Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202129Wednesday

ജൂലൈ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂലൈ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയമാകുന്നതാണ്. നിരവധി ഗ്രഹങ്ങൾ നിങ്ങളുടെ ആരോഗ്യം സൂചിപ്പിക്കുന്ന ആറാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. പുതിയ ഭക്ഷണ ക്രമം, ശാരീരിരികവും മാനസികവും ആയ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. പല വിധത്തിൽ ഉള്ള ബാധ്യതകൾ ഈ സമയം വർധിക്കുന്നതാണ്. നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ അവയിൽ പ്രധാനം ആയിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. കുട്ടികളുടെ ജീവിതം, അവരുടെ പരിപോഷണം എന്നിവയിൽ ഈ ആഴ്ചയും ശ്രദ്ധ ഉണ്ടാകുന്നതാണ്. കല , ആസ്വാദനം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ ആഴ്ചയും അവസരങ്ങൾ ലാഭിക്കാം. പുതിയ ടീമിൽ ചേരാൻ ഉള്ള ശ്രമം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, എന്നിവ എല്ലാം തന്നെ ഈ ആഴ്ചയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ വീടിനെ കുറിച്ചുള്ള ചിന്തകൾ വർധിക്കുന്നതാണ്. വീട് വയ്ക്കുക, വാങ്ങുക, മോടി പിടിപ്പിക്കുക, വീടിനെ കുറിച്ചുള്ള മറ്റു പ്ലാനുകൾ എല്ലാം തന്നെ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. വീടിനു വേണ്ടി ഉള്ള നിരവധി ചർച്ചകൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകും. നിങ്ങളുടെ ക്രിയേറ്റിവ് ജോലികൾക്ക് ഈ ആഴ്ച ഒരു ബൂസ്റ്റ് ലഭിക്കുന്നതാണ്. നിങ്ങളുടെ കഴിവുകൾക്ക് ശ്രമിച്ചാൽ അംഗീകാരം ലഭിക്കുന്ന സമയം ആണ്. കല , ആസ്വാദനം എന്ന രംഗത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി അവസരങ്ങളും ഈ സമയം ലഭിക്കും. കുട്ടികളുടെ ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകളും ഉണ്ടാകുന്നതാണ്. അവരുടെ കൂടെ കൂടുതൽ സമയ൦ ചെലവഴിക്കേണ്ട അവസരങ്ങളും ലഭിക്കുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. എങ്കിലും റിസ്ക് ഉള്ള സംരംഭങ്ങളിൽ ചേരുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ചയും നിങ്ങളുടെ യാത്രകൾ പ്രധാനമാണ്. ചെറു യാത്രകൾ , യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവ എല്ലാം ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. നിരവധി ചെറു പ്രൊജക്ക്ടുകൾ ഈ സമയം നിങ്ങളെ തേടി എത്തുന്നതാണ്. കൂടുതൽ ജോലികളും സെയ്ൽസ്, മീഡിയ, അദ്ധ്യാപനം, എഴുത്തു എന്ന മേഖലകളിൽ നിന്നായിരിക്കുന്നതാണ്. അദ്ധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർക്ക് ഈ സമയം വളരെ പ്രധാനമാണ്. ഒരു തരത്തിലുള്ള അസന്തുലിതാവസ്ഥ ഉള്ളത് പോലെ അനുഭവപ്പെടാം അതിനാൽ ശ്രദ്ധിച്ചു വേണം ഈ ദിവസങ്ങളിൽ പെരുമാറാൻ. നിങ്ങളുടെ സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരിൽ നിന്നുള്ള സന്ദേശങ്ങളും ലഭിക്കുന്നതാണ്. നിങ്ങളുടെ കുടുംബ ജീവിതവും ഈ ആഴ്ച വളരെ പ്രധാനമാണ്. നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്, ഇവയിൽ പലതും റിയൽ എസ്റ്റേറ്റ് ഡീലിനെ കുറിച്ചുള്ളതായിരിക്കും. വീട് മാറ്റം, മോടി പിടിപ്പിക്കൽ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമാണ്. നിരവധി ചെലവ് വന്നു ചേരുന്ന അവസ്ഥയാണ്. സാമ്പത്തിക ബാധ്യതകൾ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ചെലവ് ഈ ആഴ്ചയും അധികരിക്കുന്നതിനാൽ കൃത്യമായ സാമ്പത്തിക പ്ലാനിങ് ഉണ്ടാവേണ്ടതാണ്. ജോലി സ്ഥലത്തും പല തർക്കങ്ങളും ഉണ്ടാകാം. ഈഗോ ക്ലാഷുകൾ ഈ സമയത്തിന്റെ ഭാഗം ആകും. അത് പോലെ തന്നെ നിങ്ങളുടെ ജോലിയെ കുറിച്ചുള്ള വിലയിരുത്തലും പ്രതീക്ഷിക്കുക. പുതിയ ജോലി അന്വേഷിക്കുന്നവര്ക്ക് ഈ സമയം വളരെ പ്രധാനമാണ്. നിരവധി ജോലികൾ ആശയ വിനിമയ രംഗത് നിന്ന് ഉണ്ടാകും. സെയ്ൽസ് , അദ്ധ്യാപനം, അകൗണ്ടിങ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കു നിരവധി അവസരങ്ങൾ ലഭിക്കുന്നതാണ്. നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതിനാൽ വളരെ തിരക്ക് നിറഞ്ഞ ഒരു സമയം ആയിരിക്കും. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരോടുള്ള സംസാരവും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ചയും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമാണ്. കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും നിരവധി ചെലവ് നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. അതിനാൽ വളരെ സൂക്ഷിച്ചു വേണം സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ. ചൊവ്വ കടങ്ങളുടെ ഗ്രഹ൦ ആയതിനാൽ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ അൽപ കാലത്തേക്ക് അല്പം ഭദ്രം അല്ലാത്ത രീതിയിൽ ആണ്. എങ്കിലും ഇടക്ക് ലാഭങ്ങളും ഉണ്ടാകും, എന്നാൽ വരവും ചിലവും തമ്മിൽ ഒരു ബാലൻസ് ഉണ്ടാകാൻ ബുദ്ധിമുട്ടാണ്. പുതിയ ജോലി, പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ബിസിനസ് ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ സജീവമാണ്. പുതിയ വ്യക്തി ബന്ധങ്ങൾ ഉണ്ടാകാനും, ജോബ് ഓഫറുകളും ലഭിക്കാനുള്ള സാധ്യത നില നിൽക്കുന്നു. എന്നാൽ ഇവയിൽ എല്ലാം തന്നെ രണ്ടാമത് ഒരു ആലോചന ആവശ്യമായി വരുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ചയും പ്രധാനമാണ്. പുതിയ തുടക്കങ്ങൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫർ, പുതിയ വ്യക്തി ബന്ധങ്ങൾ എന്നിവയും ഈ സമയം ഉണ്ടാകാം. നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകളും ഉണ്ടാകുന്നതാണ്. അത് പോലെ നിങ്ങളുടെ ആരോഗ്യവും ശ്രദ്ധ നേടു൦. എങ്കിലും മറ്റുള്ളവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകാം. അവ കൂടുതലും, മെഡിക്കൽ രംഗം, ആശയ വിനിമയം എന്ന രംഗത് നിന്നുള്ളതാകും. പുതിയ ജോലിക്ക് വേണ്ട അന്വേഷണവും ഈ ആഴ്ച ഉണ്ടാകുന്നതാണ്. വളരെ മത്സര സ്വഭാവം നിറഞ്ഞ ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ടീം ചർച്ചകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ ഇവയെല്ലാം തന്നെ പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ലോങ്ങ് ടേം ജോലികൾ ഈ ആഴ്ചയും വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികൾ, വിദേശത്തു നിന്നുള്ള ജോലികൾ ഇവ എല്ലാം തന്നെ പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനും, അവരുമായി ചർച്ചകൾ നടത്താനും ഉള്ള അവസരം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കൽ, ഫിനാൻസ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ അവസരം വളരെ പ്രധാനമാണ്. നിങ്ങളുടെ കുട്ടികൾ, ചുറ്റുമുള്ള യുവാക്കൾ എന്നിവരോടത്തു പ്രവർത്തിക്കാനുള്ള അവസരവും പ്രതീക്ഷിക്കാവുന്നതാണ്.നിങ്ങളുടെ മാനസികവും, ശാരീരിരികവും ആയിട്ടുള്ള ആരോഗ്യവും ഈ ആഴ്ച വളരെ പ്രധാനമാണ്. വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ടതാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ജോലിയും ലോങ്ങ് ടേം ബന്ധങ്ങളും ഈ ആഴ്ച പ്രധാനമാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ സുഹൃത്തുക്കളെ നേടാനും, ചില സുഹൃത്തുക്കളെ ഒഴിവാക്കാനും ഉള്ള അവസരം ഉണ്ടാകുന്നതാണ്. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ദിവസങ്ങളാണ് ഈ ആഴ്ചയിൽ നിങ്ങൾക്ക് ലഭിക്കുക. അതിനു വേണ്ടി ഉള്ള ടീം ചർച്ചകൾ, പുതിയ പ്ലാനുകൾ എന്നിവയും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികൾ ലഭിക്കുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള നിരവധി അവസരങ്ങൾ ലഭിക്കുന്നതാണ്. പക്ഷേ സംരംഭങ്ങളിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരങ്ങളും ഉണ്ടാകുന്നതാണ്‌ . ദൂര ദേശത്തു നിന്നുള്ള ജോലികൾ, ദൂര യാത്രകൾ, ജോലി സംബന്ധമായ ചർച്ചകൾ ഇവയും ഈ സമയം പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയും പ്രധാനമാണ്. ലോണുകൾ കുറിച്ചുള്ള ചർച്ചകൾ ഈ സമയം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ദൂര ദേശത്തു നിന്നുള്ള ജോലികൾ, ദൂര യാത്രകൾ , വിദേശത്തു നിന്നുള്ള വ്യക്തികളുമായുള്ള സംവാദം എന്നിവയു൦ പ്രതീക്ഷിക്കുക. മാസ് മീഡിയ, അദ്ധ്യാപനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക്.ഈ സമയം വളരെ പ്രധാനമാണ്. പുതിയ വിഷയങ്ങൾ പഠിക്കാനും, പഠിപ്പിക്കാനും ഉള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. പ്രാർത്ഥന, മറ്റു ആത്മീയ വിഷയങ്ങൾ എന്നിവയും ഈ ആഴ്ച വളരെ സജീവമാണ്. നിങ്ങളുടെ ജോലി സ്ഥലത്തെ ചൊവ്വയും ശുക്രനും സ്വാധീനിക്കുന്നു. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, സ്പോർട്സ്, മാനേജമെന്റ് എന്ന രംഗത് നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്കുള്ള അവസരം, നിലവിൽ ഉള്ള ജോലിയെ മറ്റുള്ളവർ വിലയിരുത്തുന്ന അവസരം എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. അതിനാൽ നിങ്ങളുടെ ചെലവ് നിയന്ത്രിക്കേണ്ടതാണ്. വിചാരിക്കാത്ത സമയത് ഉള്ള ചെലവ് ഈ ആഴ്ചയും ഉണ്ടാകാം. പല തരത്തിൽ ഉള്ള ലോണുകൾ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധന സഹായം ലഭിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടാകും. ടാക്സ്, പി. എഫ്, ഇൻഷുറൻസ് എന്നിവയെ കുറിച്ചും ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികൾ ലഭിക്കാനുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്‌. കഴിഞ്ഞ അയച്ച പോലെ തന്നെ ഈ ആഴ്ചയും ദൂര ദേശത്തു നിന്നുള്ള ജോലികൾ ലാഭിക്കാം. ദൂര ദേശത്തു നിന്നുള്ള വ്യക്തികളോട് സംവദിക്കാൻ ഉള്ള സമയവും ലഭിക്കുന്നതാണ്. മാസ് മീഡിയ , പബ്ലിഷിങ് എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം. അത് പോലെ തന്നെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും സങ്കീർണമായ പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളിലെ താല്പര്യം ഈ ആഴ്ചയും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കഴിഞ്ഞ ആഴ്ചയിലേത് പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ ശുക്രനും ചൊവ്വയും സ്വാധീനിക്കുന്നതാണ്.നിരവധി ചെലവ് ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. പലപ്പോഴും വരവും , ചിലവും കൃത്യമായിരിക്കുകയില്ല. അതിനാൽ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പുതിയ സാമ്പത്തിക ഭാരങ്ങൾ ഏറ്റെടുക്കാൻ യോജിച്ച സമയമല്ല. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. പാർട്ട് ടൈം ജോലികളും ഈ സമയം ലഭിക്കുന്നതാണ്. നിങ്ങളുടെ വിവാഹം, ബിസിനസ് ബന്ധങ്ങൾ എന്നിവയെ കുറിച്ച് വളരെ അധികം ചർച്ചകൾ നടത്തുന്നതാണ്. പുതിയ ബിസിനസ് പ്ലാനിനെ കുറിച്ചുള്ള ചർച്ചകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയെല്ലാം ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ബിസിനസ് ബന്ധങ്ങൾ , വ്യക്തി ബന്ധം എന്നിവ വളരെ അധികം പ്രധാനമാകും. പുതിയ ബന്ധങ്ങൾ ലഭിക്കാനുള്ള ശ്രമം നടത്തുന്നതാണ്. എങ്കിലും രണ്ടാമത് ചിന്തിക്കാതെ ഒരു ഡീലുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല.   പുതിയ ജോബ് ഓഫർ, ദൂര യാത്രകൾ എന്നിവയ്ക്കും ഈ അവസരം സാധ്യതകൾ ഉണ്ട്. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും.ജോലിയിൽ മത്സര സ്വഭാവം ഉള്ള പ്രൊജക്ക്റ്റ് ഉണ്ടാകുന്നതാണ്. പുതിയ ടീം അംഗങ്ങളെ ലഭിക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. കുട്ടികൾ, യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള സാഹചര്യവും ഉണ്ടാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP