Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202123Wednesday

മാർച്ച് നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മാർച്ച് നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവ സൂചിപ്പിക്കുന്ന ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ഈ ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള നീക്കങ്ങളും ഉണ്ടാകും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക .   പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക   സ്വസ്ഥതകൾ,   എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക .ചെറു യാത്രകൾ, ജോലിക്ക് വേണ്ടിയുള്ള ചെറു പ്രോജക്ടുകൾ, മീഡിയയിൽ ഉള്ള കൂടുതൽ പ്രവർത്തനങ്ങൾ, സഹോദരങ്ങലോടുള്ള തുറന്ന സംവാദം, ഇലെക്ട്രോനിക്സ് , ടെക്നോളജി എന്നിവയുടെ കൂടുതൽ ഉപയോഗം. എഴുത്ത്, വായന എന്നിവയ്ക്ക് വേണ്ടി ഉള്ള കൂടുതൽ സമയം, അയൽക്കാരുടെ ഇടയിൽ ഉള്ള കൂടുതൽ ഇടപെടലുകൾ, കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്ന് ലഭിക്കുന്ന കോൺട്രാക്ടുകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ വൈകാരിക സമ്മർദ്ദത്തെ ഈ ആഴ്ച പൂർണ ചന്ദ്രൻ എടുത്തു കാട്ടുന്നതാണ്. . ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക .കൂടുതൽ ചെലവ്, കൂടുതൽ അധ്വാനം, അധിക ജോലി, രണ്ടാം ജോലി, സ്വന്തം മൂല്യം തെളിയിക്കാനുള്ള വെല്ലുവിളികൾ, വസ്തു വകകളുടെ കാര്യത്തിലുള്ള ആലോചന, തീരുമാനങ്ങൾ, ജോലി സ്ഥലത്തുള്ള വെളുവിളികൾ, എന്നിവ പ്രതീക്ഷിക്കുക. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള സാധ്യത, പുതിയ ബിസിനസ് പ്ലാനുകൾ, എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്ന വിഷയങ്ങളിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. . . പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം .   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവ എല്ലാം തന്നെ വളരെ സെൻസിറ്റീവ് ആയ രീതിയിൽ ആണ്. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വർധിച്ചതായി തോന്നാം.അതുകൊണ്ട് തന്നെ ആലോച്ചനയോടു കൂടി നീങ്ങേണ്ട സമയമാകുന്നു ജോലിയിലെ പുതിയ അവസരം, വീടിനോടോ , റിയൽ എസ്റെറ്റ് സംബന്ധിച്ച. പ്ലാനുകാൽ എന്നിവാ പ്രതീക്ഷിക്കുക. ഈ അവസരം മാതാപിതാക്കൾ , അധികാരികൾ എന്നിവർ നിങ്ങളെ കൂടുതൽ ശ്രദ്ധിക്കുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ ജോലി, ഉത്തര വാദിതങ്ങൾ എന്നിവയെ ഈ ആഴ്ച പൂർണ ചന്ദ്രൻ സ്വാധീനിക്കും. പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സാഹചര്യം,   നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , ജോലി സ്ഥലത്തുള്ള ചർച്ചകൾ, എഴുത്ത്, ആശയ വിനിമയം, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ഇവയിൽ എല്ലാം തിരുത്തലുകളും ഉണ്ടാകും. നിങ്ങളുടെ വിശ്വാസങ്ങൾ, ആത്മീയത എന്നിവയിലേക്ക് ഒരു എത്തിനോട്ടം നടത്തും. ദൂര യാത്രകൾക്ക് വേണ്ടി ആഗ്രാഹിക്കുകയോ പ്ലാൻ ചെയ്യുകയോ ചെയ്യും. എഴുത്ത് , വായന എന്നിവയ്ക്ക് വേണ്ടി സമയം ചിലവക്കും . പുതിയ വിഷയങ്ങാൽ പഠിക്കുകയോ, പഠിപ്പിക്കുകയോ ചെയ്യാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ ഈ ആഴ്ച പ്രധാനമാകും. ഇവയിൽ തടസങ്ങളും ഉണ്ടാകാം. .   എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖല സജീവമാണ്. അതിനാൽ ഈ മേഖലയിൽ നിന്നുള്ള വസരങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, . വിദേശ ബന്ധം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും , തത്വ ചിന്തകൾ, ഈ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ലോണുകൾ എന്നാ വിഷയങ്ങളിൽ പല നീക്കങ്ങളും നടക്കും കടം കൊടുക്കുകയോ ലഭിക്കുകയോ ആകാം. ബന്ധങ്ങളിൽ വികരപരമായ നിലാപാടുകൾ സ്വീകരിക്കും . 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയും തെളിഞ്ഞു നിൽക്കാം അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകും./ ലോണുകൾ നൽകാനും ലഭിക്കാനും, ഉള്ള അവസ്ഥ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയെല്ലാം ഈ ആഴ്ചയും പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ ഉണ്ടാകും. ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള ബന്ധത്തിൽ പല വിധമായ തിരുത്തലുകൾ വേണ്ടി വരാം. ജോലിയിലെ പുതിയ നീക്കങ്ങൾ , അധികാരികളുടെ ശ്രദ്ധയിൽ പെടൽ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, എന്നിവ പ്രതീക്ഷിക്കാം. ഇന്നേ നാൾ വരെ ചെയ്ത ജോലിയുടെ ഫലം നിങ്ങളുടെ പ്രവതനങ്ങൾക്ക് അനുസൃതമായി ലഭിക്കുന്ന സമയമാണ്. വ്യാഴവും ഈ ഭാവത്തിൽ നിൽക്കുന്നു, ജോലിയിലെ പല തരാം നീക്കങ്ങളിൽ ആയിരിക്കും അൽപ നാലതെക്ക് നിങ്ങളുടെ ഫോക്കസ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പൂർണ ചന്ദ്രൻ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കും. ഈ ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. . നിരവധി പേരുമായി ഉള്ള ചർച്ചകളും ഉണ്ടാകാം. ജോബ്‌ ഓഫറുകൾ, ഇന്റെർവ്യൂ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ നില നിൽക്കാൻ നല്ല ശ്രമം ആവശ്യമാകും. ബിസിനസ് ഡീലുകൾ കോൺട്രാക്ക്ട്ടുകൾ എന്നിവയിൽ നിന്നും ഉള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. ജോലിയെ കുറിച്ച് ത്രിപ്തികരമാവാത്ത ചിന്താകൾ ഉണ്ടാകാം. വളർത്തു മൃഗങ്ങാളെ കുറിച്ചുള്ള ചിന്തയും ഈ സമയം ഉണ്ടാവാം   സഹപ്രവര്തക്രുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യതിന്മേലും കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം വിഷയങ്ങളിൽ ഈ ആഴ്ച പൂർത്തീകരണം ഉണ്ടാകും. . പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ബന്ധം സന്കീർണമാകാം . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ അൽപ കാലത്തേക്ക് കൂടി നാം തുടരുന്നതാണ്. പുതിയ ബന്ധ്നഗൽ, കൊണ്ട്രക്ടുകൾ എന്നിവയിലേക്ക് എത്തുന്ന രീതിയിൽ ഉള്ള ചർച്ചകൾ നടക്കാം. കൂടുതൽ ശ്രദ്ധ നിങ്ങളുടെ ബന്ധങ്ങളിൽ ആയിരിക്കും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിക്കാൻ ഉള്ള പല വിധ സാഹചര്യങ്ങൾ ഉണ്ടാകാം. പ്രേമ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കിക .   പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള ശ്രമവും ഉണ്ടാകും.

ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള പ്ലാനുകൾ ഈ ആഴ്ച ഉണ്ടാകും. പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരം, പുതിയ നെറ്റ് വർക്കിങ്‌ ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ടീം ജോലികൾ, കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി സമയം ചെലവാക്കൽ , കുട്ടികൾ ചെറു ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം ജോലി ചെയ്യാൻ ഉള്ള അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ ആഴ്ച നിങ്ങളുടെ ജോലിയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലത്ത് കൂടുതൽ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. നിങ്ങളെ ജോലിയെ അധികാരികൾ വിലയിരുത്തുന്ന സമയം ആണ്. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
എഴുത്ത് , പബ്ലിഷിങ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പല അവസരങ്ങളും ഉണ്ടാകാം.  ആശയ വിനിമയ സംബന്ധമായ പുതിയ ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. പ്രസിദ്ധീകരണ രംഗത്ത് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, വിദേശ ബന്ധം, , ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. നിയമ വശത്തെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക . സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ   ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സാമ്പത്തിക വിഷയങ്ങൾ, വൈകാരിക ബന്ധം എന്നാ വിഷയങ്ങളെ വളരെ സങ്കീർണമായ രീതിയിൽ പൂർണ ചന്ദ്രൻ സ്വാധീനിക്കും.   പുതിയ സാമ്പത്തിക ബാധ്യതകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ., ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ,   എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP