പ്രോജക്റ്റുകൾ ഉണ്ടാകുന്ന സമയമാണ്. അത് പോലെ തന്നെ നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ, സഹപ്രവർത്തകരുമായുള്ള  ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ക്രമം എന്നിവയെ കുറിച്ചും ആശങ്ക ഉണ്ടാകുന്ന സമയമാണ്. ജോലി സ്ഥലത് പല വിധ തർക്കങ്ങൾ, ടീം മീറ്റിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക. അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങളും വളരെ പ്രധാനമാണ്. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ഈ സമയത്തിന്റെ പ്രത്യേകതയാണ്. നിങ്ങളോടു പലരും സാമ്പത്തികമായ സഹായം അഭ്യർത്ഥിച്ചു എന്ന് വരാം. മറിച്ചും സംഭവിക്കാം. ലോണുകൾ നൽകുക, വാങ്ങുക എന്നിവയ്ക്കുള്ള ശ്രമവും ഉണ്ടാകാം. ടാക്‌സ് , പി. എഫ്, ഇൻഷുറൻസ് എന്ന വിഷയത്തെ കുറിച്ചും ചർച്ചകൾ ഉണ്ടാകുന്നതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ പ്രേമ ബന്ധം , വിവാഹ ബന്ധം എന്നിവയുടെ പ്രാധാന്യം ഈ ആഴ്ച വര്ധിക്കുന്നത്ആണ്. പല ഗ്രഹങ്ങളും ഈ വിഷയത്തെ വലുതായി ഹൈ ലൈറ്റ് ചെയ്യുന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. കുട്ടികളുടെ ജീവിതം , ആരോഗ്യം, പഠനം എന്നിവയിൽ കൂടുതൽ ശ്രദ്ധ അർപ്പിക്കേണ്ടി വരുന്നതാണ്. ചുറ്റുപാടും ഉള്ള ചെറുപ്പക്കാരുടടെ ഒപ്പം പ്രവർത്തിക്കേണ്ടി വരും. പുതിയ കൂട്ടുകെട്ടുകൾ ലഭിക്കാനുള്ള അവസരവും ഉണ്ടാകും. കല ആസ്വാദനം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോബ് ഓഫർ, നെറ്റ് വർക്കിങ്ങിനുള്ള അവസരം, ദൂര യാത്രകൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ കുടുംബ ജീവിതം പ്രധാന വിഷയം ആകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് വില്പന, വാങ്ങൽ, വീട് അലങ്കരിക്കൽ എല്ലാം തന്നെ ഈ സമയം ഉണ്ടാകും. മുതിർന്ന വ്യക്തികളുടെ ആരോഗ്യം, അവരുടെ സന്തോഷം എന്നിവയ്ക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതാണ്. കുടുംബ യോഗങ്ങളും പ്രതീക്ഷിക്കുക. കല ആസ്വാദനം, ആശയ വിനിമയം എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകാം. ടീം മീറ്റിങ്ങുകൾ, ജോലിയെ കുറിച്ചുള്ള ചർച്ചകൾ എല്ലാം ഈ സമയം ഉണ്ടാകും. അത് പോലെ തന്നെ അധികാരികളുമായുള്ള ചർച്ചകളും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ക്രമം എന്നിവ മെച്ചപ്പെടുത്തേണ്ട അവസ്ഥയാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിരവധി യാത്രകൾ ജീവിതത്തിന്റെ ഭാഗം ആകുന്നതാണ്. മൾട്ടിടസ്‌കിങ് രീതിയിൽ ജോലി ചെയ്തു തീർക്കേണ്ടി വരും. ഈ ജോലികൾ കൂടുതലായും എഴുത്തു , മീഡിയ, ടീച്ചിങ്, കൗൺസലിങ്, ജേർണലിസം എന്ന മേഖലയിൽ നിന്നായിരിക്കും. സ്ഥിരത ഇല്ലാത്ത സാഹചര്യങ്ങൾ കൂടുതലായി വന്നു ചേരും. നിരവധി വ്യക്തികളോടുള്ള ആശയ വിനിമയവും പ്രതീക്ഷിക്കുക. സഹോദരങ്ങൾ, അയൽക്കാർ, ബന്ധുക്കൾ എന്നിവരോട് കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുക, റിപ്പയർ ചെയ്യുക എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. കല ആസ്വാദനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. കുട്ടികളുടെ പരി പോഷണം, , വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുന്നതാണ്. റിസ്‌ക് വർധിച്ച ജോലികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാവും നല്ലത്. നിങ്ങളുടെ കഴിവുകൾ കൊണ്ട് ലാഭം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാകും എങ്കിലും റിസ്‌ക് വർധിക്കും. പഠനം, അദ്ധ്യാപനം എന്നിവയും ഈ ആഴ്ച പ്രധാനമാണ്. പുതിയ കൂട്ടുകെട്ടുകൾ, കലാ പരിപാടികൾ എന്നിവയ്ക്ക് വേണ്ടി സമയം കണ്ടെത്താനുള്ള സാഹചര്യവും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയം, ജോലി എന്നിവ ആയിരിക്കും പ്രധാനം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കുറിച്ചുള്ള ഗഹനമായ ചിന്തയിലാണ് നിങ്ങൾ. പല വിധത്തിലുള്ള തടസങ്ങൾ ആണ് നിങ്ങളുടെ മുന്നിൽ ഉള്ളത്. അതിനാൽ വളരെ ശ്രദ്ധയോടെ വേണം എല്ലാം കൈകാര്യം ചെയ്യാൻ . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതാണ്. നിങ്ങളുടെ കുടുംബവും പൊതു രംഗത്തുള്ളവരുമായും ചർച്ചകൾ , തർക്കങ്ങൾ എന്നിവ ഉണ്ടാകാൻ ശ്കതമായ സാധ്യതകളാണ് ഉള്ളത്. പുതിയ സേവിങ്‌സ് പദ്ധതി ഏറ്റെടുക്കുന്ന അവസരമാണ്. എങ്കിലും നിയമ പരമല്ലാത്ത എല്ലാ പദ്ധതികളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതാണ്. .കുടുംബ ജീവിതം വളരെ പ്രധാനമാണ്. വീട് വില്പന, വാങ്ങൽ, വീട് മെച്ചപ്പെടുത്തൽ എന്നിവയെല്ലാം തന്നെ പ്രധാനമാണ്. കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കരിയർ സംബന്ധമായ ചർച്ചകൾ ഇവയെല്ലാ0 തന്നെ ഈ ആഴ്ച പ്രധാന വിഷയങ്ങൾ ആകുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതത്തിനു വളരെ പ്രാധാന്യം ഉള്ള ദിവസങ്ങളിലൂടെ ആണ് നിങ്ങൾ കടന്നു പോകുന്നത്. സൂര്യൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ വളരെ ശക്തമായി സ്വാധീനിക്കുന്നത്. ജീവിതം പുതിയ ദിശയിലൂടെ കടന്നു പോകുന്നത് നിങ്ങൾ നേരിട്ട് കാണുന്നു. പുതിയ തുടക്കങ്ങൾ, പുതിയ പദ്ധതികൾ, എന്നിവയെല്ലാം നിങ്ങളെ തേടി എത്തുകയാണ്. പുതിയ വ്യക്തികൾ, പുതിയ ജോബ് ഓഫർ എന്നിവയെല്ലാം വന്നു ചേരാം. നിങ്ങളുടെ ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്തേണ്ട സാഹചര്യവും വന്നു ചേരും. നിരവധി യാത്രകൾ, ട്രാൻസ്ഫറുകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. നിങ്ങളുടെ അയൽക്കാർ, സഹോദരങ്ങൾ എന്നിവർക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും, ടീച്ചിങ്, കൗൺസലിങ്, ഐ ടി എന്ന രംഗത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ പ്രോജെക്ട്കട്ടുകളും ഉണ്ടാകുന്നതാണ്. മീഡിയ , മറ്റു ആശയ വിനിമയ രംഗം എന്നിവയിൽ പ്രവർത്തിക്കുന്നവർക്കുള്ള അവസരവും വന്നെത്തുന്നതാണ്. വളരെ തിരക്ക് നിറഞ്ഞ സമയത്തിലൂടെ ആണ് നിങ്ങൾ കടന്നു പോകുന്നത്. ചെവി മുതൽ കൈകൾ വരെ ഉള്ള ഭാഗങ്ങൾ വളരെ സെൻസിറ്റീവ് ആണ്. അതിനാൽ അവ സംബന്ധമായ ശാരീരിരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങൾക്ക് പ്രാധാന്യം ഉണ്ടാകും. ഈ വിഷയത്തെ കുറിച്ച് പലരോടും നിങ്ങൾ സംസാരിക്കുന്നതാണ്. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് യോജിച്ച അവസരം അല്ലാത്തതിനാൽ അങ്ങനത്തെ തീരുമാനങ്ങൾ ആലോചിച്ച മാത്രം ഏറ്റെടുക്കുക. സാമ്പത്തിക വിഷയങ്ങളെ ചൊല്ലി പങ്കാളിയും ആയുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ലോണുകൾ നൽകുക, വാങ്ങുക എന്നിവയെ കുറിച്ചുള്ള സന്ദേഹവും ഉണ്ടാകുന്നതായി കാണുന്നു. നിങ്ങളുടെ വൈകാരികമായ സമ്മർദ്ദം വർധിച്ചു വരുന്ന സമയമാണ്. പ്രാർത്ഥന, ധ്യാനം എന്ന വിഷയത്തെ കുറിച്ചുള്ള താല്പര്യം വർധിക്കും. ജോലിയെ കുറിച്ചുള്ള സ്ട്രെസും ഉണ്ടാകുന്നതാണ്. ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം, വിദേശ ബന്ധം എല്ലാം ഈ സമയം പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ ആഴ്ച പോലെ തന്നെ നിങ്ങളുടെ ഭാവി പ്ലാനുകൾ ഈ ആഴ്ചയും ശ്രദ്ധ നേടുന്നതാണ്. പുതിയ കൂട്ടുകെട്ടുകൾ , പുതിയ ഔദ്യോഗിക ബന്ധങ്ങൾ, ലോങ്ങ് ടേം പദ്ധതികൾ എന്നിവ രൂപീകരിക്കുന്ന സമയമാണ്. ചാരിറ്റി പ്രവർത്തനങ്ങൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ , ടെക്ക്‌നിക്കൽ പ്രോജെക്ട്കട്ടുകൾ എന്നിവ ഉണ്ടായി വരുന്നതാണ്. നിരവധി ടീം ചർച്ചകൾ നിങ്ങളെ കാത്തിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി ഉള്ള ജോലികൾ, നിങ്ങളുടെ സ്വന്തം ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമം ഇവ എല്ലാം തന്നെ ഈ സമയം പ്രാധാന്യം നേടും. നിരവധി ഗ്രഹങ്ങൾ ആളാണ് നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നത്. പുതിയ തുടക്കങ്ങൾ , പുതിയ പ്ലാനുകൾ, പുതിയ പ്രേമ ബന്ധം ബിസിനസ് ബന്ധം എന്നിവ എല്ലാം തന്നെ ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ജോലി, ഉത്തര വാദിത്തങ്ങൾ എന്നിവ വളരെ പ്രധാനമാണ്. സൂര്യൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുമ്പോൾ നിങ്ങൾ ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള അനാലിസിസ് ഉണ്ടാകുന്നതാണ്. നിങ്ങളുടെ അധികാരികൾ പുതിയ വളരെ സീരിയസ് ആയ രീതിയിൽ നിങ്ങളോട് സംസാരിക്കുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ വീട് മാറ്റം, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്. ദൂര ഡീസൽ നിന്നുള്ള ജോലികൾ, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള ശ്രമം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം ഇവയെല്ലാം ഈ അവസരം പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ആത്മീയത കൂടുതൽ വർധിക്കുന്ന സമയമാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, വിദേശ യാത്രകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ച പോലെ തന്നെ ഉപരി പഠനം, തീർത്ഥ യാത്രകൾ , എന്നിവയ്ക്കും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, ഗുരു തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദം ഇവ എല്ലാം പ്രതീക്ഷിക്കുക. ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള അവസരവും ലാഭിക്കാം. പുതിയ ലോങ്ങ് ടേം പദ്ധതികൾ വളർന്നു വരുന്ന സമയമാണ്. പുതിയ കൂട്ടുകെട്ടുകൾ ഉയർന്ന വരുന്ന സമയമാണ്. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പല ജോലികളും ഏറ്റെടുക്കുന്നതാണ്..

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങൾ പ്രധാനമാകുന്നതാണ്. സൂര്യൻ എട്ടാം ഭാവത്തിലൂടെ നീങ്ങുമ്പോൾ നിങ്ങളുടെ ഈഗോയെ മുറിവേൽപ്പിക്കുന്ന രീതിയിൽ ചില സംഭവങ്ങൾ ഉണ്ടായി എന്ന് വരാം. അങ്ങനെ ഉള്ള അവസ്ഥയിൽ മൗനം പാലിക്കുക. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകും, പക്ഷെ ഈ അവസരം അതിനു അനുയോജ്യം അല്ല. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി വളരെ ശ്രദ്ധ അർഹിക്കുന്നു. പുതിയ പ്രൊജക്ക്ടിനെ കുറിച്ചുള്ള ചർച്ച, കല , ആശയ വിനിമയം എന്ന മേഖലയിൽ നിന്നുള്ള ജോലിയും പ്രതീക്ഷിക്കുക. ഇന്റർവ്യൂ , റെസ്യൂ0 അയക്കൽ , ജോലി സ്ഥലത്തു ഉള്ള ചർച്ചകൾ എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തി ബന്ധം, വിവാഹം, ഔദ്യോഗിക ബന്ധം എന്നിവയുടെ മേലുള്ള ശ്രദ്ധ വർധിക്കുന്നതാണ്. നിങ്ങളുടെ പന്കാളിയുമായുള്ള ചർച്ചകൾ തർക്കങ്ങൾ ആയി മാറാവുന്നതാണ്. പുതിയ ബിസിനസ് ഓഫർ, ജോബ് ഓഫർ എന്നിവക്കുള്ള ശ്രമം ഉണ്ടാകുമെങ്കിലും, തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരവും ഉണ്ടാകാം. ദൂര യാത്രകൾ, ആശയ വിനിമയം, മീഡിയ എന്ന മേഖലയിൽ നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക. ഉപരി പഠനം ഒരു പ്രധാന വിഷയം ആകുന്നതാണ്. അദ്ധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർക്ക് പുതിയ പ്രോജെക്ട്കട്ടുകൾ ലഭിക്കുന്നതാണ്. ആത്മീയ വിഷയങ്ങൾ, തീർത്ഥ യാത്രകൾ ഇവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP