Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

ഊരിപ്പിടിച്ച വാൾ ഗ്രൂപ്പും, നെഞ്ചത്ത് ചവിട്ടിയ ഗ്രൂപും; പൊളിറ്റിക്കൽ ചർച്ചകൾ ജ്യോതിഷത്തിൽ നിന്നും: ജൂൺ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഊരിപ്പിടിച്ച വാൾ ഗ്രൂപ്പും, നെഞ്ചത്ത് ചവിട്ടിയ ഗ്രൂപും; പൊളിറ്റിക്കൽ ചർച്ചകൾ ജ്യോതിഷത്തിൽ നിന്നും: ജൂൺ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

രിപ്പിടിച്ച വാൾ ഗ്രൂപ്പും, നെഞ്ചത്ത് ചവിട്ടിയ ഗ്രൂപും തമ്മിൽ ഉള്ള വാഗ്വാദത്തെ ജ്യോതിഷം വഴി അല്പം വിശകലനം ചെയ്യുന്നു. ഒരു ജാതകത്തിൽ രാഷ്ട്രീയം സൂചിപ്പിക്കുന്ന ഗ്രഹം സൂര്യനും, ഭാവം അഞ്ചും രാശി ചിങ്ങവും ആണ്. ഈ മൂന്നു കാര്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കണം. അത് പോരാതെ ഒന്നാം ഭാവം ആയ വ്യക്തിത്വം, രണ്ടാം ഭാവം ആയ സ്വന്തം മൂല്യം, പത്താം ഭാവം ആയ ജോലി എന്നിവയും ആയി മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങൾക്ക് നല്ല ബന്ധം ഉണ്ടാകേണ്ടതാണ്. അല്ലാതവന്റെ പേരാണ് ' അണി'' . വോട്ട ചെയ്യുക, രക്തം ചിന്തുക, കൊടി പിടിക്കുക , സോഷ്യൽ മീഡിയയിൽ ചുമ്മാ വായിട്ടലക്കുക എന്നതിൽ കവിഞ്ഞു ഇവർക്ക് പ്രത്യേകിച്ച് റോൾ ഒന്നും തന്നെ കാണുകയില്ല.

സൂര്യൻ എന്നാൽ ജ്യോതിഷത്തിൽ രാജാവ് ആണ്. ഈ ഗ്രഹം പൊളിറ്റിക്‌സ് സൂചിപ്പിക്കുന്ന മെയിൻ ഭാവം ആയ അഞ്ചും ആയും, ജോലി സൂചിപ്പിക്കുന്ന പത്തും ആയി നേരെ ചൊവ്വേ ബന്ധം വന്ന്‌നാൽ അയാൾക്ക് ഭരണ കൂടവുമായി അടുത്ത ബന്ധം ഉണ്ടാകാം. അതിൽ ചൊവ്വയും ആയി വളരെ അടുത്ത ബന്ധം ഉണ്ടെങ്കിൽ അയാൾ ഒരു ഉരുക്ക് മുഷ്ടി ഉള്ളവൻ ആണെന്ന ജനം പറയും . അയാൾ ജനങ്ങളെ അടിച്ചമർത്തും. ഇവ ഉണ്ടാകുകയും ബുധൻ അത്ര ശുഭകരം അല്ലാത്ത രീതിയിൽ നിൽക്കുകയും ചെയ്താൽ നാട്ടിലെ പട്ടിണി മാറ്റാൻ ജനങ്ങളോട് മൂത്രം കടമായി ചോദിച്ച കിം ജോന്ഗ് ഉന്നിനെ പോലെ വിചിത്ര ബുദ്ധി ഉള്ളവനും ആകാം. ചൊവ്വയുമായി ഉള്ള ബന്ധം വന്നാൽ അയാൾ ആരായാലും തീവ്ര സ്വഭാവം ഉള്ളവൻ ആകും.

കോടതിയിൽ ഒരു കേസ് വരുമ്പോൾ ചില കക്ഷികൾ ചോദിക്കാറുണ്ട് അവർ ജയിക്കുമോ എന്ന്. എന്നാൽ എതിർകക്ഷിയുടെ ജാതകം , നോക്കാതെ അത് പറയാൻ കഴിയില്ല, രണ്ടു പേർ അപ്പുറവും ഇപ്പുറവും വരുമ്പോൾ ഒരാളുടെ ജാതകം മാത്രം നോക്കി ആരു ജയിക്കും എന്ന് എങ്ങനെ പറയാൻ കഴിയും ?

അന്തിമ വിജയം വ്യാഴം, ചൊവ്വ, ബുധൻ, ചന്ദ്രൻ എന്നിവ സൂര്യനും, ഭാവം അഞ്ചും രാശി ചിങ്ങവും ആയി നേരെ ചൊവ്വേ ബന്ധം വരുന്നവൻ ആയിരിക്കും, അല്ലാത്ത ആൾ, ചന്ദ്രനെ പോലെ ഇടക്ക് വരുകയും പോകുകയും ചെയ്യും. പിന്നെ ശനി ഒരു ഗ്രൌണ്ട് സപ്പോർട്ട് കൊടുക്കുകയും വേണം ജീവിതത്തിലെ എന്ത് വിജയം ആയാലും, നീണ്ട കാലത്തേക്ക് ഉള്ള വിജയം ശനിയെ കൊണ്ടാണ് സൂചിപ്പിക്കുക. നിങ്ങൾക്ക് ജോലി, ദാമ്പത്യം എന്നിവ അല്ല എന്ത് തന്നെ ആയാലും, അവയിൽ ദീർഘ കാലത്തേക്ക് ഉള്ള വിജയം ശനിയുടെ ദശ , ദൃഷ്ടി, യുതി എന്നിവ കൊണ്ട് മനസിലാക്കാം,. അല്ലാത്ത പക്ഷം എല്ലാ വിജയങ്ങളും ഹ്രസ്വ കാലത്തേക്ക് മാത്രം.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ചയും നിങ്ങളുടെ വീടിനെ കുറിച്ചുള്ള പല പ്ലാനുകളും പ്രധാനമാണ്. വീട് വയ്ക്കാനും, വാങ്ങാനും ഉള്ള തീരുമാനങ്ങൾ ഉണ്ടാകും. റിപ്പെയരിങ്, മോദി പിടിപ്പിക്കൽ എന്നുള്ള സംഭവങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. ബുധൻ ഈ ആഴ്ച തന്റെ സഞ്ചാരം നേർ ഗതിയിൽ ആക്കുന്നതാണ്. അപ്പോൾ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ മുന്നോട്ടു നീങ്ങും. പുതിയ ഇലെക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരവും ഉണ്ടാകുന്നതാണ്. ചെറു യാത്രകൾ, സഹോദരങ്ങളെ കാണാൻ ഉള്ള അവസരം, ഇവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പല പ്രോജക്ക്ട്ടുകളും ചെയ്തു തീര്കും. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങളെ കുറിച്ചുള്ള അന്വേഷണം തുടങ്ങുന്നതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച നിങ്ങൾക്ക് മൾട്ടി ടാസ്‌കിങ് രീതിയിൽ പല ജോലികൾ ചെയ്യേണ്ടാതായി വരുന്നതാണ്. നിരവധി പ്രോജക്ക്ട്ടുകൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതിനാൽ, പലതിലും തെറ്റുകൾ സംഭവിക്കാം. അദ്ധ്യാപകർ, വിദ്യാര്തികൾ, എന്നിവർക്കും ഈ അവസരം പല ജോലികളും ഉണ്ടാകും. ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള പല ജോലികളും പ്രതീക്ഷിക്കുക സഹോദരങ്ങൾ , ബാന്ധുക്കാൾ എന്നിവരെ കാണാനും ആശയ വിനിമയം നടത്താനും ഉള്ള അവസരം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ തയ്യാറാക്കും. കഴിഞ്ഞ കുറെ ദിവമസായി സാമ്പത്തിക പ്ലാനുകളിൽ പല തരം വെല്ലുവിളികൾ ഉണ്ടായിരുന്നു എങ്കിലും, ഈ മാസം തൊട്ടു ഈ ബാധ്യതകൾ അകലുന്നതാണ്. എങ്കിലും നിങ്ങൾ ഒരു സേഫ് സോണിൽ ആണെന്ന് പറയാൻ കഴിയുകയില്ല. നിരവധി യാത്ര പ്ലാനുകളും ഈ സമയം പ്രതീക്ഷിക്കുക.

.
ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങൾ ഈ സമയം വളരെ പ്രധാനമാണ്. പുതിയ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ച നടക്കും എങ്കിലും ആ പദ്ധതികളിലേക്ക് പോകുന്നത് ശ്രദ്ധിച്ചു വേണം, അല്ലാത്ത പക്ഷം പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഭാവിയിൽ ഉണ്ടാകാം. നിങ്ങളുടെ ജോലിസ്ഥലത് പല തർക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവ ഈ അവസരം പ്രധാനം ആകുന്നതാണ്. ബുധൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുമ്പോൾ, നിങ്ങളുടെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങും. പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. കഴിഞ്ഞ കുറെ നാൾ ആയി നിങ്ങളുടെ വ്യക്തി ജീവിതം ബന്ധങ്ങൾ എന്നിവ വളരെ അധികം സെൻസിറ്റീവ് ആയ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ ആഴ്ച മുതൽ നിങ്ങളുടെ ജീവിതം സ്ഥിരമായത് പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാകുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതവും ബന്ധങ്ങളും ഈ സമായം വളരെ ശ്രദ്ധ നേടുന്നതാണ്. സൂര്യൻ ഈ വിഷയങ്ങളെ സ്വാധീനിക്കുമ്പോൾ നിങ്ങളുടെ സൗന്ദര്യം ആരോഗ്യം എന്നിവയെ കുറിച്ച് കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. പലപ്പോഴും നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമവു0 ഉണ്ടാകും തൽഫലമായി ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരം ഉണ്ടാകുന്നതാണ്. എങ്കിലും അവയ്ക്ക് ശ്രമിക്കാതെ നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുതാന ശ്രമിക്കേണ്ടതാണ്. സാമ്പത്തിക വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ സ്വാധീനം ആണുള്ളത്. ചൊവ്വ സാമ്പത്തിക ബാധ്യതകളുടെ ഗ്രഹം ആയതിനാൽ തന്നെ പുതിയ ഭാരങ്ങൾ ഏറ്റെടുക്കരുത്. നിലവിൽ ഉള്ള ജോലിയിൽ പല വിധമായ ആശങ്കകളും ഉണ്ടാകും, അത് പോലെ തന്നെ , കടം കൊടുക്കാനും വാങ്ങാനും ഉള്ള അവസരവും പ്രതീഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ മാനസികമായ വെല്ലുവിളികൾ ഈ ആഴ്ച വര്ധിക്കുന്നതാണ്. സൂര്യൻ നിങ്ങളുടെ വൈഷമ്യങ്ങളെ എടുത്തു കാണിക്കുന്നതാണ്. അതിനാൽ എല്ലാ വിധ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ജോലിസ്ഥലത് പല ജോലികളിലും പൂർത്തീകരണം ഉണ്ടാകുന്നതാണ്. ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കും. അത് പോലെ തന്നെ, ഈ ജോലി വേണമോ വേണ്ടയോ എന്നുള്ള ആലോചനയും ഉണ്ടാകും. സഹ പ്രവര്ത്കരോടുള്ള തർക്കങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഈ ആഴ്ചയിൽ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ലോങ്ങ് ടേം ജോലികളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. വിദേശത്ത നിന്നുള്ള ജോലികൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. കുറെ നാളുകൾ ആയി പുതിയ ടീമിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. ഈ ആഴ്ച അവയിൽ ഒരു പൂർത്തീകരണം സംഭവിക്കും. പുതിയ സുഹൃതക്കളെ ലഭിക്കാനും, നിലവിൽ ഉള്ള സുഹൃത്തുക്കൾ നിങ്ങളെ വിട്ടു പോകാനും ഉള്ള സാധ്യതകൾ ഈ ആഴ്ച മുഴുവൻ നില നിൽക്കും. അത് പോലെ തന്നെ ടീം ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ മുതിർന്ന സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദവും ഉണ്ടാകുന്നതാണ്. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം ഉള്ള ജോലികളും പ്രതീക്ഷിക്കുക, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ചർച്ചകളും ഈ ആഴ്ച മുതൽ പുരോഗമിക്കുന്നതാണ്. പുതിയ ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ജോലി, കുടുംബം എന്നിവ ഈ ആഴ്ച വളരെ ശ്രദ്ധ നേടുന്നതാണ്. രണ്ടു കാര്യങ്ങളിലും ഒരേ പോലെ ശ്രദ്ധ വേണ്ടി വരും. സൂര്യൻ നിങ്ങളുടെ ജോലി സൂചിപ്പിക്കുന്ന പത്താം ഭാവതിന്മേൽ ശക്ത്മായി സ്വാധീനിക്കുന്നു. ഈ സമയമാണ്, ജോലിയിൽ പ്രധാന മാറ്റങ്ങൾ സംഭവിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ അതൃപ്തി എന്നിവ തെളിഞ്ഞു വരുന്ന സമയമാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ശക്തമായി തുടരും. നിങ്ങളുടെ അധികാരികൾ, മുതിർന്ന വ്യക്തികൾ എന്നിവരോടുള്ള ചർച്ച അത്ര സുഖപ്രദം ആയിരിക്കുകയില്ല. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകളും ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയെല്ലാം തന്നെ ഈ സമയം ഉണ്ടാകും. കുടുംബത്തെ കുറിച്ചുള്ള ആശങ്കകളും ഈ സമയം പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ച നിങ്ങളുടെ ദൂര ദേശത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. സൂര്യൻ നിങ്ങളുടെ ആത്മീയ വിഷയങ്ങളോടുള്ള താല്പര്യത്തെ സ്വാധീനിക്കുന്നതാണ്. ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയെല്ലാം തന്നെ ഈ സമയം ശ്രദ്ധ നേടും. മാസ് മീഡിയ , ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ചെറു യാത്രകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാവുന്നതാണ്. യാത്രകളെ കുറിച്ചുള്ള പ്ലാനുകളിൽ അല്പം തടസം കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ഉണ്ടായിരുന്നു എങ്കിൽ ഈ ആഴ്ച മുതൽ അവ പുരോഗമിക്കുന്ന്താണ്. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരോടുള്ള ചർച്ചകളും ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. അതിനാൽ അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കുക. പുതിയ പങ്കാളിത ബന്ധങ്ങളിൽ ചേരാൻ യോജ്യം ആയ സമയം ഇതല്ല. ടാക്‌സ്, ഇൻഷുറൻസ് , പി എഫ് എന്നിവയെ കുറിച്ചുള്ള ചർച്ചകളും, അവയിൽ തിരുത്തലുകളും ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ഈ സമയം നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തെളിഞ്ഞു വരുന്ന സമയമാണ്. പുതിയ സാമ്പത്തിക ബാധ്യതകൾ ഒരു കാരണവശാലും ഏറ്റെടുക്കരുത്. അല്ലാത്ത പക്ഷം അവ ദീർഘ നാളേക്ക് ഉള്ള വെല്ലുവിളി ആയി മാറുന്നതാണ്. നിങ്ങളുടെ ബിസിനസ്/ജീവിത പങ്കാളിയോടുള്ള തർക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. ഇൻഷുറൻസ്, ടാക്‌സ്, എന്നിവയിൽ നിന്നുള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. വൈകാരികമായ പല സന്ദർഭങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ബന്ധം, വിവാഹം എന്നാ ബന്ധങ്ങളും ഈ ആഴ്ച ശ്രദ്ധ നേടും. കഴിഞ്ഞ കുറെ നാളുകളായി ഈ ബന്ധങ്ങളിൽ തടസം ഉണ്ടായിരുന്നു എങ്കിൽ ഈ ആഴ്ച മുതൽ ആ തടസങ്ങൾ അല്പാല്പമായി നീങ്ങി തുടങ്ങുന്നതാണ്. പുതിയ ബിസിനസ് എഗ്രീമെന്റുകൾ, ദൂര യാത്ര എന്നിവയും ഈ അവസരം ദ്രിശ്യ്മാകും. ദൂര ദേശത് നിന്നുള്ള ജോലികൾ, വിദേശീയരുമായി സംസാരിക്കാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. മാസ് മീഡിയ, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയം അല്പം വെല്ലു വിളി നിറഞതയിരിക്കും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും ഈ സമയം വളരെ പ്രാധാനം ആണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സൂര്യൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും വിവാഹ ബന്ധത്തെയും ശക്തമായി സ്വാധീനിക്കുന്നു. സൂര്യൻ ഈ വിഷയങ്ങളെ അത്ര ശുഭകരമായി സ്വാധീനിക്കുകയില്ല. അതിനാൽ ഈ ബന്ധങ്ങളെ കുറിച്ചുള്ള ശ്രദ്ധ ആവശ്യമാകുന്നതാണ്. നിങ്ങളുടെ ബിസിനസ് എഗ്രീമ്ന്റുകളിൽ ശ്രദ്ധ ആവശ്യമാകും. ഒരു പുതിയ ബന്ധം ആണ് നിങ്ങൾക്ക് വേണ്ടാതെങ്കിൽ വിദഗ്ദാഭിപ്രായം തേടുന്നത് നല്ലതായിരിക്കും. തർക്കങ്ങളും ഈ സമയം നിങ്ങളെ തേടി വരുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളെ മറ്റുള്ളവർ വക വെയ്ക്കുന്നില്ല എന്നാ തോന്നലും ഈ സമയം ഉണ്ടാകാം. കഴിഞ്ഞ കുറെ നാളുകൾ ആയി ജോലി സ്ഥലത്ത് പല വിധ തടസങ്ങളും ഉണ്ടായിരന്നു. എങ്കിൽ ഈ ആഴ്ച മുതൽ ആ തടസങ്ങൾ നീങ്ങുന്നതാണ്. പുതിയ പ്രോജക്ക്ട്ടുകൾ ലഭിക്കാൻ ഉള്ള അവസരം, പുതിയ ടീം ചർച്ചകൾ, ഒരേ സമയം പല ജോലികൾ ചെയ്യാനുള്ള സാഹചര്യം. എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാൻ ഉള്ള ശ്രമങ്ങളും ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ സാമ്പത്തിക വിഷയളിലും ശ്രദ്ധ ആവശ്യമാകും. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതിനാൽ, അധിക ചെലവ് പ്രതീക്ഷിക്കുക. ടക്‌സ്, ഇൻഷുറൻസ് എന്നിവയിലും ചിലപ്പോൾ തിരുത്തലുകൾ ഉണ്ടാകാം. കടം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യാൻ ഉള്ള സാഹചര്യം അല്ല്‌ല നിലവിൽ ഉള്ളത്. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യൻ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നു. അതിനാൽ ജോലി, ജോലി സ്ഥലം എന്നിവയെ കുറിച്ച് വളരെ അധികം തർക്കങ്ങൾ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, എന്നിവ പ്രതീക്ഷിക്കുക. സഹ പ്രവര്ത്കരുമായുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കാം. അവരോടു വ്യക്തിപരമായ കാര്യങ്ങൾ പങ്കു വക്കുന്നത് ശ്രദ്ധിച്ചു വേണം അല്ലാത്ത പക്ഷം അവർ ഈ കാര്യങ്ങൾ അവരുടെ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം പ്രധാനം ആണ്. നിങ്ങളുടെ ഭക്ഷണ ക്രമം ശ്രദ്ധിച്ചു വേണം അല്ലാത്ത പക്ഷം ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഈ അവസരം ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതവും ബിസിനസ് ജീവിതവും തമ്മിൽ ഒന്നിച്ചു പോകാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് എഗ്രീമെന്റുകളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യൻ നിങ്ങളുടെ ക്രിയേറ്റീവ് ജോലികളെ ശക്ത്മായി സ്വാധീനിക്കുന്നു. അതിനാൽ ഈ ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും, സിനിമ , ഫാഷൻ, രാഷ്ട്രീയം എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ സമയം വളരെ പ്രധാനമാണ് . ടീം ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകും. ലോങ്ങ് ടേം ജോലികളിൽ തർക്കങ്ങള് , പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കുക. ചില ടീം അംഗങ്ങൾ നിങ്ങളെ ഉപേക്ഷിക്കുകയോ, നിങ്ങൾ പുതിയ ടീമിൽ ചെരുകയൊ ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എത്‌റെടുക്കുന്നതാണ്. വീട് വില്പന, വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ , വീട്ടുകാരും ആയുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. അത് പോലെ തന്നെ കടങ്ങൾ, മറ്റു ബാധ്യതകളെ കുറിച്ചുള്ള ചിന്തകളും നിങ്ങളെ അലട്ടുന്നതായിരിക്കും. അതിനാൽ ഈ വിഷയങ്ങളിൽ റിസ്‌കുകൾ ഏറ്റെടുക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP