Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

മെയ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മെയ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ യാത്രകൾക്ക് പ്രാധാന്യം ഉണ്ട്. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ യാത്രകളുടെ പ്രാധാന്യം വർധിപ്പിക്കുന്നതാണ്. മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രധാനമാണ്. നിരവധി ചെലവ് ഈ സമയം പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാൻ പറ്റിയ അവസരം അല്ല. വളരെ കൃത്യമായ സാമ്പത്തിക പ്ലാനിങ് ഇല്ല എങ്കിൽ, ലോങ്ങ്‌ ടേം ആയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം പല തരത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ കുടുംബ ജീവിതവും ഈ സമയം പ്രധാനമാണ്. ചൊവ്വ നിങ്ങളുടെ കുടുംബ ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നു.കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,  നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ പ്രധാനം ആകും. സൂര്യൻ, ബുധൻ ശുക്രൻ എന്നിവ ഈ മാസം സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്പോൾ പല തരത്തിൽ ഉള്ള ചെലവ് ഉണ്ടാകുന്നതാണ്. . അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വളരെ അധികം വെല്ലുവിളികൾ പ്രതീക്ഷിക്കുക, അത് തന്നെ ആയിരിക്കും ഈ മാസവും അടുത്ത മാസവും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പങ്കാളിയോടുള്ള    തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ  ,അവസ്ഥയിൽ,എത്താം ,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള    ചർച്ചകൾ  നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള   നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,,  ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ വ്യക്തി  ജീവിതവും ശ്രദ്ധ നേടും. നിങ്ങളുടെ പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യം പ്രധാന വിഷയം ആകുന്നതാണ്. ചൊവ്വ നിങ്ങളുടെ ആശയ വിനിമയങ്ങളെ സ്വാധീനിക്കും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്,  മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം,  ശാരീരിരിക അസ്വസ്ഥതകൾ,  പല വിധത്തിൽ ഉള്ള ട്രെയിനിങ്ങുകൾ,  ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിങ്ങളുടെ വ്യക്തി ജീവിതത്തെ ശക്തമായി ഈ മാസം മുഴുവൻ സ്വാധീനിക്കും. വ്യക്തി ബന്ധം, ഒസുദ്യോഗിക ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലു വിളികളും കാണുന്നു. ഈ മാസം നിങ്ങൾ ഒരു പുതിയ വ്യക്തിയായി രൂപന്ത്ര പ്പെടുന്നതാണ്.     ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങൾ , നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം നിർബാധം നടക്കുന്നതായിരിക്കും. ചൊവ്വ ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നതാണ്. വളരെ സെൻസിറ്റീവ് ആയ ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്. അതിനാൽ സാമ്പത്തികമായ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. വളരെ കൃത്യമായ സാമ്പത്തിക പ്ലാനിങ് ഇല്ല എങ്കിൽ, ലോങ്ങ്‌ ടേം ആയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം പല തരത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങും ഉറപ്പായും നിങ്ങളെ തേടി എത്തുന്നതാണ്. അതിനാൽ ഈ അവസരത്തെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യണം, പാർട്ട്‌ ടൈം ജോലികൾക്ക് ഉള്ള ശ്രമങ്ങൾ നിങ്ങൾ ഇപ്പോഴേ തുടങ്ങുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഒഴിവാക്കുകയാവും നല്ലത്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വൈകാരികമായ സമ്മർദം ഇരുന്ന ഒരു മാസമാണ് മെയ്‌. നിരവധി ഗ്രഹങ്ങൾ നിങ്ങളുടെ മാനസിക സംഘർഷങ്ങളെ എടുത്തു കാണിക്കുന്നതാണ്.  മാനസികമായ വെല്ലുവിളികൾ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാൽ സങ്കീർണമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഏകാന്തനായി,തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേർച്ച്‌, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക. ജോലി, ജോലി സ്ഥലം , സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ വളരെ സങ്കീർണമായ അവസ്ഥയിൽ ഈ മാസം മുഴുവൻ ഉണ്ടാകും, നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ മാസം മുഴുവൻ സജീവമാക്കി നിർത്തുന്നതാണ്. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്ക്‌ എടുക്കാൻ ഉള്ള അവസരമല്ല.  ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ   ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം  സഹപ്രവർത്തകരുമായി ചില   തർക്കങ്ങൾ ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക. ലോങ്ങ്‌ ടീം ജോലികളിൽ പൂർത്തീകരണം, പുതിയ ലോങ്ങ്‌ ടേം ജോലികൾ, സുഹൃദ് ബന്ധങ്ങളിൽ തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നിങ്ങളുടെ ലോങ്ങ്‌ ടേം ജോലികളെ ശക്തമായി സ്വാധീനിക്കുന്നു. ഈ മാസം നിങ്ങളുടെ ടീം ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ ,ലഭിക്കും., നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക  വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകളും പ്രതീക്ഷിക്കുക.  സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.    ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകൾ പൂര്തീകരിക്കെണ്ടാതായി വരാം.  അധികാരികളിൽ നിന്നുള്ള പുതിയ നിർദേശങ്ങളും ലഭിക്കാം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഈ മാസം ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ മാനസികമായ ഭാരങ്ങളെ ഈ മാസം വർധിപ്പിക്കും. അതിനാൽ അനാവശ്യമായ വിവാദങ്ങളിൽ ചെന്ന് പെടാതിരിക്കുക.  ശാരീരിരികവും, മാനസികവും ആയ ആരോഗ്യം പ്രധാനമാകും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയു൦ ഏറ്റെടുക്കേണ്ടി വരുന്നതാണ്. , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്.  സഹപ്രവർത്തകരെ കുറിച്ചുള്ള   ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ,  ജോലിസ്ഥലത്ത് നവീകരണം  സഹപ്രവർത്തകരുമായി ചില   തർക്കങ്ങൾ, ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ജോലി ഈ മാസം പ്രധാനപ്പെട്ട ഒരു വിഷയം ആണ്.   സൂര്യനും, ബുധനും, ശുക്രനും നിങ്ങളുടെ ജോലി സ്ഥലത്തെ വളരെ അധികം സ്വാധീനിക്കും. പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം.  അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം.  അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം.  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . കല , ആസ്വാദനം, രാഷ്ട്രീയം, എന്നാ രംഗത്ത് നിന്നുള്ള പല അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ജോലി സംബന്ധമായ ചർച്ചകൾ,  ഇന്റെർവ്യൂ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പും ഈ മാസം ഉണ്ടാകും. ആത്മീയ വിഷയങ്ങളിൽ ഉള്ള താൽപര്യവും ഈ മാസം  വര്ധിക്കുന്നതാണ്. ചൊവ്വ നിങ്ങളുടെ ലോങ്ങ്‌ ടേം പ്ലാനുകളെ ഈ മാസം സ്വാധീനിക്കുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ തർക്കവും പ്രതീക്ഷിക്കുക.     . ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം. സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ എത്താം. 

ലിബ്ര:സെപ്തബർ 22-ഒക്ടോബർ 23ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ബുധൻ സൂര്യൻ ശുക്രൻ എന്നിവ  സ്വാധീനിക്കും.   സ്വാധീനിക്കും.  ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., പല തരത്തിലുള്ള തടസങ്ങളും ഉണ്ടാകാം. വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം.,  ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക., 

എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം. പക്ഷെ ഇവയിൽ എല്ലാം തന്നെ പല തിരുത്തലുകളും ഉണ്ടാകും. സാമ്ഭാതിക ബാധ്യതകളും ഈ മാസത്തിന്റെ ഒരു ഭാഗം ആയിരിക്കുന്നതാണ്. കൊടുക്കൽ വാങ്ങലുകൾ, സാമ്പത്തികമായ ഒത്തു തീർപ്പുകൾ എന്നിവ എല്ലാം ഈ സമയം പ്രതീക്ഷിക്കുക. വിചാരിക്കാത്ത സമയത്ത് ചെലവ് വന്നു ചേരാം.

  ചൊവ്വ നിങ്ങളുടെ ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയെ സ്വാധീനിക്കുന്നതാണ്.  ജോലി സ്ഥലത്ത് വളരെ അധികം ഉത്തര വാദിതങ്ങൾ ഉണ്ടാകുന്നതാണ്. മാത്സര്യ ബുദ്ധി നിറഞ്ഞ പല ജോലികളും ഉണ്ടാകാം. അത് പോലെ തന്നെ ജോലി സ്ഥലത്തെ തർക്കങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടുകരുമായുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സൂര്യൻ, ബുധൻ ശുക്രൻ എന്നിവ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. പക്ഷെ ഈ സ്വാധീനം അത്ര നല്ലതല്ല. ഈ മാസം മുഴുവൻ സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. സാമ്പത്തിക വിഷയങ്ങളും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള ചെലവ് വന്നു ചേരാം, പ്രതീക്ഷിക്കാതെ ഉള്ള നീക്കങ്ങൾ ഉണ്ടാകാം. പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക., ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ,  നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,,  ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. വിചാരിക്കാത്ത സമയത്ത് ചിലവുകളും വന്നു ചേരാം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള തർക്കങ്ങളും ഈ സമയം വന്നെതാം. പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും, ബിസിനസ് ബന്ധങ്ങളെയും സ്വാധീനിക്കുന്നു. ഇവ വളരെ സെൻസിറ്റീവ് അയ അവസ്ഥയിലാണ്. ചില ബന്ധങ്ങളിൽ ഒത്തു തീർപ്പുകൾ ആവശ്യമാകും. ചൊവ്വ നിങ്ങളുടെ ദൂര യാത്രകൾ, പഠനം എന്നിവയെ സ്വാധീനിക്കുന്നതാണ്.  ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  തീർത്ഥ യാത്രകൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേർണലിസം, എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ  എന്നിവ ഉണ്ടാകുന്നതായാണ്. നിരവധി  ചെയ്യേണ്ടി വരുന്നതാണ്. ദൂര യാത്രകൾക്കുള്ള അവസരവും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ മാസം സൂര്യൻ, ശുക്രൻ, ബുധൻ എന്നുവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കും.  നിലവിലുള്ള, ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാ0.,  ചില ബന്ധങ്ങളിൽ നിന്നുള്ള ആഗ്രഹിക്കും., പുതിയ ബന്ധങ്ങളിൽ താൽപര്യമുണ്ടാകും.,പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവ നിങ്ങളെ തേടി വരാം.  , കോൺട്രാക്ടുകൾക്ക്, വേണ്ടിയുള്ള ചർച്ചകൾ, പി ആർ   ജോലികൾ എന്നിവയും ഉണ്ടാകാം.,  ബന്ധങ്ങളിൽനിന്ന്,വിപരീത സാഹചര്യങ്ങളും ഉണ്ടാവുന്ന സമയമാണ്. മാസത്തിന്റെ അവസാനം സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആകാംഷ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ നിങ്ങളുടെ ജോലി സ്ഥലം, സഹ പ്രവർത്തകർ ആരോഗ്യം എന്നിവയെ സ്വാധീനിക്കുന്നതാണ്.  അതിനാൽ ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകൾ പൂർത്തീകരിക്കെണ്ടാതായി വരുന്നതാണ്.  ജോലിയെ കുറിച്ചുള്ള നിരവധി ചർച്ചകളും ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വിപരീത ഗതിയിൽ സ്വാധീനിക്കുന്നതാണ്. സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം പ്രാധാന്യം  ഈ മാസം ഉണ്ടാകും.  അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, ,  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. സാമ്പത്തിക വിഷയങ്ങളിന്മേലുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സൂര്യൻ , ബുധൻ , ശുക്രൻ എന്നിവ നിങ്ങളുടെ ജോലി സ്ഥല, ആരോഗ്യം എന്നിവയെ സ്വാധീനിക്കും. ഈ മാസം മുഴുവൻ നിങ്ങൾ ശ്രദ്ധിക്കേണ്ടി വരുക മാനസികവും ശരീരിരികവും ആയ ആരോഗ്യതിലാണ്. മാനസികമായ പല തരം വെല്ലുവിളികളും ഉണ്ടാകാം. കൂടുതലും മാനസികമായ വെല്ലുവിളികൾ ആയിരിക്കും ഈ മാസം തെളിഞ്ഞു നിൽക്കുക. അതിനാൽ യാതൊരു വിധത്തിലുള്ള റിസ്കും ഈ മാസം എടുക്കാൻ  പാടുള്ളതല്ല.  ജോലിയെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ആശയ വിനിമയത്തിൽ ഉള്ള ആശങ്ക, തെറ്റി ധാരണ എന്നിവയും ഉണ്ടാകാം. നിരവധി ചെറു ജോലികൾ ഈ മാസം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള ഒരു റിസ്കും ഏറ്റെടുക്കരുത്. ദൂര ദേശത് നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക ബാധ്യതകളും ഈ മാസം ശ്രദ്ധ നേടുന്നതാണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ ശക്തമായി സ്വാധീനിക്കുന്നതാണ്. ചില ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം സംഭവിക്കാം. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കുന്നു. ,   ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം ,  പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീർണമായ അവസ്ഥകളും ഉണ്ടാകാം.  വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്.  പി. ആർ ജോലികൾ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ സ്വാധീനിക്കുന്നതാണ്. ഈ മാസം മുഴുവൻ പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തർക്കങ്ങൾ, ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം.   നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.  ഇവയിൽ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും.  പുതിയ സാമ്പത്തിക പ്ലാൻ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം ഈ മാസം ലഭിക്കുന്നതാണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ കുരുട്മ്പ ജീവിതത്തെ ഈ മാസം സ്വാധീനിക്കുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ പ്രധാന തീരുമാനം എടുക്കും. വീട്ടിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യതിന്മേൽ കൂടുതൽ ശ്രദ്ധ ആവശ്യം ആകുന്നതാണ്.  ചൊവ നിങ്ങളുടെ ജോലി സ്ഥലം സഹ പ്രവർത്തകർ എന്നിവയെ ശകതമായി സ്വാധീനിക്കുന്നതാണ്. ജോലി സ്ഥലത്തും വളരെ അധിക ശ്രദ്ധ വേണ്ടി വരും. പല ജോലികളിലും റീ വർക്ക്‌ ആവശ്യമാകും, സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകാം.  ജോലി സ്ഥലത്ത് മാത്സര്യ ബുദ്ധി നിറഞ്ഞ പല പ്രോജക്ക്ട്ടുകളും ഉണ്ടാകുന്നതാണ്. ശാരീരിരികവും മാനസികവും ആയ ആരോഗ്യം ശ്രദ്ധ നേടും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ആവശ്യമായി വരുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്.  സൂര്യൻ, ബുധൻ , ശുക്രൻ എന്നിവ നിങ്ങളുടെ കുടുംബാ ജീവിതത്തെ സ്വാധീനിക്കുന്നു. കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും.   മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,  നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശൽ, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകൾ ആയിരിക്കും. പൂർണ ചന്ദ്രൻ നിങ്ങളുടെ ആശയ വിനിമയം കൊണ്ടുള്ള ജോലികളെ സ്വാധീനിക്കുന്നു. നിരവധി ചെറു ജോലികൾ ഈ സമയം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യവും അല്പം സെൻസിറ്റീവ് രീതിയിൽ ആയിരിക്കും. സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള ആശയവിനിമയങ്ങൾ ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ സ്വാധീനിക്കുന്നതാണ്. ഈ ജോലികളിൽ അധ്വാനം ആവശ്യമാകുന്നതാണ്. പുതിയ ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. പ്രേമ ബന്ധത്തിൽ തർക്കങ്ങളും ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP