Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒക്ടോബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഒക്ടോബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള ചെലവ് ഉണ്ടാകുന്ന സമയമാണ്. അതിനാൽ സാമ്പത്തിക വൈഷമ്യങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവ് ഒഴിവാക്കേണ്ടി വരും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പല സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ച് പങ്കാളിയോട് ചർച്ചകൾ നടത്തു0. ഈ ചർച്ചകളിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ചെറു ഗ്രൂപുകളുടെ കൂടെ ഉള്ള ജോലികൾ, ഒരേ സമയം പല ജോലികൾ ചെയ്യേണ്ട അവസരങ്ങൾ,, ചെറു കോഴ്സുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്ക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള ഉള്ള സംവാദവും പ്രതീക്ഷിക്കവുന്നതാണ്. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ  കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം.  പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. . നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.ധന സംബന്ധമായ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. പല രീതിയിൽ ഉള്ള ചെലവ് പ്രതീക്ഷിക്കാം. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.  ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള പല അവസരങ്ങൾ ഉണ്ട്. സ്വന്തം വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമാണ്. പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ സമയം വന്നേക്കാം.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തി ജീവിതത്തിനു കൂടുതൽ പ്രാധാന്യം ഉള്ള ദിവസങ്ങളിലൂടെ ആണ് നിങ്ങൾ കടന്നു പോകുന്നത്. . വൈകാരികമായ പല വെല്ലുവിളികൾ പ്രതീക്ഷിക്കുക. പല വിധമായ വാഗ്വാദങ്ങൾ ഈ അവസരം ഉണ്ടാകാ൦ . പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ സമയം ഉണ്ടാകാം. പല തരത്തിൽ ഉള്ള പ്ലാനിങ് നടക്കുന്ന നടക്കുന്ന സമയമാണ്. ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ പ്രധാനം ആണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, വിദേശത്ത നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലികൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ അൽപ നാളുകളിലേക്ക് ലഭിക്കാം.  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ക്രിയേറ്റീവ് ജോലികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും.മത്സര സ്വഭാവം ഉള്ള ജോലികൾ ഉണ്ടാകാം. , ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച,വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ,  വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും. ടീം ജോലികളുടെ മേൽ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള തിരുത്തലുകൾ ഉണ്ടാകാം. സുഹൃദ് ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം, നിലവിൽ ഉള്ള സുഹൃദ് ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ , കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥയാണ്. സെയ്ല്സ്, മാർക്കെറ്റിങ് എഴുത്ത്, പല വിധത്തിലുള്ള ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക., അധികാരികളിൽ നിന്നുള്ള ഉപദേശം, അവരുമായുള്ള തർക്കങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവയും പ്രതീക്ഷിക്കുക. . ജോലി സ്ഥലത്ത് നിന്ന് പല വെല്ലുവിളികളും ഉണ്ടാകും.    ദൂര യാത്രകൾ,  വിദേശ ബന്ധം, വിദേശത് നിന്നുള്ള ജോലികൾ. എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. ആത്മീയ യാത്രകൾ, എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരമാണ്. ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സാമ്പത്തിക വിഷയങ്ങൾ വളരെ അധികം സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്. അതിനാൽ അധിക ചെലവ് നിയന്ത്രിക്കണം. പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള സമയമാണ്. ബന്ധങ്ങളുടെ മേൽ ഉള്ള സമ്മർദ്ദവും ഈ ആഴ്ച പ്രതീക്ഷിക്കുക. ദൂര യാത്രകൾ വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ആത്മീയ യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക... എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക.  ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി  കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്.  സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. പല തർക്കങ്ങളും ഈ സമയം ഉണ്ടാകാം. നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനാൽ പലരോടും തർക്കങ്ങൾ ഉണ്ടാകും. പുതിയ വ്യക്തി ബന്ധം, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്ലാനിങ് നടപ്പാക്കുന്ന സമയം ആണ്. അധിക ചിലവുകളും , വിചാരിക്കാത്ത സമയത്ത് ഉള്ള ചിലവുകളും പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. സഹ പ്രവര്തകരോടുള്ള ചർച്ചകൾ, തർക്കങ്ങൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ സമയം ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാനസികമായ സമ്മർദ്ദം ഈ ദിവസങ്ങളിൽ അധികമായി ഉണ്ടാകുന്നതാണ് . അതിനാൽ വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുക. പ്രാർത്ഥന , ധ്യാനം എന്നിവയോടു കൂടുതൽ താല്പര്യം ഉണ്ടാകുന്നതാണ്. ജോലിയെ കുറിച്ചുള്ള ചിന്തകൾ എറുന്നതാണ് . പുതിയ ടീം ചർച്ചകൾ, ലോങ്ങ് ടേം ജോലിക്ക് ഉള്ള ശ്രമം, ചാരിറ്റി പ്രവര്തനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും കഴിഞ്ഞ ആഴ്ച പോലെ തന്നെ പ്രതീക്ഷിക്കുക . കുട്ടികൾ, ക്രിയേറ്റിവ് ജോലികൾ എന്നിവയിൽസമയം ചിലവഴിക്കേണ്ടി വരുന്നതാണ്. പുതിയ തുടക്കങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ, പുതിയ പ്രേമ ബന്ധം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ടീം തർക്കങ്ങൾ എന്നിവ എല്ലാം ഈ സമയം പ്രതീക്ഷിക്കുക. ടീം ചർച്ചകളിൽ തർക്കങ്ങളും ഉണ്ടാകുന്നതാണ്. സ്വന്തം സംരഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക. ടെക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. മീഡിയ , അദ്ധ്യാപനം, എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം. അധികരികലോടുള്ള ചർച്ചകൾ, ജോബ്‌ ഓഫർ എന്നിവയും ഉണ്ടാകും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് മോദി പിടിപ്പിക്കാൻ ഉള്ള അവസരം ഇവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. വിദേശത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലി, ബിസിനസ് എന്നിവ വളരെ പ്രാധാന്യം നേടുന്ന സമയമാണ്. ജോലിയിൽ പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കുക. നിങ്ങളുടെ സഹ പ്രവർത്തകരുമായി ഉള്ള തർക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും ഈ ആഴ്ച ഉണ്ടാകും. മീഡിയ , മാസ് കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ സമയം പ്രധാനമാണു. ലോങ്ങ്‌ ടേം ജോലികൾ, പുതിയ കൂട്ടുകെട്ടുകൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ഭാവി പദ്ധതികളുടെ ആവിഷ്കാര൦ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള പുതിയ ജോലികൾ ഉണ്ടാകുന്ന അവസരമാണ്. കല , ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ ആഴ്ച വളരെ പ്രധാനമാണ്. റിയൽ എസ്റ്റെറ്റ് ഡീലുകൾ വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. വീട്ടു കാര്യങ്ങളെ കുറിച്ചുള്ള തർക്കം, എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം,   എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ സഹോദര തുല്യർ ആയവരോടുള്ള ആശയ വിനിമയം., എഴുത്ത്, എഡിറ്റിങ്, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങൾ, ലോണുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP