Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങൾ തന്നെ ആണ് പ്രധാനം. നിരവധി ഗ്രഹങ്ങൾ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ, വൈകാരികമായ സംസാരം, പങ്കാളിയോടുള്ള തര്ക്കകങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചിലവുകളും വന്നു ചേരുന്നതാണ്.ടാക്സ് , ഇന്ഷു്റന്സ് സംബന്ധമായ പ്രശ്നങ്ങൾ തീര്പ്പാ ക്കൽ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയും കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകൾ, കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികൾ, അധികാരികളുമായുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. വീട് വയ്ക്കൽ, വാങ്ങൽ, വൃത്തിയാക്കൽ, എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ചയും നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവ പ്രധാനം ആകുന്നതാണ്. പുതിയ ബിസിനസ് ബന്ധങ്ങളും ഒഫീഷ്യൽ ബന്ധങ്ങളും ഈ സമയം ഉണ്ടാകും. ബന്ധങ്ങളെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യാണ്ടതായി വരും. ഒരേ സമയം പല കാര്യങ്ങൾ ചെയ്യേണ്ട അവസരവും വന്നെതാം. പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും ഇവ ഒന്നും തന്നെ എളുപ്പം ആയിരിക്കുകയില്ല. ദൂര യാത്രകൾ, നെറ്റ് വർക്കിങ് ഇവയും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീര്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചര്ച്ച്കൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം .   മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ സാഹിത്യപരമായ കഴിവുകൾ പ്രദര്ശിപ്പിക്കാൻ കൂടെ ഉണ്ടാകും

ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ജോലി , സഹ പ്രവർത്തകർ എന്ന വിഷയങ്ങൾ വളരെ പ്രധാനമാണ്. നിങ്ങളുടെ ജോലിയെ കുറിച്ച് മറ്റുള്ളവർ ചർച്ച ചെയ്യുന്ന അവസ്ഥ ആണ് . ജോലി സ്ഥലത്തു പല തർക്കങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിരവധി ചെറു ജോലികൾ എന്നിവ പ്രതീക്ഷിക്കുക. . നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം പ്രധാനം ആണ്. നിങ്ങളുടെ ഭക്ഷണ ക്രമം ശ്രദ്ധിച്ചു വേണം അല്ലാത്ത പക്ഷം ദഹന സംബന്ധമായ പ്രശ്നങ്ങൾ ഈ അവസരം ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികൾ, പ്രാർത്ഥന , ധ്യാനം എന്ന വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും. അത് പോലെ തന്നെ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതാണ് . സിനിമ , ഫാഷൻ, രാഷ്ട്രീയം എന്നാ മേഖലയിൽ പ്രവര്ത്തിുക്കുന്നവര്ക്കും ഈ സമയം വളരെ പ്രധാനമാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ ആഴ്ചയും ഉണ്ടാകും, എന്നാൽ നഷ്ടങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ അധികമാണ്. വിവാഹം, പ്രേമം എന്ന ബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികളുടെ ജീവിതം, ആരോഗ്യം എന്ന വിഷയങ്ങളിലും താല്പര്യം ഉണ്ടാകും. പുതിയ പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരം, ടീം ചർച്ചകൾ, എന്നിവയും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ കുടുംബ ജീവിതം വളരെ പ്രധാനം ആണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ. വീട് മെച്ചപ്പെടുത്താൻ ഉള്ള അവസരം എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. വീട്ടുകാരുമായുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലി സ്ഥലത്തും ചില മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ജോലി, നിലവിയിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ, നിരവധി ഔദ്യോഗിക ചർച്ചകൾ എന്നിവയും സമയം ഉണ്ടാകാവുന്നതാണ്. നിങ്ങളുടെ ശാരീരിരിക ആരോഗ്യവും ഈ ആഴ്ച പ്രധാനമാണ്. ഭക്ഷണ ക്രമം ശ്രദ്ധിക്കേണ്ടതാണ് വരുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ സഹോദരങ്ങൾ , ചെറു പ്രോജെക്ട്കട്ടുകൾ എന്നിവ പ്രധാനമാണ്.നിരവധി ചെറു യാത്രകൾ, ചെറു പ്രോജക്റ്റുകൾ എന്നിവ ഈ ആഴ്ച മുതൽ പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ , സെയ്ൽസ്, ആശയ വിനിമയം എന്ന ജോലികളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. നിരവധി വ്യക്തികളോടുള്ള ആശയ വിനിമയം പ്രതീക്ഷയ്‌ക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വളരെ പ്രധാനപ്പെട്ട സമയം ആണ്. അത് പോലെ തന്നെ ശാരീരിരിക അസ്വസ്ഥതകളും ഈ സമയം പ്രതീക്ഷിക്കുക. കല ആസ്വാദനം എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. കുട്ടികളുടെ ജീവിതം കൂടുതൽ ശ്രദ്ധ നേടും. നെറ്റ് വർക്കിങ്, മീറ്റിങ്ങുകൾ എന്നിവയും ഈ സമയം വന്നു ചേരാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങൾ പ്രധാനമാണ്. പാർട്ട് ടൈം ജോലികൾ ഏറ്റെടുക്കാനുള്ള ശ്രമവും ഉണ്ടാകും. വില പിടിപ്പുള്ള വസ്തുക്കൾ വാങ്ങാനുള്ള ശ്രമവും ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. ലോണുകൾ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. നിങ്ങളുടെ കുടുംബ ജീവിതവും പ്രാധാന്യം നേടുന്ന മാസമാണ്. നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ , യാത്രകൾ വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ വ്യക്തി ജീവിതം കൂടുതൽ പ്രാധാന്യം നേടുന്നതാണ്. നിങ്ങളുടെ ആരോഗ്യം, സന്തോഷം എന്നിവ കൂടുതൽ ശ്രദ്ധ നേടും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതാണ്. പുതിയ ബിസിനസ് പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും ഈ സമയ൦ വളരെ പ്രധാനമാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കുക. ജോലി, മറ്റു കോണ്ട്രാക്ട്ടുകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ മാനസിക ആരോഗ്യം, ജോലി എന്നിവ പ്രധാനമാണ്. ജോലിയെ കുറിച്ചുള്ള ചർച്ചകൾ ഈ സമയവും പ്രതീക്ഷിക്കുക. , മല്സര സ്വഭാവം ഉള്ള ജോലികൾ , സഹ പ്രവർത്തകരും ആയുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും തുടക്കങ്ങളും പ്രതീക്ഷിക്കുക. സാമ്പത്തികമായ ബാധ്യത ഈ സമയം വര്ധിക്കാം ഈ വിഷയത്തിൽ യാതൊരു റിസ്കുകളും എടുക്കാൻ പാടുള്ളതല്ല. പുതിയ സാമ്പത്തിക പ്ലാനിങ്ങിനു യോജിച്ച സമയമല്ല, എങ്കിലും നിങ്ങൾ അവയെ കുറിച്ചുള്ള ചര്ച്ചങകൾ നടത്തുന്നതായിരിക്കും. പല വിധത്തിൽ ഉള്ള ലോണുകൾ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ലോങ്ങ് ടേം ജോലികളുടെ പ്രാധാന്യം വർധിക്കുന്നതാണ്. ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള പുതിയ അവസരം പ്രതീക്ഷിക്കുക, പുതിയ ഗ്രൂപുകളിൽ നിന്നുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകളിൽ തർക്കവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന സമയം ആണ്. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാൻ ഉള്ള ശ്രമവും പ്രതീക്ഷയ്‌ക്കുക. നിങ്ങളുടെ വിവാഹം, പ്രേമം എന്ന ബന്ധങ്ങളും പ്രാധാന്യം നേടുന്നതാണ്.കുട്ടികൾ, യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. ഈ ജോലികളിൽ എല്ലാം തിരുത്തലുകളും പ്രതീക്ഷിക്കുക.ക്രിയേറ്റീവ്ജോലികൾ,നെറ്റ്‌വർക്കിങ്ജോലികൾ,വിനോദപരിപാടികൾ,ഗ്രൂപ്പ്ഇവന്റുകൾ എന്നിവയിൽപങ്കെടുക്കാനുള്ളഅവസരംഎന്നിവപ്രതീക്ഷിക്കുക..

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ജോലി പ്രധാനമാണ്. പല പ്രോജെക്ട്കട്ടുകൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. അതിനാൽ ഒരേ സമയം പല ജോലികളും ഏറ്റെടുക്കേണ്ടി വരും,. ജോലിയിൽ പുതിയ നിർദ്ദേശങ്ങളും ലഭിക്കാവുന്നതാണ്. അത് പോലെ തന്നെ വീട് നിർമ്മാണം, മെച്ചപ്പെടുത്തൽ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. മീഡിയ, പബ്ലിഷിങ്, സെയ്ൽസ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട സമയം ആണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, സഹ പ്രവര്തകരുമായുള്ള തർക്കങ്ങൾ, ആരോഗ്യ കാര്യത്തിൽ ഉള്ള ശ്രദ്ധയും ഉണ്ടാകുന്നതാണ്.. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, അവരുടെ ആരോഗ്യം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ ആഴ്ച മുഴുവൻ ഉണ്ടാകും. മാതാപിതാക്കൾ , മുതിർന്നവ്യക്തികൾ എന്നിവരുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ദൂര യാത്രകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ ഇവ പ്രധാനം ആകും. മീഡിയ, പബ്ലിഷിങ്, സെയ്ൽസ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട സമയം ആണ്. സഹോദരങ്ങൾ, അയൽക്കാർ, ചെറു ഗ്രൂപ്പുകളുടെ കൂടെ ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനം ആണ്.   ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥ യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. , ലോങ്ങ് ടേം ബിസിനസ് ബന്ധങ്ങൾ ,ക്രിയേറ്റിവ് രംഗത് നിന്നുള്ള പല വിധ ജോലികൾ എന്നിവ ഈ സമയം പ്രതീക്ഷിക്കുക. കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവു൦ ഉണ്ടാകും. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP