Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാനുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജാനുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസത്തിന്റെ അധിക ദിവസവും ശുക്രൻ വക്ര ഗതിയിൽ ആയിരിക്കും അതിനാൽ ഈ മാസം മുഴുവനും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ, വിവാഹ ബന്ധം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. നിങ്ങളുടെ പ്രേമ ബന്ധം , വിവാഹ ജീവിതം എന്നിവയിൽ ശ്രദ്ധിച്ചില്ല എങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, വിദേശ ബന്ധം , വിദേശത്തു നിന്നുള്ള ജോലി എന്നിവയും ഉണ്ടാകുന്നതാണ്. തീർത്ഥ യാത്രകൾ, പുതിയ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരം എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. എഴുത്തുകാർ, മീഡിയയിൽ ജോലി ചെയ്യുന്ന വ്യക്തികൾ എന്നിവർക്കും ഈ മാസം പുതിയ അവസരങ്ങൾ ലഭിക്കാവുന്നതാണ്. അത് പോലെ തന്നെ പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ഇന്റർവ്യൂ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നതാണ്. സാമ്പത്തിക വിഷയവും ഈ മാസം ഹൈ ലൈറ്റ് ചെയ്യപ്പെടും. ലോണുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ നാഥൻ ആയ ശുക്രൻ ഈ മാസത്തിന്റെ അധിക സമയവും വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ ഈ മാസം നിങ്ങളുടെ ആരോഗ്യം ബന്ധം എന്നിവയെ കുറിച്ച് വളരെ അധികം ശ്രദ്ധ ഉണ്ടായിരിക്കണം. ശുക്രൻ വക്ര ഗതിയിൽ നീങ്ങുമ്പോൾ ഭൂത കാലത് നിന്നുള്ള വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചെത്താം. സാമ്പത്തികമായ ബാധ്യതകളും ഈ സമയം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ ഉണ്ടാകുന്നതാണ്. ഈ പ്ലാനുകളിൽ തടസങ്ങളും പ്രതീക്ഷിക്കുക. എഴുത്തു , മീഡിയ എന്ന രംഗത് പ്രവർത്തിക്കുന്നവർക്കും ഈ സമയം വളരെ പ്രധാനമാണ്. പല ജോലികളിലും തിരുത്തലുകൾ വേണ്ടി വരും. വിദേശത്തു നിന്നുള്ള പ്രോജെക്ട്കട്ടുകളും ഉണ്ടാകുന്നതാണ്. . രണ്ടാമത്തെ ആഴ്ച തൊട്ടു നിങ്ങളുടെ ജോലിയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. ജോലി ലഭിക്കാൻ ഉള്ള അവസരം, നിലവിൽ ഉള്ള ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ വളരെ പ്രധാനമാണ്. ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. അതിനാൽ വിവാഹം പ്രേമം എന്ന ബന്ധങ്ങളിലും പ്രൊഫെഷണൽ ബന്ധങ്ങളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ ബന്ധങ്ങളിൽ പല തർക്കങ്ങളും ഉണ്ടാകാം. ദൂര ദേശത്തു നിന്നുള്ള ജോലികളും, ദൂര യാത്രകളും പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രധാനമാണ്. നിരവധി കൊടുക്കൽ വാങ്ങലുകളും ഈ സമയം പ്രതീക്ഷിക്കുക.ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള തർക്കങ്ങൾ സാമ്പത്തിക വിഷയത്തെ കുറിച്ചും ഉണ്ടാകും. പാർട്ട് ടൈം ജോലികൾക്ക് വേണ്ട അവസരവും പ്രതീക്ഷിക്കുക. മീഡിയ, അദ്ധ്യാപനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കും, ഈ ഒരു സമയം പ്രധാനമാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ മാസം കാഠിന്യമേറിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകാം. ആത്മീയ യാത്രകൾ, പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളിലും താല്പര്യം ഉണ്ടാകുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ജോലി വളരെ പ്രാധാന്യം നേടുന്നതാണ്. ചൊവ്വ നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവയെ ശക്തമായി സ്വാധീനിക്കുന്നു. അതിനാൽ ജോലിസ്ഥലത് വളരെ ശ്രദ്ധ വേണ്ടി വരും. ജോലിയിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. അനാവശ്യ ചർച്ചകൾ ജോലി സ്ഥലത്തു ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യവും ഈ മാസം പ്രധാനമാണ്. ദഹന സംബന്ധമായ അസുഖങ്ങൾക്കാണ് കൂടുതൽ സാധ്യത. നിങ്ങളുടെ വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയിലും മാറ്റങ്ങൾ ഉണ്ടാകും. ബന്ധങ്ങളുടെ ഗ്രഹംആയ ശുക്രൻ ഈ മാസം വക്ര ഗതിയിൽ ആയതിനാൽ ബന്ധങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ ഉണ്ടാകാം. ഭൂതകാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ കാണാനും സംസാരിക്കാനും ഉള്ള സാധ്യത ഉണ്ടാകുന്നതാണ് . നിങ്ങളുടെ കുട്ടികളുടെ ജീവിതം, സ്വന്തം സംരംഭങ്ങൾ എന്നിവയും ഈ സമയം വളരെ അധികം പ്രധാനമാണ്. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും വളരെ അധികം പ്രധാനമാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം നിങ്ങളുടെ ജോലി വളരെ പ്രധാനമാണ്. നിരവധി ഗ്രഹങ്ങൾ ആണ് ജോലി സ്ഥലത്തെ സ്വാധീനിക്കുന്നത്. ചൊവ്വ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ എല്ലാം തന്നെ മാസത്തിന്റെ ആദ്യ ആഴ്ചകളിൽ ജോലിയെ സ്വാധീനിക്കും. പുതിയ ജോലിക്ക് ഓഫർ ലഭിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും ആ ഓഫർ സത്യമാണോ എന്ന് പരിശോധിക്കണം. അതിനെ കുറിച്ച് ഉറപ്പ് വരുത്താതെ നിലവിൽ ഉള്ള ജോലി ഉപേക്ഷിക്കാൻ പാടുള്ളതല്ല. സഹ പ്രവർത്തകർ , നിങ്ങൾക്ക് താഴെ ജോലി ചെയ്യുന്നവർ എന്നിവരുമായുള്ള തർക്കങ്ങൾ ഉണ്ടാകാം അതിനാൽ അവരിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ആരോഗ്യം ഭക്ഷണ ക്രമം എന്നിവയും പ്രധാനം ആണ്. ശുക്രൻ ഈ മാസം മുഴുവൻ വക്ര ഗതിയിൽ നീങ്ങുന്നു അതിനാൽ ഭൂത കാലത്തു നിങ്ങൾ താല്പര്യപ്പെട്ടിരുന്നവർ നിങ്ങളെ പിന്നെയും കോൺടാക്ട് ചെയ്യാനുള്ള സാധ്യത ഉണ്ട്. അത് പോലെ തന്നെ നിങ്ങളുടെ പഴയ സഹ പ്രവർത്തകൻ ടീം അംഗങ്ങൾ എന്നിവരെയും കാണാൻ ഉള്ള അവസരം ഉണ്ടാകും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം നിങ്ങളുടെ കുടുംബ ജീവിതം വളരെ പ്രാധാന്യം നേടുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, വീടിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ശുക്രൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ നിങ്ങളുടെ പഴയ സുഹൃത്തുക്കൾ , പണ്ട് പ്രേമിച്ചിരുന്നവർ എന്നിവരെ കാണുകയോ , അവരെ കുറിച്ച് കേൾക്കുകയോ ചെയ്യാവുന്നതാണ്. ഈ മാസം നിങ്ങളുടെ ബിസിനസ് സംരംഭങ്ങളിൽ ശ്രദ്ധ വേണ്ടി വരും. യാതൊരു റിസ്കുകളും നിങ്ങളുടെ ബിസിനസ് സംരംഭങ്ങളിൽ എടുക്കാൻ പാടുള്ളതല്ല. കുട്ടികളുടെ ആരോഗ്യം, പഠനം, പരിപോഷണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്ന സമയമാണ്. ടീം ചർച്ചകൾ , കല , ആസ്വാദനം എന്ന വിഷയങ്ങളിൽ കൂടുതൽ താല്പര്യം എന്നിവയും ഉണ്ടാകും. ജോലിയിൽ കാഠിന്യമേറിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. കൂടെ ജോലി ചെയ്യുന്നവരുടെ ഇതേ കുറിച്ച് തർക്കവും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ ഉള്ള ശ്രമവും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതാണ്. ചെറു യാത്രകൾ, ചെറു പ്രോജെക്ട്കട്ടുകൾ, സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരെ കാണാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേർണലിസം, അദ്ധ്യാപനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസവും വളരെ അധികം ജോലി ഭാരം ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മെച്ചപ്പെടുത്താൻ ഉള്ള ശ്രമവും ഉണ്ടാകും. പുതിയ റിയൽ എസ്റ്റേറ്റ് ഡീലുകൾ ചെയ്യാൻ യോജിച്ച സമയം അല്ല. വീടിനുള്ളിൽ അല്പം തർക്കങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കുട്ടികളുടെ ജീവിതം, അവരുടെ പുരോഗതി എന്നിവയെ കുറിച്ചും ചർച്ചകൾ ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ഈ ആഴ്ച ഉണ്ടാകും. ടീം ചർച്ചകൾ, ടീം ഈവന്റുകൾ ഇവയും പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തിൽ തർക്കങ്ങളും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസവും സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്നതാണ്. നിരവധി കൊടുക്കൽ വാങ്ങലുകൾ ഈ മാസവും പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളും ഈ മാസം ഉണ്ട്. സാമ്പത്തിക വിഷയങ്ങളുടെ മേൽ തർക്കങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകളും ദൂര ദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്.ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ ഉണ്ടാകുന്നതാണ്. തീർത്ഥ യാത്രകൾ, പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരവധി ജോലികൾ ഈ സമയം ഉണ്ടാകുന്നതാണ്. എഴുത്തു, മീഡിയ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കും പല അവസരങ്ങൾ ലഭിക്കും. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരെ കാണാനും ഉള്ള അവസരം ഈ മാസം ഉണ്ടാകുന്നതാണ്, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മെച്ചപ്പെടുത്താൻ ഉള്ള സമയം , കുടുംബ യോഗങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതം ആരോഗ്യം എന്നിവ വളരെ അധികം ശ്രദ്ധ നേടുന്നതാണ്. നിരവധി ഗ്രഹങ്ങൾ നിങ്ങളുടെ വ്യക്തി ജീവിതത്തെയും ആരോഗ്യത്തെയും സ്വാധീനിക്കും. അതിനാൽ വളരെ ശ്രദ്ധിച്ചു വേണം ഈ മാസം മുന്നോട്ട് നീങ്ങുവാൻ. ഭൂതകാലത് നിന്ന് പല വ്യക്തികളെയും കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. എങ്കിലും പുതിയ ബന്ധങ്ങൾ, അഗ്രീമെന്റുകൾ എന്നിവയ്ക്ക് യോജിച്ച സമയം ഇതല്ല. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ആണ് വേണ്ടത്. സാമ്പതികമായ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഈ മാസം പ്രതീക്ഷിക്കുക. ലോണുകൾ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം പ്രോജെക്ട്കട്ടുകളെ കുറിച്ചുള്ള ചർച്ചകളും ഈ മാസം ഉണ്ടാകുന്നതാണൂ. നിരവധി ചെറു യാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികളും ഈ മാസം ഉണ്ടാകും. നിങ്ങളുടെ സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരെ കാണാനും ഉള്ള അവസരം ഉണ്ടാകുന്നതാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ടി വരുകയും ചെയ്യും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം ശ്രദ്ധ നേടുന്നതാണ്. ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം, പ്രാർത്ഥന ധ്യാനം എന്നിവയോടുള്ള താല്പര്യവും പ്രതീക്ഷിക്കുക. സൂര്യൻ നിങ്ങളുടെ രാശിയിൽ ഈ മാസം അധിക ദിവസവും ഉണ്ടാകും. അതിനാൽ നിങ്ങളുടെ ആരോഗ്യം അല്പം കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പുതിയ വ്യക്തിയായി തീരാൻ ഉള്ള ആഗ്രഹം , അവസരം എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. ശുക്രൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അല്പം വൈകിപ്പിക്കുക. ഭൂത കാലത് നിന്നുള്ള വ്യക്തികളുടെ ആഗമനം പ്രതീക്ഷയ്‌ക്കുക. നിങ്ങളുടെ വിവാഹ ജീവിതം,പ്രേമം എന്ന ബന്ധങ്ങളിൽ തർക്കം ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രാധാന്യം ഉണ്ടാകും. ലോണുകൾ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ടീം ബന്ധങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകും. അത് പോലെ തന്നെ ദൂര ദേശത്തു നിന്നുള്ള ജോലികൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും. സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച ഉണ്ടാകും അപ്പോൾ ശാരീരിരിക അസ്വസ്ഥതകളും സ്വാഭാവികമായി ഉണ്ടാകുന്നതാണ്. പ്രാർത്ഥന, ധ്യാനം എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. ഭൂതകാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ നിങ്ങളെ പിന്നെയും സന്ദർശിക്കുന്ന സമയമാണ്. അവരെ കുറിച്ച് കേൾക്കാനും ഉള്ള സാധ്യത നില നിൽക്കുന്നു. രണ്ടാമത്തെ ആഴ്ചക്ക് ശേഷം നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. നിരവധി മീറ്റിങ്ങുകൾ, പുതിയ ബിസിസിന് പ്ലാനുകൾ എന്നവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ ജോലി ഈ മാസം വളരെ പ്രധാനമാണ്. ജോലി ഭാരം വർധിക്കുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വയ്ക്കാനും വാങ്ങാനും മോടി പീഡിപ്പിക്കാനും ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. വീട്ടിൽ ഈ വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകും. മുതിർന്നവരുടെ ആരോഗ്യകാര്യത്തിലും കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. നിങ്ങളുടെ പഴയ സുഹൃത്തുക്കൾ , സഹ പ്രവർത്തകർ എന്നിവരെ കാണുവാനോ, അവരെ കുറിച്ച് കേൾക്കുവാനോ ഉള്ള അവസരം ഉണ്ടാകാം. അത് പോലെ തന്നെ നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകളും ഉണ്ടാകാം. പുതിയ ടീമിൽ ചേരാനുള്ള ശ്രമം ഉണ്ടാകും എങ്കിലും, ഈ സമയം കിട്ടുന്ന പുതിയ അവസരങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചക്ക് ശേഷം, ശാരീരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP