Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒക്ടോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഒക്ടോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും , ഒഫീഷ്യൽ ബന്ധങ്ങളും പ്രാധാന്യം നേടുന്നതാണ്. പഴ സുഹൃത്തുക്കൾ, ഭൂത കാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ കാണാൻ ഉള്ള അവസരവും ഉണ്ടാകും. പക്ഷെ പുതിയ ബന്ധങ്ങൾക്ക് ഈ മാസം അത്ര യോജ്യം അല്ല. പുതിയ ജോബ് ഓഫർ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പക്ഷെ ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, ഇവയെല്ലാം തന്നെ പ്രതീക്ഷിക്കുക.

സാമൂഹ്യബന്ധങ്ങളും,കോൺട്രാക്ടുകൾക്ക്,വേണ്ടിയുള്ള ചർച്ചകൾ, പി ആർ   ജോലികൾ എന്നിവയും ഉണ്ടാകാം. ബന്ധങ്ങളിൽനിന്ന് വിപരീത സാഹചര്യങ്ങളും ഉണ്ടാവുന്ന സമയമാണ്.നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ ഈ മാസം വർധിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത ചിലവുകളും വന്നു ചേരാം, അതിനാൽ അവയ്ക്ക് വേണ്ടി തയ്യാറായിരിക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ മാസത്തിന്റെ പ്രത്യേകതയാണ്. പങ്കാളിയുമായുള്ള ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ളതായിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ,നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്ച്ചൾകൾ,സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാകുന്നതാണ്.  ദൂര യാത്രകൾ, ഉപരി പഠനത്തിന് ഉള്ള അവസരം, ദൂര ദേശത്തു നിന്നുള്ള ജോലികൾ, ട്രെയിനിങ്ങുകൾ, ആത്മീയ യാത്രകൾ എന്നിവയും ഈ മാസം ഉണ്ടാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   ഈ മാസം മുഴുവൻ ജോലി എന്ന വിഷയം വളരെ അധികം പ്രാധാന്യം നേടും. ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ, ജോലിയിൽ പല തരത്തിൽ ഉള്ള തർക്കങ്ങളും റീ വർക്കും ഉണ്ടാകുന്നതാണ്.

ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എടുക്കാൻ അനുയോജ്യമായ സാഹചര്യമല്ല. പുതിയ ജോലിക്ക് വേണ്ടി ഉള്ള ഓഫറുകൾ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ . അവയെ പൂർണമായി വിശ്വസിക്കാൻ പാടുള്ളതല്ല.     സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക.വളരെയധികം മത്സര സ്വഭാവം   വച്ചുപുലർത്താൻ സാധ്യതയുണ്ട്. മത്സര സ്വഭാവം ഉള്ള ജോലികളിൽ ഏർപ്പെടാനുള്ള അവസരം ഉണ്ടാകാം.ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,പുതിയ   ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.നിങ്ങളുടെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ കുറിച്ചുള്ള ചർച്ച ഉണ്ടാകുന്നതാണ്. പുതിയ ഔദ്യോഗിക ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ നടത്തുന്നതാണ്. എന്നാൽ അവയിൽ തീരുമാനങ്ങൾ സാവധാനം എടുക്കേണ്ടതാണ്.

സാമൂഹ്യബന്ധങ്ങളും, കോൺട്രാക്ടുകൾക്ക്, വേണ്ടിയുള്ള ചർച്ചകൾ, പി ആർ   ജോലികൾ എന്നിവയും ഉണ്ടാകാം. ബന്ധങ്ങളിൽനിന്ന് വിപരീത സാഹചര്യങ്ങളും ഉണ്ടാവുന്ന സമയമാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, ഒരിക്കൽ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ പിന്നെയും കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളുടെ മേൽ രണ്ടാമത്തെ ആഴ്ച മുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്.ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകും എങ്കിലും അവയെ ഒഴിവാക്കുക ആയിരിക്കും ഉത്തമം, നിങ്ങളുടെ ടാക്സ്, പി. എഫ്, ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടി വരുന്നതാണ്. സാമ്പത്തിക വിഷയങ്ങളെ ചൊല്ലി ഉള്ള തർക്കങ്ങളും, പരിഹാരവും ഉണ്ടാകും. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യവും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ബുധൻ   തന്റെ വക്രഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   ഈ മാസം ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

ഭൂതകാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്ന വ്യക്തികളെ കാണാനോ അവരെ കുറിച്ച് കേൾക്കുവാനോ ഉള്ള സാഹചര്യങ്ങളും ഉണ്ടാകുന്നതാണ്. കുട്ടികൾ ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം, പരിപോഷണം എന്നിവയിലും കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. ക്രിയേറ്റീവ് കഴിവുകളിൽ, ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം ,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. ഈ മാസം മുഴുവൻ പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാവുന്നതാണ്. പക്ഷെ ഇവയിൽ എല്ലാം തന്നെ പല തരത്തിലുള്ള തടസങ്ങൾ ഉണ്ടാകും. അതിനാൽ ജോലികളിൽ റീ വർക്ക് ആവശ്യമാകുന്നതാണ്.   ഈ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകളിൽ നിങ്ങളുടെ ആശയങ്ങൾ മാനിക്കപ്പെടാം. ആരോഗ്യ സംരക്ഷണത്തിനായി പുതിയ പ്ലാനുകൾ ഉണ്ടാകും. സാമ്പത്തിക ബാധ്യത ഒഴിവാക്കാനുള്ള കഠിന ശ്രമവും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, ആരോഗ്യ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. മാസത്തിന്റെ രണ്ടാമത്തെ ആഴ്ച മുതൽ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഒഫീഷ്യൽ ബന്ധങ്ങളും പ്രധാനം ആകുന്നതാണ്.

വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. പല ഗ്രഹങ്ങളും ഈ വിഷയങ്ങളെ ഈ മാസം മുഴുവൻ സ്വാധീനിക്കുന്നതാണ്. പുതിയ ബന്ധങ്ങള്ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ,   ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീര്ണ്മായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആർ ജോലികൾ, ദൂര യാത്രകള്ക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ, പുതിയ ഡീലുകള്ക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ പ്രധാനമാണ്. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടസമയമാണ്. പല റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ പൂർവിക സമ്പത്തിനെക്കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം   നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ദീർഘ നാളായി കാണാതിരുന്ന ബന്ധുക്കളെ കാണുകയോ അവരെ കുറിച്ച് കേൾക്കുകയോ ചെയ്യുന്നതാണ്. ഈ മാസം പുതിയതായി എന്തെങ്കിലും റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകുന്നു എങ്കിൽ അവയെ വിശ്വസിക്കാൻ പാടുള്ളതല്ല. ബന്ധുക്കളുമായുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളും ഈ മാസം ഉണ്ടാകാം. കുട്ടികൾക്ക് വേണ്ടി ഉള്ള പുതിയ പ്ലാനുകൾ തയ്യാറാക്കുന്നതാണ്. ഊഹ കച്ചവടത്തിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. റിസ്ക് കൂടിയ ജോലികളിൽ പ്രവർത്തിക്കേണ്ടിയും വരും. നിങ്ങളുടെ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലു വിളികളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, സമാന മനസ്കരെ കണ്ടെത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ച തൊട്ട് നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം വർധിക്കും. ജോലിക്കുള്ള പുതിയ അവസരങ്ങൾ, ഒളി സ്ഥലത്തു പുതിയ കാര്യങ്ങൾ സംഭവിക്കാൻ ഉള്ള ശ്രമം, എന്നിവയു൦ ഉണ്ടാകുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ഈ മാസം മുഴുവൻ ഒരു തരത്തിൽ ഉള്ള അസ്ഥിരത പ്രതീക്ഷിക്കാവുന്നതാണ് ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, ജോലി സ്ഥലത്തുള്ള തര്ക്ക ങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകാം. വളരെ സെന്സിങറ്റീവ് ആയ ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്. അതിനാൽ സാമ്പത്തികമായ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചര്ച്ചംകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ആശയ വിനിമയങ്ങൾ സൂചിപ്പിക്കുന്ന ഗ്രഹ൦ ആയ ബുധൻ ഈ മാസത്തിന്റെ ഭൂരി ഭാഗവും വക്ര ഗതിയിൽ നീങ്ങുന്നതിനാൽ പല വിധത്തിൽ ഉള്ള തടസങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കുടുംബ ജീവിതവും ഈ മാസം പ്രധാനം ആണ്. വീട് മാറ്റം, വീട്മോടി പിടിപ്പിക്കൽ, എന്നിവ ഊര്ജി്തമായി നടക്കാനുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. മാതാ പിതാക്കലോടുള്ള സംസാരം, അവരോടുള്ള ശക്തി പ്രകടനം, എന്നിവ ഉണ്ടാകും. കുടുംബ യോഗങ്ങൾ, അതിഥികളുടെ സന്ദർശനം എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ജോലി സ്ഥലത്തു ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിങ്ങളുടെ കുട്ടികൾ, ചുറ്റുമുള്ള ചെറുപ്പക്കാർ എന്നിവരുടെ ജീവിതത്തിൽ ഇടപെടേണ്ട സാഹചര്യവും ഉണ്ടാകുന്നതാണ്. പുതിയ പ്രേമബന്ധം, നിലവിൽ ഉള്ള പ്രമ ബന്ധത്തിൽ പുതിയ അവസരങ്ങൾ എന്നിവയും ലഭിക്കുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ പ്രധാനമാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങിനു യോജിച്ച ഒരു സമയമേ അല്ല, അതിനാൽ അങ്ങനെ ഉള്ള പദ്ധതികൾ ഒഴിവാക്കുക. ജോലിയിൽ പല പ്രോജെക്ട്കട്ടുകളിലും റീ വർക് ആവശ്യമായി വരുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഒരു കാരണവശാലും ഏറ്റെടുക്കാൻ പാടുള്ളതല്ല. പങ്കാളിയോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക.ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ എത്താം ,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ലോണുകൾ നൽകാനോ വാങ്ങിവാനോ അത്ര നല്ല ഒരു സമയം അല്ല. എഴുത്ത്, എഡിറ്റിങ് , ആദ്യ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സംവാദം എന്നിവയും ഉണ്ടാകും. സഹോദരങ്ങൾ, അയൽക്കാർ എന്നിവരുമായുള്ള സംവാദവും ഈ സമയം പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന് ശ്രമം ഈ മാസം ഉണ്ടാകുന്നതാ ഉ. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും ഈ മാസം വളരെ പ്രധാനമാണ്. പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങുമ്പോൾ നല്ല ശ്രദ്ധ ആവശ്യമായി വരുന്നതാണ്. രണ്ടാമത്തെ ആഴ്ചക്ക് വേഷം നീ കളുടെ കുടുംബ ജീവിതത്തിന്മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. വീട് വില്പന വാങ്ങൽ,വീട് മോടി പിടിപ്പിക്കൽ എന്ന വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്നതാണ്. കുടുംബ യോഗങ്ങൾ, വീട്ടുകാരോടല്ല സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ ആരോഗ്യം എന്നിവ പ്രധാനമാണ്. ഒരിക്കൽ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവരെ കുറിച്ച് കേൾക്കാനും, അവരെ കാണാനും ഉള്ള അവസരം ഉണ്ടാകുന്നതാണ്‌.ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ബന്ധങ്ങളെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യാണ്ടതായി വരും. ഒരേ സമയം പല കാര്യങ്ങൾ ചെയ്യേണ്ട അവസരവും വന്നെതാം. പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീര്ണ്മായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. പുതിയ കാഴ്ചപ്പാടുകൾ, പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കുക . സാമ്പത്തിക വിഷയങ്ങൾ ഈ മാസത്തിന്റെ പ്രത്യേകതയാണ്. പങ്കാളിയുമായുള്ള ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ളതായിരിക്കും.പുതിയ,സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക. പുതിയ ജോലി,രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,കുടുംബത്തിലെ   അംഗങ്ങൾ, ജോലിസ്ഥലത്തെ   വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചക്ക് ശേഷം നിരവധി ചെറു യാത്രകൾ, ചെറു ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ, അദ്ധ്യാപനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ലഭിക്കുന്നതാണ്. നിങ്ങളുടെ സഹോദരങ്ങൾ അയൽക്കാർ എന്നിവർക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകും.    

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും ഈ മാസം മുഴുവൻ നിങ്ങളുടെ മാനസിക ആരോഗ്യത്തിന്മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. ഈ അവസരം നിങ്ങളുടെ മനസിക ഭാരങ്ങൾ സാമ്പത്തിക ബാധ്യതകൾ എന്നിവയുടെ മേൽ വളരെ അധികം ശ്രദ്ധ ആവശ്യമായി വരും. ഏകാന്തനായി തീരാനുള്ള ആഗ്രഹം , ചാരിറ്റി പ്രവര്ത്തുനത്തിന് വേണ്ടി ഉള്ള അവസരം, പ്രാര്ഥ്ന , ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക.എല്ലാ തരത്തിലും ഉള്ള സങ്കീര്ണതകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്.

മാനസികമായ വെല്ലുവിളികൾ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാൽ സങ്കീര്ണംമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നില്ക്കുക, ഏകാന്തനായി, തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂരയാത്രകൾ എന്നിവ നടക്കാം. നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ദൂര യാത്രകൾ, ധ്യാനം, പ്രാര്ത്ഥൈന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്ച്ച്ര‌, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്ദ്ദം എന്നിവയും പ്രതീക്ഷിക്കുക ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാനും അവരെ കുറിച്ച് കേൾക്കുവാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്.

നിങ്ങളുടെ വ്യക്തി ജീവിതവും ഈ മാസം വളരെ അധികം പ്രാധാന്യം നേടുന്നതാണ്. ആരോഗ്യം   സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും.പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,   തുടക്കങ്ങൾ, വ്യക്തിബന്ധങ്ങളിലെ   നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾ, പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പുതിയ ബന്ധങ്ങൾ, ജോബ് ഓഫറുകൾ, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.എന്നാലും ഇവയിൽ എല്ലാം തന്നെ പല വിത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകും. . സാമ്പത്തിക പരാധീനത അനുഭവപ്പെടുന്ന സമയമാണ്. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആഗ്രഹം ഉണ്ടാകാം.പുതിയ പാര്ട്ണ ർ ശിപ്പുകളെ കുറിച്ചുള്ള ആലോചന, മാനസികമായ സമ്മര്ദ്ദം , ലോണുകൾ നല്കാ നും ലഭിക്കാനും ഉള്ള ചര്ച്ച്കളും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും ഈ മാസം മുഴുവൻ നിങ്ങളുടെ ടീം പ്രോജെക്ട്കട്ടുകൾ ടീം ബന്ധങ്ങൾ എന്നിവ പ്രധാനമാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങള്ക്ക് രൂപം കൊടുക്കും., പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിങക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. നിങ്ങളുടെ പഴയ സുഹൃത്തുക്കൾ, ടീം അംഗങ്ങൾ എന്നിവരെ കാണാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. നിങ്ങളുടെ ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ ആവശ്യമായി വരുന്നതാണ്. സുഹൃത് ബന്ധത്തിൽ തർക്കങ്ങളും കൊഴിഞ്ഞു പോക്കും ഉണ്ടാകുന്നതാണ്. ശുക്രൻ നിങ്ങളുടെ മാനസിക സമ്മര്ദദങ്ങളെ ഈ മാസം സ്വാധീനിക്കുന്നതാണ്. ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവര്ത്ത കർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂര്ത്തീ കരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. രണ്ടാമത്തെ ആഴ്ചക്ക് ശേഷം നിങ്ങളുടെ വ്യക്തി ജീവിതം കൂടുതൽ ശ്രദ്ധ നേടും. പുതിയ തുടക്കങ്ങൾ, പുതിയ ബന്ധങ്ങൾ, എന്നിവയും ഉണ്ടാകുന്നതാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ഈ മാസം മുഴുവൻ നിങ്ങളുടെ ജോലിക്ക് വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ്. ജോലി, നിങ്ങളുടെ ജോലി സംബന്ധമായ ചർച്ചകൾ എന്നിവ ഈ മാസം വർധിക്കുന്നതാണ്. നിരവധി ഗ്രഹങ്ങൾ ഒരു വിഷയത്തെ സ്വാധീനിക്കുമ്പോൾ ഈ വിഷയങ്ങളിൽ സങ്കീർണമായ കാര്യങ്ങൾ ഉണ്ടാകാം.പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവര്ത്ത കർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിനാൽ ആശയ വിനിമയം , യാത്ര എന്നിവയിൽ പല തടസങ്ങളും ഉണ്ടാകുന്നതാണ്. അതിനാൽ ജോലി സ്ഥലത്തെ ആശയ വിനിമയങ്ങളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. 

പുതിയ ഗ്രൂപ്പുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള സമയം ഉണ്ടാകാം.ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങള്ക്ക് രൂപം കൊടുക്കും., പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിങക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. സമാന മനസ്കരെ കണ്ടെത്താനുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരം ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികൾ, പ്രാർത്ഥന ധ്യാനം എന്നിവക്കുള്ള അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിനാൽ ആശയ വിനിമയം , യാത്ര എന്നിവയിൽ പല തടസങ്ങളും ഉണ്ടാകുന്നതാണ്. അതിനാൽ ജോലി സ്ഥലത്തെ ആശയ വിനിമയങ്ങളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ മാസം മുഴുവനും നിങ്ങളുടെ ദൂര യാത്രകൾ, വിദേശ സമ്പര്ക്കം , ഉപരി പഠനം, എന്നിവ ഈ മാസം വളരെ പ്രാധാന്യം നേടും. നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ ഈ മാസം സ്വാധീനിക്കുന്നതാണ്. ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും, ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, തീര്ഥ യാത്രകൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേര്ണ്ലിസം, എന്നാ മേഖലയിൽ പ്രവര്ത്തിിക്കുന്നവര്ക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം. അതിനാൽ ഈ മേഖലയിൽ നിന്ന് ജോലി അന്വേഷിക്കുന്നവര്ക്ക് ഇത് അനുകൂല അവസരമാണ്.   ജോലിയെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ ആവശ്യമാകും. പുതിയ ജോബ് ഓഫർ, കല, ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികൾ , ഇവയെല്ലാം ഉണ്ടാകുന്നതാണ്. നിങ്ങളുടെ അധികാരികളിൽ നിന്നുള്ള സഹായം ലഭിക്കും എങ്കിലും അവർ നിങ്ങളുടെ ജോലിയെ പലപ്പോഴും വിമർശിക്കാം. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ടീം പ്രോജെക്ട്കട്ടുകളും കൂടുതൽ ശ്രദ്ധ നേടും. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ. ചാരിറ്റി പ്രവർത്തനം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ ഇവയെല്ലാം ലഭിക്കുന്നതാണ്. . പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളിൽ നിന്ന് അവസരങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാഹചര്യം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം ജോലി ചെയ്യാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, ടീം ചര്ച്ച കൾ , ലാഭത്തിനു വേണ്ടി ഉള്ള പുതിയ ജോലികളുടെ പ്ലാനിങ് എന്നിവ ഉണ്ടാകും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിനാൽ ആശയ വിനിമയം , യാത്ര എന്നിവയിൽ പല തടസങ്ങളും ഉണ്ടാകുന്നതാണ്.   ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.     സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വളരെ അധികം വെല്ലുവിളികൾ പ്രതീക്ഷിക്കുക, അത് തന്നെ ആയിരിക്കും ഈ മാസവും അടുത്ത മാസവും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പ ങ്കാളിയോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള   നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. അധിക ചെലവ് ഈ മാസം മുഴുവൻ ഉണ്ടാകാം. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക.   .ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങള്ക്ക്ക വേണ്ടി ഉള്ള അന്വേഷണ൦, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവ തുടരുന്നു. വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. പലപ്പോഴും നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടുന്നതാണ്. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് പ്രവർത്തിക്കുന്നവർക്കും പല അവസരങ്ങളും ലഭിക്കുന്നതാണ്. പുതിയ ജോലിക്കുള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ലഭിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP