Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

നക്ഷത്ര രഹസ്യങ്ങൾ : അനിഴം/അനുരാധ നക്ഷത്രം

നക്ഷത്ര രഹസ്യങ്ങൾ : അനിഴം/അനുരാധ നക്ഷത്രം

ജയശ്രീ

വൃശ്ചിക രാശിയിൽ ഉൾപ്പെട്ട ഈ നക്ഷത്രത്തിന് പ്രത്യേകതകൾ അനവധിയാണ്. ഈ നക്ഷത്രം 3°20' - 16°40' ഡിഗ്രീ വരെ വ്യാപിച്ചു കിടക്കുന്നു. ഈ വൃശ്ചിക രാശിയിൽ ആണ് ചന്ദ്രൻ ബാലാ ഹീനനായി നിൽക്കുക. ചന്ദ്രൻ മനസ്, മാതാവ്, സ്ത്രീകൾ, വൈകാരികത, ആർഭാടം, ജീവിത സൗകര്യങ്ങൾ, വീട്, സുഹൃത്തുക്കൾ, മുതിർന്ന സ്ത്രീകൾ, എന്നിവയെ സൂചിപ്പിക്കുന്നു. ആസ്ട്രോസൈക്കോളജി പഠനത്തിൽ ചന്ദ്രന്റെ ഈ നക്ഷത്രത്തിലെ അല്ലെങ്കിൽ ഈ രാശിയിലെ വാസത്തെ സങ്കീർണം എന്നാണു വിശേഷിപ്പിക്കുക. ചന്ദ്രൻ ഒരു സ്ത്രൈണ ഗ്രഹം ആണ്, ഈ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹം ശനി ആണ്. വൃശ്ചിക രാശിയെ ഭരിക്കുന്നത് ചൊവ്വയും ആണ്. ചുരുക്കി പറഞ്ഞാൽ മാനസികമായ സമ്മർദ്ദം ഈ നക്ഷത്രക്കാരിൽ വളരെ പ്രകടമാകും. ചന്ദ്രൻ തന്നെ വൃദ്ധി ക്ഷയ0 ഉള്ള ഒരു ഗ്രഹമാണ്, ഈ ഗ്രഹം ആഴമേറിയതും , ഉയർച്ച താഴ്ചകളും, ചുഴികളും ഉള്ള ജല രാശിയായ വൃശ്ചികത്തിൽ പല തര0 വെല്ലുവിളികളും നേരിട്ടാണ് നിൽക്കുക. ഈ വെല്ലുവിളികൾ മിക്കതും മനസ്, മാതാവ്, പിതാവ് സ്ത്രീകൾ, വൈകാരികത, ആർഭാടം, ജീവിത സൗകര്യങ്ങൾ, വീട്, സുഹൃത്തുക്കൾ, മുതിർന്ന സ്ത്രീകൾ എന്നാ വിഷയങ്ങലിൽ നിന്നാണ് ഉണ്ടാകുക.

ചന്ദ്രൻ സ്വന്ത ദേശത്തെ സൂചിപ്പിക്കുന്നു, എന്നാൽ നീച അവസ്ഥയിൽ സ്വന്ത ദേശത്തുള്ള സ്ഥിര താമസം കൂടുതൽ സന്തോഷ പ്രദവും വിജയപ്രദ വും ആയിരിക്കാം; മനസ്, മാതാവ്, പിതാവ് സ്ത്രീകൾ, വൈകാരികത, ആർഭാടം, ജീവിത സൗകര്യങ്ങൾ, വീട്, സുഹൃത്തുക്കൾ, മുതിർന്ന സ്ത്രീകൾ എന്നാ വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ, കാലക്രമേണ മാഞ്ഞു പോകുകയാണ് ചെയ്യുക. ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകളിൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ സാധാരണമായിരിക്കും. ഈ നക്ഷത്രത്തിന്റെ അടയാളം ഒരു താമരപ്പൂവാണു. ഏതു സമ്മർദ്ദത്തിൽ നിന്നും ഉയർന്നു വരാൻ കഴിവുള്ള വ്യക്തികൾ ആണെന്നാണ്‌ അർഥം.

Stories you may Like

വൃശ്ചിക രാശി നിഗൂഡ വിഷയങ്ങളെ സൂചിപ്പിക്കുന്നു. മന്ത്രം, തന്ത്രം, മറ്റു നിഗൂഡ വിഷയങ്ങലിൽ താല്പര്യം ധാരാളം ആയിരിക്കും.

മിത്ര എന്നാ വേദിക് ദേവതയാണ് ഈ നക്ഷത്രത്തെ പരിപാലിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ച് പറയാൻ ധാരാളം ഉണ്ട്. അദ്ദേഹത്തിന്റെ രീതികൾ ഈ നക്ഷത്രക്കാരിൽ ധാരാളം കാണുവാൻ കഴിയും. ഇദ്ദേഹത്തെ കുറിച്ച് എപ്പോൾ പറഞ്ഞാലും ഒന്നുകിൽ വരുണ ദേവൻ അല്ലെങ്കിൽ ആര്യമൻ എന്നാ ദേവൻ ഇവർ ഒപ്പം ഉണ്ടാകും. ഏകനായി തീരാൻ ആഗ്രഹിക്കാത്ത ഒരു ദേവനാണ് മിത്ര ദേവൻ, അദ്ദേഹത്തിന്റെ പേര് തന്നെ മിത്രം എന്നാണല്ലോ. മിത്ര ദേവൻ സൂര്യ ദേവന്റെ അംശമാണ് എന്ന് കരുതപ്പെടുന്നു. ഈ ദേവൻ നമ്മുടെ വേദിക് ഗ്രന്ഥങ്ങളിൽ മാത്രമല്ല പുരാതന ഗ്രീക്ക്, ഇറാൻ എന്നിവരുടെയും പ്രിയപ്പെട്ട ദേവൻ ആയിരുന്നു. ഇദ്ദേഹം ഒത്തു തീര്പുകൾക്ക് മാധ്യസ്ഥം വഹിച്ചിരുന്ന ഒരു ദേവനാണ്. മിത്രയിസം എന്നാ ഒരു മതം വരെ ഇദ്ദേഹത്തിന്റെ പേരിലുണ്ട്; ബിസിനസ് ഡീലുകൾക്ക് ഈ നക്ഷത്രത്തിൽ വരുന്നവർക്ക് ഒരു കഴിവുണ്ട് എന്നാണു മനസിലാക്കാൻ കഴിയുക. കൃത്യത ആവശ്യപ്പെടുന്ന ഒരു ദേവനാണ് മിത്ര ദേവൻ. സോരാഷ്ട്രിയൻ മതം അനുസരിച്ച്, ഈ ദേവൻ വളരെ ദേഷ്യക്കാരൻ ആയ ഒരു ദേവൻ ആണ്. പൂർണമായും ആര്യന്മാരുടെ സ്വന്തമായ ഈ ദേവൻ നല്ലവരെയും മോശക്കരെയും ഒരേ പോലെ സഹായിക്കും. അദ്ദേഹത്തെ പ്രാർത്ഥനയാലും , പല വിധമായ ഹോമങ്ങൾ കൊണ്ടും ബലി കൊണ്ടും ത്രുപ്തിപ്പെടുത്തണം എന്ന് മാത്രം, അത് അത്ര എളുപ്പവും അല്ല.
സൂര്യ നമസ്കാരത്തിന്റെ ഭാഗമാണ് ഈ ദേവൻ. ഈ ദേവനെ സൂര്യനോട് ഒപ്പം തന്നെ ആണ് കാണുന്നത്. ആയിരം കണ്ണുകൾ ഉള്ള ഈ ദേവതയിൽ നിന്നും, ഈ ദേവതയുടെ ചൂടിൽ നിന്നും പ്രപഞ്ചത്തിനു ഒഴിഞ്ഞു മാറാൻ ആവില്ല എന്നാണു സോരാഷ്ട്രിയൻ സാഹിത്യത്തിൽ പറയുന്നത്. സൂര്യൻ അസ്തമിക്കുമ്പോൾ ഇദ്ദേഹം ആകാശവും ഭൂമിയും പരിശോധിക്കാൻ ഇറങ്ങും അത്രേ. ഇദ്ദേഹത്തിനു ആയിരക്കണക്കിന് ചാരന്മാർ ഉണ്ട് താനും. ഒരേ ഒരു കാര്യം ഇദ്ദേഹത്തിനു നിർബന്ധമാണ്‌. പറഞ്ഞ വാക്ക് തെറ്റിക്കാൻ പാടില്ല. ഇദ്ദേഹം contract കളുടെ ദേവനാണ്. എല്ലാം ആ കൊണ്ട്രാക്കറ്റ് അനുസരിച്ചാവണം. ഈ കൊണ്ട്രാക്കറ്റ് തെറ്റിക്കുന്ന ആചാരത്തെ “മിത്ര ദൃജ ’ എന്നാണു പറയുക. ഇതിനു കഠിനമായ ശിക്ഷയാണ് ആ വ്യക്തിയെ കാത്തിരിക്കുക അപ്പോൾ ഈ പറഞ്ഞ സ്വഭാവ സവിശേഷതകൾ ഈ നക്ഷ്ത്രക്കാരിൽ കാണാൻ കഴിയും എന്നാണു. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ക്രിയേറ്റീവ് ജോലികൾ, പ്രേമം, കുട്ടികൾ , സ്വന്തം സംരംഭങ്ങൾ, ഊഹക്കച്ചവടം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരണങ്ങൾ സൂചിപ്പിക്കുന്നു. ഈ പൂര്തീകരണങ്ങൾ ക്രിയേറ്റീവ് ജോലികളിൽ നിന്നാകാം. ഒരു ജോലി പൂർത്തിയാക്കി അടുത്ത ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടങ്ങാനും ഉള്ള അവസരമാണ്. പ്രേമ ബന്ധങ്ങളിലും ഇതേ അവസ്ഥ പ്രതീക്ഷിക്കുക. നിങ്ങളുടെ ബന്ധങ്ങൾ പുതിയ ദിശയിലേക്ക് നീങ്ങുന്ന അവസരവും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, വിനോദ പരിപാടികൾക്ക് വേണ്ടി ഉള്ള താല്പര്യം. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

സൂര്യൻ ഗ്രൂപ്പ് ബന്ധങ്ങളുടെ മേഖലയിലൂടെ സഞ്ചാരം തുടരുന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, സയന്റിഫിക്ക് ആൻഡ്‌ ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ , വലിയ ഗ്രൂപുകൾക്ക് ഒപ്പം ജോലി ചെയ്യാനുള്ള അവസരങ്ങൾ, വിദേശത നിന്നുള്ള ജോലികൾ, പുതിയ ഗ്രൂപുകളിൽ നിന്നുള്ള അവസരം, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുള്ള ആശങ്ക എന്നിവയും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കുടുംബം , വീട്, മാതാവ്, ബന്ധുക്കൾ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കാം. വീടിനോട് ബന്ധപ്പെട്ട പല ജോലികളും ഈ ആഴ്ച ഉണ്ടാകും. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ആലോചന, വീട്ടിൽ മിനുക്ക്‌ പണികൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടുകാരുമായുള്ള സീരിയസ് ചർച്ചകൾ, വീട് മാറ്റം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, മേഖലയിലൂടെ സൂര്യന്റെ യാത്ര തുടരുന്നു. ജോലി, അധികാരികൾ, ഗവന്മേന്റ്റ് എന്നാ വിഷയങ്ങളുടെ പ്രാധാന്യം വളരെ അധികമാണ്. അധികാരികൾ അധികാര സ്ഥാനതുള്ളവർ എന്നിവരോടുള്ള ചർച്ചകൾ ഉണ്ടാകും. ഈ ചർച്ചകളിൽ നാം സംയമനം പാലിക്കേണ്ടി വരും. സൂര്യൻ ഈ മേഖലയിലൂടെ നീങ്ങുമ്പോൾ. സ്വാഭാവികമായും ജോലി സ്ഥലത്തുള്ള അസുഖകരമായ ചർച്ചകളെ ആണ് സൂചിപ്പിക്കുക ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലികളെ കുറിച്ചുള്ള ചർച്ച. നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
ചെറു യാത്രകൾ, ആശയ വിനിമയം, സഹോദരങ്ങൾ, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ സ്വാധീനം ചെലുത്തും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ഇവ ആശയ വിനിമയ സംബന്ധമായ ജോലികളിൽ ആയിരിക്കും. എഴുത്ത്, എഡിറ്റിങ്, സെയ്ല്സ് , മാർക്കെറ്റിങ് എന്നാ രംഗത്ത് നിന്നുള്ള ജോലികളിൽ പൂർത്തീകരണം ഉണ്ടാകാം. സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംവാദം പ്രതീക്ഷിക്കാം , ചന്ദ്രൻ വികാരങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ആശയ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത ഉണ്ടാകാം. വളരെഏറെ ആശയ വിനിമയങ്ങൾ ഉണ്ടാകുന്ന അവസരമാണിത്, ചെറു യാത്രകൾ, ചെറു കോഴ്സുകൾ, എന്നിവയും ഉണ്ടാകും. ചെറിയ ശാരീരിര്ക അസ്വസ്ഥകളും ഈ അവസരം ഉണ്ടാകാം. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ സൂര്യൻ തുടരുന്നു. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള ജോലികൾ എന്നിവ ഈ ആഴ്ചയിലും സാധ്യമാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് മറ്റൊരു പ്രത്യേകത, വിദേശസഞ്ചാരം, ഉപരി പഠനം എന്നിവയും ഈ അവസരം ഉണ്ടാകാം. നിയമ വശത്തെ കുറിച്ചുള്ള ചർച്ച, തീർത്ഥാടനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ വിഷയങ്ങളും ഈ ആഴ്ച സജീവമായിരിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ധന സംബന്ധമായ വിഷയങ്ങളിലെ പൂർത്തീകരണം പ്രതീക്ഷിക്കുക. അധിക ചെലവ് പല രീതിയിലും വരാവുന്ന അവസരമാണ്. ധന സംബന്ധമായ പുതിയ പ്ലാനുകൾ ഏറ്റെടുക്കാനുള്ള അവസരം ഉണ്ടാകും. പുതിയ സേവിങ്ങ്സ് പ്ലാൻ, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ചർച്ചകൾ, വസ്തു വകകളുടെ കൈമാറ്റം, ജോലിയിൽ ഉള്ള പൂർത്തീകരണം എന്നിവയും പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരുന്നു. സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം ഈ അവസരം വളരെ അധികമാണ്. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ, നിങ്ങളുടെ ബന്ധത്തിന്റെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിന്നുണ്ടാകുന്ന വിവാദങ്ങൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ച, പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടാക്സ് , ഇൻഷുറൻസ് എന്നാ വിഷയങ്ങളും ഈ അവസരം സജീവമാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വം, സൗന്ദര്യം, മനോഭാവം, വിചാരധാര എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വൈകാരികമായ നിമിഷങ്ങളിലൂടെ ഈ ആഴ്ച നിങ്ങളുടെ ജീവിതം കടന്നു പോകാം എന്നാണു. സ്വകാര്യ ജീവിതത്തിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങൾ, സാഹചര്യങ്ങൾ എന്നിവയിൽ പൂർത്തീകരണം കൊണ്ട് വരാൻ നിങ്ങൾ ശ്രമിക്കുന്നു. ആരോഗ്യ സംരക്ഷണം ഒരു പ്രധാന വിഷയമാകും.

വിവാഹം, പങ്കാളി , നിയമപരമാ എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ മേഖലയിലൂടെ ഉള്ള സൂര്യന്റെ നീക്കം അനുനിമിഷം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. വിവാഹ ജീവിതം , പങ്കാളിയോടുള്ള ബന്ധം എന്നിവ ഈ അവസരം വളരെ അധികം പ്രാധാന്യം നേടും. ബിസിസ്ന്സ് ബന്ധങ്ങളിലും ഈ പ്രാധാന്യം പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ നിന്നുള്ള നിങ്ങളുടെ പ്രതീക്ഷകൾ വളരെ അധികമാണ്, എന്നാൽ അവയിൽ നിന്നുള്ള വെല്ലുവിളികൾ ഈ അവസരം തെളിഞ്ഞു നിൽക്കും. പുതിയ ബിസിനസ് ബന്ധങ്ങൾ, വ്യക്തി ബന്ധം എന്നിവയെ കുറിച്ചുള്ള ഹര്ച്ചകൾ പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ , വിദേശ യാത്രകൾ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആയിരിക്കും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,,ബെഡ് പ്ലെഷേഴ്സ്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന,ധ്യാനം, ചാരിറ്റി, നിഗൂഡത, എന്നാ വിഷയങ്ങളെ ഈ ആഴ്ച പൂർണ ചന്ദ്രൻ സ്വാധീനിക്കും. ശാരീരിരികമായ അസ്വസ്ഥകൾ ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, മാനസികമായ വെല്ലുവിളികൾ എന്നിവ ഈ അവസരം തെളിഞ്ഞു നില്ല്കും,.ധ്യാനം പ്രാർത്ഥന എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. ദൂരദേശത് വസിക്കാനുള്ള ശ്രമം തുടരും. നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം എന്നിവയും പ്രതീക്ഷിക്കുക.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം, ബാധ്യതകൾ , വെല്ലുവിളികൾ എന്നാ മേഖലയിലൂടെ ഉള്ള സൂര്യന്റെ നീക്കം തുടരുന്നു. ജോലിസ്ഥലം , സഹ പ്രവർത്തകർ എന്നിവ ഈ സമയം തെളിഞ്ഞു നിൽക്കും. നിങ്ങളുടെ ജോലിയുടെ യഥാർത്ഥ സ്വഭാവം, സഹ പ്രവർത്തകരുടെ യഥാർഥ മനോഭാവം എന്നിവ വെളിപ്പെടുന്ന അവസരമാണ്. ഇത് ഒരു സങ്കീർണമായ അവസ്ഥയാണ് എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലലോ. സൂക്ഷിച്ചു നീങ്ങേണ്ട അവസരമാണ്. മൗനമാണ് ഈ അവസ്ഥയിൽ വേണ്ടത്. പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകുന്ന സമയവും ഇത് തന്നെയാണ്. പല വിധ ബാധ്യതകളെ കുറിച്ചുള്ള ചിന്തകളും കണക്ക് കൂട്ടലുകളും ആയി നാം മുന്നോട്ട് നീങ്ങുന്നു.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ലോങ്ങ്‌ ടേം ജോലികൾ, ഗ്രൂപ്പുകൾ , മോഹങ്ങൾ, പ്രതീക്ഷകൾ, ലാഭം എന്നാ മേഖല ഈ ആഴ്ച പൂർണ ചന്ദ്രന്റെ കൈവശമായിരിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ഈ പൂർത്തീകരണം ലോങ്ങ്‌ ടേം ജോലികളിലും, ഗ്രൂപ്പ് ബന്ധങ്ങളിലും ആയിരിക്കും കൂടുതലും ദ്രിശ്യ്മാകുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്ന് മാറി നിൽക്കാനുള്ള ശ്രമം നടത്തും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകും ഇവയിലും പൂർത്തീകരണം പ്രതീക്ഷിക്കുക . വലിയ ഗ്രൂപുകളിൽ പ്രവർത്തിക്കാനുള്ള അവസരം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകാം. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,,സെല്ഫ് പ്രൊമോഷന്,,നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളിൽ ഉള്ള സൂര്യന്റെ സ്വാധീനം ഈ ആഴ്ചയും പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള താല്പര്യം, നെറ്റ് വർക്കിങ് അവസരങ്ങൾ, ക്രിയെറ്റീവ് പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, കല ആസ്വാദനം എന്നാ വിഷയങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കാനുള്ള അവസരം എന്നിവ ഉണ്ടാകാം. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ഈ സന്ദർഭങ്ങളിൽ നിങ്ങളുടെ അതെ മന സ്ഥിതി ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം ഉള്ള സമയം ഈ അവസരം ഉണ്ടാകുന്നതാണ്. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി അധികാരികൾ, സമൂഹത്തിലെ നിങ്ങളുടെ വില എന്നാ വിഷയങ്ങളിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ സജീവമായി ഇടപെടും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ജോലി സ്ഥലത്ത് ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും . ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലിയെ കുറിച്ചുള്ള സങ്കീർണമായ ചിന്തകളെ ഈ ചന്ദ്രൻ സൂചിപ്പിക്കുന്നു . പല കാരണങ്ങൾ കൊണ്ടും ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം.അധികാരികളിൽ നിന്നുള്ള പുതിയ നിർദേശങ്ങളും പ്രതീക്ഷിക്കുക.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളിലൂടെ ഉള്ള സൂര്യന്റെ സ്വാധീനം തുടരുന്നു. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പല നീക്കങ്ങളും നടക്കുന്നു. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടിനുള്ളിൽ മിനുക്ക്‌ പണികൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ, ബന്ധു ജന സമാഗമം., ജീവിതത്തെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, വീട് മാറ്റം എന്നിവ ഈ ആഴ്ചയും പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ , എഴുത്ത്, പ്രസിദ്ധീകരണം, ആത്മീയത എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം ഉണ്ടാകണം എന്നാണു. ആത്മീയ യാത്രകൾ, ഉപരിപടനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. വിദേശത്ത നിന്നുള്ള ജോലികൾ, വിദേശ യാത്രകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ, വിഷയങ്ങള്ളുടെ മേൽ സൂര്യന്റെ സ്വാധീനം തുടരുന്നു. ഒരേ സമയം പല വിധ ജോലികൾ ചെയ്യേണ്ട സാഹചര്യമാണ്. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, സഹോദരങ്ങലോടുള്ള സംവാദം, ആശയ വിനിമയം കൊണ്ടുള്ള ജോലികൾ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം,. എന്നിവ ഈ ആഴ്ചയും പ്രതീക്ഷിക്കുക. ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾ പൂർണ ചന്ദ്രനാൽ സ്വാധീനിക്കപ്പെടും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ഈ പൂര്തീകരണങ്ങൾ സാമ്പത്തിക ബാധ്യതകൾ, പങ്കാളിയുമായിട്ടുള്ള ബന്ധം എന്നിവയിൽ നിന്നാകാം. പങ്കാളിത ബന്ധങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. വൈകാരികമായ നിമിഷങ്ങൾ പങ്കാളിത ബന്ധങ്ങളിൽ നിന്നുണ്ടാകാം. നിക്ഷേപങ്ങൾ, ടാക്സ് , പി എഫ് , എന്നിവയും ഈ അവസരം പ്രാധാന്യം നേടും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങൾക്ക് മേൽ ഇപ്പോൾ സൂര്യനാണ് സ്വാധീനിച്ചു കൊണ്ടിരിക്കുന്നത്, കുറെ നാളേക്ക് കൂടി ഈ സ്വാധീനം ദ്രിശ്യമാകും. സാമ്പത്തിക ബാധ്യതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന പ്രതീക്ഷിക്കുക പുതിയ പ്രോജക്ക്ട്ടുകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം എന്നിവ ഇനി ഉള്ള ദിവസങ്ങളിലും പ്രധാനമാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം , പങ്കാളി , ബിസിനസ് ഡീലുകൾ, എതിരാളികൾ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. നിയമപരമായ ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും എന്നാ സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുക ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. നിങ്ങൾ പ്രധാനപങ്കു വഹിക്കുന്ന ബന്ധങ്ങളിൽ പൂര്തീകരനമോ, വൈകാരികമായ നിമിഷങ്ങലോ ഉണ്ടാകും എന്നാണ് സൂചന, പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പൂർത്തീകരണം എന്നിവയും ഉണ്ടാകാം. ദൂര യാത്രകളും ഈ അവസരം സാധ്യമാണ്.

നിങ്ങളുടെ വ്യക്തിത്വം, സൗന്ദര്യം, മനോഭാവം, വിചാര ധാര എന്നാ മേഖലയിലൂടെ സൂര്യന്റെ സ്വാധീനം തുടരുന്നു. ഈ അവസരം, ശുദ്ധീകരണതിന്റെതാണ് . ശാരീരിരികമായ അസ്വസ്ഥതകൾ, സൗന്ദര്യം സംരക്ഷണം എന്നിവയുടെ പ്രാധാന്യം വര്ധിക്കാം. പുതിയ തുടക്ക ങൾ , പുതിയ വ്യക്തികളുടെ ആഗമനം, ജീവിതത്തെ കുറിച്ച് പുതിയ തീരുമാനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥല ൦ , സഹ പ്രവര്തകൾ, ബാധ്യതകൾ, ആരോഗ്യം എന്നാ വിഷയങ്ങളിലൂടെ ഈ ആഴ്ച പൂർണ ചന്ദ്രൻ സഞ്ചരിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ജോലി സ്ഥലത്ത് പൂര്തീകരണങ്ങലോ വൈകാരികമായ നിമിഷങ്ങലോ ഉണ്ടാകും എന്നാണു. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള സംവാദം, പല വിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന, ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉള്ള പുതിയ പദ്ധതികൾ എന്നിവ ഉണ്ടാകും. കൂടുതൽ ശ്രദ്ധ വേണ്ടത് ജോലി സ്ഥലത്തും സഹ പ്രവർത്തകരിലും ആകും.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,,ബെഡ് പ്ലെഷേഴ്സ്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന,ധ്യാനം, ചാരിറ്റി, നിഗൂഡത,എന്നാ മേഖലയിലൂടെ ഉള്ള സൂര്യന്റെ സ്വാധീനം തുടരുന്നു. പല വിഷയങ്ങളെ കുറിച്ചുള്ള ആകാംഷ ഉണ്ടാകാം. വൈകാരികമായ സമ്മർദ്ദം ഇരുന്ന അവസരമായതിനാൽ എല്ലാ വിവാദങ്ങളിൽ നിന്നും മാറി നിൽക്കുക. ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP