Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഡിസംബർ മാസഫലം; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഡിസംബർ മാസഫലം; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാംഭാവത്തിൽ ശുക്രന്റെയും ചൊവ്വയുടേയും സ്വാധീനം കാണുവാൻ കഴിയും ബന്ധങ്ങളിൽകൂടുതൽ ചർച്ച, ബന്ധങ്ങളിൽ നിന്നുള്ള പ്രതീക്ഷകൾ, പ്രതീക്ഷകളുടെ സാഫല്യത്തിനായി നാം നടത്തുന്ന നീക്കങ്ങൾ, പുതിയ പ്രേമ ബന്ധങ്ങൾ, അല്ലെങ്കിൽ അവയിലേക്ക് നയിക്കുന്ന സംഭവങ്ങൾ, പുതിയബിസിനസ്, വ്യക്തി ബന്ധങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. നാലാം തീയതി ശുക്രൻ സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിലേക്ക് നീങ്ങും. പല വിധത്തിലുള്ള വിചാരങ്ങൾ മനസ്സിൽ നിറയും, കൂടുതൽ സെക്ഷ്വൽ മോഹങ്ങൾ, കൂടുതൽ വൈകാരികമായ നീക്കങ്ങൾ, സംഭാഷണം, ബിസിനസ്, ജീവിത പങ്കാളിയിൽ നാം അർപ്പിക്കുന്ന പ്രതീക്ഷകൾ, അവയുടെ ഏറ്റ കുറച്ചിലുകൾ, നമ്മുടെ ത്യാഗ മനോഭാവം, പങ്കാളിക്ക് കൊടുക്കുന്ന പരിഗണന, ധന കാര്യത്തിലെ മുന്നേറ്റം, മറ്റുള്ളവരുടെ ധനവുമായുള്ള പ്രോജക്ടുകൾ എന്നിവയും ഉണ്ടാകാം.

ഒൻപതാം തീയതി വരെദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ സൂര്യന്റെ ഒപ്പം നിന്ന ബുധൻ എഴുത്ത്, പ്രസിദ്ധീകരണം, ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയത എന്നിവയിൽ പല സാധ്യതകളും തുറന്നു തന്നു. വിദേശത്ത് നിന്നുള്ള സന്ദേശം, ബിസിനസ് അവസരങ്ങൾ, നിങ്ങളുടെ ആശയങ്ങളുടെ പ്രമോഷൻ, ആത്മീയതയുമായി ബന്ധപ്പെട്ട വായന, പഠനം, പഠിപ്പിക്കൽ എന്നിവയും ഒൻപതാം തീയതി വരെ നടക്കാം, പതിനൊന്നാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുക.

Stories you may Like

അതിനു ശേഷം ബുധൻ,നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിലേക്ക് നീങ്ങുമ്പോൾ, അധികാരികളുമായി തുറന്ന സംസാരത്തിന് തയ്യാറാകുക. നമ്മുടെ ജോലിയിൽ അധികാരികൾ ശ്രദ്ധിക്കാം, ജോലിയുടെ പുരോഗമനത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ അധികാരികൾ നൽകാം, നമ്മുടെ നീക്കങ്ങൾ അവർ ശ്രദ്ധിക്കാം, അതുകൊണ്ട് തന്നെ വളരെ നയപരമായി നീങ്ങേണ്ട സമയമാകുന്നു.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ ബുധനോടൊപ്പം പത്താം ഭാവത്തിൽ എത്തും. ജോലി, ജോലി സ്ഥലം എന്നിവയിൽ ഒത്തു തീർപ്പുകൾ ആവശ്യമായി വന്നേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയിലെ പുതിയ ഉത്തര വാദിത്തങ്ങൾ, പുതിയ അവസ്ഥാന്തരങ്ങൾ, സമൂഹത്തിലെ നിങ്ങളുടെ സ്വാധീനം, അധികാരികളുടെ കണ്ണിൽ പെടൽ എന്നിവയും ഉണ്ടാകാം. ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം വീടിനുള്ളിലെ പ്രശ്‌നം പരിഹരിക്കുകയോ, വീടിനു വേണ്ടി എന്തെങ്കിലും ചെയ്തു തീർക്കുകയോ ചെയ്യും. വീട്, ജോലി എന്നിവയിൽ ബാലൻസിങ് നീക്കങ്ങൾ തന്നെ വേണ്ടി വരും. വീട്ടുകാർക്ക് വേണ്ടി ഉള്ള കരുതൽ, വീട് വിൽപന, വാങ്ങൽ, അലങ്കരിക്കൽ, വീട് മാറ്റം എന്നിവ പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആദ്യആഴ്ച ശുക്രന്റെയും, ചൊവ്വയുടേയും സ്വാധീനം കാണാം. കൂടുതൽ ശ്രദ്ധ ആരോഗ്യം, ജോലി സ്ഥലത്തെ ബാലൻസിങ് എന്നിവയിലേക്ക് നീങ്ങും. സഹ പ്രവർത്തകരുമായുള്ള ബന്ധം നിരീക്ഷിക്കും. സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സമയം കണ്ടെത്തും. ചെറിയ പ്രോജക്ടുകളിൽ കൂടുതൽ സമയം ചിലവക്കെണ്ടാതായി വന്നേക്കാം. ക്രിയേറ്റീവ് പദ്ധതികളിലും ജോലി ചെയ്യാം.

നാലാം തീയതി ശുക്രൻ വിവാഹം,പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാംഭാവത്തിലേക്ക് നീങ്ങും പുതിയ ബന്ധങ്ങൾ, വന്നേക്കാം. മറ്റുള്ളവരെ ആകർഷിക്കാൻ അനുകൂല സമയമാണ്, ഈ ശക്തിയെ വേണ്ട വിധം ഉപയോഗിക്കുക. മറ്റുള്ളവരുടെഇടയിൽ കൂടുതൽസ്വാധീനം പ്രതീക്ഷിക്കാം, നമ്മുടെ സംസാരം, പ്രവർത്തി എന്നിവ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സമയമാണ്, പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിലെ പുതിയനീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ഒൻപതാം തീയതി വരെ നിങ്ങളുടെ എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ സ്വാധീനിക്കും സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ് നടത്തും. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ആവാം, ടാക്‌സ്, ഇൻഷുറൻസ് എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ബിസിനസ്, ജീവിത പങ്കാളിയുമായി ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യുകയും, അവരിൽ നിന്ന് കണക്കെടുപ്പ് നടത്തുകയും ചെയ്‌തേക്കാം. പാർട്ണർ ശിപ്പുകളിൽ സംശയ നിവാരണം നടത്തും പതിനൊന്നാം തീയതി ഈ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ആലോചന വേണ്ടി വന്നേക്കാം. ബുധൻ ഒൻപതാം തീയതിക്ക് ശേഷം ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകാം സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാം. പുതിയ വിഷയങ്ങൾ പഠിക്കാം, പഠിപ്പിക്കാം, തത്വചിന്തയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാം. ഇരുപത്തി ഒന്നാം തീയതി സൂര്യനും ഒൻപതാം ഭാവത്തിൽ എത്തുമ്പോൾ ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. എഴുത്തുകാർ, പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നല്ല സമയം ആകേണ്ടതാണ്.

ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും, സഹോദരങ്ങൾ, ആശയ വിനിമയം, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ സഹോദരങ്ങളുമായി പ്രധാന ചർച്ചകൾ നടത്താം, അയൽകാർക്ക് വേണ്ടി ഉള്ള പദ്ധതികൾ, കൂടുതൽ ആളുകളോടുള്ള സംസാരം, പെട്ടന്നുണ്ടാകുന്ന ജോലികൾ, എന്നിവയുംപ്രതീക്ഷിക്കാം.

ജമിനി (മെയ് 21 - ജൂൺ 20)

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ആദ്യ ആഴ്ച ശുക്രനും ചൊവ്വയും സ്വാധീനിക്കും. ക്രിയേറ്റീവ് പദ്ധതികളിൽ സമയം ചിലവഴിക്കും, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, പുതിയ ഹോബികൾ, സ്വന്തം സംരംഭങ്ങളുടെ തുടക്കം, സെൽഫ് പ്രൊമോഷന് വേണ്ടി ഉള്ള ശ്രമങ്ങൾ, തൽപര കക്ഷികളുടെ സാമീപ്യം, അലസതയോടുള്ള വെറുപ്പ് എന്നിവയും ഉണ്ടാകാം. സ്വന്തം കഴിവുകളുടെ പേരിൽ അഭിമാനം കൊള്ളുകയും, അവയെ പ്രദർശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. നാലാം തീയതിക്ക് ശേഷം ശുക്രൻ ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലേക്ക് എത്തും. ജോലിസ്ഥലത്തെ നവീകരണം, അച്ചടക്കം, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമം, മറ്റുള്ളവരെ സഹായിക്കാനുള്ള അവസരങ്ങൾ, ജോലി സ്ഥലത്തെ അനുകൂല അല്ലെങ്കിൽ ആശ്വാസകരമായ അവസ്ഥ, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ച് ചെയ്യണ്ട ജോലികൾ, സൗന്ദര്യം, കല എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കുക.

ഒൻപതാം തീയതി വരെ ബുധൻ വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ നിൽക്കും. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളെ വളരെ അധികം സ്വാധീനിക്കും എന്നർത്ഥം. ആ അഭിപ്രായങ്ങളെ ഏറ്റെടുക്കാൻ തടസം ഉണ്ടാവാം. സൂര്യനും ഈ ഭാവത്തിൽ നിൽക്കുമ്പോൾ ബന്ധങ്ങളുടെ പുരോഗമനത്തിന് തടസമായ കാര്യങ്ങളെ അടുത്തറിയാനും അവയിൽ എന്തെല്ലാം നിലപടുകൾ എടുക്കണം എന്നറിയാനും കഴിയണം. പുതിയ കൊണ്ട്രാക്ടുകൾ, ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം മുൻവിധികളെ ഒഴിവാക്കാൻ ശ്രമിച്ചാൽ നല്ലത്. പതിനൊന്നാം തീയതി ഈ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കാം. മുഴുവൻ ശ്രദ്ധയും ബിസിനസ് വ്യക്തി ബന്ധങ്ങളിലെക്ക് നീങ്ങും എന്ന് അറിയണം.

പത്താം തീയതി ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ മാനസികമായ പരിവർത്തനം പ്രതീക്ഷിക്കുക. പാർട്ണർ ഷിപ്പുകളുടെ പുരോഗമനത്തെ കുറിച്ച് സംസാരിക്കുകയും ആലോചിക്കുകയും ചെയ്യും, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയെ കുറിച്ച് പഠിക്കാൻ അവസരം ഉണ്ടാകാം. മനസിൽ ഫിനാൻഷ്യൽ പ്ലാനിങ് നടത്തും.

ഇരുപത്തിഒന്നാം തീയതി സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ എട്ടാം ഭാവത്തിൽ ഉണ്ടായിരുന്ന തടസങ്ങളെ കുറിച്ച് കൂടുതൽ ബോധാവാന്മാരാകും മൂഡ് സ്വിങ്ങ്‌സ് ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളിൽ പങ്കാളികളോട് ചർച്ചകൾ നടത്താം, ഭൂതകാലത്തെകുറിച്ചുള്ള ആലോചനകളും ഉണ്ടാകാം. ഇരുപത്തി അഞ്ചാം തീയതി നമ്മുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. ധനം, വസ്തുവകകൾ, നിങ്ങളുടെമൂല്യം എന്നാ വിഷയങ്ങളിൽ ധനകാര്യത്തിൽ ഉള്ള ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക, സാമ്പത്തികം ലക്ഷ്യമാക്കി ഉള്ള പദ്ധതികൾ എഴുതി ഉണ്ടാക്കും. അധിക ചിലവും പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യത്തെ തെളിയിക്കാനുള്ള വ്യഗ്രത ഉണ്ടാകാം. നാലാം തീയതിക്ക് ശേഷം ശുക്രൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. ക്രിയേറ്റീവ് പദ്ധതികളിൽ ഉള്ള താൽപര്യം, പുതിയഹോബികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, സെൽഫ്‌പ്രൊമോഷന് വേണ്ടി ഉള്ള ജോലികൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം, കൂടുതൽ നെറ്റ് വർകിങ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ആദ്യ ആഴ്ച നിങ്ങളുടെ നാലാം ഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ വീട് വിൽപന, വാങ്ങൽ, അലങ്കരിക്കൽ, വൃത്തിയാക്കൽ എന്നിവ പ്രതീക്ഷിക്കുക. വീടിനുള്ളിലെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാം. കുടുംബത്തിൽ ശക്തി പ്രകടനം നടത്താൻ ശ്രമിക്കും എങ്കിലും അത് ഫലവത്താകണം എന്നില്ല.

നാലാം തീയതിക്ക് ശേഷം ശുക്രൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം വിഷയങ്ങളെ കൂടുതൽ ശ്രദ്ധിക്കും പുതിയ പ്രേമ ബന്ധങ്ങൾ, പുതിയഹോബികൾ, ക്രിയേറ്റീവ്പദ്ധതികളിലെ താൽപര്യം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ ജോലികൾ, പുതിയ പ്രേമ ബന്ധം, സ്വയം പ്രൊമോട്ട് ചെയ്യാനുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾഎന്നിവ പ്രതീക്ഷിക്കുക. ഒൻപതാം തീയതി വരെ ബുധൻ നിങ്ങളുടെ ആറാം ഭാവത്തിൽ നിൽക്കും. സൂര്യനും ഈ ഭാവത്തിൽ തന്നെ നിൽക്കുന്നു. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ സഹ പ്രവർത്തകരോടുള്ള സംസാരം ശ്രദ്ധിക്കേണ്ടി വരും. അവർ ചെയ്യുന്ന പ്രവർത്തികളെ വിലയിരുത്തുകയും, ജോലി മെച്ചപ്പെടുത്താനുള്ള ഉപദേശം നൽകുകയും ചെയ്യും. അവർ ഇത് സ്വീകരിക്കുമോ എന്ന് കണ്ടറിയണം. ചെറിയ പ്രോജക്ടുകളിൽ ജോലി ചെയ്യും, ജോലി സ്ഥലത്തെ നവീകരണം, ജോലിയിലെ പുതിയ ഉത്തരവാദിത്തങ്ങൾ, ആരോഗ്യകാര്യത്തിലെ ശ്രദ്ധ, മാനസിക ശാരീരിരിക ആരോഗ്യത്തിലെ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ആരോഗ്യകാര്യത്തിൽ ഉള്ള ശ്രദ്ധ, ജോലി സ്ഥലത്തെ നവീകരണം എന്നിവയും പ്രതീക്ഷികുക.

ഒൻപതാം തീയതിക്ക് ശേഷം ബുധൻ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ കൂടുതൽ ചർച്ചകൾ, കൂടുതൽ കൊന്റ്രാക്ടുകൾ ഉണ്ടാകാനുള്ള അവസരം, മറ്റുള്ളവരുടെ അഭിപ്രയങ്ങളോടുള്ള അസഹിഷ്ണുത, ബന്ധങ്ങളിൽ സ്വീകരിക്കുന്ന പുതിയ നിലപാടുകൾ, ബന്ധങ്ങളിലെ ഒത്തു തീർപ്പുകൾ എന്നിവയും പ്രതീക്ഷിക്കാം. ഇരുപത്തി ഒന്നാം തീയതി സൂര്യനും എഴാം ഭാവത്തിലേക്ക് എത്തുമ്പോൾ ബന്ധങ്ങളിൽ കൂടുതൽ പ്രാധാന്യം ആഗ്രഹിക്കുകയും ഇവ മറ്റുള്ളവർ അത്ര സ്വീകരിക്കാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാം. ബന്ധങ്ങളുടെ പുരോഗമനത്തിന് എന്തെല്ലാം ചെയ്യേണ്ടതായുണ്ട് എന്നാ തിരിച്ചറിവുകൾ ഉണ്ടാകാം.

ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് കൂടുതൽ അറിവുകൾ ഉണ്ടാകും. നിങ്ങളുടെ ലുക്‌സ് മെച്ചപ്പെടുത്താൻ, കൂടുതൽ ശ്രദ്ധിക്കും. മറ്റുള്ളവർ നിങ്ങളെ എങ്ങനെ ശ്രദ്ധിക്കുന്നു എന്ന് ആലോചിക്കും. വ്യക്തി ജീവിതത്തിൽ തുടക്കങ്ങളോ ഒടുക്കങ്ങളോ ഉണ്ടാകാം. ജീവിതത്തെ വൈകാരികമായി നേരിടാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ആദ്യ ആഴ്ച ശുക്രനും ചൊവ്വയും ഉണ്ടാകും ആശയ വിനിമയം സംബന്ധിച്ച മേഖലയിൽ ജോലി ചെയ്യും. മീഡിയ, ഇലക്ട്രോനിക്‌സ് എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. പഠനം, പഠിപ്പിക്കൽ, എഴുത്ത് എന്നിവയിലും കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുക. അതോടൊപ്പം അയൽക്കാരുമായുള്ള ബന്ധം പരിഗണിക്കും. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും പ്രതീക്ഷിക്കുക.

നാലാം തീയതിക്ക് ശേഷം ശുക്രൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ വീട് വിൽപന, വാങ്ങൽ, മാറ്റം എന്നിവ പ്രതീക്ഷിക്കാം. ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം ഒൻപതാം തീയതി വരെ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ ഉണ്ടാകും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ സെൽഫ് പ്രോമോഷനുള്ള ധാരാളം അവസരങ്ങൾ, നെറ്റ് വർകിങ് എന്നിവ ഉണ്ടാകാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പദ്ധതികളിൽ സമയം ചിലവഴിക്കും. സ്വന്തം സംരംഭങ്ങൾ ഏറ്റെടുത്തു നടത്താനുള്ള അവസരങ്ങളും ഉണ്ടാകാം. പതിനൊന്നാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

പത്താം തീയതി ബുധൻ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ സഹ പ്രവർത്തകരോടുള്ള സംസാരം ശ്രദ്ധിക്കേണ്ടി വരും. അവർ ചെയ്യുന്ന പ്രവർത്തികളെ വിലയിരുത്തുകയും, ജോലി മെച്ചപ്പെടുത്താനുള്ള ഉപദേശം നൽകുകയും ചെയ്യും. അവർ ഇത് സ്വീകരിക്കുമോ എന്ന് കണ്ടറിയണം. ചെറിയ പ്രോജക്ടുകളിൽ ജോലി ചെയ്യും, ജോലി സ്ഥലത്തെ നവീകരണം, ജോലിയിലെ പുതിയ ഉത്തര വാദിത്തങ്ങൾ, ആരോഗ്യകാര്യത്തിലെ ശ്രദ്ധ, മാനസിക ശാരീരിരിക ആരോഗ്യത്തിലെ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. ഇരുപത്തി ഒന്നാം തീയതി സൂര്യനും ഈ ഭാവത്തിലേക്ക് വരുമ്പോൾ ആറാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും.

ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ വിഷയങ്ങളിൽ, മാനസിക സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. പ്രാർത്ഥന, ധ്യാനം എന്നിവ ചെയ്യാൻ താൽപര്യം ഉണ്ടാകും. ഭൂത കാലത്ത് നിന്നുള്ള അനുഭവങ്ങൾ മനസിലേക്ക് വന്നേക്കാം. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, മറ്റുള്ളവരെ സഹായിക്കണം എന്നാ ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)


ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ച ചൊവ്വയും, ശുക്രനും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ പ്ലാനിങ് വേണ്ടി വരും. പുതിയ ധനാ ഗമന മാർഗങ്ങൾ, അധിക ചെലവ്, സ്വന്തം മൂല്യം തെളിയിക്കാനുള്ള അവസരങ്ങൾ എന്നിവയും ലഭിക്കാം. അധിക ജോലി, അധിക അധ്വാനം, രണ്ടാം ജോലി, എന്നിവയ്ക്കുള്ള സാധ്യതകളും കാണുന്നു, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കാനും കഴിയണം. അഞ്ചാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ നല്ല അവസരങ്ങൾ പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ, എഴുത്ത്, വായന, എന്നിവ നടക്കാം. കൂടുതൽ നെറ്റ് വർകിങ്, സുഹൃത്തുക്കൾ, സഹോദരങ്ങൾ എന്നിവരോടുള്ള സംസാരം, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ, നെറ്റ് വർകിങ് വഴി ഉണ്ടാകുന്ന ലാഭകരമായ ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ഒൻപതാം തീയതി വരെ നിങ്ങളുടെ നാലാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നിൽക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾഎന്നാ മേഖലയിൽ കൂടുതൽ നീക്കങ്ങൾ നടക്കാം. വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ, വീട് മാറ്റം എന്നിവ ഉണ്ടാകാം. മാതാ പിതാക്കൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം വിലയിരുത്തും. ബാല്യക്കാലത്തെ കുറിച്ച് അവരോടു ചർച്ച ചെയ്യും. കുടുംബ യോഗം, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി ഈ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ വീടും പരിസരവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകാം. ബന്ധങ്ങളിന്മേൽ വികാരപരമായ നിലപാടുകൾ സ്വീകരിക്കും.

ഒൻപതാം തീയതിക്ക് ശേഷം ബുധൻ അഞ്ചാം ഭാവത്തിലേക്ക് യാത്ര ആകും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ കൂടുതൽ നെറ്റ് വർകിങ്, പുതിയ ഹോബികൾ, പ്രേമ ബന്ധം, സെൽഫ് പ്രൊമോഷന് വേണ്ട പദ്ധതികൾ, ക്രിയേറ്റീവ് പദ്ധതികളിലെ പ്ലാനിങ്ങുകൾ, സ്വന്തം സംരഭങ്ങൾ തുടങ്ങാനുള്ള വ്യഗ്രത എന്നിവ പ്രതീക്ഷിക്കുക. ഇപ്പോൾ ലഭിക്കുന്ന കൊണ്ട്രാക്ട്ടുകൾ ഭാവിയിൽ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം. ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് സൂര്യൻ എത്തുമ്പോൾ ക്രിയേറ്റീവ് പദ്ധതികളിൽ വേറിട്ട നിലപാടുകൾ സ്വീകരിക്കാൻ താൽപര്യം ഉണ്ടാകാം. നിങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങാം, സ്വന്തം സംരംഭങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവർ എന്ത് നിലപാടുകൾ ആയിരിക്കും യഥാർത്ഥത്തിൽ സ്വീകരിക്കേണ്ടത് എന്നാ വസ്തുത മനസിലാക്കി നീങ്ങാൻ തയ്യാറാകും.

ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ, സുഹൃദ് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകാം. പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരാം. കുട്ടികളിൽ നിന്നുള്ള സന്തോഷം, യൂത്ത് ഗ്രൂപ്പുകളിൽ ഉള്ള പ്രവർത്തികളും പ്രതീക്ഷിക്കുക. ലാഭങ്ങൾ മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെ മാത്രം ലക്ഷ്യമാക്കി ഉള്ള നീക്കങ്ങൾ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ആദ്യ ആഴ്ച ശുക്രനും ചൊവ്വയും സ്വാധീനിക്കും. പുതിയ ബന്ധങ്ങൾ, കൂടുതൽ ആത്മ വിശ്വാസം, മറ്റുള്ളവരുടെ ഇടയിലുള്ള സ്വാധീനം, പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. നാലാം തീയതിക്ക് ശേഷം ശുക്രൻ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ധന കാര്യത്തിൽ പുരോഗതി ഉണ്ടാകാം, വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരം, സ്വന്തം മൂല്യം തെളിയിക്കാനുള്ള അവസരങ്ങൾ, പുതിയ ധന സമ്പാദന മാർഗങ്ങൾ എന്നിവയും ഉണ്ടാകാം.

ഒൻപതാം തീയതി വരെ സൂര്യനും ബുധനും നിങ്ങളുടെ മൂന്നാം ഭാവത്തിലെ കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ട് നിൽക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം കൂടുതൽ ശ്രദ്ധിക്കും, ഈ ബന്ധത്തിൽ എങ്ങനെ പുരോഗതി കൊണ്ട് വരാം എന്നലോചിക്കുകയും ചെയ്യും. ചെറു യാത്രകൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, മീഡിയ, ഇലക്ട്രോനിക്‌സ് എന്നിവയുടെ കൂടുതൽ ഉപയോഗം, അയൽക്കാർക്ക് വേണ്ടി ഉള്ള പ്രോജക്ടുകൾ, അവരുമായുള്ള സംസാരം എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്നും ലഭിക്കുന്ന കൂടുതൽ കൊന്റ്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി ഇതേ ഭാവത്തിൽ ന്യൂ മൂൺ എത്തുമ്പോൾ കൂടുതൽആശയ വിനിമയം, കൂടുതൽ യാത്രകൾ എന്നിവ ഉണ്ടാകാം.

ഒൻപതാം തീയതിക്ക് ശേഷം ബുധൻ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ, വീട് മാറ്റം എന്നിവ ഉണ്ടാകാം. മാതാ പിതാക്കൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം വിലയിരുത്തും. കുടുംബ യോഗം, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക. ചിലർ വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യുന്നതിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കാം.

ഇരുപത്തിഒന്നാം തീയതി സൂര്യനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ബന്ധങ്ങളിൽ കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കും. മാതാ പിതാക്കളോട് നീതികരണം ആവശ്യപ്പെടാം, വീടിനുള്ളിൽ മെയിന്റനൻസ് ജോലികൾ ചെയ്യാനുള്ള സാധ്യതയുംകാണുന്നു. ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾഎന്നാ നാലാം ഭാവത്തിൽ, ജോലി സ്ഥാലത്ത് നിങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരങ്ങൾ കാണാം. ജോലിയിലെ പുതിയ നീക്കങ്ങൾ, ജോലിയെ കുറിച്ച് അധികാരികളുടെ പുതിയ നിർദ്ദേശങ്ങൾ ലഭിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ചാ ശുക്രനും, ചൊവ്വയും കാര്യങ്ങൾ നിയന്ത്രിക്കും. ഹൃദയരഹസ്യങ്ങളെ വെളിപ്പെടുത്താൻ മടിക്കും. സാമൂഹിക ജീവിതത്തിൽ നിന്നും പിൻ താങ്ങനുള്ള ആഗ്രഹം, രഹസ്യങ്ങളുമായുള്ള നേർക്കാഴ്ച എന്നിവ ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം, എന്നിവയിൽ കൂടുതൽ സമയം ചെലവാക്കും. യോഗ, തെരാപി എന്നിവയും പ്രതീക്ഷിക്കുക. ഭൂത കാലത്തെ സംഭവങ്ങൾ പിന്നെയും മനസിലേക്ക് വന്നേക്കാം .

നാലാം തീയതിക്ക് ശേഷം ശുക്രൻ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ വിഷയങ്ങളിൽ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുക ഒന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ നിങ്ങൾ മറ്റുള്ളവരുടെ ഇടയിൽ കൂടുതൽ സ്വീകര്യനായത് പോലെ തോന്നും. പുതിയ പ്രേമ ബന്ധം, ബിസിനസ് ബന്ധങ്ങൾ എന്നിവയും പ്രതീക്ഷികുക. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമം, സെൽഫ് പ്രൊമോഷൻ എന്നിവയും പ്രതീക്ഷിക്കാം.

ഒൻപതാം തീയതി വരെ നിങ്ങളുടെ രണ്ടാം ഭാവത്തിലെ വിഷയങ്ങൾ ബുധനും സൂര്യനും നിരീക്ഷിക്കും. സാമ്പത്തിക അച്ചടക്കം, അധിക ജോലി, രണ്ടാം ജോലി എന്നിവയിൽ ശ്രദ്ധിക്കും. അധിക ചിലവും പ്രതീക്ഷിക്കുക. സാമ്പത്തിക ഭദ്രതക്കായി നീക്കങ്ങൾ നടത്തും. അതിനുവേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കാം. പതിനൊന്നാം തീയതി ന്യു മൂൺ കൂടി ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ധന കാര്യം, അവയിലെ അവസരങ്ങൾ എന്നാ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒൻപതാം തീയതിക്ക് ശേഷം ബുധൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം കൂടുതൽ ശ്രദ്ധിക്കും, ഈ ബന്ധത്തിൽ എങ്ങനെ പുരോഗതി കൊണ്ട് വരാം എന്നലോചിക്കുകയും ചെയ്യും. ചെറു യാത്രകൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, മീഡിയ, ഇലക്ട്രോനിക്‌സ് എന്നിവയുടെ കൂടുതൽ ഉപയോഗം, അയൽക്കാർക്ക് വേണ്ടി ഉള്ള പ്രോജക്ടുകൾ, അവരുമായുള്ള സംസാരം എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്നും ലഭിക്കുന്ന കൂടുതൽ കൊന്റ്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി മൂന്നാം ഭാവത്തിലേക്ക് സൂര്യനും എത്തുമ്പോൾ കൂടുതൽ ചെറു പ്രോജക്ടുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ദൂര യാത്രകൾക്ക് സാധ്യത, ഉപരി പഠനം, ആത്മീയതയുമായി ഒരു നേർക്കാഴ്ച, വിദേശബന്ധത്തിൽ നിന്നുള്ള വാർത്തകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

 

നാലാം തീയതി വരെ നമ്മുടെ പതിനൊന്നാം ഭാവത്തെ ശുക്രനും ചൊവ്വയും സ്വാധീനിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ സുഹൃത്ത് ബന്ധങ്ങൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ പ്രവർത്തനം, സുഹൃത്തുക്കളുടെ കൂടെ ഉള്ള നല്ല സമയം, ടീം ജോലികൾ, ഈ ജോലികളിൽ നിങ്ങളുടെ ശക്തി പ്രകടനം, ഹിഡൻ അജന്റ്കളുടെകണക്ക് കൂട്ടൽ എന്നിവയും ഉണ്ടാകാം. നാലാം തീയതിക്ക് ശേഷം ശുക്രൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ വിഷയങ്ങളിൽ പ്രാർത്ഥന, ധ്യാനം എന്നിവയിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കും. രഹസ്യ മോഹങ്ങൾ ഉണ്ടാകാം പക്ഷെ അവയെ കുറിച്ച വെളിപ്പെടുത്തുകയില്ല. ജീവ കാരുണ്യ പ്രവർത്തൾ, ഒറ്റ പെട്ട സ്ഥലവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന വ്യക്തികൾ സന്ദർശിക്കൽ എന്നിവയും നടക്കാം.

ഒൻപതാം തീയതി വരെ നിങ്ങളുടെ ഒന്നാം ഭാവത്തിൽ സൂര്യനും ബുധനും ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ, ലുക്‌സ് മെച്ചപ്പെടുത്താനുള്ള ആഗ്രഹം, ആത്മവിശ്വാസം, പുതിയ കൊണ്ടാക്ടുകൾ, സെൽഫ് പ്രൊമോഷൻ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ ലുക്‌സ് മെച്ചപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കും. മറ്റുള്ളവരുടെ മുൻപിൽ പുതിയ വ്യക്തിയായി അവതരിക്കാനുള്ള ആഗ്രഹം, തുറന്ന സംസാരം, മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കൽ എന്നിവയും നടക്കാം
ഒൻപതാം തീയതിക്ക് ശേഷം ബുധൻ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. സാമ്പത്തിക അച്ചടക്കം, അധിക ജോലി, രണ്ടാം ജോലി എന്നിവയിൽ ശ്രദ്ധിക്കും. അധിക ചിലവും പ്രതീക്ഷിക്കുക. സാമ്പത്തിക ഭദ്രതക്കായി നീക്കങ്ങൾ നടത്തും. അതിനുവേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കാം.

ഇരുപത്തി ഒന്നാം തീയതി സൂര്യനും രണ്ടാം ഭാവത്തിലേക്ക് വരുമ്പോൾ ധന കാര്യത്തിൽ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാകും, സ്വന്തം മൂല്യം തെളിയിക്കുവാനുള്ള വെല്ലുവിളികളെ നീരസത്തോടെ നേരിടും. അധിക ജോലി, അധിക അധ്വാനം എന്നിവയും ഉണ്ടാകാം. ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടത്തും കടം കൊടുക്കുകയോ ലഭിക്കുകയോ ആകാം. ടാക്‌സ്, ഇൻഷുറൻസ്, എന്നിവയെ കുറിച്ച പഠിക്കുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്യും. മാനസികമായ പരിവർത്തനം, പങ്കളിയുമായുള്ള നല്ല ബന്ധത്തിനു വേണ്ടി ഉള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

നാലാം തീയതി വരെ നമ്മുടെ പത്താം ഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കും. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ വിഷയങ്ങളിൽ ജോലിയിലെ പുതിയ നീക്കങ്ങൾ ഉണ്ടാകാം. പുതിയ ഉത്തര വാദിത്തങ്ങൾ, അധികാരികളുടെ സഹായ മനോഭാവം, നിങ്ങൾ അവരോടു കാണിക്കുന്ന ശക്തി പ്രകടനം, ജോലി തിരക്ക്, പുതിയ ബിസിനസ് അവസരം, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക. നാലാം തീയതിക്ക് ശേഷം ശുക്രൻ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ സുഹൃത്ത് ബന്ധങ്ങൾ, ടീം ജോലികൾ, അതിൽ നിന്നുണ്ടാകുന്ന സന്തോഷം, ടീം ജോലികളിൽ നിന്ന് ലഭിക്കുന്ന പുതിയ ആശയങ്ങൾ, ആ ആശയങ്ങളുടെ സാധൂകരണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള വാർത്തകളും പ്രതീക്ഷിക്കുക.

ഒൻപതാം തീയതി വരെ നമ്മുടെ പന്ത്രണ്ടാം ഭാവത്തിൽ ബുധനും, സൂര്യനും സ്വാധീനം ചെലുത്തും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ വിഷയങ്ങളിൽ ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകൾ അധികമാകും. എന്നാൽ ഹൃദയ രഹസ്യങ്ങൾ വെളിപ്പെടുത്തുകയില്ല, പ്രാർത്ഥന, ധ്യാനം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കും. ഈ അവസ്ഥയിൽ മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടാം പക്ഷെ അവ താൽക്കാലികമായിരിക്കും. മനസിനെഭാരപ്പെടുത്തുന്ന വിഷയങ്ങളെ എന്നേക്കുമായി ഒഴിവാകാൻ ആലോചിക്കും. പതിനൊന്നാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ രഹസ്യങ്ങളുമായി നേർക്കാഴ്ച ഉണ്ടാകാം. ഏകാന്തനായി നിൽക്കുവാൻ ആഗ്രഹിക്കും.

ഒൻപതാംതീയതിക്ക ശേഷം ബുധൻ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ വിഷയങ്ങളിൽ സെൽഫ്‌പ്രൊമോഷന് വേണ്ടി ഉള്ള ശ്രമം, സ്വന്തം വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള വ്യഗ്രത, ബന്ധങ്ങളിലെ പുതിയ നീക്കങ്ങൾ. സൗന്ദര്യത്തെ കുറിച്ചുള്ള ആശങ്ക, തുറന്നസംസാരം, പുതിയ ആശയങ്ങളോടുള്ള താൽപര്യം എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി സൂര്യനും കൂടെ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ പുതിയ തുടക്കങ്ങൾ, വ്യക്തിത്വത്തിൽ ഉള്ള മാറ്റങ്ങൾ, സൗന്ദര്യത്തിൽ ഉള്ള ശ്രദ്ധ, പുതിയ ബന്ധങ്ങൾ എന്നിവയും നിങ്ങളെ തേടി എത്താം. ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ നിങ്ങളുടെ നാലാം ഭാവത്തിൽ ഉദിക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ മാതാവിനോടുള്ള ശ്രദ്ധ, വീടിനോടുള്ള താൽപര്യം, വീട് അലങ്കരിക്കൽ, വിൽപന, വാങ്ങൽ, എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നാലാം തീയതി വരെ ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ശുക്രന്റെയും ചൊവ്വയുടേയും സ്വാധീനം അനുഭവപ്പെടും. വിദേശബന്ധം, ദൂര യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് ലഭിക്കുന അവസരങ്ങൾ, ആത്മീയതയോടുള്ള താൽപര്യം യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടൽ എന്നിവ പ്രതീക്ഷിക്കാം.

നാലാം തീയതിക്ക് ശേഷം ശുക്രൻ പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പുതിയ പ്രേമ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, പുതിയ ഹോബികൾ, സെൽഫ് പ്രൊമോഷന് വേണ്ടി ഉള്ള ശ്രദ്ധ, സ്വന്തം സംരംഭങ്ങൾ തുടങ്ങുവാനുള്ള സാധ്യത എന്നിവയും ഉണ്ടാകാം. ഒൻപതാം തീയതി വരെ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നിൽക്കും. സുഹൃത്ത് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, ടീം ജോലികൾ, ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി ഈ ഭാവത്തിൽ തന്നെ ന്യു മൂൺ എത്തുമ്പോൾ സുഹൃത്ത് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. പുതിയ ഗ്രൂപ്പുകളിൽചെന്ന് ചേരാം.

ഒൻപതാം തീയതിക്ക് ശേഷം ബുധൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ അധികാരികൾ ജോലിയുടെ, അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ ഗതിയെ കുറിച്ച് സംസാരിക്കാം. ജോലിയെ കുറിച്ച് കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കുക എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് വരുമ്പോൾ, അധികാരികൾ, മാതാ പിതാക്കൾ എന്നിവരുമായുള്ള ബന്ധം പരിശോധിക്കെണ്ടാതായി വരും അവർ നിങ്ങളുടെ ജീവിതശൈലിയെ ചോദ്യം ചെയ്‌തേക്കാം. വളരെനയ പരമായി നിൽക്കേണ്ട അവസ്ഥയാണ്.

 ഇരുപത്തി അഞ്ചാം തീയതി ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ വിഷയങ്ങളിൽ ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടി വരും. പുതിയ ആരോഗ്യ ക്രമം, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ, ജോലി സ്ഥലത്തെ ബന്ധങ്ങൾ നിരീക്ഷിക്കുക, അവയിലെ നിങ്ങളുടെ താൽപ്പര്യം എന്താണ് എന്നാ ആലോചന ഉണ്ടാക്കുക ചെയ്തിരുന്ന പ്രോജക്ടുകളിൽ തുടക്കമോ, ഒടുക്കമോ എന്നിവ പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ നാലാം തീയതി വരെ ശുക്രനും, ചൊവ്വയും സ്വാധീനം ചെലുത്തും. സെക്ഷ്വൽ ആഗ്രഹങ്ങൾ വർധിക്കാം. മാനസികമായ പരിവർത്തനങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാം, ടാക്‌സ്, ഇൻഷുറൻസ്, നിക്ഷേപങ്ങൾ എന്നിവയിൽ ശ്രദ്ധ കൊടുക്കും. മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് പ്രോജക്ടുകൾ ചെയ്യാം. ജോയിന്റ് സ്വത്തുക്കളിന്മേലുള്ള തീരുമാനവും എടുക്കാം.

നാലാം തീയതിക്ക് ശേഷം ശുക്രൻ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ ദൂര യാത്രകൾ ആഗ്രഹിക്കുകയോ പ്ലാൻ ചെയ്യുകയോ ചെയ്യാം. ആത്മീയ കാര്യങ്ങളിൽ ഉള്ള താൽപര്യം അനുഭവപ്പെടാം. എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിലെ താൽപര്യം, യാത്രകൾക്കിടയിൽ കണ്ടു മുട്ടുന്ന നല്ല വ്യക്തികൾക്ക് നിങ്ങളുടെ മേലുള്ള സ്വാധീനം എന്നിവ പ്രതീക്ഷിക്കുക.

 ഒൻപതാം തീയതി വരെ നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ സൂര്യനും ബുധനും സ്വാധീനം ചെലുത്തും. അധികാരികളോടുള്ള സംസാരം, പുതിയ ഉത്തര വാദിതങ്ങൾ, ജോലിയിൽ ഉള്ള പുതിയ നീക്കങ്ങൾ, അധികാരികളുടെ നിർദ്ദേശം, ഇത്രയും നാൾ ചെയ്തു വന്ന ജോലിയുടെ കണക്കെടുപ്പ് എന്നിവ പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തും. അധികാരികാളുടെ ശ്രദ്ധ നിങ്ങളിന്മേൽ ഉണ്ടായിരിക്കും എന്ന് ഓർക്കുക മറ്റുള്ളവരുടെ ഇടയിൽ കൂടുതൽ ശ്രധിക്കപ്പെടുന്നോ എന്ന തോന്നൽ ഉണ്ടാകാം.

ഒൻപതാം തീയതിക്ക് ശേഷം ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ടീം ജോലികൾ, ആ ജോലികളിൽ നിങ്ങളുടെ ആശയങ്ങളുടെ പ്രാധാന്യം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയോടൊപ്പം ഉള്ള പ്രവർത്തികൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, ലോങ്ങ് ടേം പദ്ധതികളുടെ ആസൂത്രണം, എന്നിവ പ്രതീക്ഷിക്കുക. ഇരുപത്തി ഒന്നാം തീയതി സൂര്യനും ഈ ഭാവത്തിലേക്ക് വരുമ്പോൾ ടീം ജോലികളിൽ ഉണ്ടായിരുന്ന തടസങ്ങളുടെ മേൽ പ്രത്യേക ശ്രദ്ധ, ഹിഡൻ അജൻണ്ടകളുമായുള്ള നിങ്ങളുടെ നിൽപ്പ് എന്നിവയും ഉണ്ടാകാം.

ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ചെയ്തു കൊണ്ടിരുന്ന ക്രിയേറ്റീവ് ജോലികളിൽ അവസാനമിനുക്ക് പണികൾ നടത്തും. നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കും അൽപം അരസികത്വം തോന്നാം എങ്കിലും പുതിയ ഹോബികളിൽ താൽപര്യം ഉണ്ടാകാം. കുട്ടികൾ അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചെലവാക്കും.
j[email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP