Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. റിപ്പെയറിങ് ജോലികൾ, വീട് മാറ്റം, കുടുംബത്തിനുള്ളിൽ പല ചർച്ചകൾ,  ബന്ധു ജന സമാഗമം ഇവ എല്ലാം പ്രതീക്ഷിക്കുക. പൂർവിക സമ്പത്തിനെക്കുറിച്ചുള്ള ചർച്ചകൾ,  വീടിനുള്ളിൽ പ്രശ്നപരിഹാരം,,  നിരവധി ചർച്ചകൾ, തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ  എന്നിവയും പ്രതീക്ഷിക്കുക. വീട്ടിലെ മുതിർന്ന വ്യക്തികളുലൂടെ ആരോഗ്യത്തെ കുറിച്ചുള്ള ആകാംഷയും ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ ജോലി സ്ഥലത്തും പല വിധത്തിലുള്ള പുതുമകൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ അധികാരി കൾ വിലയിരുത്തുന്നതാണ് . പുതിയ പ്രോജെക്ട്കട്ടുകൾക്ക് ഉള്ള അവസരം വരാം എങ്കിലും അവയെ അത്രക്ക് വിശ്വസിക്കേണ്ടതില്ല.

കുട്ടികളുടെ ജീവിതവും കൂടുതൽ ശ്രദ്ധ നേടുന്ന മാസമാണ്. അവർക്ക് പുതിയ ആവശ്യങ്ങൾ ഉണ്ടാകാം. ക്രിയേറ്റിവ് രംഗത് പല തരത്തിൽ ഉള്ള നീക്കങ്ങൾ ഉണ്ടാകാം.  ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ മാസം വന്നു ചേരാ൦.  കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം, പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. പ്രേമ ബന്ധത്തിൽ തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ളത് അവസരങ്ങൾ, സമാന മനസ്കരെ കണ്ടെത്താൻ ഉള്ള സമയം, പുതിയ ലോങ്ങ് ടേം ജോലികൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം മുഴുവൻ യാത്രകൾ, ചെറു പ്രോജക്റ്റുകൾ , ടീം ജോലികൾ എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുക. ചെറു  യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക.     സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്‌വർക്കിങ്, ലോജിസ്റ്റിക്സ്,  സെയ്ൽസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും. നിങ്ങളുടെ ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരെ കാണാൻ ഉള്ള അവസരങ്ങളും ഈ മാസം യഥേഷ്ടം ഉണ്ടാകുന്നതാണ്.

ശുക്രനും ചൊവ്വയും നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ മാസം സ്വാധീനിക്കും. അപ്പോൾ നിങ്ങളുടെ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള തടസങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്ലാനുകൾക്ക് യോജിച്ച അവസരമാണ്. വീടിനുള്ളിൽ തർക്കങ്ങളും ഉണ്ടാകുന്നതാണ്.  കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും.  മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,   നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം സാമ്പത്തിക വിഷയങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്.     അധിക ചെലവ് ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങലിൽ പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക സമ്പാദ്യ  പദ്ധതികൾ ആവിഷ്കരിക്കാൻ ഉള്ള  തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് .  അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം.  പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,  പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം.   പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ മാസം ഉണ്ടാകുന്നതാണ്.  എഴുത്തു, മീഡിയ എല്ലാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

ചൊവ്വയു൦, ശുക്രനും നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ ഈ മാസം സ്വാധീനിക്കുന്നതാണു.ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക. പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക,     സഹോദരങ്ങൾ,  മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0 പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ് ,ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്,  മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,  ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും.  നിങ്ങളുടെ സംസാരം വളരെ അധികം ശ്രദ്ധിക്കേണ്ട സമയമാണ്. അല്ലാത്ത പക്ഷം പലരുമായും വാക്കു തർക്കങ്ങളും ഉണ്ടാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതം ഈ മാസം വളരെ പ്രധാനം ആണ്. ബന്ധങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ, പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന അവസരം എന്നിവ എല്ലാ൦ പ്രതീക്ഷിക്കുക. പുതിയ,   തുടക്കങ്ങൾ, വ്യക്തിബന്ധങ്ങളിലെ   നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾ  പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്.  നിങ്ങളുടെ പങ്കാളിയുമായുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രീമെന്റുകൾ, നിയമപരമായ ബന്ധങ്ങളും ഈ മാസം പ്രതീക്ഷിക്കുക. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ സമയം പ്രധാനം ആളാണ്.  

ധനം വസ്തു വകകൾ, സാമ്പത്തിക ബാധ്യതകൾ എന്നാ മേഖലയ്ക്ക് മേൽ ചൊവ്വയുടെയും ശുക്രന്റെയും   സ്വാധീനം ഉണ്ടാകും.  അധിക ചെലവ് വർധിക്കുന്ന സമയം ആണ്. ഈഗോ ക്ലാഷുകൾ വർധിക്കുന്ന സമയം ആയതിനാൽ വീട്ടിലും, ജോലിയിലും പല തർക്കങ്ങൾ പ്രതീക്ഷിക്കുക.  പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ച് വിദഗ്ധരുമായി ചർച്ച ചെയ്യുക., പുതിയ ജോലിക്ക് ഉള്ള അവസരം ഉണ്ടാകാം. ചെലവ്    നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,  പുതിയ  പാർട്ട് ടൈം  പ്രോജക്ടുകൾ , വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം.   പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ മാസം ഉണ്ടാകുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസത്തിന്റെ ഭൂരി ഭാഗവും സൂര്യൻ നിങ്ങളുടെ മാനസികമായ  സമ്മർദ്ദങ്ങളെ എടുത്തു കാണിക്കുന്നതാണ്.  പ്രപഞ്ചം  പലപ്പോഴും നിങ്ങളുടെ ഉറക്കം, വേദനകൾ എന്നിവയെ എടുത്തു കാണിക്കും. ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവ എല്ലാം തന്നെ ഈ മാസം പ്രതീക്ഷിക്കുക.  യാതൊരു വിധ അപവാദങ്ങളിലും ചെന്ന് പെടാതിരിക്കുക. ജോലി സ്ഥലത്തു പല തർക്കങ്ങളും ഉണ്ടാകും. നിരവധി ജോലികൾ ഒരേ സമയം ഉണ്ടാകും, ജോലി ഭാരം വർധിക്കുന്ന ഒരു മാസമാണ് ജൂൺ. സെയ്ൽസ്, ഇലക്ട്രോണിക്സ്, മീഡിയ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു തർക്കങ്ങളും ഈ   മാസം ഉണ്ടാകാം, അവയിൽ നിന്നും മാറി നിൽക്കുക. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയ്ക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ചൊവ്വയും , ശുക്രനും ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. പുതിയ തുടക്കങ്ങൾ, ബന്ധങ്ങളിൽ തർക്കങ്ങൾ, പുതിയ പ്രോജെക്ട്കട്ടുകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്. ആരോഗ്യം   സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും.,പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,   തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ   നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾ  പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്.  പുതിയ ബിസിനസ് ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
   ഈ മാസം നിങ്ങളുടെ ടീം ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ  ലഭിക്കും., നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക . എങ്കിലും ചില പ്രോജെക്ട്കട്ടുകളെ കുറിച്ച നല്ല ആലോചന ഉണ്ടാകേണ്ടതാണ്.  വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകളും പ്രതീക്ഷിക്കുക.  സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും, സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം. സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ എത്താം.   പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, സുഹൃദ് ബന്ധത്തിൽ തർക്കങ്ങൾ, വിദേശത്തു നിന്നുള്ള ജോലികൾ ഇവ എല്ലാം ലഭിക്കുന്നതാണ്. ജോലിയെ കുറിച്ചുള്ള പല തർക്കങ്ങളും ഈ മാസം പ്രതീക്ഷിക്കുക, ക്രിയേറ്റിവിറ്റി, സ്പോട്സ്,അഡ്‌മിനി സ്ട്രേഷൻ , പൊലീസ്, എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ മാസവും ഉണ്ടാകുന്നതാണ്. അതിനാൽ ജോലി സ്ഥലത്തു കൂടുതൽ ശ്രദ്ധ ആവശ്യമാകും.  ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ബന്ധം തൃപ്തികരമായി പോകണം എന്നില്ല. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ഈ ജോലിയിൽ തർക്കങ്ങൾ എന്നിവയും ഉണ്ടാകും. നിങ്ങളുടെ മാനസികവും,ശാരീരികവും ആയ ആരോഗ്യത്തെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 ഈ മാസം മുഴുവൻ നിങ്ങളുടെ ജോലി കുടുംബം എന്ന വിഷയങ്ങൾ വളരെ അധികം ശ്രദ്ധ നേടുന്നതാണ്. . പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം.  അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം.  അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം.  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . അത് പോലെ തന്നെ വീടിനെ കുറിച്ചുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക. പല റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വയ്ക്കാനും വാങ്ങാനും ഉള്ള അവസരം, റിപെയറിങ് എന്ന അവസരവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഉണ്ടാകും എങ്കിലും പല ഭാവി പദ്ധതികളും ഈ മാസം ആവിഷ്‌കരിച്ചേക്കാം. ദൂര ദേശത്തു നിന്നുള്ള ജോലികൾ,  ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ, സാമ്പത്തിക പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്.  പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ ലഭിക്കും എങ്കിലും ഈ അവസരങ്ങളെ കുറിച്ചുള്ള  വിദഗ്ധ അഭിപ്രായം എടുക്കേണ്ടി വരുന്നതാണ്. നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക  വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകളും പ്രതീക്ഷിക്കുക.  സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനം ആയിരിക്കും. .    ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., പല തരത്തിലുള്ള തടസങ്ങളും ഉണ്ടാകാം. വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം  , അവരുമായുള്ള കൂടുതൽ സംവാദം  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച ,തത്വചിന്ത ,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം  ,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം.,  ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം , നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. മീഡിയ , പബ്ലിഷിങ് എന്ന രംഗത് നിന്നുള്ള നിരവധി ജോലികളും ഈ സമയം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം ഈ മാസം വർധിക്കുന്നതാണ്. ചൊവ്വയും , ശുക്രനും നിങ്ങളുടെ ജോലിയെ ശക്തമായി സ്വാധീനിക്കുന്നതാണ്. പുതിയ ജോലിക്ക് ഉള്ള വസരങ്ങൾ, ജോലി സ്ഥലത്തു ഉള്ള തർക്കങ്ങൾക്രിയേറ്റിവിറ്റി, സ്പോട്സ്,അഡ്‌മിനി സ്ട്രേഷൻ , പൊലീസ്, എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം , നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ ഉത്തര വാദിതങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ , വീട്, കുടുംബം എന്ന വിഷയങ്ങളിൽ പല തരത്തിൽ ഉള്ള തർക്കങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ മാസം മുഴുവൻ സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. സാമ്പത്തിക വിഷയങ്ങളും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള ചെലവ് വന്നു ചേരാം, പ്രതീക്ഷിക്കാതെ ഉള്ള നീക്കങ്ങൾ ഉണ്ടാകാം. പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക., ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ,  നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,,  ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്.  പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാൻ യോജിച്ച സമയം അല്ല. അത് പോലെ തന്നെ മണി ചെയിൻ പോലത്തെ പദ്ധതികളിൽ ചേരാൻ പാടില്ല.പാർട് ടൈം ജോലികളിൽ നിന്നുള്ള അവസരവും ഈ മാസം ഉണ്ടാകാം. യാത്രകൾക്ക് ഈ മാസം വളരെ അധികം സ്വാധീനം ആണുള്ളത്.   വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം , അവരുമായുള്ള കൂടുതൽ സംവാദം  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ചകൾ പ്രതീക്ഷിക്കാവുന്നതാണ്. അവസരം, ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം.,  ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.

നിരവധി ജോലികൾ ഒരേ സമയം ചെയ്യാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കുക. മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത് ജോലി ചെയ്യാൻ ഉള്ള നിരവധി അവസരങ്ങളും ഈ മാസം പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും  പ്രപഞ്ചം ഈ മാസ്സം ശക്തമായി സ്വാധീനിക്കും .   നിലവിലുള്ള, ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാ0.    പുതിയ ബന്ധങ്ങളിൽ താൽപര്യമുണ്ടാകും ,പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവ നിങ്ങളെ തേടി വരാം ,കോൺട്രാക്ടുകൾ ക്ക്,വേണ്ടിയുള്ള ചർച്ചകൾ,  പി ആർ   ജോലികൾ എന്നിവയും ഉണ്ടാകാം. ബന്ധങ്ങളിൽ പല തർക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്.  ബിസിനസ് എഗ്രിമെന്റുകൾ , കോണ്ട്രാക്കറ്റുകൾ എന്നിവ എല്ലാവും തന്നെ ഈ മാസം പ്രതീക്ഷിക്കുക. ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ,  പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരം ഇവയെല്ലാം പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ സംരക്ഷിക്കാൻ ഉള്ള അവസരവും ഈ സമയം പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ ഈ സമയം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. കൊടുക്കൽ വാങ്ങലുകളിന്മേൽ നല്ല ശ്രദ്ധ ഉണ്ടാകേണ്ടി വരും. പുതിയ പാർട്ട് ടൈം ജോലികൾക്ക് ഉള്ള നിരവധി സാധ്യതകളും ഈ അവസര൦ ഉണ്ടാകുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ച് തീരുമാനം എടുക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. ബിസിനസ് ചർച്ചകളിൽ തർക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം മുഴുവൻ നിങ്ങൾ ശ്രദ്ധിക്കേണ്ടി വരുക മാനസികവും ശരീരിരികവും ആയ ആരോഗ്യതിലാണ്. മാനസികമായ പല തരം വെല്ലുവിളികളും ഉണ്ടാകാം.   ജോലിയെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ആശയ വിനിമയത്തിൽ ഉള്ള ആശങ്ക, തെറ്റി ധാരണ എന്നിവയും ഉണ്ടാകാം. നിരവധി ചെറു ജോലികൾ ഈ മാസം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള ഒരു റിസ്കും ഏറ്റെടുക്കരുത്. ദൂര ദേശത് നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും ഉണ്ടാകും.  പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എറ്റ്റെടുക്കരുത്.  പ്രാർത്ഥന, ധ്യാനം എന്നിവയും ഈ മാസം വളരെ പ്രധാനമാണ്.

നിങ്ങളുടെ ബന്ധങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ആണുള്ളത് ചൊവ്വ ശുക്രൻ എന്നിവ ബന്ധങ്ങളെ സ്വാധീനിക്കുന്നു. ,   ചില എഗ്രീമ്ന്റുകളിൽ തർക്കങ്ങൾ  സംഭവിക്കാം ,  പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീർണമായ അവസ്ഥകളും ഉണ്ടാകാം.  വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്.  പി. ആർ ജോലികൾ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യൻ,  ബുധൻ എന്നിവ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ സ്വാധീനിക്കുന്നതാണ്. ഈ മാസം മുഴുവൻ പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തർക്കങ്ങൾ, ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം.   നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.. ഇവയിൽ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും.  പുതിയ സാമ്പത്തിക പ്ലാൻ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ ശാരീരികമായ അസ്വസ്ഥതകൾ ഈ മാസം തെളിഞ്ഞു നിൽക്കാം. അതിനാൽ ഭക്ഷ ക്രമം, ആരോഗ്യ സംരക്ഷണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. ജോലി സ്ഥലത്തു കഠിന അദ്ധ്വാനം വേണ്ട പല ജോലികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലികളിൽ കൂടുതൽ കൃത്യത കൊണ്ട് വരാനുള്ള ശ്രമം ഉണ്ടാകണം. അല്ലാത്ത പക്ഷം തർക്കങ്ങൾ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി നിലവിൽ ഉള്ള ജോലികളിൽ റിസ്ക് ഏറ്റെടുക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP