Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മീഡിയ പോരുകൾ, അവയിൽ ബുധന്റെ സ്ഥാനം: ജൂലൈ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മീഡിയ പോരുകൾ, അവയിൽ ബുധന്റെ സ്ഥാനം: ജൂലൈ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

മീഡിയ നമ്മെ എല്ലാവരെയും ആകർഷിക്കുന്നു. അവയിൽ പ്രത്യക്ഷപ്പെടുന്നവർ, അവരുടെ അഭിപ്രായങ്ങൾ, സ്വകാര്യ ജീവിതം എന്നിവയും നമ്മെ സ്വാധീനിക്കുന്നവയാണ്. ഏറ്റവും ആദ്യം സെൻസേഷണൽ ആയ ന്യൂസ് ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമം ഏറ്റവും കൂടുതൽ ജന ശ്രദ്ധ ആകർഷിക്കും. നാട്ടിൽ നടക്കുന്ന സംഭവങ്ങൾക്ക് മേലെ ഉള്ള നമ്മുടെ അഭിപ്രായ രൂപീകരണത്തിന് മാധ്യമങ്ങൾക്ക് ഉള്ള പങ്കു വളരെ വലുതാണ്. നാം അടുത്ത ദിവസങ്ങളിൽ ആയി കേരളത്തിലെ രണ്ടു മാധ്യമങ്ങൾ തമ്മിൽ നടക്കുന്ന വാക് പയറ്റ് കണ്ടു വരുകയാണല്ലോ. കാണുന്നവർക്ക് നല്ല രസമുണ്ടെങ്കിലും, ഈ മാധ്യമങ്ങളുടെ തലപ്പത്തു നിന്ന് യുദ്ധം നയിക്കുന്നവർക്ക് അത് അത്ര എളുപ്പമായ കാര്യം അല്ല. തന്ത്രത്തിനെ തന്ത്രം കൊണ്ട് നേരിടണം എങ്കിൽ, വാക്കിനെ മറു വാക്കു കൊണ്ട് നേരിടണം എങ്കിൽ, എതിരാളിയെ തറ പറ്റിക്കും വിധം നല്ല യുക്തി, ബുദ്ധി, സിദ്ധി, വൈകാരികമായ ശക്തി എന്നിവ ആവശ്യമാണ്. അത് അധികം ഉള്ള വ്യക്തിക്ക് ആയിരിക്കും ജയം. ഈ കഴിവുകളെ പാകപ്പെടുത്തുന്നതിൽ ബുധനു വലിയ ഒരു പങ്ക് ആണുള്ളത്. ബുധൻ ആണ് മീഡിയ, മാസ് കമ്യൂണിക്കേഷൻ, ജേർണലിസം, എഴുത്തു , ലോജിക് , നമ്പറുകൾ, ആശയ വിനിമയശേഷി എന്നിവയെ സൂചിപ്പിക്കുന്നത്. അപ്പോൾ മീഡിയയിൽ ഒരു നല്ല സ്ഥാനം ലഭിക്കണം എങ്കിൽ നിങ്ങളുടെ ബുധൻ നല്ല ഒരു അവസ്ഥയിൽ ആയിരിക്കേണ്ടത് വളരെ ആവശ്യമാണ്.

ബുധനു ഒരു കുഴപ്പമുണ്ട്, ഇദ്ദേഹം ഒരു ന്യൂട്രൽ ഗ്രഹം ആണ്. അതിനു സ്വന്തം ആയ ഒരു നില നില്പില്ല. ഈ ഗ്രഹ0 ഏതു ഗ്രഹത്തിന്റെ ഒപ്പം നിൽക്കുന്നോ ആ ഗ്രഹത്തിന്റെ സ്വഭാവത്തെ കൂടെ ഈ ബുധൻ പുറപ്പെടുവിക്കും എന്നതാണ്. ബുധൻ ഏതു ഗ്രഹത്തിന്റെ ഒപ്പം നിൽക്കുന്നു, ഏതു ഭാവത്തിൽ നിൽക്കുന്നു ആ രീതിയിൽ ആയിരിക്കും ആ വ്യക്തിയുടെ സംസാരം. ഇപ്പോൾ അഗ്‌നി രാശിയിൽ ബുധൻ നിൽക്കുന്ന വ്യക്തി വളരെ ശക്തവും, മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന രീതിയിലും സംസാരിക്കും. എന്നാൽ ജല രാശിയിൽ ബുധൻ നിൽക്കുന്ന വ്യക്തി മറ്റുള്ളവരുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയില്ല. വായു രാശിയിൽ ബുധൻ നിൽക്കുന്ന വ്യക്തി അങ്ങുമിങ്ങും തൊടാതെ ബുദ്ധിപരമായി സംസാരിക്കുമ്പോൾ, ഭൂമീ രാശിയിൽ ബുധൻ നിൽക്കുന്ന വ്യക്തി നല്ല ഉറച്ച നിലപാടും ആയി തന്റെ ആശയങ്ങൾ അനർഗ്ഗള നിർകലാം അഴിച്ചു വിടും. ബുധൻ അഗ്‌നി തുല്യ ഗ്രഹങ്ങൾ ആയ ചൊവ്വ , സൂര്യൻ എന്നിവയുമായി സ്വാധീനത്തിൽ വരുമ്പോൾ ആ വ്യക്തി മുഖത്തടിച്ച പോലെ സംസാരിക്കും. ബുധൻ വിക്രം, നീചം, കടുത്ത അസ്തം എന്ന രീതിയിൽ ആണെങ്കിൽ പറയുകയേ വേണ്ട. ബുധൻ സ്‌ത്രൈണ ഗ്രഹങ്ങളുടെ സ്വാധീനത്തിൽ ആണെങ്കിൽ കൊതിയും കൂട്ടിക്കൊടുപ്പും പറയുകയും, ആൾക്കാരെ ഈ വക കാര്യങ്ങൾ പറഞ്ഞു പ്രീതിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. വ്യാഴത്തിന്റെ ഒപ്പം നിന്നാൽ ഒരു കോമ്പ്രമൈസ് രീതിയിൽ സംസാരിക്കുന്ന വ്യക്തി ആയിരിക്കും. രാഹു വിന്റെ ഒപ്പം ആയാൽ, ഇപ്പോഴും ഭാവിപരിപാടികൾ, ടെക്കനോളജി, കൗശലമാർന്ന സംസാരം, ആൾക്കാർ ഉപയോഗിക്കാത്ത രീതിയിൽ ഉള്ള വാക്കുകളുടെ ഉപയോഗം എന്നിവ പ്രതീക്ഷിക്കാം. കേതു ആണെങ്കിൽ പെട്ടന്നൊന്നും അഭിപ്രായം പറയുകയില്ല. ശനി ആണെങ്കിലോ അൽപ സ്വല്പം അസത്യം പറയുന്നതിൽ തെറ്റില്ല എന്നാണ് അർഥം, സംസാരം തുടങ്ങാൻ ലേറ്റ് ആകും എങ്കിലും, തുടങ്ങിയാൽ പിന്നെ ബോറടിപ്പിക്കുന്ന സംഭാഷണം ശ്രോതാക്കൾ എഴുനേറ്റ് പോയാലും നിർത്തില്ല.

ഇനി മീഡിയയിൽ വലിയ രീതിയിൽ അറിയപ്പെടണം എങ്കിൽ ചിങ്ങം , ധനു, മകരം തുലാം എന്നീ രാശികൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ഈ രാശികളിൽ വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങൾ വന്നാൽ അവർ മീഡിയയിൽ വരാൻ സാധ്യത ഉള്ളവർ ആണെന്നാണ്. സ്വന്തമായി ചാനൽ ഒക്കെ തുടങ്ങണം എങ്കിലും ഈ രാശികളും, ഗ്രഹങ്ങളും ഒന്ന് കനിയണം. ചാനൽ യുദ്ധങ്ങളിൽ ആരുടെ ഗ്രഹങ്ങളും രാശികളും ആണ് ശക്തമായി നിൽക്കുന്നത് അവർ ജയിക്കും. ലഗ്‌നം, രണ്ടു, അഞ്ചു, പത്തു എന്നീ ഭാവങ്ങളിൽ ഉള്ള അവസ്ഥ നോക്കി ആണ് നല്ല ചാനൽ മുതലാളി, അല്ലെങ്കിൽ മോശം ചാനൽ മുതലാളി എന്ന് ജനം പറയുക. ശുക്രന്റെ സ്വാധീനം ഈ മുതലാളിക്ക് ഉണ്ടെങ്കിൽ ഡെബോനയർ , പ്ലെ ബോയ്, ഏഷ്യൻ ബേബ്‌സ്, ബെയർലി ലീഗൽ പോലത്തെ മാഗസിൻ പോർട്ടലുകളും, നോട്ടി അമേരിക്ക , പോൺ ബൈബിൾ പോലുള്ള ബിസിനസുകളും തുടങ്ങി ഈ മുതലാളി ജനങ്ങളെ സേവിക്കും.

ഈ മുതലാളിക്ക് ഈ രാശികളിൽ സൂര്യന്റെ സ്വാധീനം ആണെങ്കിൽ അങ്ങേര് ഏതു നേരവും രാഷ്ട്രീയം അടിച്ചു വിട്ടു കൊണ്ടിരിക്കും, പൂർണമായും സൂര്യൻ ആണെങ്കിൽ റൊമാൻസ്, കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഒരു ബ്രാഞ്ച് തുടങ്ങുകയും ചെയ്യും.

ചൊവ്വയും ശനിയും കൂടെ ഈ രാശികളിൽ സ്വാധീനിച്ചത്, നാട്ടുകാർ എന്ത് തെറി വിളിച്ചാലും, ഈ മുതലാളി ഫുൾ ടൈം ലൈവ് ചെയ്യും. ലഗ്‌നം/ രണ്ടാം ഭാവം, ഏഴു എന്നിവയിൽ ശുക്രന്റെ സ്വാധീനം ആണെങ്കിൽ ഇദ്ദേഹം തന്റെ സൗന്ദര്യത്തിൽ അതീവ ശ്രദ്ധ ഉള്ളവൻ ആയിരിക്കും, സുന്ദരികൾ വേണമെന്ന ആഗ്രഹത്തിൽ അവർക്ക് പ്‌ളേസ്‌മെന്റ് കൊടുക്കും.തന്റെ ചാനലിൽ എവിടെ തിരിഞ്ഞു നോക്കിയാലും. അല്ലാത്ത മുതലാളി മിക്ക ദിവസവും ഒരേ ഷർട്ട് ഇട്ടു പ്രത്യക്ഷപ്പെടും. ടിക് ടോക്ക്, യൂട്യൂബ് എന്നിവർക്ക് ഉള്ള കോമ്പിനേഷനിൽ കൂടുതലും ബുധൻ തന്നെ ആണ് ഉണ്ടാകുക. പിന്നെ തത്വ ചിന്താപരം, ആത്മീയത എന്ന വിഷയങ്ങളിൽ എഴുതുന്നവർക്ക് സരസ്വതീ യോഗം കാണും. ഇതാണ് മീഡിയ മുതലാളിമാരുടെ രഹസ്യങ്ങൾ. മേൽപ്പറഞ്ഞ ലേഖനത്തിൽ, ജീവിച്ചവരോ ഇല്ലാത്തവരോ ആയി ഒരു ബന്ധവും ഇല്ല.. ഈ പാവം ഞാൻ ജീവിച്ചു പൊക്കോട്ടെ!

വാര ഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കുടുംബ ജീവിതം. വീട് എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്ച്ചടകൾ, പുതിയ ഉപജീവന മാര്ഗകത്തെ കുറിച്ചുള്ള ചര്ച്ച , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചര്ച്ച്കൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉയര്ന്നഷ വരാം. നെറ്റ് വര്ക്കിം്ഗ് ജോലികൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് .വീടിനോട് ബന്ധപ്പെട്ട വിഷയങ്ങള്ക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചര്ച്ചതകൾ ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
പുതിയ, സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി, ചർച്ച ചെയ്യുക. പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയങ്ങൾ വളരെ പ്രധാനമാണ്. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്‌ല്‌സ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നിരവധി അവസരങ്ങൾ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വര്ക്കിം ഗ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
പുതിയ വ്യക്തിയായി തീരാനുള്ള ശ്രമം ഈ അവസര0 ഉണ്ടാകും. നിങ്ങളുടെ സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക. ജീവിതത്തിന്റെ പല മേഖലകളെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. വ്യക്തി ജീവിതം, സാമൂഹിക ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. ശാരീരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്. ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണിത്. ലോണുകൾ നല്കാളനും ലഭിക്കാനും ഉള്ള ശ്രമം, നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ഒരു അവലോകനം, പാര്ട്ട് ടൈം ജോലികള്ക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സേവിങ്ങ്‌സ് പ്ലാനിനെ കുറിച്ചുള്ള ചര്ച്ചജ, എന്നിവ ഈ അവസരം പ്രതീക്ഷിക്കുക, ക്രിയേറ്റീവ് ജോലികൾ, ഈ ജോലികളെ കുറിച്ചുള്ള അധികാരികളുടെ കണക്കെടുപ്പ് എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളുടെ മേൽ ഉള്ള ശ്രദ്ധ ഈ ആഴ്ച വര്ധിളക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം. മാനസിക സമ്മര്ദ്ദ ങ്ങളുടെ മേൽ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാര്ത്ഥകന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവര്ത്ത കരുമായുള്ള തര്ക്കയങ്ങൾ പ്രതീക്ഷിക്കുകആത്മീയ യാത്രകൾ, ദൂര യാത്രകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള ചര്ച്ാ കൾ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ഈ ആഴ്ച വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക.

വിർഗോ ഓഗസ്റ്റ് 22 - സെപ്തബർ 22നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളിൽ നോട്ടം എത്തുന്നതാണ്. ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്‌നഗൽ എന്നിവയിൽ നിന്നുള്ള തര്ക്ക ങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തബനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. പല വിധത്തിലുള്ള വെല്ലുവിളികൾ ഈ അവസരം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള ശ്രമ0 , പ്രാര്ത്ഥളന ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള താല്പര്യം, ക്രിയേറ്റീവ് ജോലികള്ക്കുാള്ള ശ്രമം, സഹ പ്രവര്ത്ത കരുമായുള്ള ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികൾ എനിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചര്ച്ച കൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങള്ക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവര്ത്ത കരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.സുഹൃത്തുക്കൾ, ടീമുകൾ എന്നിവരുടെ ഒപ്പം പ്രവര്ത്തി്‌ക്കേണ്ട സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ജോലികളിൽ കൂടുതൽ താല്പര്യം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, പുതിയ ടീം ജോലികൾ, ടെക്ക്‌നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, മുതിര്ന്ന് സഹോദരങ്ങലുമായുള്ള ചര്ച്ചംകൾ, ചാരിറ്റി പ്രവര്ത്തനനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകള്ക്ക് വേണ്ടി ഉള്ള നിരവധി ചര്ച്ചണകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേര്‌ണോലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങള്ക്ക്‌സ വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചവകൾ, തത്വ ചിന്താ പരമായ ചര്ച്ച കൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം പ്രതീക്ഷിക്കുക. അധികാരികലുമായുള്ള ചര്ച്ച . കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ . പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. ശുക്രൻ കുടുംബം, വീട് വ്യക്തി ജീവിതം എന്നാ മേഖലയെയു0 സ്വാധീനിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്‌പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്ച്ചയകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചര്ച്ചകകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചര്ച്ച കൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്. ദൂര യാത്രകൾ, അവയെ കുറിച്ചുള്ള പ്ലാനിങ് എന്നിവ ഉണ്ടാകാം. മീഡിയ മാസ്സ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവര്ത്തി ക്കുന്നവര്ക്കുടള്ള അവസരങ്ങളും ഉണ്ടാകാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്‌കുകൾ എത്‌റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്പികൽ പ്രദര്ശികപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്‌കരുമായുള്ള ചര്ച്ച്കൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാന്മാകും. ശുക്രൻ ക്രിയേറ്റീവ് ജോലികളെ സൂചിപ്പിക്കുന്നു. ഈ ജോലികളെ കുറിച്ചുള്ള ചര്ച്ചകകൾ, ജോലി സ്ഥലത്തെ നവീകരണം, സഹ പ്രവര്ത്തുകരുമായുള്ള ചര്ച്ച കൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളിൽ സെന്‌സിആറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ് ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചര്ച്ചുകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നല്കാരനും ഉള്ള ചര്ച്ചനകൾ, വൈകാരിക സമ്മര്ദ്ദ്ങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചര്ച്ച കൾ, പുതിയ നിക്ഷേപങ്ങള്ക്ക്യ വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കമ്യൂണിക്കേഷൻ, മീഡിയ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നാ മേഖലയിൽ നിന്നുള്ള ചെറു ജോലികൾ ഉണ്ടാകാം. സഹ പ്രവര്ത്തണകരുമായുള്ള ചര്ച്ച കൾ ഈ അവസരം പ്രധാനമാകും. അവരുമായുള്ള ചര്ച്ചതകളിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാൽ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു വ്യക്തി ബന്ധങ്ങൾ , ബിസിനസ ബന്ധങ്ങൾ എന്നിവയുടെ മേൽ അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാര്ഥട അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളിൽ പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല. അതിനാൽ ഈ ബന്ധങ്ങള്ക്ക് മേലുള്ള ചര്ച്ചലകൾ ശ്രദ്ധയോടെ ആയിരിക്കണം. പുതിയ എഗ്രീമെന്റുകൾ, ഡീലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നേക്കാം നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം പ്രധാനമാണ്. ദൂര യാത്രകൾ, നിങ്ങളുടെ എതിരാളികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP