Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

സെപ്റ്റംബറിലെ ഒരു അമാവാസ്യ അപാരത: ഓഗസ്റ്റ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബറിലെ ഒരു അമാവാസ്യ അപാരത: ഓഗസ്റ്റ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ജ്യോതിഷം അത് ലോകത്ത് എല്ലായിടത്തും ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വിഷയ൦ ആണ്. ചിലർ അതിനെ വിമർശിക്കുന്നു, ചിലർ അത് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുന്നു. പല സ്ഥലത്തും പല രീതിയിൽ ഉള്ള ജ്യോതിഷം ആണെങ്കിലും, അതിന്റെ ലക്‌ഷ്യം മനുഷ്യരുടെ നന്മ മാത്രമാണ്. ഗ്രഹങ്ങളുടെ നീക്കം, അവ സൂചിപ്പിക്കുന്ന വിഷയങ്ങൾ എന്നിവ യഥാർത്ഥത്തിൽ എവിടെ നിന്ന് തുടങ്ങി എന്ന് ഇന്നും ആർക്കും അറിയില്ല. എങ്കിലും ചില പുസ്തകങ്ങളിൽ ഗ്രഹങ്ങളെ നോക്കി ലോകത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് മനസിലാക്കിയിരുന്നു. ഇനി കൊറോണ എന്ന് വന്നു, എന്നതിനെക്കുറിച്ച് ഒരു ജ്യോത്സ്യന്മാരും പറഞ്ഞില്ല, ഇനി എന്ന് പോകും എന്ന് ഒരു ജ്യോത്സ്യന്മാരും പറഞ്ഞില്ല എന്ന് പറയുന്നവർക്കായി , താഴെ എന്റെ വെബ്സൈറ്റ് , യൂട്യൂബ് എന്നിവയുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. ഇവ രണ്ടിലും ആവശ്യത്തിലേറെ ഇൻഫോർമേഷൻ കൊറോണയെ കുറിച്ച് തന്നിട്ടുള്ളതായി മനസിലാക്കാൻ കഴിയും.

അപ്പോൾ ഇന്നത്തെ ലോകത്തിന്റെ അവസ്ഥയെ കുറിച്ചും സമീപ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ചില കാര്യങ്ങളെ കുറിച്ചും നിങ്ങളെ അറിയിക്കാൻ നിങ്ങളുടെ ശ്രദ്ധ മഹാഭാരതത്തിലേക്ക് ഞാൻ ക്ഷണിക്കുന്നു. അതിഭയങ്കരമായ ഒരു യുദ്ധത്തിന്റെ കഥയാണ് മഹാഭാരത൦ എന്ന് നമുക്ക് എല്ലാവര്ക്കും അറിയാമല്ലോ. ഈ യുദ്ധത്തെ ധർമ യുദ്ധം എന്ന് വിളിക്കുന്നു. ഞാൻ അങ്ങനെ വിളിക്കുന്നില്ല, കാര്യം വെറും അനാവശ്യമായ ഒരു യുദ്ധം എന്ന് മാത്രമേ ഞാൻ കാണുന്നുള്ളൂ . പിന്നെ എന്റെ അഭിപ്രായം എന്റെ മാത്രം ആണ്. അപ്പോൾ മഹാഭാരതത്തിലെ ഒരു പർവ്വം ആണ് ഭീഷ്മ പർവ്വം. ഈ പുസ്തകത്തിലെ മൂന്നാം അദ്ധ്യായം ഏതാണ്ട് മിക്കതും നക്ഷത്രങ്ങളെയും ഗ്രഹങ്ങളേയും കുറിച്ച് ഉള്ളതാണ്. ഈ മൂന്നാം അധ്യായത്തിൽ, വ്യാസൻ ( കൃഷ്ണ ദ്വൈപായനൻ ) തന്റെ പുത്രൻ ആയ ധൃതരാഷ്ട്രാരോട് യുദ്ധത്തിന്റെ ലക്ഷണങ്ങൾ എങ്ങനെ ആകാശത്ത കാണപ്പെടുന്നു എന്ന് വിശദീകരിക്കുന്നു. ഇന്നീ ലോകത്ത് നടമാടുന്ന സകല വൃത്തികേടുകളും, യുഗ ഭേദമെന്യേ അന്നും ഉണ്ടായിരുന്നു എന്നും ഈ അധ്യായത്തിൽ നിന്ന് നമുക്ക് മനസിലാക്കാവുന്നതാണ്. അഞ്ചു കാലുള്ള മൃഗങ്ങൾ, രണ്ടു തലകൾ ഉള്ളവ, മൂന്നു കാലുള്ള കുതിരകൾ, മൃഗങ്ങൾ എല്ലാം അശുഭകരമായ ശബ്ദം പുറപ്പെടുവിക്കുന്നു, ചില സ്ത്രീകൾ നാലും അഞ്ചും പെൺകുട്ടികളെ ഒറ്റതവണ പ്രസവിക്കുന്നു. ഈ കുട്ടികൾ ആവട്ടെ ഉണ്ടായ ഉടൻ തന്നെ നൃത്തം ചെയ്യുന്നു , താമരകളും ആമ്പൽപ്പൂക്കളും മരങ്ങളിൽ വളരുന്നു . ഇങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു അദ്ദേഹം പൂർണ ചന്ദ്രനേയും , അമാവാസ്യ ചന്ദ്രനേയും കുറിച്ച് പറയുന്നു.

സാധാരണ രണ്ടാഴ്ച കൂടുമ്പോൾ ആണ് പൂർണ ചന്ദ്രനും, അമാവാസ്യ ചന്ദ്രനും ഉണ്ടാകുക. സാധാരണ പതിനാലു ദിവസക്കണക്കിന് ആണ് ഇവ പ്രത്യക്ഷപ്പെടുക. എന്നാൽ ചിലപ്പോൾ പതിനഞ്ചോ, പതിനാറോ ദിവസം കൂടുമ്പോൾ ഇവ പ്രത്യക്ഷപ്പെടും. അവ സാധാരണ ദിവസങ്ങൾ ആയിരിക്കും. എന്നാൽ പതിമൂന്നു ദിവസത്തെ കാലയളവിൽ ഇവ വന്നാൽ അത് അസാധാരണമാണ്. അങ്ങനെ അവ വന്നാൽ, ദേശത് കൂട്ടക്കുരുതി ഉണ്ടാകും എന്നാണു മഹാഭാരതത്തിൽ പറയുന്നത്. രക്ത ദാഹികൾ ആയ രക്ഷ്സന്മാർക്ക് അവരുടെ ദാഹം അടക്കുവാൻ കഴിയില്ല, പിന്നെ പറഞ്ഞിരിക്കുന്ന കാര്യം എനിക്കും വിശ്വസിക്കാൻ പ്രയാസമാണ്. എന്നാലും പറയാതിരിക്കാൻ കഴിയില്ല, നദികളിലെ ജല൦ വിപരീത ദിശകളിലേക്ക് ഒഴുകും, കിനരുകലിടെ ജലം പതഞ്ഞു പൊങ്ങും, ആകാശത് നിന്ന് ചീറ്റലോടെ ഉള്കകൾ ഭൂമിയിൽ പതിക്കും. കൈലാസം, മന്ദാരം, ഹിമവത് ദേശത് നിന്നും ഉള്ള പർവതങ്ങളിൽ നിന്നും മഹാ സ്ഫോടനങ്ങൾ ഉണ്ടാകും , കടലുകളിലെ ജല൦ ഭൂമിയുടെ പ്രകമ്പനം കൊണ്ട് ഉയരും . ഇത് മാത്രമല്ല ഇങ്ങനെ ഉള്ള പല കാര്യങ്ങളും ഈ അധ്യയത്തിൽ പറഞ്ഞിരിക്കുന്നു. 

ഇനി ഇപ്പോൾ നിങ്ങൾ എന്നോട് ചോദിക്കാം, “ഇതൊക്കെ ഞങ്ങളോട എന്തിനു പറയുന്നു “ അതിനു കാരണം ഉണ്ട്,. ഈ വരുന്ന മാസം, അതായത് സെപ്റ്റെംബർ മാസം എട്ടാം തീയതി തുടങ്ങുന്ന Lunar phase( എനിക്ക് അതിന്റെ മലയാളം അറിയില്ല ) പതിമൂന് ദിവസത്തെ ആണ്. ഭദ്ര പഥ മാസം ശുക്ല പക്ഷം രണ്ടു തിഥി കുറവായതിനാൽ സെപ്റ്റംബർ മാസം പതിമൂണ്ൺ ദിവസത്തെ Lunar phase ആണ് ഉണ്ടാകുക. ശുക്ല പ്രതി പഥ , ശുക്ല ത്രിതീയ ഇവ രണ്ടു ഇല്ലാതെ വരുക ഒരു സൂര്യോദ്ദയം മുതൽ അടുത്ത സൂര്യോദയം വരെ ഈ തിഥികൾ വരുന്നതിനാൽ ആണ്. ഏഴാം തീയതി അമാവാസ്യ വരുമ്പോൾ ഇരുപത്തിഒന്നാം തീയതി പൂർണ ചന്ദ്രൻ എത്തുന്നു. 

ഇത് പോലെ മെയ്‌ 2010 പതിമൂന്നു ദിവസത്തെ lunar phase വന്നപ്പോൾ പല ഗവൺമേന്റുകളും അസ്ഥിരത നേരിടുകയും, മുസ്ലിം തീവ്രവാദി ഗ്രൂപുകൾക്ക് തിരിച്ചടികൾ നേരിടുകയും ചെയ്തു എന്നതാണ് . അന്നാണ് ജോൺസൺ ആൻഡ്‌ ജോണ്സൺ അവരുടെ പല മരുന്നുകളും മാർക്കറ്റിൽ നിന്ന് പിൻവലിച്ചത് , ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പ്, ഗോർഡൻ ബ്രൗണിന്റെ രാജി, , പല രാജ്യങ്ങളിലും, അറബ് രാജ്യങ്ങൾ ഉൾപ്പടെ ഉള്ള വിപ്ലവ൦ എന്നിവ മാത്രമല്ല പല അപകടങ്ങളിൽ ആയി നിരവധി ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും കൂടുതൽ തിരിച്ചടി നേരിട്ടത് പല ഗവൺമെന്ടുകൾക്കും ആയിരുന്നു. 

കൈലാസം, മന്ദാരം, ഹിമാവത് എന്നാ മൂന്നു ദേശങ്ങളിൽ ആണ് സ്ഫോടനങ്ങൾ കൂടുതൽ ഉണ്ടാകുക എന്നതാണ് മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്. മെയ്‌ 2010 ൽ നെപാളിൽ വൻ പ്രതിഷേധമാണ് നടന്നത്. ഈ മൂന്നു ദേശങ്ങളുൽ ഭാരതത്തിന്റെ വടക്കുള്ള ഭാഗങ്ങൾ ആണല്ലോ. സൂര്യൻ, ചൊവ്വ എന്നിവ ഈ സമയം കന്നി രാശിയിൽ ആയതിനാൽ തന്നെ നമ്മുടെ എല്ലാവരുടെയും സാമ്പത്തിക ബാധ്യതകളും വര്ധിക്കുന്നതാണ്. 

വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ബിസിനസ് ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും പ്രധാനം ആകുന്നതാണ്. പുതിയ ബിസിനസ് ഓഫറുകൾ, ജോബ്‌ ഓഫറുകൾ എന്നിവ പ്രതീക്ഷിക്കുക. പക്ഷെ ഇവയിൽ നിന്നെല്ലാം പല തരം സങ്കീർണതകളും ഉണ്ടാകുന്നതാണ്.  പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പ്രതീക്ഷിക്കാവുന്നതാണ്.സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പുതിയ ജോലികൾ, ഈ ജോലിയിലെ തടസങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാനമാകുന്നതാണ്. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ട അവസ്ഥ ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ക്രിയെട്ടീവ് ജോലികളിൽ നിന്നുള്ള അവസരം ഉണ്ടാകുന്നതാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം ജോലി ചെയ്യേണ്ട അവസരവും ഉണ്ടാകും സ്വന്തം ബിസിസ് മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ തേടുന്നതാണ്. അതിനാൽ ഈ അവസരങ്ങളെ സൂക്ഷിച്ചു ഉപയോഗിക്കുക. പുതിയ ടീം അംഗങ്ങളെ ലഭിക്കാനുള്ള അവസരവും ഈ ദിവസങ്ങളിൽ ഉണ്ടാകുന്നതാണ്. കുടുംബ ജീവിതം. വീട് എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ശ്രദ്ധ ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങൾ എന്നിവയും ഈ ആഴ്ച ഉണ്ടാകും, മുതിര്ന്ന അംഗങ്ങളുടെ ആരോഗ്യത്തിന്മേൽ കൂടുതൽ ശ്രദ്ധ വരുന്നതാണ്.പല വിധ റിയൽ സ്റ്റേറ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക വർധിക്കുന്ന സമയമാണ്. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക.

 പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.

സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്ല്സ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . നിരവധി ചെറു യാത്രകളും ഈ സമയം ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും വളരെ ശ്രദ്ധ നേടുന്ന അവസരമാണ്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ബിസ്നസ് ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും ഈ സമയം ഉണ്ടാകുന്നതാണ് . നിങ്ങളുടെ ജീവിതം ഒരു പുതിയ ദിശയിലേക്ക് മാറുന്ന അവസരവും ഇത് തന്നെ ആണ്. പുതിയ ജോബ് ഓഫർ, ബിസിനസ് ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക .സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണിത്. ലോണുകൾ നല്കാലനും ലഭിക്കാനും ഉള്ള ശ്രമം, നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ഒരു അവലോകനം, പാര്ട്ട് ടൈം ജോലികള്ക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള ചര്ച്ച്, എന്നിവ ഈ അവസരം പ്രതീക്ഷിക്കുക, പുതിയ സാമ്പത്തിക പ്ലാനുകൾ ശ്രദ്ധിച്ചു വേണം ഏറ്റെടുക്കാൻ . വളരെ അധികം ചെലവ് വരുന്ന സമയമാണ്. അതിനാൽ ശ്രദ്ധയോടു കൂടി വേണം മുന്നോട്ട് നീങ്ങാൻ.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളുടെ മേൽ ഉള്ള ശ്രദ്ധ ഈ ആഴ്ച ഉണ്ടാകും . ഏകാന്തനായി തീരാനുള്ള ആഗ്രഹം. മാനസിക സമ്മര്ദ്ദ ങ്ങളുടെ മേൽ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാര്ത്ഥകന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവര്ത്ത കരുമായുള്ള തര്ക്കയങ്ങൾ പ്രതീക്ഷിക്കുകആത്മീയ യാത്രകൾ, ദൂര യാത്രകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ഈ ആഴ്ച വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത് കൂടുതൽ കൃത്യതയോടെ ജോലി ചെയ്യാൻ ശ്രമിക്കണം, അല്ലാത്ത പക്ഷം നിങ്ങളുടെ കഴിവുകൾ ചോദ്യം ചെയ്യപ്പെട്ടേക്കാം. നിങ്ങളുടെ ആരോഗ്യവും ഈ സമയം പ്രധാനമാകും. ദഹന സംബന്ധമായ അസുഖവും ഈ സമയം പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളിൽ നോട്ടം എത്തുന്നതാണ്.   ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തര്ക്ക ങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തബനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. പല വിധത്തിലുള്ള വെല്ലുവിളികൾ ഈ അവസരം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള ശ്രമ൦ , ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. പ്രാർത്ഥന, ധ്യാനം. എന്ന വിഷയങ്ങളിൽ കൂടുതൽ താല്പര്യവും ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.സുഹൃത്തുക്കൾ, ടീമുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ കൂടുതൽ താല്പര്യം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, പുതിയ ടീം ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങലുമായുള്ള ചർച്ചകൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂര യാത്രകളും , ചെറു യാത്രകളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്.   വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകള്ക്ക് വേണ്ടി ഉള്ള നിരവധി ചര്ച്ചണകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേര്ണോലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങള്ക്ക്സ വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചവകൾ, തത്വ ചിന്താ പരമായ ചര്ച്ച കൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം പ്രതീക്ഷിക്കുക. അധികാരികലുമായുള്ള ചര്ച്ച . കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ . പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. പുതിയ റിയൽ എസ്റ്റേറ്റ് ഡീലുകളും, കുടുംബ യോഗങ്ങളും കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. അധികാരികളിൽ നിന്നുള്ള കൂടുതൽ ആശയ വിനിമയം ഉണ്ടാകും. അവർ പുതിയ ജോലികൾ നിങ്ങളെ എല്പിക്കുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചർച്ചകൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്. ദൂര യാത്രകൾ, അവയെ കുറിച്ചുള്ള പ്ലാനിങ് എന്നിവ ഉണ്ടാകാം. മീഡിയ മാസ്സ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്.       ഈ ബന്ധങ്ങളിൽ സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ, വൈകാരിക സമ്മർദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP