Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാതാവിന്റെ സ്‌നേഹവും നാലാം ഭാവവും; ജൂലൈ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മാതാവിന്റെ സ്‌നേഹവും നാലാം ഭാവവും; ജൂലൈ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

മാതാവിന്റെ സ്‌നേഹവും നാലാം ഭാവവും

നാലാംഭാവം നമ്മുടെ കുടുംബത്തെ സൂചിപ്പിക്കുന്ന ഭാവമാണ്. നാച്ചുറൽ സോടിയാക്കിൽ ഈ ഭാവത്തെ ഭരിക്കുന്നത് ക്യാന്‌സർ രാശിയും ഈ രാശിയുടെ നാഥൻ ചന്ദ്രനും ആകുന്നു. നിങ്ങളുടെ കുട്ടിയുടെ നാലാം ഭാവത്തെ പരിശോധിക്കുമ്പോൾ കുട്ടിയുടെ ബാല്യകാലം, വിദ്യാഭ്യാസം, മാതാവിനോടുള്ള കുട്ടിയുടെ അടുപ്പം, കുട്ടിയോടുള്ള മാതാവിന്റെ അടുപ്പം, മാതാവിന്റെ സ്‌നേഹത്തിന്റെ അളവ്, മാതാവിന്റെ ശിക്ഷണത്തിന്റെ സ്വഭാവം, കുട്ടിയുടെ ഇമോഷണൽ സ്‌റ്റേറ്റ്‌സ്, കുട്ടിക്ക് കുടുംബത്തിനുള്ളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ, കുട്ടി നേരിടുന്ന മാനസികവും ശരീരിരകവുമായ വെല്ലുവിളികൾ എന്നിവയെ കുറിച്ച് മനസിലാക്കാവുന്നതാണ്. നാലാം ഭാവത്തെ ഭരിക്കുന്ന രാശിയിൽ നിന്ന് കുട്ടിയുടെ മാതാവിന്റെ നേച്ചർ, അവരുടെ മാനസിക നിലപാടുകൾ, അവരുടെ വെല്ലുവിളികൾ എന്നിവയും നമുക്ക് മനസിലാക്കാൻ കഴിയും.

ഓരോ രാശികളും അവരുടെ അധിപന്റെ സ്വാഭാവ സവിശേഷതകളെ ആണ് സൂചിപ്പിക്കുക. അതെ കുറിച്ച് നേരത്തെ ഉള്ള ലേഖനത്തിൽ എഴുതിയിട്ടുണ്ട്. നാലാം ഭാവത്തിൽ നില്ക്കുന്ന രാശി, ആ രാശിയുടെ അധിപൻ ആ അധിപൻ നില്ക്കുന്ന രാശി എന്നിവ ആദ്യവും, പിന്നെ നാലാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹങ്ങൾ, ആ ഗ്രഹങ്ങൾ നില്ക്കുന്ന നക്ഷത്രങ്ങൾ, ആ നക്ഷത്രങ്ങളുടെ അധിപൻ ആ അധിപൻ നില്ക്കുന്ന ഭാവം എന്ന വളരെ സങ്കീര്ണമായ അനാലിസിലൂടെ കഴിയേണ്ടതാണ്. 

നാം ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളിൽ ആശ്രയിക്കുന്ന വിഷയങ്ങളെ ആണ് നാലാം ഭാവം സൂചിപ്പിക്കുക. കുടംബം, വീട്, മാതാവ്, പൂർവ്വിക സ്വത്ത്, ജീവിത സൗകര്യങ്ങൾ, പരിപോഷണം, മനോവികാരം എന്ന സെന്‌സിറ്റീവ് ആയ വിഷയങ്ങളെ നാലാം ഭാവം ഭരിക്കുന്നു. ഈ ഭാവത്തിന്റെ നില അനുസരിച്ച് നാം കുടുംബത്തിൽ നിന്ന് നമുക്ക് ലഭിക്കാവുന്ന സംരക്ഷണം, സ്‌നേഹം, കരുതൽ, പ്രോത്സാഹനം എന്നിവയുടെ അളവ് മനസിലാക്കുന്നു. ഈ ഭാവത്തിൽ ശുഭ ഗ്രഹങ്ങൾ നിന്നാൽ എല്ലാം ശുഭവും അശുഭ ഗ്രഹങ്ങൾ നിന്നാൽ എല്ലാം അശുഭവും ആകണം എന്ന് ഒരു ഉറപ്പുമില്ല. എങ്കിലും ഇവയുടെ സാന്നിധ്യം പ്ലസ് പോയിന്റ് ആണോ മൈനസ് പോയിന്റ് ആണോ ആ ഭാവത്തിൽ കൂടുതൽ ഉള്ളത് എന്ന് മനസിലാക്കാൻ സഹായകമാണ്. 

സാധാരണ ഗതിയിൽ ബാല്യകാലം കുട്ടികൾ കൂടുതൽ സമയം ചിലവഴിക്കുക മാതാവിനൊപ്പം ആയിരിക്കുമല്ലോ. നിങ്ങളുടെ കുട്ടിയുടെ നാലാം ഭാവത്തിൽ നോക്കിയാൽ മാതാവിന്റെ പെരുമാറ്റം എങ്ങനെ ആണ്, കുട്ടി ആ പെരുമാറ്റത്തെ ഇതു വിധത്തിൽ ഉള്‌ക്കൊള്ളുന്നു എന്ന് മനസിലാക്കാൻ കഴിയും. ഉദാഹരണം നാലാം ഭാവം ക്യാന്‌സര് രാശിയിൽ വരുന്ന കുട്ടി എരീസ് ലഗ്‌നം ആയിരിക്കുമല്ലോ. ഈ കുട്ടിയുടെ കുടുംബത്തിൽ വളരെ സെന്‌സിറ്റീവ് ആയ അവസ്ഥ ആയിരിക്കും എന്നാണ് ആ അവസ്ഥയിൽ നിന്ന് കാണാൻ സാധിക്കുക. ഈ സെന്‌സിറ്റീവ്‌നെസ്സ് പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ രീതിയിൽ വരാം. പക്ഷെ കുട്ടി തന്റെ കുടുംബത്തിലെ അവസ്ഥയെ വളരെ തിരിച്ചറിയുന്നത് വളരെ സെന്‌സിറ്റീവ് ആയാണ്. സെന്‌സിറ്റീവ് ആയ മാതാവ്, സഹോദരങ്ങൾ, ബന്ധുക്കൾ, പിതാവ്, സ്വത്ത് എന്നിവയിൽ ഒരു ഉറച്ച തീരുമാനം എടുക്കുവാനും, ഈ വിഷയങ്ങളെ കുറിച്ച് കുട്ടിക്ക് വ്യക്തമായ കാഴ്‌ച്ചപ്പടുണ്ടാക്കാനും കുട്ടിക്ക് നല്ല സപ്പോര്ട്ട് നല്‌കേണ്ടി വരും എന്നര്ത്ഥം. കുട്ടിക്ക് പാകപ്പെടാനും, പരിപോഷണം നല്കാനും മാതാപിതാക്കൾ ശ്രമിച്ചില്ല എങ്കിൽ ചൊവ്വ ഭരിക്കുന്ന എരീസ് ലഗ്‌നത്തിൽ പെട്ട ഈ കുട്ടി കുടുംബത്തിലെ നീക്കങ്ങളിൽ അസ്വസ്ഥൻ ആകുകയും, അവന്റെ യുദ്ധ സ്വഭാവം കുടുംബതിനകതും പുറത്തും പ്രദര്ശിപ്പിക്കുകയും ചെയ്യും. ജീവിതത്തിന്റെ പരീക്ഷണ ഘട്ടങ്ങളിൽ ആശ്രയമാവേണ്ട നാലാം ഭാവം സുരക്ഷിതമല്ല എന്ന് ആ കുട്ടിക്ക് തോന്നിയാൽ പിന്നെ അവൻ ഏതൊക്കെ അവസ്ഥകളിലേക്ക് സഞ്ചരിക്കും എന്ന് നമ്മുടെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിലേക്ക് നോക്കിയാൽ മതിയല്ലോ? 

ഈ എരീസ് കുട്ടിയുടെ നാലാം ഭാവം ക്യാന്‌സർ രാശി ആകുമ്പോൾ നാലാം ഭാവത്തെ ഭരിക്കുന്നത് ചന്ദ്രൻ ആണ്. ചന്ദ്രൻ ജ്യോത്സ്യത്തിൽ മാതാവിനെ സൂചിപ്പിക്കുന്നു. ഏതു ലഗ്‌നത്തിൽപ്പെട്ട വ്യക്തി ആയാലും ചന്ദ്രൻ മാതാവിനെ കുറിച്ചുള്ള കാര്യങ്ങൾ വളരെ അധികം സൂചിപ്പിക്കുന്നു. ചന്ദ്രൻ വളരെ അസ്ഥിരമായ (unstable) ആയ ഗ്രഹമാണ്. വേഗത്തിൽ വളരുകയും തളരുകയും ചെയ്യുന്നു. എരീസ് ലഗ്‌നത്തിൽ പിറന്ന കുട്ടിയുടെ മാതാവ് വളരെ പെട്ടന്നു ഇമോഷണൽ ആകുന്ന വ്യക്തി അയാൾ അതിൽ അത്ഭുതപ്പെടാനില്ല. കുട്ടി അവന്റെ ലഗ്‌നത്തിന്റെ അധിപൻ ആയ ചൊവ്വയെ പോലെ യുദ്ധക്കൊതിയനും മാതാവ് വികാര വിക്ഷോഭം ഉള്ള വ്യക്തിയും ആണെങ്കിൽ ആ ബന്ധത്തിൽ ഇമോഷണൽ ഇംബാലന്‌സ് ഉണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇനി ചന്ദ്രന്റെ അവസ്ഥയെ നോക്കുക. ചന്ദ്രൻ ഏതു രാശിയിൽ ഏതു ഭാവത്തിൽ നില്ക്കുന്നു, എക്‌സോള്ട്ടട് അവസ്ഥയിൽ ആണോ ഡെബിലിറ്റെട് അവസ്ഥയിൽ ആണോ എന്നുള്ള കാര്യങ്ങൾ നോക്കേണ്ടാതാണ്.

നാം കുട്ടികളെ സ്‌നേഹിക്കുന്നു, അവര്ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു. എന്നാൽ കുട്ടികൾ നമ്മുടെ സ്‌നേഹത്തിൽ തൃപ്തരാണോ എന്നറിയാൻ നാം എത്ര ശ്രമിക്കുന്നു എന്നതും പ്രധാനമാണ്. എന്റെ മാതാപിതാക്കൾ എന്നോടിങ്ങനെ ആണ് പെരുമാറിയത്, അല്ലെങ്കിൽ ഞാൻ ഇങ്ങനെ ആണ് എന്റെ സ്‌നേഹം എനിക്ക് കാണിക്കാൻ അറിയില്ല എന്നൊക്കെ ഉള്ള നീക്കങ്ങൾ പല കുട്ടികളിലും പല രീതിയിലും ആയിരക്കും റിഫ്‌ലെക്ക്റ്റ് ചെയ്യുക. ഒരു വീട്ടിലെ തന്നെ പല കുട്ടികളോടും പല ടെക്‌നിക്കുകൾ വേണം പ്രയോഗിക്കാൻ. വ്യാഴം ലഗ്‌നത്തിന്റെ അധിപനായി വരുന്ന കുട്ടിയോടുള്ള അതെ നീക്കങ്ങൾ ചൊവ്വ ലഗ്‌നം ആയി വരുന്ന കുട്ടികളുടെ അടുത്ത ഫലിക്കുകയില്ല.

നിങ്ങളുടെ കുട്ടിയുടെ ചാര്ട്ടിൽ ചന്ദ്രൻ നല്ല അവസ്ഥയിൽ അല്ല എങ്കിൽ ഉറപ്പിച്ചോളൂ മാതാവ് എന്ന നിലയിൽ നിങ്ങളുടെ കുട്ടിയിൽ നല്ല സ്വാധീനം ചെലുത്താൻ വേറിട്ട മാര്ഗങ്ങൾ സ്വീകരിക്കേണ്ടി വരും എന്ന്. എല്ലാ ബന്ധങ്ങളിലും സ്‌ട്രെസ് എപ്പോഴെങ്കിലും ഉണ്ടാകാം. പക്ഷെ അതൊരു സ്ഥിരം സംഭവം ആണ്, അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുമായുള്ള ബന്ധത്തിൽ മാതാവിന് തൃപ്തി ഇല്ല എങ്കിൽ കുട്ടിയുടെ നാലാം ഭാവം, ചന്ദ്രൻ, നിങ്ങളുടെ അഞ്ചാം ഭാവം, നിങ്ങളുടെ ലഗ്‌നം, കുട്ടിയുടെ ലഗ്‌നം ഇവ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങൾ, ആ നക്ഷത്രത്തിന്റെ അധിപൻ സ്ഥിതി ചെയ്യുന്ന ഭാവങ്ങൾ, പിന്നെ ദൃഷ്ടികൾ, മഹാദശ, മഹാദശനാഥൻ, സപ്താംഷ ചാര്ട്ട് എന്നിവ നിശ്ചയമായും പഠിക്കണം. അല്ലാതെ ഒരു കാര്യം മാത്രം നോക്കി ദയവായി ഒരു നിഗമനത്തിൽ എത്തരുത്.

നാലാം ഭാവം നേരത്തെ പറഞ്ഞത് പോലെ നാം പരീക്ഷണ ഘട്ടങ്ങളിൽ ആശ്വാസം തേടി എത്തുന്ന സ്ഥലം ആണ്. നമ്മുടെ കുടുംബം, വീട്, ബന്ധുക്കൾ, മാതാപിതാക്കൾ, സ്വത്ത്, പരിപോഷണം എന്നിവയെ ഈ ബഹ്വം സൂചിപ്പിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് അവന്റെ വിഷമഘട്ടങ്ങളിൽ നിങ്ങളും കുടുംബവും, പ്രത്യേകിച്ച് മാതാവ് ഒരു ശക്തി കേന്ദ്രമായി നില കൊള്ളുന്നോ അതോ ആ കുട്ടിക്ക് നിങ്ങൾ ഒരു താങ്ങാൻ വയ്യാത്ത കുരിശാണോ എന്നുള്ളത് അറിയാൻ ഒരു മനോരോഗ വിദഗ്ദന്റെ അടുത്തോ കൗണ്‌സിലുടെ പോകണം എന്നില്ല. പക്ഷെ ഈ സ്ട്രെസ് അവസ്ഥയെ എങ്ങനെ ഡീൽ ചെയ്യണമെന്നു ഒരു പക്ഷെ അവര്ക്ക് വളരെ അധികം സഹായിക്കാൻ കഴിയേണ്ടതാണ്. പക്ഷെ എന്തൊക്കെയാണ് കുട്ടികളുമായി ഉള്ള ബന്ധത്തിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന് കൃത്യമായി കണ്ടു പിടിക്കാൻ അവര്ക്ക് കഴിയണം എന്നില്ല.

ജൂലൈ നാലാം വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാർഗം, എംപ്ലോയർ,സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിൽ പുതിയ ഉത്തരവാദിതങ്ങൾ പ്രതീക്ഷിക്കുക. അധികാരികൾ അവരുടെ ഉപദേശം നല്കുന്ന സമയമാണ്. മാതാപിതാക്കളോടുള്ള സീരിയസ് ചർച്ചകൾ, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വർദ്ധിച്ചതായി തോന്നാം. വസ്തു വകകളെ കുറിച്ചുള്ള പ്ലാനുകൾ നടപ്പിലാക്കൽ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകളും പ്രതീക്ഷിക്കാം.

ഈ ആഴ്ചയിൽ സൂര്യൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. അതുവരെ സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. വീട് മാറ്റം, വില്പന, വാങ്ങൽ, റീന്നോവേഷൻ എന്നിവയെ കുറിച്ച് ആലോചിക്കും. ബന്ധുജന സമാഗമം, പൂർവ്വിക സ്വത്തിനെ കുറിച്ചുള്ള ചിന്ത എന്നിവയും പ്രതീക്ഷിക്കുക. അതിനു ശേഷം ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ എത്തും. നിയമവുമായി ഉള്ള നേര്ക്കാഴ്ച, പഠനം, എഴുത്ത്, പഠിപ്പിക്കൽ എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. കരിയർ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ പ്രതീക്ഷിക്കുക. ദൂര യാത്രകൾ, വിദേശ സംസ്‌കാരവുമായുള്ള ബന്ധം, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, പ്രസിദ്ധീകരണം, എഡിറ്റിങ് എന്നിവയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര് എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ചയിൽ സൂര്യൻ ഉണ്ടാവും. കൂടുതൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, കൂടുതൽ നെറ്റുവര്ക്കിങ്, സഹോദരങ്ങളുമായി ഉള്ള കൂടുതൽ സംസാരം എന്നിവ പ്രതീക്ഷിക്കുക. ആഴ്ചയുടെ അവസാനം സൂര്യൻ സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിലേക്ക് നീങ്ങുകയും, നാലാം ഭാവത്തിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങളിൽ കൂടുതൽ നിലപാടുകൾ എടുക്കുകയും ചെയ്യും.

ജമിനി (മെയ് 21 - ജൂൺ 20)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ എത്തും. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക, ലോണുകൾ ലഭിക്കാനും കൊടുക്കുവാനുമുള്ള അവസരങ്ങൾ ഉണ്ടാകാം. പാര്ട്ണർഷിപ്പുകളിൽ കൂടുതൽ നീക്കങ്ങൾ ആവശ്യമായി വന്നേക്കാം.

സൂര്യൻ ഈ ആഴ്ച വരെ രണ്ടാം ഭാവത്തിൽ തന്നെ തുടരും, ധനം, വസ്തുവകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം, കുടുംബം എന്നീ വിഷയങ്ങളിൽ അതീവ പ്രധാനമായ ചര്ച്ചകൾ നടത്തുന്നു. ഈ ആഴ്ചയ്ക്ക് ശേഷം സൂര്യൻ മൂന്നാം ഭാവത്തിലേക്ക് നീങ്ങുമ്പോള് ദൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാര് എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. കൂടുതൽ ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങളോടുള്ള കൂടുതൽ സംവാദം, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ കൂടുതൽ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും. ചില ബന്ധങ്ങളിൽ പൂര്ത്തീകരണം, ചില ബന്ധങ്ങളിലെ നീരസം എന്നിവയും പ്രകടമാകും. ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച വരെ ഉണ്ടാകും. ഒന്നാം ഭാവത്തിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ തുടരുകയും ആഴ്ചയുടെ അവസാനം രണ്ടാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങുമ്പോൾ ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ നല്‌കേണ്ടതായും വരും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്തകർ, ശത്രുക്കൾ, വളര്ത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തില് ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ജോലിയിൽ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടുകളിൽ പൂര്ത്തീകരണം സംഭവിക്കും. ജോലി സ്ഥലത്തെക്കുറിച്ചുള്ള ആകാംഷകൾ ഉണ്ടാകാം. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ, വളര്ത്തുമൃഗങ്ങളോടുള്ള കരുണ എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തില് ഈ ആഴ്ച പൂര്ണചന്ദ്രൻ ഉദിക്കും. നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യുന്ന ജോലികളിൽ പൂര്ത്തീകരണം സംഭവിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും തുടക്കങ്ങൾ പൂര്ത്തീകരണങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച വരെ ഉണ്ടാകും. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരം, ഭാവി പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കൽ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വീട്, കുടുംബം, പൂർവ്വികസ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. വീട് വില്പന, വാങ്ങൽ, മാറ്റം, എന്നിവയിൽ തീരുമാനങ്ങൾ എടുക്കും. മാതാപിതാക്കളോടുള്ള സംസാരം, ബന്ധുക്കളോടുള്ള അടുപ്പം, ബന്ധുജനസമാഗമം എന്നിവയിലും തീരുമാനങ്ങൾ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ സൂര്യൻ തുടരുന്നു. ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, അധികാരികളോടുള്ള ചര്ച്ചകൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവയും പ്രതീക്ഷിക്കുക. ഈ ആഴ്ച അവസാനം സൂര്യൻ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര് എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ചയിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങളോടുള്ള സംവാദം, എഴുത്ത്, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്നിവയിൽ ഉള്ള പ്രോജക്ടുകൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകളെ കുറിച്ചുള്ള ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക.

ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ സൂര്യൻ തുടരുന്നു. ദൂര യാത്രകൾ, നിയമവുമായുള്ള നേര്ക്കാഴ്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം ഉപരിപഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കുക. ഈ ആഴ്ചയുടെ അവസാനം സൂര്യൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്നിവയിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ എത്തും. ഫിനാന്ഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചനകൾ, പുതിയ ധന സമ്പാദന മാര്ഗത്തെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വെല്ലു വിളികൾ അധികം ഉണ്ടാകാം.

ഈ ആഴ്ചയുടെ അവസാനം വരെ സെക്‌സ് തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ നില്ക്കും. ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക. പങ്കാളിയുമായുള്ള ബന്ധത്തിൽ കൂടുതൽ ആശയ വിനിമയം ഉണ്ടാകാം. ഈ ആഴ്ചയ്ക്ക് ശേഷം ഒന്പതാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. വ്യക്തിജീവിതത്തിനെ കുറിച്ച് കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പുതിയ കാഴ്ചപ്പാടുകൾ, പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

സൂര്യൻ നിങ്ങളുടെ ഏഴാം ഭാവത്തിൽ ഈ ആഴ്ച കൂടി കൂടി ഉണ്ടാകും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായ അവസരങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ്/ജീവിത ബന്ധങ്ങള്ക്ക് തുടക്കം കുറിക്കും. ഈ ആഴ്ചയ്ക്ക് ശേഷം സൂര്യൻ എട്ടാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ
സെക്‌സ് തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്നീ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഈ ആഴ്ച ഉദിക്കും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടേത് ആകയാൽ മാനസികമായ ഭാരങ്ങളെ ഡീൽ ചെയ്യാൻ യോജിച്ച സമയം ആണ്. പ്രാര്ത്ഥന, ധ്യാനം, ആത്മീയ വിചാരങ്ങൾ എന്നിവയില് ശ്രിദ്ധിക്കും. ചാരിറ്റി പ്രവര്ത്തനങ്ങളിൽ സന്തോഷിക്കും.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിലേക്ക് ബുധൻ ശുക്രൻ എന്നിവ ഈ ആഴ്ച നീങ്ങും. പുതിയ ബന്ധങ്ങൾ, പ്രേമ ബന്ധം, വിവാഹബന്ധം, ബിസിനസ് ബന്ധം എന്നിവയിൽ അവസരങ്ങൾ ഉണ്ടാകാം. പുതിയ പാര്ട്ണർഷിപ്പുകളെ കുറിച്ച് ആലോചിക്കും. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കും.

ജോലി സ്ഥലം, ആരോഗ്യം, ദിവസേനയുള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തുമൃഗങ്ങൾ എന്ന ആറാം ഭവത്തിൽ സൂര്യൻ ഈ ആഴ്ച കൂടി ഉണ്ടാകും. ആരോഗ്യം, ജോലി, സഹപ്രവര്ത്തകർ എന്നിവയിൽ ഇപ്പോഴുള്ള അവസ്ഥയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക. ആഴ്ചയുടെ അവസാനം സൂര്യൻ നിങ്ങളുടെ ഏഴാം ഭാവത്തിലെക്ക് നീങ്ങും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിൽ കൂടുതൽ മാറ്റങ്ങൾ ദൃശ്യമാകും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. സുഹൃദ് ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടേണ്ടതാണ്. പുതിയ ഗ്രൂപ്പുകളിൽ ചേരേണ്ട അവസ്ഥകൾ ഉണ്ടാകാം. ചാരിറ്റി പ്രവര്ത്തനങ്ങളിൽ താല്പര്യം ഉണ്ടാകാം.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തില് സൂര്യൻ ഈ ആഴ്ച കൂടി ഉണ്ടാകും. സെല്ഫ് പ്രൊമോഷൻ ജോലികൾ, സ്വന്തം സംരംഭം തുടങ്ങാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ ആഴ്ചയുടെ അവസാനം സൂര്യൻ ആറാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രാവര്ത്തകര്, ശത്രുക്കൾ, വളര്ത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ കണ്ടു തുടങ്ങും.

[email protected] 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP