Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202225Wednesday

സൂര്യൻ എട്ടാം ഭാവത്തിൽ നിന്നാൽ: ജനുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സൂര്യൻ എട്ടാം ഭാവത്തിൽ നിന്നാൽ: ജനുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ പൊതുജന മധ്യത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉള്ള നിരവധി അവസരങ്ങൾ ലഭിക്കാം. വളരെ ശ്കതമായ വ്യക്തിത്വം ഈ വ്യക്തികൾക്ക് ഉണ്ടാകാം എങ്കിലും, ഒരു രഹസ്യ സ്വഭാവവും ഉണ്ടാകുന്നതാണ്.

എട്ടാം ഭാവം ജാതകത്തിലെ ഏറ്റവും നിഗൂഢമായ ഭാവമാണ്. ആയുർ ദൈർഖ്യം, മരണം, ആരോഗ്യം, ദുര്മരണം. സാമ്പത്തിക വിഷയങ്ങൾ, ലോണുകൾ, ഉയർച്ച താഴ്ചകൾ, നിനച്ചിരിക്കാതെ ഉണ്ടാകുന്ന സംഭവങ്ങൾ എന്നിവ ആണ് എട്ടാം ഭാവം സൂചിപ്പിക്കുന്നത്. വളരെ ഇരുൾ നിറഞ്ഞതും നിഗൂഢവും ആയ ഭാവം ആയതിനാൽ, സൂര്യൻ ഈ ഭാവത്തിൽ നിൽക്കുന്നത് അത്ര നല്ലതായി കാണുന്നില്ല. സൂര്യൻ ദുർബലമായി തീരുന്ന ഭാവമാണ് എട്ടാം ഭാവം. ഈ അവസ്ഥയിൽ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരുന്നതാണ്. ആക്സിഡന്റുകൾ ഈ ഭാവത്തിൽ നിന്നാണ് കാണുക , അതിനാൽ വാഹനയാത്രകളിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ്.സൂര്യൻ ഒരാളുടെ അഭിമാനത്തെ സൂചിപ്പിക്കുന്നതിനാൽ എട്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ അപമാനിക്കപ്പെടാൻ ഉള്ള സാധ്യത വളരെ അധികമാണ്. രാഷ്ട്രീയ രംഗത് പ്രവർത്തിക്കുന്നവരുടെ സൂര്യൻ എട്ടാം ഭാവത്തിൽ ആണെങ്കിൽ പലപ്പോഴും പരാജയം രുചിക്കേണ്ടി വരുന്നതാണ്.

ഈ ഭാവം പല വിധ നിഗൂഡ ശാസ്ത്രങ്ങലെയും സൂചിപ്പിക്കുന്നു. ജ്യോതിഷം, മന്ത്രം , തന്ത്രം എന്നിവയെ കുറിച്ചുള്ള നല്ല അറിവ് ലഭിക്കുന്നതാണ്. പിതാവുമായുള്ള ബന്ധത്തിൽ വിള്ളലുകളും ഉണ്ടാകുന്നതാണ്. സൂര്യൻ രണ്ടാമത്തെ ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്നതിനാൽ, കണ്ണുകൾ, വായ എന്നിവയിൽ ന്യൂനതകൾ ഉണ്ടാകാൻ ഉള്ള സാധ്യത നില നിൽക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ വൈദഗ്ദ്യം ഉണ്ടാകും എങ്കിലും സ്വന്തം സാമ്പത്തിക കാര്യങ്ങൾ മാനേജ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട ഉണ്ടാകുന്നതാണ്. ഡോക്ടർ , മറ്റു ഹീലിങ് ജോലികൾ ഈ സൂര്യൻ സൂചിപ്പിക്കുന്നു.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സൂര്യൻ ഈ ആഴ്ച കുംഭം രാശിയിൽ എത്തുന്നതാണ്. ബുധൻ വക്രഗതിയിൽ ഈ രാവശിയിലൂടെ നീങ്ങുന്നു. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം ലഭിക്കാം. പഴയ ജോലികളിൽ റീ വർക്ക് വേണ്ടി വരുന്ന അവസരമാണ്. ടീം ചർച്ചകൾ, ഈ ചർച്ചകളിൽ തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ ലോങ്ങ് ടേം പ്ലാനുകൾക്ക് ഈ സമയം അത്ര അനുയോജ്യം അല്ല. അതിനാൽ പുതിയ ഗ്രൂപ്പുകൾ, വ്യക്തി ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി അൽപ കാലം കൂടെ കാത്തിരിക്കുന്നതിൽ തെറ്റില്ല. സുഹൃത്തുക്കൾ , മുതിർന്ന വ്യക്തികൾ എന്നിവരുമായി തർക്കിക്കാൻ അവസരം ഉണ്ടാകും, അവ വരുമ്പോഴേ മാറി നിൽക്കുക. കുട്ടികളുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ ഉണ്ടാകും, ഇവയിലും തടസങ്ങൾ പ്രതീക്ഷിക്കുക. മീഡിയ, ടെക്ക്നിക്കൽ രംഗം എന്നീ മേഖലയിലും ജോലി ചെയ്യുന്നവർക്കുള്ള അവസരം ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ദൂര യാത്രകൾ ഈ യാത്രകളിൽ തടസങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകാൻ ഉള്ള സാധ്യതയും ഈ സമയം ഉണ്ടാകും 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച മുതൽ സൂര്യൻ കുംഭം രാശിയിൽ എത്തുന്നതാണ്. ഈ രാശിയിലൂടെ തന്നെ ബുധൻ വക്ര ഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന. അതിനാൽ ജോലിയെ കുറിച്ചുള്ള ആശങ്കകൾ വർധിക്കും. ഒരു കാരണവശാലും ഉള്ള ജോലി നഷ്ടപ്പെടുത്താൻ പാടുള്ളതല്ല. വളരെ ശ്രദ്ധിച്ചു വേണം ജോലി ചെയ്യാൻ. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന സമയം ആശയ വിനിമയങ്ങൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ കേടു വരാൻ ഉള്ള സാധ്യത വളരെ വലുതാണ് . ഈ സമയം പുതിയ ജോബ് ഓഫർ വന്നേക്കാം, പക്ഷെ ഈ ഓഫറുകൾ അത്ര വിശ്വസിക്കേണ്ടതില്ല. ജോലി സ്ഥലത്തുള്ള ആശയവിനിമയങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും.അത് പോലെ തന്നെ പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളും ഈ സമയം ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, ചെറു യാത്രകൾ,മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. ഈ യാത്രകളിലും ജോലിയിലും തടസങ്ങൾ ഉണ്ടാകാം. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സമയവും സങ്കീർണം ആണ്. സാമ്പത്തിക വിഷയങ്ങളും കഴിഞ്ഞ ആഴ്ച പോലെ തന്നെ ആയിരിക്കും. നിറവധി ചെലവ് വന്നു ചേരാം. സാമ്പത്തിക വിഷയങ്ങളുടെ മേൽ തർക്കങ്ങളും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച മുതൽ സൂര്യൻ കുംഭം രാശിയിൽ എത്തുന്നതാണ്. ഈ രാശിയിലൂടെ തന്നെ ബുധൻ വക്ര ഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന. അതിനാൽ ദൂര യാത്രകൾ ഉപരി പഠനം എന്നിവയിൽ ശ്രദ്ധ ഉണ്ടായിരിക്കും. പക്ഷെ ഇവയിൽ എല്ലാം തടസങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ഗുരുക്കന്മാർ, പിതൃ തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദം, അവരുടെ കാര്യത്തിൽ ഉള്ള താല്പര്യം എന്നിവയും ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികളും വന്നു ചേരാം. മീഡിയ , അദ്ധ്യാപനം, എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള അവസരങ്ങൾ തടസപ്പെടാവുന്നതാണ്. സാമ്പത്തിക വിഷയങ്ങളിലും നല്ല ശ്രദ്ധ ഉണ്ടാകണം. അല്ലാത്ത പക്ഷം അധിക ചിലവുകളും ഉണ്ടാകും, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. പാർട്ട് ടൈം ജോലിക്ക് ഉള്ള അവസരവും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും തറക്കങ്ങളും ഉണ്ടാകുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
. സൂര്യൻ ഈ ആഴ്ച കുംഭം രാശിയിലേക്ക് നീങ്ങുന്നതാണ്. ബുധൻ ഈ രാശിയിൽ തന്നെ വക്ര ഗതിയിൽ നീങ്ങുന്നു. ഈ നീക്കം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തിയായി സ്വാധീനിക്കും. വക്ര ഗതിയിൽ ബുധൻ നീങ്ങുന്ന സമയം പുതിയ എഗ്രിമെന്റുകൾ, സാമ്പത്തിക   വിഷയങ്ങൾക്ക് മേൽ വളരെ അധികം ശ്രദ്ധ ആവശ്യമായി വരുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. പക്ഷെ ഈ അവസരങ്ങൾ ശ്രദ്ധിച്ചു വേണം ഉപയോഗിക്കാൻ, അല്ലെങ്കിൽ ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നതാണ് . പാർട്ട് ടൈം ജോലിക്ക് ഉള്ള അവസരവും പ്രതീക്ഷിക്കുക. ശുക്രൻ വക്ര ഗതിയിൽ നീങ്ങുന്നതുകൊണ്ട് വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ജോലിസ്ഥലത്തുള്ള ആശയ വിനിമയങ്ങളിലും ശ്രദ്ധ വേണ്ടി വരും. ചില ജോലിയിൽ തിരുത്തലുകളും ആവശ്യമാകും. ആശയ വിനിമയ ഉപകരണങ്ങളിൽ കേടു പാടുകൾ ഉണ്ടാകാം. അത് പോലെ തന്നെ യാത്രകളും തടസപ്പെടാവുന്ന അവസ്ഥയാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച സൂര്യൻ കുംഭം രാശിയിൽ എത്തുന്നതാണ്. ബുധൻ ഈ രാശിയിൽ തന്നെ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ നിങ്ങളുടെ ബന്ധങ്ങളിൽ വളരെ അധികം ശ്രദ്ധ വേണ്ട സമയം ആണ്. പഴയ സുഹൃത്തുക്കൾ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം, ബിസിനസ് ബന്ധം എന്നിവയിൽ പല തർക്കങ്ങളും ഉണ്ടാകാം. ഈ സമയം പുതിയ ബിസിനസ് ബന്ധങ്ങൾ, ജോലി എന്നിവയ്ക്ക് ഉള്ള വസരങ്ങൾ വരം എങ്കിലും അവയെ അത്ര കണ്ടു വിശ്വസിക്കേണ്ടതില്ല, വാഗ്ദാനങ്ങൾ, അവ വ്യക്തി ബന്ധങ്ങൾ ആയാലും അവ യാഥാർത്ഥം ആണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ജോലി സ്ഥലത്തുള്ള തർക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഒഴിവാക്കുക ആയിരിക്കും നല്ലത്. കുട്ടികളുടെ ജീവിതത്തെ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, പുതിയ കൊണ്ടാക്കറ്റുകൾ ലഭിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന ഈ സമയം, യാത്രകൾ , ആശയ വിനിമയങ്ങളിലും നിന്നുള്ള അവസരങ്ങൾ എന്നിവയിൽ തടസങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതയും നില നിൽക്കുന്നു. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സൂര്യൻ ഈ ആഴ്ച കുംഭ രാശിയിലേക്ക് നീങ്ങുന്നതാണ്. ബുധൻ ഇതേ രാശിയിൽ വക്രഗതിയിൽ നീങ്ങുന്നു. അതിനാൽ ജോലിയെ കുറിച്ചുള്ള ആകാംഷ ഉണ്ടാകുന്നതാണ്. ശ്രദ്ധിച്ചില്ല എങ്കിൽ ജോലി സ്ഥലത്തു നിന്നുള്ള പല വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. ജോലിയിൽ തിരുത്തലുകൾ, സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. ഇലക്ട്രോണിക് മെയിൽ, നില്കേട്രോണിക് ഉപകരണങ്ങൾ എന്നിവ തടസപ്പെടാത്താനുള്ള നിരവധി സാധ്യതകൾ നില നിൽക്കുന്നു. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ശാരീരിരിക വൈഷമ്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. കുട്ടികളുടെ പഠന കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരവും ഉണ്ടാകും. ടീം ചർച്ചകൾ, പുതിയ പ്രോജെക്ട്കട്ടുകൾക്ക് വേണ്ട പ്ലാനിങ്ങും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടുകാരോടുള്ള ചർച്ചകൾ , ഇവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച സൂര്യൻ കുംഭം രാശിയിലേക്ക് നീങ്ങുന്നതാണ്. നിങ്ങളുടെ കുട്ടികളുടെ ജീവിത, പഠനം ആരോഗ്യം എന്നിവ കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ ആയിരിക്കുകയും ചെയ്യും. അതിനാൽ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ടീം ചർച്ചകളും, ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ ഉണ്ടാകാം. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്. എങ്കിലും അവയിൽ വിജയം കണ്ടെത്തുന്നത് ശ്രമകരമായിരിക്കുന്നതാണ്. പ്രേമ ബന്ധത്തിൽ തർക്കങ്ങളും ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരവും പ്രതീക്ഷയ്‌ക്കുക. കുടുംബ യോഗങ്ങൾ, പല റിയൽ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക. കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. ചെറു യാത്രകൾ, മീഡിയ രംഗത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷയ്‌ക്കുക. അതിനാൽ ഈ ആഴ്ച വളരെ അധികം തിരക്ക് നിറഞ്ഞതായിരിക്കും. ചെറു യാത്രകൾ, പുതിയ കോഴ്‌സുകൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സൂര്യൻ ഈ ആഴ്ച കുംഭം രാശിയിലേക്ക് എത്തുന്നതാണ്, ബുധനും ഈ രാശിയിൽ തന്നെ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ ഈ ആഴ്ച വളരെ തിരക്ക് നിറഞ്ഞതായിരിക്കും എന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്നുള്ള യാത്രകളും ഉണ്ടാകുന്നതാണ്.   ചെറു യാത്രകൾ, ഈ യാത്രകളിൽ തടസങ്ങൾ, ആശയവിനിമയ മാര്ഗങ്ങളിലും തടസങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ   ഇലക്ട്രോണിക് ഉപകാരങ്ങളുടെ പ്രവർത്തനം തടസപ്പെടാനുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ, ചെറു ഗ്രൂപ്പുകൾ എന്നിവരോടുള്ള ആശയ വിനിമയവും ഉണ്ടാകുന്നതാണ്. വീട്ടുകാരുമായുള്ള തർക്കങ്ങൾ, ജോലിയിൽ കൂടുതൽ അദ്ധ്വാനം വേണ്ട ജോലികൾ, അധികാരികളുമായുള്ള ചർച്ചകൾ ഇവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളുടെ മേലും ചർച്ചകൾ ഉണ്ടാകും. പുതിയ സാമ്പത്തിക പദ്ധതികൾക്ക് വേണ്ടി ഉള്ള ചർച്ച ഉണ്ടാകുന്നതാണ്. പക്ഷെ ഈ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. പല തരത്തിൽ ഉള്ള പാർട്ട് ടൈം ജോലികളിൽ നിന്നുള്ള അവസരവും ലഭിക്കുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സൂര്യൻ ഈ രാശിയിലേക്ക് ഈ മാസം നീങ്ങുന്നതാണ്ബു. ധൻ കുംഭം രാശിയിൽ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകാരണങ്ങൾ കേടാകാൻ ഉള്ള സാധ്യതകൾ ഈ ആഴ്ചയും ഉണ്ട്. നിരവധി ചെറു യാത്രകൾ, മീഡിയ രംഗത് നിന്നുള്ള ജോലികൾ , മൾട്ടി ടാസ്കിങ് എന്നിവയും പ്രതീക്ഷിക്കുക . ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ, ഈ ജോലികളിൽ എല്ലാം തന്നെ തടസങ്ങൾ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. അധിക ചിലവുകളും ഉണ്ടാകുന്നതാണ്. വിചാരിക്കാത്ത സമയത് ഉള്ള ചിലവുകളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, ജോലിയിൽ തിരുത്തലുകളും ഈ സമയം എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യം , സന്തോഷം എന്നിവയും ഈ ആഴ്ച പ്രധാനമാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സൂര്യൻ കുംഭം രാശിയിലേക്ക് ഈ മാസം നീങ്ങുന്നതാണ്ബു. ധൻ കുംഭം രാശിയിൽ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകാരണങ്ങൾ കേടാകാൻ ഉള്ള സാധ്യതകൾ ഈ ആഴ്ചയും ഉണ്ട്. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ അത്ര നല്ല രീതിയിൽ അല്ല ഉള്ളത് അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പാർട്ട് ടൈം ജോലിക്കുള്ള അവസരവും ഉണ്ടാകും. നിങ്ങളുടെ ആശയ വിനിമയങ്ങളിലും ശ്രദ്ധ വേണ്ടി വരുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതവും ഈ സമയം സജീവമാണ്. ശുക്രൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ, ശാരീരിക അസ്വസ്ഥതകൾ ഈ സമയം ഉണ്ടായിരിക്കും, അതിനാൽ ഭക്ഷണ ക്രമത്തിൽ ശ്രദ്ധ വേണ്ടി വരും, പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ, യാത്രകളിൽ നിന്നുള്ള തടസങ്ങളും ഉണ്ടാകുന്നതാണ്. മാനസികമായ സമ്മർദ്ദങ്ങളും ഈ സമയം പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യൻ കുംഭം രാശിയിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. ബുധൻ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ നിങ്ങളുടെ വ്യക്തി ജീവിതം , ആരോഗ്യം എന്നിവ വളരെ പ്രധാനമാണ്. ശാരീരിരിക അസ്വസ്ഥതകൾ ഈ സമയം ഉണ്ടാകാം.

ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. പക്ഷെ തല്ക്കാലം അവരിൽ നിന്ന് അകലം പാലിക്കുകയായിരിക്കും നല്ലത്. ചില ജോലികളിൽ തിരുത്തലുകൾ ഉണ്ടാകുന്നതാണ്. യാത്രകളിൽ തടസം, ആശയ വിനിമയങ്ങളിലും , ആശയ വിനിമയ ഉപകരണങ്ങളിലും കേടുപാടുകൾ ഉണ്ടാകുന്നതാണ്. മാനസികമായ സമ്മർദ്ദങ്ങളും വർധിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, പ്രാർത്ഥന ധ്യാനം എന്നിവയിൽ ഉള്ള താല്പര്യവും ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ, വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ടീം ചർച്ചകളും ഈ സമയത്തിന്റെ ഭാഗം ആകും. ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക . പുതിയ കൂട്ടുകെട്ടുകൾ, പുതിയ ലോങ്ങ് ടേം ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യൻ കുംഭം രാശിയിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. ബുധൻ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ നിങ്ങളുടെ മാനസികമായ സമ്മർദ്ദങ്ങൾ വർധിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ ഉണ്ടാകാം. പ്രാർത്ഥന ധ്യാനം എന്ന വിഷയങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലി തടസപ്പെടാനുള്ള സാധ്യതയു൦ ഉണ്ട്. അതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ശാരീരിക അസ്വസ്ഥതകളും ഈ സമയത്തിന്റെ ഭാഗം ആകുന്നതാണ്. ലോങ്ങ് ടേം ബന്ധങ്ങളിൽ തടസങ്ങൾ ഉണ്ടാകാം. ടീം ബന്ധങ്ങളിൽ തിരുത്തലുകൾ ഉണ്ടാകും. പഴയ ടീം അംഗങ്ങളെ കാണാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആശയ വിനിമയങ്ങളും തടസപ്പെടാം. ചൊവ്വ ധനു രാശിയിൽ നിൽക്കുന്നതിനാൽ ജോലിയിൽ തടസങ്ങൾ, ഉണ്ടാകുന്നതാണ്. നിങ്ങളുടെ അധികാരികളും ആയുള്ള തർക്കങ്ങളും ഉഉണ്ടാകും. പുതിയ പ്രോജെക്ട്കട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ഇവയും ഉണ്ടാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP