Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഡിസംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

സൂര്യൻ ഏഴാം ഭാവത്തിൽ 

ഴാം ഭാവം എന്നത്, വിവാഹം, പ്രേമം, ഭർത്താവു, ഭാര്യ, ബിസിനസ്ഔ, ദ്യോഗിക ബന്ധങ്ങൾ, പദപ്രാപ്തി എന്ന വിഷയങ്ങളുടെ ഭാവം ആണ്. സൂര്യൻ എന്നാൽ ഈഗോ, നിങ്ങളുടെ പിതാവ്, ആരോഗ്യം, അധികാരം, ഗവണ്മെന്റ് എന്നിവയെയും സൂചിപ്പിക്കുന്നു. ഏഴാം ഭാവാധിപന്റെ മഹാ ദശ, അപഹാരം എന്ന കാല ഘട്ടത്തിൽ ആണ് വിവാഹം, വിവാഹ നിശ്ചയം, വിവാഹ മോചനം, വിവാഹത്തിൽ ഉള്ള കലഹം എന്നിവയും ഉണ്ടാകാം. ഏഴാം ഭാവം ദൂര യാത്രകൾ, ലീഗൽ ബന്ധങ്ങൾ, കോടതി, നിങ്ങൾക്ക് അറിയാവുന്ന ശത്രുക്കൾ എന്നിവയുടേതും കൂടി ആണ്. ഈ ഭാവത്തിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഗ്രഹത്തെ അല്ല സൂര്യൻ. കാല പുരുഷന്റെ ജാതകത്തിൽ ഏഴാം ഭാവം ഭരിക്കുന്നത് തുലാം രാശി ആണ്. തുലാം രാശിയിൽ ആണ് സൂര്യൻ നീചൻ ആകുക. അതിനാൽ ഏഴാം ഭാവത്തിൽ സൂര്യൻ വരുമ്പോൾ അല്പം ബലക്ഷയം ഉണ്ടാകുന്നതാണ്.

സൂര്യൻ ഏഴാം ഭാവത്തിൽ വരുമ്പോൾ, വ്യക്തികൾ മുന്കോപികൾ ആകുന്നത് സ്വാഭാവികമാണ്. അവരുടെ വ്യക്തിത്വത്തെ മറ്റുള്ളവർ ഇപ്പോഴും ചോദ്യം ചെയ്യുന്നതായി അവർക്ക് തോന്നാം. മറ്റുള്ളവരുടെ ഇടയിൽ അവർ ഇപ്പോഴും സംതൃപ്തി ഉള്ളവർ ആയിരിക്കുകയില്ല.

പക്ഷെ ഇത് ഗവണ്മെന്റ് ജോലിയുടെ ഒരു അടയാളം കൂടി ആണ്. ഈ സൂര്യൻ വിവാഹ ജീവിതത്തിനു അത്ര അനുകൂലവും അല്ല. ദമ്പതികൾക്ക് ഇടയിൽ ഈഗോ ക്ലാഷുകൾ സ്ഥിരമായി ഉണ്ടാകുകയും ചെയ്യും. ഏഴാം ഭാവത്തിൽ സൂര്യൻ ഉണ്ടെങ്കിൽ ഏതാണ്ട് അസ്തമയത്തോട് അടുത്ത സമയത്താണ് നിങ്ങളുടെ ജനനം എന്നാണ് അർഥം. ഏഴാം ഭാവം പങ്കാളിത്ത ബന്ധം ആയതിനാൽ, എല്ലാ പങ്കാളിത്ത ബന്ധങ്ങളിലും നിങ്ങൾക്ക് പ്രാധാന്യം ലഭിക്കണം എന്ന് ആലോചിക്കും. ഏഴാം ഭാവം മാരക ഭാവം എന്ന് അറിയപ്പെടുന്നു. ദൂര യാത്രകൾ ഈ വ്യക്തികളുടെ ജീവിതത്തിന്റെ ഭാഗം ആയിരിക്കും. സ്വന്തം സംരഭങ്ങൾ ഈ വ്യക്തികള്ളുടെ ജീവിതത്തിൽ ഉണ്ടാകും. ഏകാന്തനായി നിൽക്കുമ്പോൾ ആണ് സത്യത്തിൽ ഇവർ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുക.

 വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ചയും നിങ്ങളുടെ ജോലി വീട് എന്നിവ പ്രധാനമാണ്. നിരവധി പ്രോജെക്ട്കട്ടുകൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതാണ്. ഇവ കൂടുതലും എഴുത്തു, ക്രിയേറ്റിവ് രംഗം എന്നിവയിൽ നിന്നായിരിക്കും.ജോലിയിൽ നിന്നുള്ള സ്ട്രെസ് ഉണ്ടാകും എങ്കിലും, ജോലി തീർക്കാൻ ഉള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം , അധികാരികളിൽ നിന്നുള്ള ഉപദേശം എന്നിവ ഉണ്ടായിരിക്കും. വീട് വെയ്ക്കാനും, മോദി പീഡിപ്പിക്കാനും ഉള്ള ശ്രമവും ഈ ആഴ്ചയും തുടരുന്നതാണ്. അവയെ കുറിച്ചുള്ള നിരവധി ആശയവിനിമയങ്ങൾ ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ദൂര യാത്രകൾ, നിരവധി ചെറു പ്രോജെക്ട്കട്ടുകൾ, അയൽക്കാർ സഹോദരങ്ങൾ എന്നിവരും ആയുള്ള സംവാദവും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ചയും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ വളരെ പ്രാധാന്യം നേടുന്നതാണ്. പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്‌സിക്കാം. പുതിയ ഇൻവെസ്റ്റ്മെന്റ് പ്ലാനിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവരുമായുള്ള ആശയ വിനിമയം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, തീർത്ഥ യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ചയും ബന്ധങ്ങൾ ഒരു പ്രധാന വിഷയം ആകുന്നതാണ്. സൂര്യനും ചൊവ്വയും നിങ്ങളുടെ ബന്ധങ്ങളെ സ്വാധീനിക്കുന്നു.   പുതിയ ബിസ്നസ് ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ എന്നിവ തുടങ്ങാൻ ഉള്ള അവസരം ലഭിക്കുന്നതായിരിക്കും. നിലവിൽ ഉള്ള   ബന്ധങ്ങളിൽ പല തർക്കങ്ങളും ഉണ്ടാകുകയും ചെയ്യും. അതിനാൽ എല്ലാ തരാം ബന്ധങ്ങളിലും ശ്രദ്ധ ആവശ്യമായി വരുന്നതാണ്. നിങ്ങളുടെ ശാരീരികവും, മാനസികവും ആയ ആരോഗ്യം പ്രധാനമാണ്. സാമ്പത്തിക വിഷയങ്ങളും ഈ സമയം വളരെ ശ്രദ്ധ നേടും. ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ പാർട്ട് ടൈം ജോലിക്കുള്ള ശ്രമം, ആശയ വിനിമയ൦, കല , ആസ്വാദനം എന്ന രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ചയും നിങ്ങളുടെ ജോലി , ജോലി സ്ഥലം എന്നിവ വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ജോലിയെ കുറിച്ചുള്ള പല വിധ ആലോചനകൾ ഉണ്ടാകും . ജോലി സ്ഥലത്തുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ പ്രോജെക്ട്കട്ടുകൾ ലഭിക്കാനുള്ള സാധ്യത നില നിൽക്കുന്നു. എന്നാൽ നിലവിൽ ഉള്ള ജോലിയിൽ യാതൊരു റിസ്കുകളും എടുക്കാൻ പാടുള്ളതല്ല. അതിനാൽ ജോലിയിൽ വളരെ അധികം ശ്രദ്ധ വേണ്ട സമയമാണ്. സഹ പ്രവർത്തകരിൽ നിന്നുള്ള വെല്ലിവിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ശാരീരിരികവും, മാനസികവും ആയ ആരോഗ്യവും ഈ ആഴ്ച പ്രധാനമാണ്. പുതിയ ബന്ധങ്ങളും ഈ ആഴ്ച ഉണ്ടാകും. വ്യക്തി ബന്ധങ്ങളും, ബിസിനസ് ബന്ധങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. കൂടുതൽ വ്യക്തികളെ കാണാൻ ഉള്ള അവസരം, ദൂര യാത്രകളും ഉണ്ടാകുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ കുട്ടികളുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ ഉണ്ടാകുന്നതാണ്. അവരുടെ പരിപോഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി കൂടുതൽ പരിശ്രമിക്കും. പുതിയ ബിസിനസ് പ്രോജെക്ട്കട്ടുകളെ കുറിച്ചുള്ള പ്ലാനുകളും പ്രതീക്ഷിക്കുക. എങ്കിലും ഇവയെ കുറിച്ചുള്ള ആകാംഷയും ഉണ്ടാകുന്നതാണ്. അതിനാൽ പുതിയ തീരുമാനങ്ങൾ ശ്രദ്ധിച്ചു വേണം. വീട്ടുകാരുമായുള്ള തർക്കങ്ങൾ, ടീം ബന്ധത്തിൽ ഉള്ള തർക്കങ്ങൾ എല്ലാം പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും. ചില ബന്ധങ്ങൾ നിങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ ശാരീരികവും, മാനസികവും ആയ ആരോഗ്യവും പ്രധാനം ആണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ, വളരെ മത്സര സ്വഭാവം ഉള്ള ജോലികൾ ഉണ്ടാകുന്നതാണ്. ജോലിസ്ഥലത് ടീം ചർച്ചകളും ഉണ്ടാകുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സൂര്യനും ചൊവ്വയും നിങ്ങളുടെ കുടുംബ ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നു. പുതിയ വീട് വാങ്ങാനോ വിൽക്കാനോ ഉള്ള തീരുമാനം എടുക്കും. വീട് മോടി പിടിപ്പിക്കാനും, വൃത്തിയാക്കാനും ഉള്ള പ്ലാനുകൾ പ്രതീക്ഷയ്‌ക്കുക. കുടുംബ യോഗങ്ങൾ, പുതിയ വ്യക്തികൾ വീട്ടിലേക്ക് വരാൻ ഉള്ള അവസരം, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. ജോലിയിൽ ചില പ്രോജെക്ട്കട്ടുകൾ ചെയ്തു തീർക്കേണ്ടി വരും. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്. കുട്ടികളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, പുതിയ ക്രിയേറ്റിവ് പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും. നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ കൂട്ടുകെട്ടുകൾ എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വളരെ തിരക്ക് നിറഞ്ഞ ദിവസങ്ങളിലൂടെ ആണ് നിങ്ങൾ സഞ്ചരിക്കുന്നത്. നിരവധി യാത്രകൾ, തർക്കങ്ങൾ, ആശയ വിനിമയങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങയുടെ സഹോദരങ്ങൾ , അയൽക്കാർ എന്നിവരോടുള്ള സംവാദവും പ്രതീക്ഷിക്കുക. മീഡിയ , സെയ്ൽസ് , അദ്ധ്യാപനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് ഈ അവസരം സങ്കീർണമായ പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. ചെവി മുതൽ തോൾ വരെ ഉള്ള ഭാഗം വളരെ സെന്സിറ്റിവ് ആകുന്നതാണ്. അതിനാൽ ഈ ഭാഗങ്ങളെ ശ്രദ്ധിക്കേണ്ടതാണ് വരും. ദൂര യാത്രകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. കുടുംബത്തിൽ പല ചർച്ചകളും ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്ന കാര്യങ്ങളും ഉണ്ടാകുന്നതാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ചയും വര്ധിക്കുന്നതാണ്. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ പ്രതീക്ഷിക്കുക. പുതിയ ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ കുറിച്ചുള്ള ചർച്ച ഉണ്ടാകുന്നതാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. സാമ്പത്തികമായ വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ടാക്സ്, പി. എഫ് , ഇൻഷുറൻസ് എന്ന വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ൽസ് എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ നിന്നും പുതിയ അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സംരംഭങ്ങളെ മെച്ചപ്പെടുത്താന് ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനം ആണ്. നിരവധി ചെറു യാത്രകളും ഈ ആഴ്ച പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ചയും നിങ്ങളുടെ വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ചില ബന്ധങ്ങളെ നിങ്ങൾ അവസാനിപ്പിക്കുന്നതും ആണ്. സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല തരത്തിൽ ഉള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക ലാഭവും, നഷ്ടങ്ങളും ഉണ്ടാകുന്നതാണ്. പെട്ടന്നുള്ള ചിലവുകളും ഉണ്ടാകും. ടാസ്ക്, ഇൻഷുറൻസ് എന്ന വിഷയങ്ങളിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്. പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. ഫിനാൻസ് രംഗത് ജോലി ചെയ്യുന്നവരുമായുള്ള ചർച്ചകളും ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകളും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ പ്രധാനമാണ്. അനാവശ്യമായ തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. അല്ലാത്ത പക്ഷം നിരവധി തർക്കങ്ങൾ ഉണ്ടായി വരുന്നതാണ്. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ജോലിയെ കുറിച്ചും ഉള്ള ആകാംഷ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു നിരവധി ചെറു പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. ഈ പ്രോജെക്ട്കട്ടുകൾ എല്ലാം തന്നെ സങ്കീര്ണമാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എടുക്കാതിരിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ആശുപത്രി സന്ദർശനം എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ടീം ബന്ധങ്ങൾ ഈ ആഴ്ചയും ശ്രദ്ധ നേടുന്നതാണ്. പുതിയ ലോങ്ങ് ടേം ജോലികൾ ഉണ്ടാകുന്നതാണ്; സുഹൃദ് ബന്ധങ്ങളിൽ തർക്കങ്ങൾ, പുതിയ ടീം ബന്ധങ്ങൾ എന്നിവ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികൾ, നിരവധി ടീം ചർച്ചകളും പ്രതീക്ഷിക്കുക. കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം ഉള്ള ജോലികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ വിവാഹ ജീവിത൦, പ്രേമ ബന്ധം എന്നിവയും വളരെ ശ്രദ്ധ ഉണ്ടാകും. ചില ബന്ധങ്ങളിൽ പൂർത്തീകരണവും ഉണ്ടാകുന്നതാണ്.കല ആസ്വാദനം , സ്വന്തം സംരംഭങ്ങൾ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള ആശങ്കയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ചയും നിങ്ങളുടെ ജോലി , വീട് എന്നിവ ശ്രദ്ധ നേടും. ജോലിയിൽ നിരവധി പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. രാഷ്ട്രീയം, അഡ്‌മിൻ, പൊലീസ്, സ്പോർട്സ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു പല വിധത്തിൽ ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ അധികാരികളുമായുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളും , വീടിനെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. വീട്ടിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിന് കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ടീം ചർച്ചകൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ, വിദേശത്തു നിന്നുള്ള പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP