Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ടക ശനി, ഏഴര ശനി, ശനി ദശ എന്നാൽ എന്ത്? ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

കണ്ടക ശനി, ഏഴര ശനി, ശനി ദശ എന്നാൽ എന്ത്? ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

നി ധനുവിലേക്ക് നീങ്ങിയ ഈ അവസരത്തിൽ നമ്മിൽ പലരും ജീവിതത്തിൽ പുതിയ പല അവസരങ്ങളും, അവസ്ഥകളും വന്നതായി മനസ്സിലാക്കും. ഈ അവസ്ഥയെ കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ കണ്ടക ശനി, ഏഴര ശനി, ശനി ദശ എന്നിവ എന്താണ് എന്ന് മനസ്സിലാക്കുന്നത് വളരെ നല്ലതാണ്.

നാം ജനിക്കുമ്പോൾ ചന്ദ്രൻ ഏതു നക്ഷത്രത്തിൽ നിൽക്കുന്നുവോ അതാണ് നമ്മുടെ ജന്മ നക്ഷത്രം. ഈ നക്ഷത്രം ഒരു രാശിയിൽ നിൽക്കുന്നു അതാണ് ജന്മ രാശി എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആകപ്പാടെ 12 രാശികൾ ആണ്. ഈ 12 രാശികളിലും ആയി 27 നക്ഷത്രങ്ങളും ഉണ്ട്. ഇനി പറയാൻ പോകുന്നത് അൽപ്പം സങ്കീർണമായ കാര്യമാണ്. ഈ പന്ത്രണ്ടു രാശികളെയും ഓരോ ഗ്രഹങ്ങൾ ഭരിക്കുന്നു. അത് പോലെ 27 നക്ഷത്രങ്ങളെയും ഓരോ ഗ്രഹങ്ങൾ ഭരിക്കുന്നു. ഉദാഹരണം മേടം ആദ്യത്തെ രാശിയാണ്. ആ രാശിയിൽ പെടുന്ന നക്ഷത്രം ആണ് അശ്വതി മേടം ഭരിക്കുന്നത് ചൊവ്വ ആണ്. എന്നാൽ അശ്വതി ഭരിക്കുന്നത് കേതു ആണ്. രാശികളുടെ അധിപൻ തന്നെ ആ രാശിയിൽ വരുന്ന നക്ഷത്രത്തിന്റെ അധിപൻ ആകണം എന്നില്ല. എന്ന് വച്ച് ചില രാശികളുടെ അധിപൻ തന്നെ ആ രാശിയിൽ വരുന്ന നക്ഷത്രങ്ങളുടെ അധിപൻ ആകുകയും ചെയ്യാം.

നാം ജനിക്കുമ്പോൾ ഏതു നക്ഷത്രത്തിൽ ചന്ദ്രൻ നിൽക്കുന്നോ ആ നക്ഷത്രം ആണ് നമ്മുടെ ജന്മ നക്ഷത്രം. ഈ നക്ഷത്രത്തെ ആര് ഭരിക്കുന്നോ ആ ഗ്രഹത്തിന്റെ ദശ ആണ് നമ്മുടെ ആദ്യത്തെ ദശ. ശിഷ്ട ദശ എന്നാണു ഈ ദശയെ വിളിക്കുക. എന്തുകൊണ്ട് ശിഷ്ട ദശ എന്ന് പറയുന്നു? വേദിക് ജ്യോത്സ്യം രൂപപ്പെടുത്തിയിരിക്കുന്നത് പുനർജ്ജന്മം എന്ന ഘടകത്തിൻ മേൽ ആണ്. നാം കഴിഞ്ഞ ജന്മത്തിൽ മരിച്ച ദശയിൽ ആയിരിക്കും ഈ ജന്മം ജനിക്കുക എന്നതാണ് ജ്യോൽസ്യത്തിലെ സങ്കൽപ്പം. ഹിന്ദു വിശ്വാസം അനുസരിച്ച് മുജ്ജന്മം എന്നത് വലിയൊരു തത്ത്വം ആണ്. മുജ്ജന്മത്തിൽ നാം എന്ത് ചെയ്തുവോ, ചെയ്യാൻ ആഗ്രഹിച്ചുവോ അവയുടെ എല്ലാം ഫലം ആയിരിക്കും ഈ ജന്മം നമുക്ക് ലഭ്യം ആകുക എന്നാണി. ഓരോ വ്യക്തികൾക്കും അവർ ശരിയാണെന്ന് തോന്നിയ വിശ്വസിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. ഈ തത്വത്തിൽ ഞാൻ അധികം വിശ്വസിക്കുന്നില്ല, എന്ന് വച്ച് അങ്ങനെ വിശ്വസിക്കുന്നവരോട് എനിക്ക് വിരോധവും ഇല്ല. ഒരു വ്യക്തി എനിക്ക് വേണ്ടി അയാളുടെ വിശ്വാസം തിരുത്തണം എന്ന് പറയാൻ ഞാൻ വിശ്വസിക്കുന്നത് എല്ലാം നൂറു ശതമാനം ശരി ആണെന്ന് ഇന്ന് വരെ ആരും തെളിയിചിട്ടുമില്ല. പക്ഷെ ഈ പുനർജന്മം, മുജന്മം എന്നൊക്കെ പരിധിയിൽ കവിഞ്ഞുള്ള വിശ്വാസം ആർക്കും അപകടം ചെയ്യും. ഇപ്പോൾ നമ്മുടെ കടമകൾ എന്താണ് അതല്ലേ നല്ലത്?

അപ്പോൾ ശിഷ്ട ദശ അതാണ്. നാം ഏതു ദശാ കാലം കഴിഞ്ഞ ജന്മം മോക്ഷം നേടിയോ ആ ദശാ കാലത്തിൽ നാം ഈ ജന്മം പുനരവതരിച്ചിരിക്കുന്നു. ഇനി പുനർജന്മത്തിനെ കുറിച്ച് കേൾക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് ഈ രീതിയിൽ എടുക്കാം. നമ്മുടെ ജീവിതത്തെ പല ടൈം ഫ്രെയിംസ് ആയി തരം തിരിച്ചിരിക്കുന്നു. ആദ്യം വരുന്ന ടൈം ഫ്രെയിം നാം ഏതു നക്ഷത്രത്തിൽ ജനിക്കുന്നുവോ ആ നക്ഷത്രത്തിന്റെ അധിപന്റേത് ആണ്/.

പൂയം, അനിഴം, ഉത്രിട്ടാതി എന്നീ നക്ഷത്രങ്ങളിൽ വരുന്നവർ, അവരുടെ ശിഷ്ട ദശ ശനിയുടെത് ആണെന്ന് മനസിലാക്കുമല്ലോ. മറ്റു നക്ഷത്രങ്ങളിൽ വരുന്നവർക്ക് ശനി ദശ എന്നാൽ, സാധാരണ ദശാ കാലത്തേ പോലെ ഒരു ടൈം ഫ്രെയിം ആണ്. വ്യാഴ ദശ കഴിഞ്ഞു വരുന്ന ദശാ കാലം ആണ് ശനി ദശ, ശനി ദശ കഴിഞ്ഞു വരുന്നത് ബുധ ദശയും ആണ്.

എന്നാൽ കണ്ടക ശനി, ഏഴര ശനി എന്നാൽ ശനി നമ്മുടെ ബെർത്ത് ചാർട്ടിലെ ചില പ്രത്യേക ഭാവങ്ങളിൽ എത്തുമ്പോൾ ഉണ്ടാകുന്ന ടൈം ഫ്രെയിം ആണ്.
നമ്മുടെ ബെർത്ത് ചാർട്ടിനു 12 ഭാഗങ്ങൾ ഉണ്ട്. ഈ 12 ഭാഗങ്ങളിൽ 4, 7, 10 എന്ന ഭാഗങ്ങൾ അല്ലെങ്കിൽ ഭാവങ്ങൾ കേന്ദ്ര സ്ഥാനങ്ങൾ ആയി അറിയപ്പെടുന്നു.

ഈ ഭാവങ്ങൾ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയെല്ലാം ആണ്.

4: മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,
7: വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ
10: ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗ്ഗം, എംപ്ലോയർ, സമൂഹത്തിലെ വില ഉൽക്കർഷേച്ഛ

ഇവയിൽ ഏതെങ്കിലും ഭാവത്തിൽ ശനി എത്തുന്ന സമയത്തെ കണ്ടക ശനി എന്ന് പറയും. എന്നാൽ 12, 1, 2 എന്നീ ഭാഗങ്ങളിലൂടെ ശനി എത്തുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെ 71/2 ശനി എന്നും പറയുന്നു.

12: രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത

1: നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത,
2: ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം.

ഇവ ഒന്നും ലഗ്‌നത്തിൽ അല്ലെങ്കിൽ ഒന്നാം ഭാവത്തിൽ നിന്നല്ല മറിച്ചു നിങ്ങളുടെ ജന്മ രാശി, അതായത് ചന്ദ്രൻ നിന്ന രാശിയിൽ നിന്നാണ് നോക്കേണ്ടത്.

ശനി എട്ടാം ഭാവത്തിൽ നിൽക്കുന്ന അവസ്ഥയെ അഷ്ടമ ശനി എന്നും പറയും.

4, 7, 10 എന്ന ഭാഗങ്ങളെ കേന്ദ്ര ഭാവങ്ങൾ എന്ന് പറയും. ശനി ഈ ഭാവങ്ങളിൽ നിൽക്കുമ്പോൾ ഈ ഭാവങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള വിഷയങ്ങളിൽ വളരെ അധികം മാറ്റം ഉണ്ടാവും എന്നാണ്. ശനി ഏതു ഭാവത്തിൽ നിൽക്കുന്നോ ആ ഭാവത്തിൽ കഷ്ടതകൾ മാത്രം ഉണ്ടാവും എന്നത് നിങ്ങളുടെ വെറും തെറ്റിദ്ധാരണ ആണ്. എന്ത് തരം ശനി ആയാലും ഈ അവസ്ഥകളിൽ നാം ആ അവസ്ഥകളെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം. ശനി ഒരു രാശിയിൽ രണ്ടര വർഷം സഞ്ചരിക്കും. ഈ രണ്ടര വർഷം ദുഃഖങ്ങൾ മാത്രമാണ് ആദ്യം സ്വയം സഹതാപിക്കുന്നത് ഒഴിവാക്കുക. പിന്നെ ഇത് വരെ ലക്ഷ്യത്തിൽ എത്താതെ പോയ പ്ലാനുകളുടെ കണകെടുക്കുക. പിന്നെ ഒരു പ്ലാൻ ബി തയ്യാറാക്കുക. അല്ലാതെ വേറൊന്നും ചെയ്യാനില്ല. ശനി നിങ്ങളുടെ ഏതു ഭാവത്തിൽ നിൽക്കുന്നു എന്ന് നോക്കുക ആ ഭാവത്തിലെ വിഷയങ്ങളിൽ നല്ല ഒരു റിസേർച്ച് നടത്തുക. ഞാൻ കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാൻ ഇടയായി ശനി നാലാം ഭാവത്തിൽ എത്തുമ്പോൾ ഉണ്ടാകാൻ സാധ്യത ഉള്ള കാര്യങ്ങൾ ആണ് അതിൽ വിശദീകരിക്കുന്നത്. അത് ആ വീഡിയോ കണ്ടാൽ ആരും ഭയന്ന് പോകും. നിങ്ങൾ ഒരു കാര്യം മനസിലാക്കണം അസുഖം വരുക, മരിക്കുക, നിരാശ ഉണ്ടാകുക ഇതെല്ലാം ലോകത്തെ എല്ലാ മനുഷ്യർക്കും വിധിച്ചിട്ടുള്ള കാര്യമാണ്. അതിനു ശനി ദശ എന്നോ ശുക്ര ദശ എന്നോ വ്യത്യാസം ഇല്ല. ഈ രണ്ടര വർഷം ശനി നിങ്ങളുടെ ഏതു ഭാവത്തിൽ നിൽക്കുന്നോ ആ ഭാവത്തിൽ നിങ്ങൾ നേരത്തെ നടത്തിയ നീക്കങ്ങൾ ഏതു വിധം ആയിരുന്നു, അതായിരുന്നോ ഏറ്റവും അനുയോജ്യമായ നീക്കം. ആ നീക്കങ്ങളെ ക്കാൾ മെച്ചപ്പെട്ട അടുത്ത നീക്കം ഏതാണ്. ഞാൻ പലപ്പോഴും പറയും ജ്യോത്സ്യത്തിന്റെ ലക്ഷയം ആത്മാവബോധം നൽകുകയാണ്. അല്ലാതെ പ്രവചനങ്ങൾ അല്ല.

ഇനി 71/2 ശനി 12, 1, 2 എന്നീ ഭാവങ്ങളിലൂടെ ശനി കടന്നു പോകുന്ന മൊത്തം സമയത്തെ കണക്ക് കൂട്ടി എടുക്കുന്നതാണ് മൂന്ന് രാശികളിലും കൂടി. 71/2 വർഷം. ആദ്യം നിങ്ങളുടെ ചന്ദ്രനിൽ നിന്ന് പന്ത്രണ്ടാം ഭാവത്തിൽ, പിന്നെ ചന്ദ്രൻ നിൽക്കുന്ന രാശിയിൽ, പിന്നെ ചന്ദ്രനിൽ നിന്ന് രണ്ടാം ഭാവത്തിൽ. അങ്ങനെ ചന്ദ്രന് സമീപമായി ശനി സ്ഥിതി ചെയ്യുന്ന അവസ്ഥയിൽ കൂടുതൽ ചന്ദ്രൻ സൂചിപ്പിക്കുന്ന കാര്യങ്ങളിൽ പുനരാലോചന വേണ്ടി വരും. ചന്ദ്രൻ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയെല്ലാം ആണ്.

മനസ്, മാതാവ്, വൈകാരികത, സുരക്ഷിതത്വ ബോധം, വീട്, കുടുംബം, കുടുംബാംഗങ്ങൾ, സ്വത്ത്, വാഹനങ്ങൾ, ആരോഗ്യം.

പന്ത്രണ്ടാം ഭാവം

രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത

ഒന്നാം ഭാവം

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത,

രണ്ടാം ഭാവം

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം

ഈ വിഷയങ്ങളിൽ ഒരു സ്ലോ ഡൗൺ എന്തായാലും ഉണ്ടാകും എന്ന് അറിയാമല്ലോ.. പക്ഷെ ചന്ദ്രൻ സൂചിപ്പിക്കുന്ന വിഷയങ്ങളിൽ കാര്യങ്ങൾ മെച്ചമായി ചെയ്യാൻ ഒരു നല്ല അവസരം ആണിത് എന്ന് എന്തുകൊണ്ട് കരുതുന്നില്ല? ഈ ട്രാൻസിട്ടിന്റെ ലക്ഷ്യം തന്നെ നമ്മുടെ പരിവർത്തനമാണ്. ഭൗതീകവും, ആത്മീയവും, മാനസികവും ആയി പക്വത ഉള്ള വ്യക്തിയായി നമ്മെ രൂപാന്തരപ്പെടുത്തുക ആണ് നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളുടെയും ലക്ഷ്യം. ജ്യോത്സ്യം, തത്വ ചിന്ത, ആത്മീയത ഇവ ഒന്നും ഭൗതീക ജീവിതത്തിൽ അധിക താൽപ്പര്യം സൂക്ഷിക്കുന്ന വ്യക്തികൾക്ക് മനസിലാകണം എന്നില്ല. അവരുടെ ചിന്തകൾ വേറൊരു തലത്തിൽ ആണല്ലോ. എല്ലാ മേഖലകളിലും ഉള്ള വ്യക്തികൾക്ക് വേണ്ടി ഒരു അസ്‌ട്രോളജി സ്‌കൂൾ തന്നെ തുടങ്ങിയാലോ എന്ന് സീരിയസായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. തിയോളജി, സൈക്കൊളജി, അസ്‌ട്രോളജി ഇവയെല്ലാം മിക്‌സ് ചെയ്തുള്ള ഒരു സിലബസ്.

ഫെബ്രുവരി ഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത, എന്ന ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രനെത്തും. ഈ ഭാവത്തിൽ നേരത്തെ തന്നെ ചൊവ്വ നിൽക്കുന്നു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷികുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നെത്താം, പുതിയ അവസരങ്ങൾ ലഭിക്കാം, നിങ്ങളുടെ സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും നടത്താം. ഈ രണ്ടു ഗ്രഹങ്ങൾ ഒന്നാം ഭാവത്തിൽ നിൽക്കുന്ന ഈ അവസരം മറ്റുള്ളവരെ സ്വാധീനിക്കാൻ വളരെ അനുയോജ്യമയതിനാൽ, ഇന്റർവ്യൂ, പരീക്ഷ എന്നിവയിൽ ശുഭ പ്രതീക്ഷയോടു കൂടി പോകുക. പുതിയ പ്രേമ ബന്ധം. വിവാഹ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവ തുടങ്ങാനും കഴിയണം. ഈ രണ്ടു ഗ്രഹങ്ങളും കുറെ ദിവസം ഈ ഭാവത്തെ സ്വാധീനിക്കുന്നതുകൊണ്ട്, ഈ അവസരം പല പുരോഗമന പരമായ കാര്യങ്ങൾ നടക്കാനോ തുടക്കം കുറിക്കാനോ നിങ്ങൾക്ക് സാധിക്കേണ്ടതാണ്.

എട്ടാം തീയതി, ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് എത്തും .ഈ ഭാവത്തിൽ സൂര്യനും നിൽക്കുന്നു. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ, ഗ്രൂപ്പുകൾ എന്ന വിഷയങ്ങളിലും ഈ മാസം വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. പുതിയ കൂട്ടുകെട്ടുകൾ, ലോങ്ങ് ടേം ബിസിനസ്സ് ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും, പ്രതീക്ഷിക്കാം. പുതിയ പല പദ്ധതികൾക്കും പ്ലാൻ ചെയ്യും. ടീം പ്രോജക്ടുകളിൽ നിങ്ങളുടെ ആശയങ്ങൾ ശ്രദ്ധിക്കപ്പെടും പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനും അവസരം ലഭിക്കാം.

പതിനൊന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾ എന്ന വിഷയങ്ങളിൽ നിങ്ങളുടെ നിലപാടുകളെ ഉരിച്ചു വിലയിരുത്തും. വിനോദത്തിനു വേണ്ടി കൂടുതൽ സമയം കണ്ടെത്താൻ ശ്രമിക്കും. പുതിയ ഹോബികൾ തുടങ്ങാനുള്ള താൽപ്പര്യം ഉണ്ടാകാം. ഈ ഹോബികൾ പിൽക്കാലത്ത് നിങ്ങളുടെ വരുമാന മാർഗ്ഗമാകാവുന്ന അവസ്ഥയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കും. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം തേടും. സിംഗിൾ വ്യക്തികൾ പുതിയ ബന്ധം ലക്ഷ്യമാക്കി പല ശ്രമങ്ങളും നടത്തും. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ അന്വേഷിക്കും.

പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് യാത്രയാകും. രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന വിഷയങ്ങളാണ് ഈ ഭാവം കൊണ്ട് സൂചിപ്പിക്കുന്നത്. ഏതു ഗ്രഹം ഈ ഭാവത്തിൽ നിന്നാലും ഒരു സൈലന്റ് മോദിലേക്ക് നിങ്ങൾ നീങ്ങേണ്ട സാഹചര്യങ്ങൾ ആണ് ഉണ്ടാകുക. അത് പല കാരണങ്ങൾ കൊണ്ടാകാം. ചില ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ, ഭാവി പരിപാടികളെ കുറിച്ചുള്ള റിസേർച്ച് എന്നിവ പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള താൽപ്പര്യം വർദ്ധിക്കാം, പ്രാർത്ഥന, ധ്യാനം, യോഗ എന്നിവയിലും താൽപ്പര്യം തോന്നാം. അവസാന ദിവസങ്ങളിൽ ന്യൂ മൂൺ, ബുധൻ എന്നിവ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ഭാവി പരിപാടികളെ കുറിച്ച് ചിന്തിക്കാൻ ഉള്ള ഏറ്റവും അനുയോജ്യമായ സമയം ആയി കരുതുക

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് നാലാം തീയതി ശുക്രൻ എത്തും. ഈ ഭാവത്തിൽ നേരത്തെ തന്നെ ചൊവ്വ നിൽക്കുന്നു. ഈ ഭാവം നിങ്ങളുടെ മാനസിക വ്യാപാരങ്ങൾക്ക് നിങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം എന്ന സൂചന നൽകുന്നതാണ്. ഏതു ഗ്രഹം ഈ ഭാവത്തിൽ നിന്നാലും ഒരു സൈലന്റ് മോദിലേക്ക് നിങ്ങൾ നീങ്ങണം എന്ന് പ്രപഞ്ചം സിഗ്‌നലുകൾ അയക്കുന്ന സമയം . ചിലപ്പോൾ ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ ആകാം. അല്ലെങ്കിൽ പ്രാർത്ഥന, ചാരിറ്റി, ധ്യാനം എന്നിവയോടുള്ള താൽര്യം ആകാം. ഭാവി പരിപാടികളെ കുറിച്ച് റിസേർച്ച് ചെയ്യേണ്ട സമയം ഇതാണ്. അല്ലെങ്കിൽ നിങ്ങളെ തന്നെ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്ന സമയം ഇത് തന്നെ ആയിരിക്കും. അൽപ്പ നാളുകൾക്ക് ശേഷം ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ നിങ്ങൾക്ക് വളരെ അധികം കാര്യങ്ങൾ ചെയ്യാനുണ്ടാകും അതിനു വേണ്ടി ഉള്ള ഒരു താൽകാലിക ബ്രേക്ക് എടുക്കേണ്ട അവസരമാണിത് എന്ന് കരുതുക.

എട്ടാം തീയതി ബുധൻ പത്താം ഭാവത്തിക്ക് നീങ്ങും. സൂര്യനും ഇതേ ഭാവത്തിൽ നിൽക്കുന്നു. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗ്ഗം, എംപ്ലോയർ, സമൂഹതിലെ വില ഉൽക്കർഷേച്ഛ എന്നതാണ് പത്താം ഭാവം, ബുധൻ ആശയ വിനിമയങ്ങൾ, ടെക്‌നോളജി, ബുദ്ധി എന്നിവയെ സൂചിപ്പിക്കുന്നു. ജോലിയിൽ ടെക്‌നോളജി ഉപയോഗിച്ചുള്ള കൂടുതൽ അവസരങ്ങൾ എത്താം. ആശയ വിനിമയം, മീഡിയ ഇലക്‌ടോണിക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും ഉണ്ടാകാം. ബുധനും സൂര്യനും പത്താം ഭാവത്തിൽ നിൽക്കുന്ന സമയം നിങ്ങളുടെ സഹ പ്രവർത്തകർ, ബോസ്സ് എന്നിവരോട് സീരിയസ് ചർച്ചകൾ നടത്താൻ ഉള്ളതാണ്. അവർ നിങ്ങളുടെ ജീവിത ശൈലിയെ കുറിച്ചോ, ജോലിയുടെ ഗതിയെ കുറിച്ചോ വിലയേറിയ അഭിപ്രായം നൽകി എന്നു വരാം. അത് നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നത് വളരെ പ്രധാനം ആണ്. ബുധൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ അനാവശ്യമായ അഭിപ്രായങ്ങൾ നൽകാൻ നിങ്ങൾക്ക് പ്രലോഭനം ഉണ്ടാകാം. അതുകൊണ്ട് ശ്രദ്ധിച്ചു നിൽക്കുക. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ നിങ്ങളുടെ ജോലി എന്താണ്, എത്ര ശതമാനം അർപ്പണ മനോഭാവം നിങ്ങൾക്ക് ജോലിയിൽ ഉണ്ട്. ഇത് വരെ നിങ്ങൾ ജോലിയിൽ എത്ര ക്ഷമതയോട് കൂടി ജോലി ചെയ്തു എന്ന് അധികാരികൾ വിലയിരുത്തുകയും, അതിനു തക്ക പ്രതിഫലം നൽകുകയും ചെയ്യാം. പുതിയ ഉത്തരവാദിത്വങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി മെച്ചപ്പെടുതെണ്ടാതിന്റെ സമ്മർദ്ദം, എന്നിവ പ്രതീക്ഷിക്കുക.

പതിനൊന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ടി വരും. വീട് മാറ്റം, വീട് വിൽപ്പന, റീപെയറിങ്, വീട്ടിൽ നിന്നുള്ള യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വൃത്തിയാക്കൽ, വീടിനോട് സംബന്ധിച്ച മറ്റു ജോലികൾ, എന്നിവ ഉണ്ടാകാം. പൂർണ്ണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. കുടുംബത്തോട് ബന്ധപ്പെട്ട വിഷയങ്ങളിൽ വൈകാരികമായ അവസ്ഥകൾ ഉണ്ടാകാം എന്നാണ്. മാതാ പിതാക്കളോടുള്ള വൈകാരികത നിറഞ്ഞ സമീപനം, സംസാരം എന്നിവ ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കൽ, ജീവിത സൗകര്യങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പത്തൊൻപതാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ, ഗ്രൂപ്പുകൾ എന്ന വിഷയങ്ങളിൽ ആയിരിക്കും കൂടുതൽ നീക്കങ്ങൾ ഉണ്ടാകുന്നത്. പുതിയ കൂട്ടുകെട്ടുകൾ, ലോങ്ങ് ടേം ബിസിനസ് ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും, പ്രതീക്ഷിക്കാം. പുതിയ പല പദ്ധതികൾക്കും പ്ലാൻ ചെയ്യും. ടീം പ്രോജക്ടുകളിൽ നിങ്ങളുടെ ആശയങ്ങൾ ശ്രദ്ധിക്കപ്പെടും പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനും അവസരം ലഭിക്കാം. നിങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ജോലികളുടെ യഥാർത്ഥ അവസ്ഥ മനസിലാകുന്നതാണ്. ചില സുഹൃദ് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ സംഭവിക്കാം. സൂര്യൻ ഏതു ഭാവത്തിൽ നിന്നാലും ആ ഭാവത്തിലെ യഥാർത്ഥ അവസ്ഥ ഏതാണെന്ന് നിങ്ങൾ മനസിലാക്കും എന്നാണ് സൂചന. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ, ഗ്രൂപ്പുകൾ എന്ന വിഷയങ്ങളുടെ യഥാർത്ഥ അവസ്ഥ തെളിഞ്ഞു വരും. ന്യൂ മൂൺ, ബുധൻ എന്നിവ ഈ മാസം അവസാനത്തോടെ ഈ ഭാവത്തിൽ എത്തുമ്പോൾ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾക്ക് കൂടുതൽ താൽപ്പര്യം ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവം ഈ മാസം വളരെ അധികം പ്രാധാന്യം അർഹിക്കുന്നു. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുന്നു. നാലാം തീയതി ശുക്രൻ ഇതേ ഭാവത്തിലേക്ക് നീങ്ങുന്നതാണ്. പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീഷിക്കുക. ഭാവി പരിപാടികൾ വ്യഗ്രതയോടെ ആസൂത്രണം ചെയ്യും. പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നത് വളരെ അനുകൂല അവസ്ഥയാണ്. ഈ അവസ്ഥ നിങ്ങൾ ഉപയോഗിക്കണം. പുതിയ ലോങ്ങ് ടേം പ്രോജക്ടുകൾക്ക് വേണ്ടി ശ്രമിക്കേണ്ട ധാരാളം അവസരങ്ങൾ ലഭിക്കാം. ഗ്രൂപ്പ് പ്രോജക്ടുക്കൾക്ക് കൂടുതൽ സാധ്യത ഉണ്ട്. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ ഉണ്ടാകാം. മുതിർന്ന സഹോദരങ്ങളോടുള്ള ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക നാലാം തീയതി ഇതേ ഭാവത്തിലേക്ക് ശുക്രൻ എത്തുമ്പോൾ വിനോദത്തിനു വേണ്ടി കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം, മറ്റു വ്യക്തികളെ ആകർഷിക്കാനും സ്വാധീനിക്കാനും ഉള്ള അനേക അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

എട്ടാം തീയതി ബുധൻ ഒൻപതാം ഭാവത്തിലേക്ക് എത്തുന്നതാണ്. ഈ ഭാവത്തിൽ സൂര്യനും നിൽക്കുന്നു. ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ വളരെ അധികം സാധ്യതകൾ ആണുള്ളത്. ദൂര യാത്രകൾക്ക് വേണ്ടി ആഗ്രഹിക്കും. അവയ്ക്ക് വേണ്ടി പ്ലാൻ തയ്യാറാക്കും. ദൂര ദേശത് നിന്നുള്ള വ്യക്തികളുമായി ആശയങ്ങൾ പങ്കു വയ്ക്കും. ആത്മീയ വിഷയങ്ങളിൽ വളരെ അധികം താൽപ്പര്യം ഉണ്ടാകും, ആത്മീയ വിഷയങ്ങളെ കുറിച്ച് എഴുതാനോ വായിക്കാനോ ശ്രമിക്കും. തീർത്ഥാടനം, ധ്യാനം എന്നിവ പ്ലാൻ ചെയ്യും. ഈ ഭാവം, ഉയർന്ന പഠനത്തെ സൂചിപ്പിക്കുന്നു. ഉപരി പഠനം, പരീക്ഷ എന്നിവയ്ക്ക് ശ്രമിക്കും. എഴുത്ത്, പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നും കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക.

പതിനൊന്നാം തീയതി പൂർണ ചന്ദ്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിൽ ഉദിക്കും. ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ ആയിരിക്കും ഈ അവസ്ഥയിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകുക. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയശേഷി കൊണ്ടുള്ള ജോലികൾ, സെയിൽസ്, പരസ്യം മീഡിയ എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ, പ്രതീക്ഷികുക. എഴുത്ത് എഡിറ്റിങ് എന്നിവയ്ക്കുള്ള താൽപ്പര്യം, സഹോദരങ്ങളുമായുള്ള സീരിയസ് ചർച്ചകൾ, ചെറു യാത്രകൾ, പഠന സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവ പ്രതീക്ഷികുക. മൂന്നാം ഭാവം ആശയ വിനിമയ സംബന്ധമായ എന്തിനെയും എടുത്തു കാട്ടുന്ന ഭാവം ആയതിനാൽ ആശയ വിനിമയങ്ങൾ കൊണ്ടും, യാത്രകൾ കൊണ്ടും തിരക്കേറിയ കുറെ ദിവസങ്ങൾ പ്രതീക്ഷിക്കുക.

പത്തൊൻപതാം തീയതി നിങ്ങളുടെ പത്താം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗ്ഗം, എംപ്ലോയർ, സമൂഹത്തിലെ വില ഉൽക്കർഷേച്ഛ എന്ന വിഷയങ്ങളിൽ സൂര്യൻ നിൽക്കുന്ന സമയം നിങ്ങളുടെ സഹ പ്രവർത്തകർ, ബോസ്സ് എന്നിവരോട് സീരിയസ് ചർച്ചകൾ നടത്താൻ ഉള്ളതാണ്. അവർ നിങ്ങളുടെ ജീവിത ശൈലിയെ കുറിച്ചോ,േ ജോലിയുടെ ഗതിയെ കുറിച്ചോ വിലയേറിയ അഭിപ്രായം നൽകി എന്നു വരാം. അത് നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നത് വളരെ പ്രധാനം ആണ്. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ നിങ്ങളുടെ ജോലി എന്താണ്, എത്ര ശതമാനം അർപ്പണ മനോഭാവം നിങ്ങൾക്ക് ജോലിയിൽ ഉണ്ട്. ഇത് വരെ നിങ്ങൾ ജോലിയിൽ എത്ര ക്ഷമതയോട് കൂടി ജോലി ചെയ്തു എന്ന് അധികാരികൾ വിലയിരുത്തുകയും, അതിനു തക്ക പ്രതിഫലം നൽകുകയും ചെയ്യാം. പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി മെച്ചപ്പെടുത്തേണ്ടതിന്റെ സമ്മർദ്ദം എന്നിവ പ്രതീക്ഷിക്കുക. ന്യൂ മൂൺ, ബുധൻ എന്നിവ മാസത്തിന്റെ അവസാന ആഴ്ചകളിൽ ഇതേ ഭാവത്തിലേക്ക് എത്തുമ്പോൾ പത്താം ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം ഫോക്കസ് ഉണ്ടാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗ്ഗം, എംപ്ലോയർ സമൂഹത്തിലെ വില ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. നാലാം തീയതി ഇതേ ഭാവത്തിലേക്ക് ശുക്രനും എത്തും. ക്രിയേറ്റീവ് കഴിവുകൾ ജോലി കൊണ്ട് ചെയ്യാവുന്ന പല അവസരങ്ങളും ഉണ്ടാവും. പുതിയ ജോലിക്കുള്ള അനേക സാധ്യതകൾ ഉണ്ടാകാം. സൗന്ദര്യം, കല എന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പല അവസരങ്ങളോ പ്രാധാന്യമോ പ്രതീക്ഷിക്കുക. ചൊവ്വ പത്താം ഭാവത്തിൽ നിൽക്കുമ്പോൾ കഠിന അധ്വാനം വേണ്ടി വരുന്ന ചില ജോലികൾ എത്തും എന്നാണ്. പുതിയ ബിസിനസ് അവസരവും വന്നു ചേരാം. ജോലിയിൽ കൂടുതൽ മാറ്റങ്ങൾ, ജോലി സ്ഥലത്തെ അവസ്ഥകളിൽ വരുന്ന മാറ്റങ്ങൾ, അധികാരികളുമായുള്ള സംവാദം എന്നിവ ഉണ്ടാകാം.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഘ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിലേക്ക് ഉള്ള ബുധന്റെ നീക്കം വളരെ പ്രധാനം ആണ്. എട്ടാം തീയതി ബുധൻ ഈ ഭാവത്തിലേക്ക് നീങ്ങും. സൂര്യനും ഇതേ ഭാവത്തിൽ നിൽക്കുന്നു. വൈകാരികമായ പ്രതിസന്ധികളുടെ ഭാവം ആണിത്. അവ ഉണ്ടായ അവസ്ഥ എന്നിവയെ കുറിച്ച് റിസേർച്ച് പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള ജോയിന്റ് പദ്ധതികളിൽ പുതിയ നിബന്ധനകൾ നടപ്പാക്കും. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അവസരം കാണുന്നു. പാർട്ണർ ഷിപ്പുകളിൽ സംശയ നിവാരണം നടത്തും. ഈ ചർച്ചകൾ അത്ര സുഖകരം ആവണം എന്നില്ല. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള ചർച്ചകൾ ഉണ്ടാകും. ധന സഹായം ലഭിക്കാൻ ഉള്ള യോജിച്ച അവസരം ആണിത്. പെട്ടന്നുള്ള മാറ്റങ്ങളെ ഈ ഭാവം സൂചിപ്പിക്കുകയാൽ പല സാഹചര്യങ്ങളിലും നല്ല ആലോചന വേണ്ടി വരും. നിഗൂഡ വിഷയങ്ങളോടുള്ള താൽപ്പര്യം വർദ്ധിക്കും. ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ പല നീക്കങ്ങളും നടത്തും.

പതിനൊന്നാം തീയതി ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചന്ദ്ര ഗ്രഹണം ഉണ്ടാകും. നിങ്ങളുടെ മൂല്യ വർദ്ധയ്ക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കാനുള്ള അനേക അവസരങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കാനുള്ള പല വഴികളെയും കുറിച്ച് ആലോചിക്കും. പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ധനകാര്യം മെച്ചപ്പെടുത്താനുള്ള ജോലികൾ, വസ്തു വകകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, അധിക ജോലി അല്ലെങ്കിൽ രണ്ടാം ജോലി ചെയ്യാനുള്ള ആഗ്രഹം, അവയെ അന്വേഷിക്കൽ, എന്നിവ പ്രതീക്ഷിക്കുക. ആധിയ ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹവും ഉണ്ടാകും.

പത്തൊൻപതാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. അവസാന ആഴ്ചയിൽ ഈ ഭാവത്തിൽ സൂര്യ ഗ്രഹണവും, സംഭവിക്കും. ബുധനും അതിനു ശേഷം ഇതേ ഭാവത്തേലേക്ക് എത്തും. ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ദൂര യാത്രക്കുള്ള പ്ലാനുകൾ, യാത്രക്ക് വേണ്ട തയ്യാറെടുപ്പുകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ ഉള്ള താൽപ്പര്യം വർദ്ധിക്കാം. ഉപരി പഠനത്തിന്റെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യും. ആത്മീയ വിഷയങ്ങളുടെ യാഥാർത്ഥ്യം തേടും. ദൂര ദേശത്ത് നിന്നുള്ള വാർത്തകൾ ലഭിക്കാം. ദൂര ദേശത്ത് നിന്നുള്ളവരുമായി ആശയ വിനിമയങ്ങൾ നടത്തും. ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കും. പുതിയ വിഷയങ്ങൾ പഠിക്കാനോ പഠിപ്പിക്കണോ ഉള്ള അവസരങ്ങൾ തേടും. എഴുത്ത്, പ്രസിദ്ധീകണം എന്നിവയിൽ അവസരങ്ങൾ ലഭിക്കാം. ധ്യാനം, തീർത്ഥാടനം എന്നിവയ്ക്കും വേണ്ടി സമയം കണ്ടെത്തും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഇതേ ഭാവത്തിലേക്ക് നാലാം തീയതി ശുക്രനും എത്തുന്നതാണ്. ദൂര യാത്രക്കുള്ള പ്ലാനുകൾ, യാത്രക്ക് വേണ്ട തയ്യാറെടുപ്പുകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ ഉള്ള താൽപ്പര്യം വർദ്ധിക്കാം. ഉപരി പഠനത്തിന്റെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യും. ആത്മീയ വിഷയങ്ങളുടെ യാഥാർത്ഥ്യം തേടും. ദൂര ദേശത്ത് നിന്നുള്ള വാർത്തകൾ ലഭിക്കാം. ദൂര ദേശത്ത് നിന്നുള്ളവരുമായി ആശയ വിനിമയങ്ങൾ നടത്തും. ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കും. പുതിയ വിഷയങ്ങൾ പഠിക്കാനോ പഠിപ്പിക്കണോ ഉള്ള അവസരങ്ങൾ തേടും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ അവസരങ്ങൾ ലഭിക്കാം. ധ്യാനം, തീർത്ഥാടനം എന്നിവയ്ക്കും വേണ്ടി സമയം കണ്ടെത്തും.

എട്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് ബുധൻ എത്തും. ഇതേ ഭാവത്തിൽ തന്നെ സൂര്യനും നിൽക്കുന്നു. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന എഴാം ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവം വ്യക്തി ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ എതിരാളികളെയും ഇതേ ഭാവം തന്നെ ആണ് സൂചിപ്പിക്കുന്നത്. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്ന് നിങ്ങൾ കൂടുതൽ കമ്മിറ്റ്‌മെന്റ് ആഗ്രഹിക്കുന്നു. അവയ്ക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ, പുതിയ ജോബ് ഓഫറിനുള്ള ആഗ്രഹം, നിലവിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കൽ, പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, പുതിയ നിബന്ധനകൾ, നിയമപരമായ ബന്ധങ്ങളുടെ സാധുത അന്വേഷിക്കൽ, പുതിയ കോണ്ടാക്ടുകൾ രൂപീകരിക്കാനുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

പതിനൊന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ചന്ദ്രഗ്രഹണം ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊപർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ വൈകാരികമായ പല നീക്കങ്ങളും പ്രതീക്ഷിക്കുക. കൂടുതൽ വികാര നിർഭരൻ ആയ വ്യക്തി ആയിരിക്കും. പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വ്യക്തി ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹം, ആരോഗ്യം സൗന്ദര്യം എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള സാധ്യത. കൂടുതൽ ശ്രദ്ധ പ്രതീക്ഷിക്ച്ചു കൊണ്ടുള്ള നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഘ്യങ്ങൾ, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന വൈകാരികമായ പ്രതി സന്ധികളുടെ ഭാവം ആണിത്. അവ ഉണ്ടായ അവസ്ഥ എന്നിവയെ കുറിച്ച് റിസേർച്ച് പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള ജോയിന്റ് പദ്ധതികളിൽ പുതിയ നിബന്ധനകൾ നടപ്പാക്കും. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അവസരം കാണുന്നു. പാർട്ണർഷിപ്പുകളിൽ സംശയ നിവാരണം നടത്തും. ഈ ചർച്ചകൾ അത്ര സുഖകരം ആവണം എന്നില്ല. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള ചർച്ചകൾ ഉണ്ടാകും. ധന സഹായം ലഭിക്കാൻ ഉള്ള യോജിച്ച അവസരം ആണിത്. പെട്ടന്നുള്ള മാറ്റങ്ങളെ ഈ ഭാവം സൂചിപ്പിക്കുകയാൽ പല സാഹചര്യങ്ങളിലും നല്ല ആലോചന വേണ്ടി വരും. നിഗൂഡ വിഷയങ്ങളോടുള്ള താൽപ്പര്യം വർദ്ധിക്കും. ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ പല നീക്കങ്ങളും നടത്തും. മാസത്തിന്റെ അവസാന ആഴ്ച യിൽ ഈ ഭാവത്തിൽ ബുധനും സൂര്യ ഗ്രഹണവും ഉണ്ടാകും. അപ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഘ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിലേക്ക് നാലാം തീയതി ശുക്രൻ എത്തും. ഇതേ ഭാവത്തിൽ സൂര്യനും നിൽക്കുന്നു. വൈകാരികമായ പ്രതി സന്ധികളുടെ ഭാവം ആണിത്. അവ ഉണ്ടായ അവസ്ഥ എന്നിവയെ കുറിച്ച് റിസേർച്ച് പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള ജോയിന്റ് പദ്ധതികളിൽ പുതിയ നിബന്ധനകൾ നടപ്പാക്കും. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അവസരം കാണുന്നു. പാർട്ണർഷിപ്പുകളിൽ സംശയ നിവാരണം നടത്തും. ഈ ചർച്ചകൾ അത്ര സുഖകരം ആവണം എന്നില്ല. എങ്കിലും ശുക്രന്റെ ആഗമനം, പല ചർച്ചകളിലും നല്ല ഒരു ഒത്തു തീർപ്പ് ഉണ്ടാകണം എന്ന സൂചനയാണ് നൽകുന്നത്. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള ചർച്ചകൾ ഉണ്ടാകും. ധന സഹായം ലഭിക്കാൻ ഉള്ള യോജിച്ച അവസരം ആണിത്. പെട്ടന്നുള്ള മാറ്റങ്ങളെ ഈ ഭാവം സൂചിപ്പിക്കുകയാൽ പല സാഹചര്യങ്ങളിലും നല്ല ആലോചന വേണ്ടി വരും. നിഗൂഡ വിഷയങ്ങളോടുള്ള താൽപ്പര്യം വർദ്ധിക്കും. ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ പല നീക്കങ്ങളും നടത്തും.

എട്ടാം തീയതി ബുധൻ ആറാം ഭാവത്തിലേക്ക് എത്തുന്നതാണ്. സൂര്യനും ഇതേ ഭാവത്തിൽ തന്നെ നിൽക്കുന്നു. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഈ മാസം പ്രതീക്ഷികുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ പ്രതീക്ഷികുക. പുതിയ ഭക്ഷണ ക്രമം, വ്യായാമ മുറകൾ എന്നിവ പരീക്ഷിക്കും. ജോലിയിൽ കൂടുതൽ ചെവർ പ്രോജക്ടുകൾ പ്രതീക്ഷികുക. ആശ വിനിമയം, മീഡിയ, ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരോടുള്ള നയം വ്യക്തമാക്കും. അവരുമായി കടുത്ത സംസാരത്തിനും സാധ്യത ഉണ്ട്. ജോലി സ്ഥലത്ത് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക, പുതിയ സഹ പ്രവർത്തകർ എത്തുകയോ, പുതിയ പ്രോജക്ടുകൾ ഉണ്ടാവുകയോ ചെയ്യാം. ബാധ്യതകളുടെ കണക്കെടുപ്പ് നടത്തും. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധയും പ്രതീക്ഷിക്കാം.

പതിനൊന്നാം തീയതി രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ. ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടേത് ആയതിനാൽ പ്രാർത്ഥന, ധ്യാനം എന്നിവയിൽ കൂടുതൽ താൽപ്പര്യം ഉണ്ടാകും. ഏതു ഗ്രഹം ഈ ഭാവത്തിൽ നിന്നാലും ഒരു സൈലന്റ് മോദിലേക്ക് നിങ്ങൾ നീങ്ങേണ്ട സാഹചര്യങ്ങൾ ആണ് ഉണ്ടാകുക. അത് പല കാരണങ്ങൾ കൊണ്ടാകാം. ചില ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ, ഭാവി ധപരിപാടികളെ കുറിച്ചുള്ള റിസേർച്ച് എന്നിവ പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള താൽപ്പര്യം വർദ്ധിക്കാം, പ്രാർത്ഥന, ധ്യാനം, യോഗ എന്നിവയിലും താൽപ്പര്യം തോന്നാം. അവസാന ദിവസങ്ങളിൽ ന്യൂ മൂൺ, ബുധൻ എന്നിവ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ഭാവി പരിപാടികളെ കുറിച്ച് ചിന്തിക്കാൻ ഉള്ള ഏറ്റവും അനുയോജ്യമായ സമയം ആയി കരുതുക.

പത്തൊൻപതാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് സൂര്യൻ എത്തും. മാസത്തിന്റെ അവസാന ആഴ്ച ഇതേ ഭാവത്തിൽ തന്നെ സൂര്യ ഗ്രഹണവും, ബുധനും ഉണ്ടാകും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന എഴാം ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവം വ്യക്തി ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ എതിരാളികളെയും ഇതേ ഭാവം തന്നെ ആണ് സൂചിപ്പിക്കുന്നത്. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്ന് നിങ്ങൾ കൂടുതൽ കമ്മിറ്റ്‌മെന്റ് ആഗ്രഹിക്കുന്നു. അവയ്ക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ, പുതിയ ജോബ് ഓഫറിനുള്ള ആഗ്രഹം, നിലവിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കൽ, പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, പുതിയ നിബന്ധനകൾ, നിയമ പരമായ ബന്ധങ്ങളുടെ സാധുത അന്വേഷിക്കൽ, പുതിയ കോണ്ടാക്ടുകൾ രൂപീകരിക്കാനുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന എഴാം ഭാവത്തിൽ നാലാം തീയതി ശുക്രൻ എത്തും. ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു. ഈ ഭാവത്തിൽ വളരെ അധികം ഫോക്കസ് ഉണ്ടാകും. ഈ ഭാവം വ്യക്തി ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ എതിരാളികളെയും ഇതേ ഭാവം തന്നെ ആണ് സൂചിപ്പിക്കുന്നത്. പുതിയ പ്രേമ ബന്ധം, വിവാഹത്തിലേക്ക് നയിക്കുന്ന ബന്ധങ്ങളെ കുറിച്ചുള്ള ചർച്ച, നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്ന് നിങ്ങൾ കൂടുതൽ കമ്മിറ്റ്‌മെന്റ് ആഗ്രഹിക്കുന്നു. അവയ്ക്ക് വേണ്ടി ഉള്ള ചർച്ചകൾ , പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ, പുതിയ ജോബ് ഓഫറിനുള്ള ആഗ്രഹം, നിലവിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കൽ, പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, പുതിയ നിബന്ധനകൾ, നിയമപരമായ ബന്ധങ്ങളുടെ സാധുത അന്വേഷിക്കൽ, പുതിയ കോണ്ടാക്ടുകൾ രൂപീകരിക്കാനുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾ എന്നഅഞ്ചാം ഭാവത്തിലേക്ക് എട്ടാം തീയതി ബുധൻ എത്തും. സൂര്യൻ ഇതേ ഭാവത്തിൽ നേരത്തെ തന്നെ നിൽക്കുന്നു. ക്രിയേറ്റീവ് കഴിവുകളെ കൂടുതൽ ഉപയോഗിക്കാൻ ഉള്ള അനവധി അവസരങ്ങൾ ലഭിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. സ്വന്തം സംരംഭങ്ങളെ കുറിച്ച് കൂടുതലായി ആലോചിക്കുകയും അവയ്ക്ക് വേണ്ടി ഉള്ള പ്ലാനുകൾ വരക്കുകയും ചെയ്യും. നിങ്ങളുടെ കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അനേക അവസരങ്ങൾ ഉണ്ടാകാം. പുതിയ ഹോബികളെ കുറിച്ച് താൽപ്പര്യം ഉണ്ടാകും. ഈ ഹോബികൾ ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ രൂപപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. കൂടുതൽ നെറ്റ് വർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന കോണ്ടാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

പതിനൊന്നാം തീയതി മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. സുഹൃദ്ബന്ധങ്ങൾ, ജോയിന്റ് പദ്ധതികൾ എന്നിവയിൽ പെടുന്ന വ്യക്തികളിൽ നിന്ന് വേറിട്ട അനുഭവങ്ങൾ ഉണ്ടാകാം. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ, ഗ്രൂപ്പ് പ്രോജക്ടുകളിൽ പുതിയ ഒത്തു തീർപ്പുകൾ നടത്തേണ്ട അവസ്ഥ, എന്നിവ പ്രതീക്ഷിക്കുക.

പത്തൊൻപതാം തീയതി സൂര്യൻ ആറാം ഭാവത്തിലേക്ക് നീങ്ങും. അൽപ ദിവസങ്ങൾക്ക് ശേഷം ഇതേ ഭാവത്തിൽ സൂര്യഗ്രഹണവും, ബുധനും എത്തും. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഈ മാസം പ്രതീക്ഷികുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ പ്രതീക്ഷികുക. പുതിയ ഭക്ഷണ ക്രമം, വ്യായാമ മുറകൾ എന്നിവ പരീക്ഷിക്കും. ജോലിയിൽ കൂടുതൽ ചെവർ പ്രോജക്ടുകൾ പ്രതീക്ഷികുക. ആശ വിനിമയം, മീഡിയ, ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരോടുള്ള നയം വ്യക്തമാക്കും. അവരുമായി കടുത്ത സംസാരത്തിനും സാധ്യത ഉണ്ട്. ജോലി സ്ഥലത്ത് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക, പുതിയ സഹ പ്രവർത്തകർ എത്തുകയോ. പുതിയ പ്രോജക്ടുകൾ ഉണ്ടാവുകയോ ചെയ്യാം. ബാധ്യതകളുടെ കണക്കെടുപ്പ് നടത്തും. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധയും പ്രതീക്ഷിക്കാം.

സ്‌കൊർപിയോ ഒക്ടോബർ 22 നവംബർ 22

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഈ മാസം പ്രതീക്ഷികുക. നാലാം തീയതി ശുക്രൻ ഈ ഭാവത്തിലേക്ക് എത്തും. ചൊവ്വ ഈ ഭാവത്തിൽ തന്നെ നിൽക്കുന്നു. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ പ്രതീക്ഷികുക. പുതിയ ഭക്ഷണ ക്രമം, വ്യായാമ മുറകൾ എന്നിവ പരീക്ഷിക്കും. ജോലിയിൽ കൂടുതൽ ചെറു പ്രോജക്ടുകൾ പ്രതീക്ഷികുക. സൗന്ദര്യം, കല, മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരോടുള്ള നയം വ്യക്തമാക്കും. സഹ പ്രവർത്തകരുമായി സീരിയസ് ചർച്ചകൾ. ജോലി സ്ഥലത്ത് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക, പുതിയ സഹ പ്രവർത്തകർ എത്തുകയോ, പുതിയ പ്രോജക്ടുകൾ ഉണ്ടാവുകയോ ചെയ്യാം. ബാധ്യതകളുടെ കണക്കെടുപ്പ് നടത്തും. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധയും പ്രതീക്ഷിക്കാം.

എട്ടാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് എത്തും. സൂര്യനും ഇതേ ഭാവത്തിൽ തന്നെ നിൽക്കുന്നു.

മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്ന നാലാം ഭാവത്തിൽ വീടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകും. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ടി വരും. വീട് മാറ്റം, വീട് വിൽപ്പന, റീപെയറിങ്, വീട്ടിൽ നിന്നുള്ള യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വൃത്തിയക്കൽ, വീടിനോട് സംബന്ധിച്ച മറ്റു ജോലികൾ എന്നിവ ഉണ്ടാകാം. മാതാപിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക മാതാപിതാക്കളോടുള്ള വൈകാരികത നിറഞ്ഞ സമീപനം, സംസാരം എന്നിവ ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കൽ, ജീവിത സൗകര്യങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പതിനൊന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. സമയം നിങ്ങളുടെ സഹ പ്രവർത്തകർ, ബോസ്സ് എന്നിവരോട് സീരിയസ് ചർച്ചകൾ നടത്താൻ ഉള്ളതാണ്. അവർ നിങ്ങളുടെ ജീവിത ശൈലിയെ കുറിച്ചോ, ജോലിയുടെ ഗതിയെ കുറിച്ചോ വിലയേറിയ അഭിപ്രായം നൽകി എന്നിവരാം. അത് നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നത് വളരെ പ്രധാനം ആണ്. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വർദ്ധിച്ചതായി തോന്നാം. നിങ്ങളുടെ ജോലി എന്താണ്, എത്ര ശതമാനം അർപ്പണ മനോഭാവം നിങ്ങൾക്ക് ജോലിയിൽ ഉണ്ട്. ഇത് വരെ നിങ്ങൾ ജോലിയിൽ എത്ര ക്ഷമതയോട് കൂടി ജോലി ചെയ്തു എന്ന് അധികാരികൾ വിലയിരുത്തുകയും, അതിനു തക്ക പ്രതിഫലം നൽകുകയും ചെയ്യാം. പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി മെച്ചപ്പെടുതെണ്ടാതിന്റെ സമ്മർദ്ദം, എന്നിവ പ്രതീക്ഷിക്കുക.

പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിലേ വിഷയങ്ങളിൽ. ക്രിയേറ്റീവ് കഴിവുകളെ കൂടുതൽ ഉപയോഗിക്കാൻ ഉള്ള അനവധി അവസരങ്ങൾ ലഭിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. സ്വന്തം സംരംഭങ്ങളെ കുറിച്ച് കൂടുതലായി ആലോചിക്കുകയും അവയ്ക്ക് വേണ്ടി ഉള്ള പ്ലാനുകൾ വരക്കുകയും ചെയ്യും. നിങ്ങളുടെ കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അനേക അവസരങ്ങൾ ഉണ്ടാകാം. പുതിയ ഹോബികളെ കുറിച്ച് താൽപ്പര്യം ഉണ്ടാകും. ഈ ഹോബികൾ ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ രൂപപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. കൂടുതൽ നെറ്റ്‌വർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന കോണ്ടാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക. അവസാന ആഴ്ചകളിൽ ഈ ഭാവത്തിൽ സൂര്യഗ്രഹണവും ബുധനും എത്തുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഇതേ ഭാവത്തിലേക്ക് നാലാം തീയതി ശുക്രനും എത്തുന്നതാണ്. ക്രിയേറ്റീവ് കഴിവുകളെ കൂടുതൽ ഉപയോഗിക്കാൻ ഉള്ള അനവധി അവസരങ്ങൾ ലഭിക്കാം. ഈ ഭാവം പ്രേമ ബന്ധങ്ങളെ സൂചിപ്പിക്കുന്നു. സിംഗിൾ വ്യക്തികൾക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ ഉള്ള നല്ല അവസരങ്ങൾ ലഭിച്ചേക്കാം. വിനോദത്തിനു വേണ്ടി ഉള്ള അവസരങ്ങളും കാണുന്നു. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. സ്വന്തം സംരംഭങ്ങളെ കുറിച്ച് കൂടുതലായി ആലോചിക്കുകയും അവയ്ക്ക് വേണ്ടി ഉള്ള പ്ലാനുകൾ വരക്കുകയും ചെയ്യും. നിങ്ങളുടെ കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അനേക അവസരങ്ങൾ ഉണ്ടാകാം. പുതിയ ഹോബികളെ കുറിച്ച് താൽപ്പര്യം ഉണ്ടാകും. ഈ ഹോബികൾ ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ രൂപപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. കൂടുതൽ നെറ്റ് വർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക

എട്ടാം തീയതി ബുധൻ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ഈ ഭാവത്തിൽ തന്നെ സൂര്യനും നിൽക്കുന്നു.ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്‌ട്രേണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ വളരെ അധികം അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ ഉണ്ടാകാം. ഈ ഭാവം ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. വളരെ അധികം ആശയ വിനിമയങ്ങൾ നടത്തേണ്ട അവസ്ഥ ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്ല്യരായ വ്യക്തികൾ എന്നിവർ നിങ്ങളെ തേടി എത്തും. അവരുമായി സീരിയസ് ചർച്ചകൾ ഉണ്ടാകും. ഈ ഭാവം സ്വന്തം പരിശ്രമ കൊണ്ട് ചെയ്യുന്ന ജോലികളുടെത് കൂടി ആണ്. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ടെക്‌നോളജി, മീഡിയ എന്നിവയിൽ കൂടുതൽ സമയം പ്രതീക്ഷിക്കാം. ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, പരീക്ഷകൾക്ക് വേണ്ടി ഉള്ള സമയം, ആശയ വിനിമയം കൊണ്ട് ചെയ്യേണ്ട ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകാം.

പതിനൊന്നാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ചില ജോലികൾ ചെയ്തു തീർക്കും. ഈ ഭാവം ആത്മീയത, ആത്മീയത സംബന്ധമായ വിഷയങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ വളരെ അധികം താൽപ്പര്യം പ്രകടിപ്പിക്കും. ആത്മീയ വിഷയങ്ങളിൽ റിസേർച് തന്നെ നടത്തും. ദൂര യാത്രകൾക്ക് വേണ്ടി ആഗ്രഹിക്കും. അവയ്ക്ക് വേണ്ടി പ്ലാൻ തയ്യാറാക്കും, ദൂര ദേശത്ത് നിന്നുള്ള വ്യക്തികളുമായി ആശയങ്ങൾ പങ്കു വെയ്ക്കും. ആത്മീയ വിഷയങ്ങളിൽ വളരെ അധികം താൽപ്പര്യം ഉണ്ടാകും, ആത്മീയ വിഷയങ്ങളെ കുറിച്ച് എഴുതാനോ വായിക്കാനോ ശ്രമിക്കും. തീർത്ഥാടനം , ധ്യാനം എന്നിവ പ്ലാൻ ചെയ്യും. ഈ ഭാവം, ഉയർന്ന പഠനത്തെ സൂചിപ്പിക്കുന്നു. ഉപരി പഠനം , പരീക്ഷ എന്നിവയ്ക്ക് ശ്രമിക്കും. എഴുത്ത്, പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നും കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക .എഴുത്ത് എഡിറ്റിങ് എന്നീ ജോലികളിൽ പൂർത്തീകരണം സംഭവിക്കും.

പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് എത്തും. അവസാന ആഴ്ചയിൽ സൂര്യ ഗ്രഹണവും ഈ ഭാവത്തിൽ ഉണ്ടാകും. ബുധനും അൽപ്പ ദിവസങ്ങൾക്ക് ശേഷം ഈ ഭാവത്തിൽ എത്തും മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ വീടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകും. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ടി വരും. വീട് മാറ്റം, വീട് വിൽപ്പന, റീപെയറിങ്, വീട്ടിൽ നിന്നുള്ള യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വൃതിയക്കൽ, വീടിനോട് സംബന്ധിച്ച മറ്റു ജോലികൾ, എന്നിവ ഉണ്ടാകാം. മാതാ പിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക മാതാ പിതാക്കളോടുള്ള വൈകാരികത നിറഞ്ഞ സമീപനം, സംസാരം എന്നിവ ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കൽ, ജീവിത സൗകര്യങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. നാലാം തീയതി ശുക്രനും ഇതേ ഭാവത്തിൽ എത്തുന്നതാണ്. വീട് മാറ്റം, വീട് വിൽപ്പന, റീപെയറിങ്, വീട്ടിൽ നിന്നുള്ള യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വൃതിയക്കൽ, വീടിനോട് സംബന്ധിച്ച മറ്റു ജോലികൾ, എന്നിവ ഉണ്ടാകാം. മാതാ പിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കു. മാതാപിതാക്കളോടുള്ള വൈകാരികത നിറഞ്ഞ സമീപനം, സംസാരം എന്നിവ ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കൽ, ജീവിത സൗകര്യങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. മാതാ പിതാക്കളോടുള്ള സംസാരത്തിൽ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുമ്പോൾ അനാവശ്യ സംസാരം നിങ്ങളിൽ നിന്ന് പ്രതീക്ഷികാം എന്നതാണ്. ശുക്രൻ ഈ ഭാവത്തിൽ എത്തുമ്പോൾ കുടുംബത്തിൽ നിന്ന് നല്ല അനുഭവങ്ങൾ പ്രതീക്ഷികാം എന്നാണ്.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, സംസാരം, കുടുംബം എന്ന രണ്ടാം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. എട്ടാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ബുധൻ എത്തും. ഇതേ ഭാവത്തിൽ സൂര്യനും നിൽക്കുന്നു. നിങ്ങളുടെ മൂല്യ വർദ്ധനയ്ക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കാനുള്ള അനേക അവസരങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കാനുള്ള പല വഴികളെയും കുറിച്ച് ആലോചിക്കും. പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ധന കാര്യം മെച്ചപ്പെടുത്താനുള്ള ജോലികൾ, വസ്തു വകകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, അധിക ജോലി അല്ലെങ്കിൽ രണ്ടാം ജോലി ചെയ്യാനുള്ള ആഗ്രഹം, അവയെ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹവും ഉണ്ടാകും.

പതിനൊന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ചന്ദ്രഗ്രഹണം ഉണ്ടാകും. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഘ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന പുതിയ ജോയിന്റ് പദ്ധതികളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള ജോയിന്റ് പദ്ധതികളിൽ പുതിയ നിബന്ധനകൾ നടപ്പാക്കും. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അവസരം കാണുന്നു. ബന്ധങ്ങളിൽ വൈകാരികമായ നീകങ്ങൾ നടത്താം. ഐ അം നട്ട്. ധന സഹായം ലഭിക്കാൻ ഉള്ള യോജിച്ച അവസരം ആണിത്. പെട്ടന്നുള്ള മാറ്റങ്ങളെ ഈ ഭാവം സൂചിപ്പിക്കുകയാൽ പല സാഹചര്യങ്ങളിലും നല്ല ആലോചന വേണ്ടി വരും. നിഗൂഡ വിഷയങ്ങളോടുള്ള താൽപ്പര്യം വർധിക്കും. ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ പല നീക്കങ്ങളും നടത്തും.

പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് എത്തുന്നതാണ്. ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ ആയിരിക്കും ഈ അവസ്ഥയിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകുക. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയശേഷി കൊണ്ടുള്ള ജോലികൾ, സെയിൽസ്, പരസ്യം മീഡിയ എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ, പ്രതീക്ഷികുക. എഴുത്ത് എഡിറ്റിങ് എന്നിവയ്ക്കുള്ള താൽപ്പര്യം, സഹോദരങ്ങളുമായുള്ള സീരിയസ് ചർച്ചകൾ, ചെറു യാത്രകൾ, പഠന സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവ പ്രതീക്ഷികുക. മൂന്നാം ഭാവം ആശയ വിനിമയ സംബന്ധമായ എന്തിനെയും എടുത്തു കാട്ടുന്ന ഭാവം ആയതിനാൽ ആശയ വിനിമയങ്ങൾ കൊണ്ടും, യാത്രകൾ കൊണ്ടും തിരക്കേറിയ കുറെ ദിവസങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ തന്നെ സൂര്യ ഗ്രഹണവും ഉണ്ടാകും. ഈ നീക്കവും മൂന്നാം ഭാവത്തിലെ വിഷയങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. നാലാം തീയതി ഇതേ ഭാവത്തിലേക്ക് ശുക്രൻ എത്തുന്നതാണ്. പുതിയ പ്രേമ ബന്ധത്തിനുള്ള അവസരങ്ങൾ ഉണ്ടാകാം. മറ്റുള്ളവരെ സ്വാധീനിക്കാൻ ഉള്ള വളരെ നല്ല അവസരമാണ്. ഈ അവസരം നിങ്ങളുടെ കഴിവുകൾ പ്രോമോട്ട് ചെയ്യാൻ ഉള്ളതാണ്. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. വിനോദത്തിനു വേണ്ടി ഉള്ള അവസരങ്ങളും കാണുന്നു. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. പുതിയ ഹോബികളെ കുറിച്ച് താൽപ്പര്യം ഉണ്ടാകും. ഈ ഹോബികൾ ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ രൂപപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. കൂടുതൽ നെറ്റ്‌വർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന കോണ്ടാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക

എട്ടാം തീയതി ബുധൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് എത്തും. ഇതേ ഭാവത്തിൽ സൂര്യനും നിൽക്കുന്നു. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത, എന്ന വിഷയങ്ങളിൽ  നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ വൈകാരികമായ പല നീക്കങ്ങളും പ്രതീക്ഷിക്കുക. കൂടുതൽ വികാര നിർഭരൻ ആയ വ്യക്തി ആയിരിക്കും. പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വ്യക്തി ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹം, ആരോഗ്യം സൗന്ദര്യം എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള സാധ്യത, കൂടുതൽ ശ്രദ്ധ പ്രതീക്ഷിച്ചു കൊണ്ടുള്ള നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

പതിനൊന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ്ണ ചന്ദ്ര ഗ്രഹണം ഉണ്ടാകും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്നഎഴാം ഭാവത്തിൽ, ബന്ധങ്ങളിൽ പല പുതിയ വഴിത്തിരിവുകളും ഉണ്ടാകും. ബന്ധങ്ങളിൽ പുതിയ നിലപാടുകൾ പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളിലും, സാമൂഹിക ബന്ധങ്ങളിലും തിരുത്തലുകൾ ഉണ്ടാകും. പുതിയ എഗ്രീമെന്റുകൾ, പുതിയ കോണ്ടാക്ടുകൾ എന്നിവയിൽ പൂർത്തീകരണം സംഭവിക്കും. നിങ്ങളുടെ ബന്ധത്തിൽ എന്ത് നടപടി ആണ് ആവശ്യം എന്നുള്ള ചർച്ചകൾ നടത്തും. ബന്ധങ്ങളിൽ ഒരു സന്തുലിതാവസ്ഥ നിങ്ങൾ പ്രതീക്ഷിക്കുന്നു. 

പത്തൊൻപതാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. ഈ ഭാവത്തിൽ തന്നെ ഈ മാസം സൂര്യ ഗ്രഹണവും. നടക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നിവയാണ് രണ്ടാം ഭാവത്തിലെ വിഷയങ്ങൾ. നിങ്ങളുടെ മൂല്യ വർദ്ധനയ്ക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കാനുള്ള അനേക അവസരങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കാനുള്ള പല വഴികളെയും കുറിച്ച് ആലോചിക്കും. പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ധന കാര്യം മെച്ചപ്പെടുത്താനുള്ള ജോലികൾ, വസ്തു വകകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, അധിക ജോലി അല്ലെങ്കിൽ രണ്ടാം ജോലി ചെയ്യാനുള്ള ആഗ്രഹം, അവയെ അന്വേഷിക്കൽ, എന്നിവ പ്രതീക്ഷിക്കുക. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹവും ഉണ്ടാകും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്ന രണ്ടാം ഭാവത്തിൽ നാലാം തീയതി ചൊവ്വ എത്തും. ഈ ഭാവത്തിൽ തന്നെ ചൊവ്വയും നിൽക്കുന്നു. പുതിയ ധന സമ്പാദന മാർഗ്ഗങ്ങൾക്ക് വേണ്ടി ഉള്ള തീവ്ര ശ്രമം നടത്തും. പുതിയ ജോലി അല്ലെങ്കിൽ രണ്ടാം ജോലിയെ കുറിച്ചുള്ള പ്ലാനിങ്ങും ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി ഉള്ള ആലോചനകൾ, ആത്മ വിശ്വാസം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കുക അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹവും ഉണ്ടാകും. ഈ അവസരങ്ങൾ ഈ മാസം മുഴുവൻ ഉണ്ടായിരിക്കുന്നതാണ്.

എട്ടാം തീയതി ബുധൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നേരത്തെ തന്നെ നിൽക്കുന്നു. ഏതു ഗ്രഹം ഈ ഭാവത്തിൽ നിന്നാലും ഒരു സൈലന്റ് മോദിലേക്ക് നിങ്ങൾ നീങ്ങേണ്ട സാഹചര്യങ്ങൾ ആണ് ഉണ്ടാകുക. അത് പല കാരണങ്ങൾ കൊണ്ടാകാം. ചില ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ, ഭാവി ധപരിപാടികളെ കുറിച്ചുള്ള റിസേർച്ച് എന്നിവ പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള താൽപ്പര്യം വർദ്ധിക്കാം, പ്രാർത്ഥന, ധ്യാനം, യോഗ എന്നിവയിലും താൽപ്പര്യം തോന്നാം. ഭാവിപരിപാടികളെ കുറിച്ച് ആസൂത്രണം ചെയ്യാനുള്ള നല്ല അവസരമായി ഈ അവസ്ഥയെ കാണുക.

പതിനൊന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ പുതിയ ഭക്ഷണ ക്രമം, വ്യായാമ മുറകൾ എന്നിവ പരീക്ഷിക്കും. ജോലിയിൽ കൂടുതൽ ചെറു പ്രോജക്ടുകൾ പ്രതീക്ഷികുക. സഹ പ്രവർത്തകരുമായി സീരിയസ് ചർച്ചകൾ . ജോലി സ്ഥലത്ത് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക, പുതിയ സഹ പ്രവർത്തകർ എത്തുകയോ, പുതിയ പ്രോജക്ടുകൾ ഉണ്ടാവുകയോ ചെയ്യാം. ബാധ്യതകളുടെ കണക്കെടുപ്പ് നടത്തും. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധയും പ്രതീക്ഷിക്കാം. ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കുകയും ചെയ്യും.

പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത, എന്ന ഭാവത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നെത്താം, പുതിയ അവസരങ്ങൾ ലഭിക്കാം, നിങ്ങളുടെ സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും നടത്താം. ഈ രണ്ടു ഗ്രഹങ്ങൾ ഒന്നാം ഭാവത്തിൽ നിൽകുന്ന ഈ അവസരം മറ്റുള്ളവരെ സ്വാധീനിക്കാൻ വളരെ അനുയോജ്യമയതിനാൽ, ഇന്റർവ്യൂ, പരീക്ഷ എന്നിവയിൽ ശുഭ പ്രതീക്ഷയോടു കൂടി പോകുക. പുതിയ പ്രേമ ബന്ധം. വിവാഹ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവ തുടങ്ങാനും കഴിയണം ഈ ഭാവത്തിലേക്ക് അവസാന ആഴ്ച ബുധൻ എത്തും, സൂര്യ ഗ്രഹണവും ഇതേ ഭാവത്തിൽ ഉണ്ടാകും. അപ്പോൾ ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ അനേക സാധ്യതകൾ തെളിഞ്ഞു വരുന്നതാണ്.

[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP